നോബേല്‍ സമ്മാനം അമേരിക്കക്കുവേണ്ടിയെന്ന് മത്തിയാസ്

ജേക്കബ് ബെഞ്ചമിന്‍ അമേരിക്കയാണ് നോബേല്‍ പ്രൈസിനെ പ്രശസ്തിയിലേക്ക് ഉയര്‍ത്തി നിര്‍ത്തുന്നതെന്ന് സ്വീഡനിലെ പ്രശസ്ത ഡോക്യുമെന്ററി നിര്‍മാതാവായ മത്തിയാസ് ലോ പറയുന്നു. പുരസ്‌കാര നിര്‍ണ്ണായക സമിതിയെക്കൊണ്ട് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ളവരെ അംഗീകരിപ്പിക്കുകയാണ് സംഭവിക്കുന്നത്. അതിനാല്‍തന്നെ നോബേല്‍ പ്രൈസിന്റെ പ്രശസ്തി ലോകമെമ്പാടും പ്രചരിപ്പിക്കേണ്ടത് അമേരിക്കയുടെ ആവശ്യമാണ്. ആല്‍ഫ്രഡ് നോബേലിന്റെ കുടുംബം സംഭാവന ചെയ്തിട്ടുള്ള വന്‍തുകയുടെ പലിശയാണ് പുരസ്‌കാരത്തിനു ചെലവഴിക്കുന്നത്. യഥാര്‍ഥത്തില്‍ സമിതിയിലെ അംഗങ്ങള്‍ ഈ പണം കൊണ്ട് വന്‍ ധൂര്‍ത്താണ് നടത്തുന്നത്. പുരസ്‌കാരത്തിന്റെ മറവില്‍ വന്‍ സാമ്പത്തിക തിരിമറി തന്നെ അരങ്ങേറുന്നതായി […]

2011321171540233580_17

ജേക്കബ് ബെഞ്ചമിന്‍
അമേരിക്കയാണ് നോബേല്‍ പ്രൈസിനെ പ്രശസ്തിയിലേക്ക് ഉയര്‍ത്തി നിര്‍ത്തുന്നതെന്ന് സ്വീഡനിലെ പ്രശസ്ത ഡോക്യുമെന്ററി നിര്‍മാതാവായ മത്തിയാസ് ലോ പറയുന്നു. പുരസ്‌കാര നിര്‍ണ്ണായക സമിതിയെക്കൊണ്ട് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ളവരെ അംഗീകരിപ്പിക്കുകയാണ് സംഭവിക്കുന്നത്. അതിനാല്‍തന്നെ നോബേല്‍ പ്രൈസിന്റെ പ്രശസ്തി ലോകമെമ്പാടും പ്രചരിപ്പിക്കേണ്ടത് അമേരിക്കയുടെ ആവശ്യമാണ്. ആല്‍ഫ്രഡ് നോബേലിന്റെ കുടുംബം സംഭാവന ചെയ്തിട്ടുള്ള വന്‍തുകയുടെ പലിശയാണ് പുരസ്‌കാരത്തിനു ചെലവഴിക്കുന്നത്. യഥാര്‍ഥത്തില്‍ സമിതിയിലെ അംഗങ്ങള്‍ ഈ പണം കൊണ്ട് വന്‍ ധൂര്‍ത്താണ് നടത്തുന്നത്. പുരസ്‌കാരത്തിന്റെ മറവില്‍ വന്‍ സാമ്പത്തിക തിരിമറി തന്നെ അരങ്ങേറുന്നതായി മത്തിയാസ് പറയുന്നു. വളരെ ദുരൂഹമായാണ് നോബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. സ്വീഡീഷ് ജനതയ്ക്ക് നോബേല്‍ സമ്മാനത്തില്‍ നേരത്തെ തന്നെ വിശ്വാസമില്ല. കാരണം അതിന് ജനാധിപത്യ സ്വഭാവം ഇല്ലെന്നതു തന്നെ.
