നിശാന്തിനിക്കെതിരെ എന്‍ എസ് മാധവന്‍
കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷര്‍ ആര്‍ നിശാന്തിനിയുടെ നിലപാടുകള്‍ക്കെതിരെ എഴുത്തുകാരനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എന്‍ എസ് മാധവന്‍ രംഗത്ത്. കൊച്ചിയില്‍ നിന്ന് തൃശൂര്‍ക്ക് സ്ഥാനകയറ്റത്തോടെ സ്ഥലംമാറ്റപ്പെട്ട നിശാന്തിനിക്കെതിരെ ട്വിറ്ററിലൂടെയാണ് മാധവന്റഎ പ്രതിഷേധം. ചുംബനസമരത്തെ പൊലീസ് നടപടിയിലൂടെ വഷളാക്കിയെന്നാണ് മാധവന്റെ ഒരു വിമര്‍ശനം. മയക്കുമരുന്നിന്റെ പേരില്‍ കൊച്ചിയിലെ പാര്‍ട്ടികളില്‍ തത്വദീക്ഷയില്ലാതെ റെയ്‌ഡ് നടത്തിയതിനേയും അദ്ദേഹം വിമര്‍ശിക്കുന്നു. കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയില്‍ സ്‌ത്രീകളെ തുണിയഴിച്ചു പരിശോധിച്ച വിവാദത്തില്‍ നിശാന്തിനിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചാണ് രണ്ടാമത്തെ ട്വീറ്റ്. ആര്‍ത്തവം […]
കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷര്‍ ആര്‍ നിശാന്തിനിയുടെ നിലപാടുകള്‍ക്കെതിരെ എഴുത്തുകാരനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എന്‍ എസ് മാധവന്‍ രംഗത്ത്. കൊച്ചിയില്‍ നിന്ന് തൃശൂര്‍ക്ക് സ്ഥാനകയറ്റത്തോടെ സ്ഥലംമാറ്റപ്പെട്ട നിശാന്തിനിക്കെതിരെ ട്വിറ്ററിലൂടെയാണ് മാധവന്റഎ പ്രതിഷേധം.
ചുംബനസമരത്തെ പൊലീസ് നടപടിയിലൂടെ വഷളാക്കിയെന്നാണ് മാധവന്റെ ഒരു വിമര്‍ശനം. മയക്കുമരുന്നിന്റെ പേരില്‍ കൊച്ചിയിലെ പാര്‍ട്ടികളില്‍ തത്വദീക്ഷയില്ലാതെ റെയ്‌ഡ് നടത്തിയതിനേയും അദ്ദേഹം വിമര്‍ശിക്കുന്നു.
കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയില്‍ സ്‌ത്രീകളെ തുണിയഴിച്ചു പരിശോധിച്ച വിവാദത്തില്‍ നിശാന്തിനിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചാണ് രണ്ടാമത്തെ ട്വീറ്റ്. ആര്‍ത്തവം അശുദ്ധമാണെന്ന് നിശാന്തിനി പറഞ്ഞെന്നു മാധവന്‍ ട്വീറ്റ് ചെയ്യുന്നു. ഒരു സ്‌ത്രീതന്നെ ഇങ്ങനെ പറയുന്നതിലാണ് പ്രശ്‌നം.
നിശാന്തിനി തൃശൂരില്‍ ചാര്‍ജ്ജെടുത്തതിനുശേഷം ഇന്നലെ കൊച്ചിയിലെ കോഫിഷോപ്പുകളിലും വലന്റൈന്‍സ് പാര്‍ട്ടികളിലും പൊലീസ് നടത്തിയ റെയ്‌ഡിനെയും മാധവന്‍ വിമര്‍ശിക്കുന്നു. വലന്റൈന്‍സ് രാത്രിയില്‍ കൊച്ചിയില്‍ നടത്തിയ റെയ്‌ഡുകള്‍ ഭീകരമാണെന്നു പറഞ്ഞാണ് ട്വീറ്റ് തുടങ്ങുന്നത്. മയക്കുമരുന്നിനായുള്ള വേട്ടയാണു നടത്തുന്നതെങ്കില്‍ എന്തെങ്കിലും വിശ്വസനീയ വിവരമുണ്ടായിട്ടാണോ എന്നാണ് ചോദ്യം. സിനിമാതാരങ്ങളെയും സെലിബ്രിറ്റികളെയും മാധ്യമശ്രദ്ധയ്‌ക്കു വേണ്ടി പിടിച്ചുകൊണ്ടുവരുമ്പോള്‍ യഥാര്‍ഥ സംഭവങ്ങള്‍ മറയ്‌ക്കപ്പെടുകയാണ്. മയക്കുമരുന്നു വ്യാപനം തടയണം. അതിനെ ചെറുക്കുന്നത് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാകണം. തലക്കെട്ടുകളില്‍ വരാനുള്ള ക്രമമില്ലാത്ത റെയ്‌ഡുകളിലൂടെ ഒരു നഗരത്തെ കൊല്ലുകയല്ല വേണ്ടതെന്നും മാധവന്‍ പറയുന്നു.
നിശാന്തിനിയെ കൊച്ചിയില്‍നിന്ന് മാറ്റുന്നതിനെതിരേ പ്രതിഷേധം വ്യാപകമായ സന്ദര്‍ഭത്തില്‍ നിശാന്തിനിയുടെ കാലത്തെ മോശം അനുഭവങ്ങള്‍ കൊച്ചിയില്‍ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല എന്നാണ് മാധവന്‍ പറയുന്നത്. നിശാന്തിനിക്ക് ബൈ പറയുന്ന മാധവന്‍, രക്ഷപ്പെടല്‍ എന്നു പറഞ്ഞാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in