നിര്‍ബന്ധവോട്ടിംഗ് ഫാസിസം
നിര്‍ബന്ധമായി ചെയ്യിക്കുന്ന ഒരു കാര്യം എങ്ങനെയാണ് ജനാധിപത്യമാകുക? അത് ഫാസിസമല്ലാതെ മറ്റെന്താണ്? ഗുജറാത്തില്‍ വോട്ടുചെയ്യല്‍, നിയമം മൂലം നിര്‍ബന്ധമാക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. വരുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് വോട്ടര്‍മാര്‍ നിര്‍ബന്ധമായി വോട്ടുചെയ്യേണ്ടിവരിക. വോട്ടുചെയ്യാനും ചെയ്യാതിരിക്കാനും നിഷേധവോട്ട് ചെയ്യാനും ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുമെല്ലാം അവകാശം ജനാധിപത്യത്തിലുണ്ട് എന്ന ആശയം വ്യാപകമാകുന്ന കാലത്താണ് ഗുജറാത്ത് സര്‍ക്കാര്‍ ഇത്തരത്തില്‍ ആലോചിക്കുന്നത്. വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചില്ലെങ്കില്‍ കുറ്റംചുമത്തി ശിക്ഷിക്കാന്‍ പുതിയ നിയമപ്രകാരം സര്‍ക്കാറിന് അധികാരമുണ്ടാകും. ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിക്കൊണ്ട് ഗുജറാത്ത് നിയമസഭ 2009ല്‍ പാസ്സാക്കിയ […]
നിര്‍ബന്ധമായി ചെയ്യിക്കുന്ന ഒരു കാര്യം എങ്ങനെയാണ് ജനാധിപത്യമാകുക? അത് ഫാസിസമല്ലാതെ മറ്റെന്താണ്? ഗുജറാത്തില്‍ വോട്ടുചെയ്യല്‍, നിയമം മൂലം നിര്‍ബന്ധമാക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.
വരുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് വോട്ടര്‍മാര്‍ നിര്‍ബന്ധമായി വോട്ടുചെയ്യേണ്ടിവരിക. വോട്ടുചെയ്യാനും ചെയ്യാതിരിക്കാനും നിഷേധവോട്ട് ചെയ്യാനും ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുമെല്ലാം അവകാശം ജനാധിപത്യത്തിലുണ്ട് എന്ന ആശയം വ്യാപകമാകുന്ന കാലത്താണ് ഗുജറാത്ത് സര്‍ക്കാര്‍ ഇത്തരത്തില്‍ ആലോചിക്കുന്നത്. വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചില്ലെങ്കില്‍ കുറ്റംചുമത്തി ശിക്ഷിക്കാന്‍ പുതിയ നിയമപ്രകാരം സര്‍ക്കാറിന് അധികാരമുണ്ടാകും. ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിക്കൊണ്ട് ഗുജറാത്ത് നിയമസഭ 2009ല്‍ പാസ്സാക്കിയ വിവാദമായ ബില്‍ പുതിയ ഗവര്‍ണര്‍ ഒ.പി. കോഹ്ലി ഒപ്പിട്ടതോടെയാണ് നിയമം നിലവില്‍വന്നത്. ഇതോടെ വോട്ടുചെയ്യല്‍ നിയമത്തിലൂടെ നിര്‍ബന്ധമാക്കുന്ന ആദ്യ സംസ്ഥാനമാവുകയാണ് ബില്ലില്‍ പറഞ്ഞിട്ടുള്ള കാരണങ്ങളോടെയല്ലാതെ ആരെങ്കിലും വോട്ടുചെയ്‌തിട്ടില്ലെങ്കില്‍ കുറ്റമായി കണക്കാക്കുമെന്നാണ് വ്യവസ്ഥയുള്ളത്. എന്നാല്‍ ശിക്ഷ എന്താണെന്ന് വ്യവസ്ഥചെയ്‌തിട്ടില്ല. നിയമം നടപ്പാക്കാന്‍ വേണ്ട നിബന്ധനകള്‍ ഉള്‍പ്പെടുത്തി ആവശ്യമായ ഘട്ടത്തില്‍ ഉത്തരവിറക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പൗരന്റെ ഭരണഘടനാ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി മുന്‍ഗവര്‍ണര്‍ ഡോ. കമല ബെനിവാല്‍ ഒപ്പിടാതെ നീട്ടിക്കൊണ്ടു പോയ ബില്ലാണ് ഇപ്പോള്‍ നിയമമായിരിക്കുന്നത്.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് ഗുജറാത്ത് തദ്ദേശ സ്വയംഭരണസ്ഥാപന നിയമഭേദഗതി ബില്‍ നിയമസഭ പാസ്സാക്കിയത്. തദ്ദേശ സ്ഥാപനങ്ങളില്‍ വോട്ടിങ് ശതമാനം കുറയുന്നതിനാല്‍ യഥാര്‍ഥ ജനഹിതം തിരഞ്ഞെടുപ്പിലൂടെ പ്രതിഫലിക്കുന്നില്ലെന്ന കാരണമാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. വോട്ടുചെയ്യല്‍ നിര്‍ബന്ധമാക്കുന്ന വ്യവസ്ഥയെ പ്രതിപക്ഷമായ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു.
അതേസമയം പിന്തുണക്കപ്പെടേണ്ടതായ മറ്റൊരു തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. ഗുജറാത്ത്. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള സീറ്റുകളില്‍ അമ്പത് ശതമാനം സ്‌ത്രീകള്‍ക്ക് സംവരണം ചെയ്‌തുകൊണ്ടുള്ള ഭേദഗതിയാണത്. അധികാരം താഴെക്കിടയില്‍ എത്തിക്കുക എന്ന ജനാധിപത്യപരമായ കടയയില്‍ ഒരടി മുന്നോട്ടുപോകുന്നതാണ് ഈ നീക്കം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in