പരിസ്ഥിതിദിനം കേരളത്തില്‍
ലോകം ഒരിക്കല്‍ കൂടി പരിസ്ഥിതി ദിനം ആചരിക്കുമ്പോള്‍ കേരളം നേരിടുന്ന ഏറ്റവും രൂക്ഷമായ പാരിസ്ഥിതിക വിഷയമായി ക്വാറികള്‍ മാറിയിരിക്കുന്നതായി അംഗീകരിക്കേണ്ടിയിരിക്കുന്നു. പശ്ചിമഘട്ടമേഖല ഇന്ന് ക്വാറി മാഫിയയുടെ പിടിയിലാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെിരെ അതിശക്തമായി രംഗത്തുവന്നിരിക്കുന്നത് മറ്റാരുമല്ലല്ലോ. ഇതുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങള്‍ക്കുപുറകിലും മറ്റാരുമല്ല എന്ന് വ്യക്തമായിരുന്നല്ലോ. അതേസമയം മലയോരങ്ങളെ കാര്‍ന്നുതിന്നുന്ന ക്വാറികള്‍ മുഖ്യമായും പ്രവര്‍ത്തിക്കുന്നത് അവിടങ്ങളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായല്ല എന്നതും മറക്കരുത്. കേരളത്തിലെമ്പാടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിധിവിട്ട രീതിയിലാണ് ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാനത്തെ കെട്ടിടങ്ങളുടേയും വീടുകളുടേയും ഫഌറ്റുകളുടേയും നിര്‍മ്മാണം മറ്റു […]
ലോകം ഒരിക്കല്‍ കൂടി പരിസ്ഥിതി ദിനം ആചരിക്കുമ്പോള്‍ കേരളം നേരിടുന്ന ഏറ്റവും രൂക്ഷമായ പാരിസ്ഥിതിക വിഷയമായി ക്വാറികള്‍ മാറിയിരിക്കുന്നതായി അംഗീകരിക്കേണ്ടിയിരിക്കുന്നു. പശ്ചിമഘട്ടമേഖല ഇന്ന് ക്വാറി മാഫിയയുടെ പിടിയിലാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെിരെ അതിശക്തമായി രംഗത്തുവന്നിരിക്കുന്നത് മറ്റാരുമല്ലല്ലോ. ഇതുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങള്‍ക്കുപുറകിലും മറ്റാരുമല്ല എന്ന് വ്യക്തമായിരുന്നല്ലോ.
അതേസമയം മലയോരങ്ങളെ കാര്‍ന്നുതിന്നുന്ന ക്വാറികള്‍ മുഖ്യമായും പ്രവര്‍ത്തിക്കുന്നത് അവിടങ്ങളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായല്ല എന്നതും മറക്കരുത്. കേരളത്തിലെമ്പാടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിധിവിട്ട രീതിയിലാണ് ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാനത്തെ കെട്ടിടങ്ങളുടേയും വീടുകളുടേയും ഫഌറ്റുകളുടേയും നിര്‍മ്മാണം മറ്റു സംസ്ഥാനത്തേക്കാള്‍ വളര കൂടുതലാണ്. അതിനായാണ് ഈ ക്വാറികള്‍ നിലനില്‍ക്കുന്നത്. പശ്ചിമഘട്ടത്തില്‍ മാത്രമല്ല, മറ്റെല്ലായിടത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം അനിവാര്യമാണ്. ഇത്തരം കാര്യങ്ങളില്‍ പശ്ചിമഘട്ട ജനതയെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല.
പരിസ്ഥിതി പ്രേമം പറഞ്ഞ് ഒരു ദിവസം മരം നട്ടിട്ട് എന്തുകാര്യം? അവ സംരക്ഷിക്കാന്‍ ഒരു സംവിധാനവുമില്ല. അഥവാ അവ വളര്‍ന്നു വലുതായാല്‍തന്നെ മരംവെട്ടുകാരുടെ ഇരകളായി മാറുന്നു. ഇതിനെതിരെ ഒരു വിഭാഗം പരിസ്ഥിതി പ്രവര്‍ത്തകര്‍ പരിസ്ഥിതിദിനം കരിദിനമായി ആചരിക്കുന്നത് വളരെ പ്രസക്തമായ നിലപാടാണ്.
പശ്ചിമഘട്ട സംരക്ഷണത്തിനായി ഏറെ ചര്‍ച്ചകള്‍ക്കുശേഷം രൂപം കൊടുത്ത ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കുന്നതില്‍ ഏറെക്കുറെ വിജയിച്ചശേഷം പരമാവധി വെള്ളം ചേര്‍ത്ത കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരേയും നമ്മുടെ രാഷ്ട്രീയ – സാമുദായിക ശക്തികള്‍ പോരാട്ടത്തിലാണല്ലോ. കേന്ദ്രസര്‍ക്കാര്‍ ഗാഡ്ഗില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വരാന്‍ പോകുന്ന ദിനങ്ങള്‍ സമരഭരിതമാകുമെന്ന സൂചനയാണ് നല്‍കുന്നത്. കേരള ര്‍ക്കാര്‍ തന്നെ അതിനെതിരെ നിലപാടെടുത്തു കഴിഞ്ഞു. സമയം കുറെ കര്‍ഷകരെങ്കിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കൊട്ടിഘോഷിക്കുന്ന പോലെ അപകടകരമല്ല എന്ന് തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ കോലാഹലത്തില്‍ സത്യങ്ങള്‍ പലതും മൂടിവെക്കപ്പെടുകയായിരുന്നെന്നും.
സത്യത്തില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ സംഭവിക്കുന്നത് എന്താണെന്ന് വളരെ കൃത്യമായി കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് വ്യക്തമാക്കുന്നുണ്ട്. പരിസ്ഥിതിലോലപ്രദേശമായി രേഖപ്പെടുത്തിയിട്ടുള്ള ഇടങ്ങളില്‍, ഖനനം, ക്വാറി പ്രവര്‍ത്തനം, താപവൈദ്യുതനിലയങ്ങള്‍, 20,000 ചതുരശ്രമീറ്ററോ അതിലധികമോ വരുന്നകെട്ടിടങ്ങളോ മറ്റ് നിര്‍മിതികളോ ഉണ്ടാക്കുന്നത് എന്നിവയാണ് നിരോധിച്ചിട്ടുണ്ട്. 50 ഹെക്ടറിലധികം വിസ്തൃതി വരുന്ന ടൗണ്‍ഷിപ്പും വികസനപദ്ധതികളും ‘ചുവപ്പ്’ വിഭാഗത്തില്‍പ്പെടുന്ന വ്യവസായങ്ങളും നിരോധിച്ചിട്ടുണ്ട്. ഇവയിില്‍ ഏതൊക്കെയാണ് ജനജീവിതത്തെയും കൃഷിയേയും തകര്‍ക്കുന്നതെന്ന് ആരും വ്യക്തമാക്കിയിട്ടില്ല. മറുവശത്ത് എല്ലാവിഷയത്തിലും അന്തിമതീരുമാനെമെടുക്കാന്‍ ഗ്രാമസഭകള്‍ക്ക് അധികാരം കൊടുക്കുന്ന ഗാഡ്ഗിലിനെ പരിഗണിക്കുന്നുമില്ല.