തൃശൂരില്‍ വിബ്ജിയോര്‍ ഡോക്യൂമെന്ററി ചലച്ചിത്രമേളയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നാല്‍പ്പത്തി മൂന്നുകാരനായ മത്തിയാസ്. ലോകമെമ്പാടും കീര്‍ത്തിക്കപ്പെടുമ്പോഴും നോബേല്‍ പ്രൈസിനെ സ്വീഡീഷ് ജനത വെറും തമാശയായി മാത്രമേ കണുന്നുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. സ്വീഡനിലെ എഴുത്തുകാരും പൊതുരംഗത്തെ ഏതാനും പേരടങ്ങിയ ഒരു സമിതി ഒരു മുറിയിലിരുന്ന് സമ്മാനിതരെ തീരുമാനിക്കുകയാണ്. ധനതത്വശാസ്ത്രം, മെഡിസിന്‍, രസതന്ത്രം, സാഹിത്യം തുടങ്ങിയ മേഖലകളിലാണ് സമ്മാനങ്ങള്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ സമിതിയില്‍ ഒരു ശാസ്ത്രജ്ഞനോ സയന്‍സുമായി ബന്ധമുള്ള ഏതെങ്കിലും ഒരു വ്യക്തിയോ ഇല്ലെന്നതാണ് യാഥാര്‍ഥ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓസ്‌കാര്‍ സിനിമ അവാര്‍ഡ് ഇതിനേക്കാള്‍ എത്രയോ വിശ്വാസയോഗ്യമാണ്. കാരണം 5000ലധികം പേര്‍ ഉള്‍പ്പെടുന്ന സമിതി വോട്ടിംഗിലൂടെയാണ് ഓസ്‌കാര്‍ ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. അതിനാല്‍ തന്നെ അതിന് ജനാധിപത്യ മൂല്യമുണ്ട്. നോബേല്‍ പ്രൈസ് തീരുമാനിക്കുന്നതും പ്രഖ്യാപിക്കുന്നതുമൊക്കെ വളരെ ദുരൂഹമായാണ്. സ്വീഡനിലെ ജനങ്ങള്‍ക്ക് അതിന്റെ ഘടനയെക്കുറിച്ചോ അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന വ്യക്തികളെക്കുറിച്ചോ പോലും വ്യക്തമായ ധാരണയില്ല. അതിനാല്‍ തന്നെ നോബേല്‍ സമ്മാനത്തെ സ്വീഡീഷ് ജനത വെറുമൊരു കോമാളിത്തരമായാണ് കാണുന്നത്. ഇത്രയേറെ ആഗോളഖ്യാതി നേടിയ നോബേല്‍ സമ്മാനത്തെക്കുറിച്ച് പുറംലോകത്തുള്ളവര്‍ ചോദിച്ചാല്‍ തനിക്കും ഉള്ളില്‍ ചിരി വരാറുണ്ടെന്ന് മത്തിയാസ് പറഞ്ഞു. കാരണം നോബേല്‍ പ്രൈസ് എന്തോ വലിയ കാര്യമാണെന്ന് പുറം ലോകം തെറ്റിധരിച്ചിരിക്കുന്നു. തങ്ങള്‍ക്ക് വെറും കൗതുകമുണര്‍ത്തുന്ന ഒന്നു മാത്രമാണത്. സ്വീഡനിലെ ടൂറിസം വികസനത്തിനായി നോബേല്‍ സമ്മാനത്തിന്റെ ആഗോളപ്രശസ്തി സര്‍ക്കാര്‍ മുതലെടുക്കുകയാണ്. അതേ കാരണം കൊണ്ടു തന്നെ അതിന്റെ വിപണി സാധ്യതിയിലാണ് സര്‍ക്കാര്‍ കണ്ണുവച്ചിട്ടുള്ളത്. സ്വീഡന്‍ ഇപ്പോള്‍ അമേരിക്കയുടെ കൂട്ടാളിയാണ്. ഈ സഹവര്‍ത്തിത്വം കൂടുതല്‍ ടൂറിസം സാധ്യതയാണ് സ്വീഡനു നല്‍കുന്നതെന്നും മത്ത്യാസ് പറഞ്ഞു.
