നോര്‍ത്ത് 24 കാതം – മികച്ച ഒരു ചിത്രം കൂടി

മലയാളത്തില്‍ മറ്റൊരു മികച്ച ചിത്രം കൂടി. ന്യൂ ജനറേഷന്‍ എന്നു വിളിക്കുകയോ വിളിക്കാതിരിക്കുകയോ ആവാം. പുതു സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍.. ന്യൂ ജനറേഷന്‍ നായകനെന്ന് പറയപ്പെടുന്ന ഫഹദ്.. കൂടെ സ്വാതി റെഡ്ഡി. എന്നാല്‍ ഇതൊരു ന്യൂ ജനറേഷന്‍ സിനിമയോ? തീര്‍ച്ചയായും നെടുമുടി വേണുവിലൂടെ ഓള്‍ഡ് ജനറേഷന്റെ സിനിമ കൂടിയാണ് നോര്‍ത്ത്് 24 കാതം. പുതുതലമുറ ചേക്കേറുന്ന എടി കമ്പനിയില്‍ നിന്നു തന്നെയാണ് ചിത്രത്തിന്റെ ആരംഭം. സമൂഹത്തില്‍ ആരോടും ബന്ധമില്ലാത്ത, ആരോടും സംസാരിക്കാന്‍ പോലും അറിയാത്ത, യോഗയും […]

North_24_Kaatham_First_look

മലയാളത്തില്‍ മറ്റൊരു മികച്ച ചിത്രം കൂടി. ന്യൂ ജനറേഷന്‍ എന്നു വിളിക്കുകയോ വിളിക്കാതിരിക്കുകയോ ആവാം. പുതു സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍.. ന്യൂ ജനറേഷന്‍ നായകനെന്ന് പറയപ്പെടുന്ന ഫഹദ്.. കൂടെ സ്വാതി റെഡ്ഡി. എന്നാല്‍ ഇതൊരു ന്യൂ ജനറേഷന്‍ സിനിമയോ? തീര്‍ച്ചയായും നെടുമുടി വേണുവിലൂടെ ഓള്‍ഡ് ജനറേഷന്റെ സിനിമ കൂടിയാണ് നോര്‍ത്ത്് 24 കാതം.
പുതുതലമുറ ചേക്കേറുന്ന എടി കമ്പനിയില്‍ നിന്നു തന്നെയാണ് ചിത്രത്തിന്റെ ആരംഭം. സമൂഹത്തില്‍ ആരോടും ബന്ധമില്ലാത്ത, ആരോടും സംസാരിക്കാന്‍ പോലും അറിയാത്ത, യോഗയും വൃത്തിയുമായി ജീവിക്കുന്ന, അതേസമയം തന്റെ പ്രൊഫഷനില്‍ മിടുക്കനായ ഹരികൃഷ്ണനെന്ന ഐടി പ്രൊഫഷണലിനെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. വീട്ടിലും ഓഫീസിലുമെല്ലാം അയാള്‍ പ്രശ്‌നക്കാരനാണ്. തിരുവനന്തപുരത്തേക്കുള്ള ഒരു യാത്രയില്‍ യാദൃഛികമായി പരിചയപ്പെട്ട ഗോപാലന്‍ മാഷുടേയും (നെടുമുടി) നാരായണി (സ്വാതി റെഡ്ഡി) യുടേയും കൂടെ ഹര്‍ത്താല്‍ ദിനത്തില്‍ കൊല്ലത്തുനിന്ന് കോഴിക്കോട്ടേക്കു നടത്തിയ യാത്ര അയാളെ മാറ്റിയെടുക്കുന്ന ലളിതമായ പ്രമേയമാണ് അനില്‍ രാധാകൃഷ്ണന്‍ പറയുന്നത്. യാദൃശ്ചികമായി കൈയില്‍പെട്ട മാഷുടെ മൊബെലില്‍ നിന്ന് അദ്ദേഹത്തിന്റെ ഭാര്യ മരിച്ച വിവരം ഹരികൃഷ്ണന്‍ അറിയുന്നുണ്ട്. എന്നാല്‍ അത് പറയാന്‍ കഴിയാത്തതാണ് അയാളെ ഇരുവരുടേയും കൂടെ യാത്രചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. യാത്രയുടെ അവസാനത്തോടെ സ്‌നേഹവും മനുഷ്യത്വവും പ്രണയവുമെല്ലാം അയാളില്‍ വിടരുന്നു.
മുഖ്യമായും ഈ മൂന്നുപേരിലാണ് ചിത്രം കേന്ദ്രീകരിച്ചിരിക്കുന്നത്. മികച്ച രീതിയില്‍ തന്നെ അവര്‍ തങ്ങളുടെ ഭാഗം നന്നായി ചെയ്തിരിക്കുന്നു. ആര്‍ട്ടിസ്റ്റിനുശേഷം തികച്ചും വ്യത്യസ്ഥമായ മറ്റൊരു വേഷത്തില്‍ ഫഹദ് തകര്‍ത്തഭിനയിച്ചിരിക്കുന്നു. നെടുമുടി പതിവുപോലെ മലയാളം കണ്ട മികച്ച നടന്മാരില്‍ ഒരാളാണ് താനെന്നു ഒരിക്കല്‍ കൂടി തെളിയിച്ചു. പ്രത്യേകിച്ച് ഭാര്യ മരിച്ചതറിയുന്ന അവസാന ഭാഗത്തെ ഈ മഹാനടന്‍ അവിസ്മരണീയമാക്കി. ആമേനിലൂടെ മലയാളിക്ക് പരിചിതയായ സ്വാതി റെഡ്ഡിയുടെ അഭിനയം തികച്ചും ആയാസരഹിതമാണെന്നു പറയാതെ വയ്യ. തീര്‍ച്ചയായും ഈ ഓണക്കാലത്തെ വ്യത്യസ്ഥമായ കാഴ്ചാനുഭവമായിരിക്കും ഈ ചിത്രം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “നോര്‍ത്ത് 24 കാതം – മികച്ച ഒരു ചിത്രം കൂടി

  1. …നല്ലതായാലും..ചീത്തയായാലും എല്ലാ സിനിമകളെയും കുറിച്ചുള്ള ശക്തമായ നിരൂപണങ്ങള്‍ ദി ക്രിട്ടിക്കില്‍ വരണം.

Leave a Reply