പരിസ്ഥിതി ദിനത്തില്‍ കേരളം നേരിടുന്ന മറ്റൊരു ഭീഷണി നെല്‍വയല്‍ – നീര്‍ത്തട സംരക്ഷണ നിയമത്തെ അട്ടിമറിക്കാനുള്ള നീക്കമാണ്. 2010ലെ കേന്ദ്ര തണ്ണീര്‍ത്തട (സംരക്ഷണവും പരിപാലനവും) ചട്ടത്തിലെ വ്യവസ്ഥകള്‍ക്ക് കടകവിരുദ്ധമാണ് ഈ നീക്കം. കേന്ദ്ര തണ്ണീര്‍ത്തട സംരക്ഷണ ചട്ടം രാജ്യത്തെ തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നത് വ്യക്തമായിതന്നെ നിരോധിക്കുന്നതാണ്. തണ്ണീര്‍ത്തടങ്ങളെ ബാധിക്കുംവിധം പുതിയ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുകയോ നിലവിലുള്ളവ വിപുലീകരിക്കുകയോ ചെയ്യാനും ഈ നിയമം അനുവദിക്കുന്നില്ല. വാസ്തവത്തില്‍ നെല്‍കൃഷി വര്‍ധിപ്പിക്കലിന് പുറമെ ഭൂഗര്‍ഭജല സംരക്ഷണത്തില്‍ നെല്‍വയലുകള്‍ക്കുള്ള പ്രാധാന്യം കൂടി കണക്കിലെടുത്താണ് കേരളം നെല്‍വയല്‍തണ്ണീര്‍ത്തട സംരക്ഷണ നിയമം പാസാക്കിയതുതന്നെ. വികസന പദ്ധതികളുടെ പേരുപറഞ്ഞ് നിയമത്തെ അട്ടിമറിക്കാനാണ് നീക്കം നടക്കുന്നത്. അതുവഴി അവശേഷിക്കുന്ന നാമമാത്രമായ കൃഷി നശിക്കുമെന്നുമാത്രമല്ല, കുടിവെള്ളം മുട്ടുന്ന അവസ്ഥയുമുണ്ടാകുമെന്ന ഭീതിദമായ യാഥാര്‍ത്ഥ്യമാണ് കുഴിച്ചുമൂടുന്നത്.
തീര്‍ച്ചയായും കൃഷിഭൂമി സംക്ഷിക്കേണ്ട ഉത്തരവാദിത്തം കര്‍ഷകന്റെ മാത്രമല്ല, സമൂഹത്തിന്റെ മൊത്തമാകണം. അതില്ലാത്തതിനാലായിരുന്നു നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഇല്ലാതായി വന്നത്. ഈ പരിസ്ഥിതി ദിനത്തിലെങ്കിലും ആ തെറ്റുതിരുത്തണം. കൃഷി സംരക്ഷിക്കലാണ് വികസനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മുഖം എന്ന് അംഗീകരിക്കലാണ് മുഖ്യം. അതില്ലാത്തതിനാലാണ് വിമാനത്താവളവും മെട്രോയും ഫ്‌ളാറ്റ് സമുച്ചയങ്ങളും മറ്റും പ്രധാനമാകുന്നത്. കൊച്ചി മെട്രോയുടെ പേരില്‍ ആവശ്യമില്ലാഞ്ഞിട്ടുകൂടി പാടം നികത്തുന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തിലുള്ള നികത്തലുകള്‍ക്ക് നിയമപരമായ അംഗീകാരം നേടിയെടുക്കാന്‍ കൂടിയാണ് നിയമം ഭേദഗതി ചെയ്യാന്‍ ശ്രമിക്കുന്നത്. ഓരോ നാടിന്റേയും സവിശേഷതകള്‍ അംഗീകരിക്കുന്ന വികസന സങ്കല്‍പ്പങ്ങളാണ് സ്വീകരിക്കേണ്ടത്.
എന്തായാലും ഈ പരിസ്ഥിതിദിനത്തില്‍ ഒരു കാര്യത്തില്‍ നമുക്ക് ആശ്വസിക്കാം. അത് ആറന്മുളയുടെ കാര്യത്തിലാണ്. തലതിരിഞ്ഞ വികസനനയത്തിനെതിരായ ജനകീയ പോരാട്ടത്തിന്റെ വിജയമാണ് ഹരിത ട്രൈബ്യൂണലിന്റെ വിധി. അതില്‍ നിന്നുള്ള പ്രചോദനമാണ് ഇത്തവണ പരിസ്ഥിതി ദിനത്തിന്റെ ഊര്‍ജ്ജമാകേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in