സ്വവര്‍ഗരതി കുറ്റകരമായി പ്രഖ്യാപിച്ച ഇന്ത്യയുടെ സുപ്രീം കോടതി വിധിയോട് മത്തിയാസ് വിയോജിച്ചു. ലൈംഗികമായി വേദനിക്കുന്നവരോട് ചെയ്ത ക്രൂരതയാണ് സുപ്രീം കോടതി വിധി. വളരെയേറെ പ്രബുദ്ധതയും വിദ്യാഭ്യാസ ഉന്നതിയും പ്രാപിച്ച ജനതയുടെ നാട്ടില്‍ ഇത്തരത്തില്‍ ഒരു കോടതിവിധി അതിശയം ഉണര്‍ത്തുന്നതായി അദ്ദേഹം പറഞ്ഞു. നിയമം കൊണ്ട് ലൈംഗികതയെ അടക്കി നിര്‍ത്താമെന്നത് പ്രായോഗികമല്ല. അങ്ങിനെ ചെയ്യുന്നത് ക്രൂരമാണ്. ലൈംഗികത എന്നത് വ്യക്തിപരമായ ഒന്നാണ്. ഒരു പക്ഷെ കാലക്രമേണ ഇത്തരം നിബന്ധനകള്‍ അതിലംഘിക്കപ്പെടുക തന്നെ ചെയ്യുമെന്നും അന്നത്തെ തലമുറ അതിനോട് സമരസപ്പെടുമെന്നും മത്തിയാസ് പറഞ്ഞു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മൗനം ആരെയോ ഒക്കെ ഭയന്നിട്ടാണ്. തെരഞ്ഞെടുപ്പില്‍ വോട്ട് നഷ്ടപ്പെടുമെന്നാണ് അവരുടെ ഉള്ളിലെ ഭയം. ഇത് ലോകത്ത് എവിടെയായാലും ഒരേ പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം വിഷയങ്ങളോട് ഭരണകൂടങ്ങള്‍ഒരേ നയമാണ് സ്വീകരിക്കുന്നത്. അതിനു രാജ്യങ്ങളുടെ വ്യത്യാസമില്ല. ഭരണകൂടങ്ങള്‍ ആരെയോ ഭയപ്പെടുന്നുവെന്നതാണ് യാഥാര്‍ഥ്യം.
സ്വീഡനില്‍ ഡോക്യുമെന്റി ചലച്ചിത്രങ്ങള്‍ നിര്‍മിക്കുന്ന മത്തിയാസ് ലോ തന്റെ ഡെന്‍ ആന്ദ്രെ സ്‌പോര്‍ട്ടെന്‍ എന്ന സിനിമയുമായാണ് തൃശൂരില്‍ ആരംഭിക്കുന്ന മഴവില്‍ മേളയ്ക്ക് എത്തിയിരിക്കുന്നത്. വനിതാ ഫുട്‌ബോള്‍ കളിയുടെ പശ്ചാത്തലത്തിലാണ് മത്തിയാസിന്റെ ചിത്രം നിര്‍മിച്ചിരിക്കുന്നത്. എന്തു കൊണ്ട് പുട്‌ബോള്‍ കളിയെന്ന് ചോദിച്ചാല്‍ മറ്റെല്ലാം സ്ത്രീകളെ പരമാവധി ചൂഷണം ചെയ്യുകയാണെന്നും ഫുട്‌ബോളിലാകട്ടെ പുരുഷന്‍മാരെപ്പോലെ തന്നെ സ്ത്രീകള്‍ക്ക് പെരുമാറാന്‍ കഴിയുന്നുവെന്നും അതിനാലാണ് വനിതാ ഫുട്‌ബോള്‍ മത്സരം തന്റെ സിനിമയ്ക്ക് പശ്ചാത്തലമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ടെന്നീസും വോളീബോളും പോലുള്ള കളികള്‍ ശ്രദ്ധിച്ചാല്‍ അതില്‍ സ്ത്രീകളെ ലൈംഗികമായി ആസ്വിക്കാനുള്ള ഉപാധികള്‍ വേണ്ടുവോളമുള്ളതായും മത്തിയാസ് കൂട്ടിചേര്‍ത്തു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply