പക്ഷിപ്പനി : ഉത്തരവാദിത്തം ഇല്ലാതാകുന്നില്ല
പക്ഷിപ്പനി പടരുന്നത് തടയാന്‍ ശേഷിക്കുന്ന താറാവുകളെ മൂന്നുദിവസത്തിനുള്ളില്‍ കൊന്നുതീര്‍ക്കാനാണ് തീരുമാനം. . തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമെടുത്തത്. കര്‍ഷകര്‍ക്കടക്കം പലര്‍ക്കും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ജീവന്‍ വെച്ചുള്ള കളിയായതിനാല്‍ മറ്റു മാര്‍ഗ്ഗമില്ല എന്നാണല്ലോ സ്വാഭാവിക ന്യായം. പക്ഷികളുടെ ജീവനു വിലയില്ലേ എന്ന ചോദ്യത്തിനു ഇവിടെ പ്രസക്തിയുമില്ലല്ലോ. ഇതുവരെ 18,852 താറാവുകളെ കൊന്നുകഴിഞ്ഞു. കൊല്ലുന്ന താറാവുകള്‍ക്ക് പകരമായി കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം അപ്പോള്‍ തന്നെ നല്‍കുമെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചിട്ടുണ്ട്. അതോടെ കര്‍ഷകര്‍ അല്പ്പം സമാധാനത്തിലാണ്. എന്നാല്‍ നേരത്തെ ചത്തവയ്ക്കുള്ള […]
പക്ഷിപ്പനി പടരുന്നത് തടയാന്‍ ശേഷിക്കുന്ന താറാവുകളെ മൂന്നുദിവസത്തിനുള്ളില്‍ കൊന്നുതീര്‍ക്കാനാണ് തീരുമാനം. . തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമെടുത്തത്. കര്‍ഷകര്‍ക്കടക്കം പലര്‍ക്കും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ജീവന്‍ വെച്ചുള്ള കളിയായതിനാല്‍ മറ്റു മാര്‍ഗ്ഗമില്ല എന്നാണല്ലോ സ്വാഭാവിക ന്യായം. പക്ഷികളുടെ ജീവനു വിലയില്ലേ എന്ന ചോദ്യത്തിനു ഇവിടെ പ്രസക്തിയുമില്ലല്ലോ.
ഇതുവരെ 18,852 താറാവുകളെ കൊന്നുകഴിഞ്ഞു. കൊല്ലുന്ന താറാവുകള്‍ക്ക് പകരമായി കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം അപ്പോള്‍ തന്നെ നല്‍കുമെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചിട്ടുണ്ട്. അതോടെ കര്‍ഷകര്‍ അല്പ്പം സമാധാനത്തിലാണ്. എന്നാല്‍ നേരത്തെ ചത്തവയ്ക്കുള്ള നഷ്ടപരിഹാരം കണക്ക് ശേഖരിച്ച ശേഷമെ നല്‍കൂ എന്ന നിലപാടില്‍ പ്രതിഷേധമുണ്ട്്താനും.
ഇതൊക്കെയാണെങ്കിലും നാമെല്ലാം പ്രതിക്കൂട്ടില്‍ തന്നെ. ഒന്ന് രോഗവിവരത്തിന്റെ സൂചനകളുണ്ടായിട്ടും നടപടികള്‍ വൈകിയെന്നത്. നേരത്തെ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ വലിയൊരു കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു. രണ്ട് കൊല്ലുമ്പോഴും പാലിക്കേണ്ട കീഴവഴക്കങ്ങളും മാനദണ്ഡങ്ങളും പാലിക്കാത്തത്. ജീവനോടെ താറാവുകളെ തീയിലേക്കെറിയുന്നത് അംഗീകരിക്കാനാവുമോ? അത്തരം ദൃശ്യം ഇന്നലെ ചാനലുകള്‍ പുറത്തുവിട്ടിരുന്നു. മൂന്നാമതായി പ്രതിരോധമരുന്നുകളും സാമഗ്രികളും ആവശ്യത്തിന് ഇല്ലാത്തത്. നാലാമതായി താറാവുകളെ ഇന്‍ഷ്വര്‍ ചെയ്തിട്ടില്ല എന്നത്. എന്തിനേയും ഏതിനേയും ഇന്‍ഷ്വര് ചെയുന്ന കാലത്താണ് നാം താറാവുകൃഷിയും കോഴികൃഷിയും മറ്റും ഇന്‍ഷ്വര്‍ ചെയ്യാത്തത്. ഇനിയെങ്കിലും അക്കാര്യത്തില്‍് നടപടി വേണം. താറാവ് കര്‍ഷര്‍ക്കു പകരം റബ്ബര്‍ കര്‍ഷകരോ മേെറ്റാ ആയിരുന്നെങ്കിലോ?
അതേസമയം ആവശ്യമായ പ്രതിരോധ ഗുളികള്‍ നാളെ എത്തിക്കുമെന്ന് മന്ത്രി പറ.യുന്നു.. 4500 ഗുളികകള്‍ ഉച്ചയ്ക്ക് മുമ്പ് തന്നെ നല്‍കും. 50,000 ഗുളികകള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. മൂന്നു ലക്ഷം ഗുളികകള്‍ വാങ്ങിസൂക്ഷിക്കാനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി 44 ടീമുകളെ വിന്യസിച്ചു. 245 ടീമുകളെ ആവശ്യാനുസരണം വിന്യസിക്കാന്‍ നടപടികളായിട്ടുണ്ട്. താറാവുകളെ കൊല്ലാന്‍ 75 സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. ആലപ്പുഴയിലേക്ക് 50 ടീമിനെയും കോട്ടയത്തേക്ക് 15 ടീമിനേയും കൂടുതലായി നിയോഗിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കായി 10,000 കിറ്റുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം കോട്ടയം ജില്ലയില്‍ കണ്ടത്തെിയതും എച്ച്5.എന്‍1 വൈറസാണെന്ന് സ്ഥിരീകരിച്ചു. ഭോപാലിലെ ഹൈസെക്യൂരിറ്റി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജില്ലയിലെ കുമരകം, അയ്മനം എന്നിവിടങ്ങളില്‍ നിന്നുള്ള സാമ്പിളുകളായിരുന്നു പരിശോധനക്കയച്ചത്. ആശങ്കവര്‍ദ്ധിക്കുകയാണെന്നു സാരം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in