നിരോധിക്കണം വെടിക്കെട്ടും ആനയെഴുന്നള്ളിപ്പുകളും… തുടക്കം തൃശൂരിലാകട്ടെ…
അനുശോചനങ്ങളും സഹായപ്രഖ്യാപനങ്ങളുമൊക്കെ നടക്കട്ടെ… ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറുണ്ടോ ആഘോഷങ്ങള്‍ക്ക് വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും നിരോധിക്കുമെന്ന് പ്രഖ്യാപിക്കാന്‍… അത്തരമൊരാവശ്യമുന്നയിക്കാന്‍ ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനത്തിന് ധൈര്യമുണ്ടോ..? വിശ്വാസത്തിന്റെയും മറ്റ് ആഘോഷങ്ങളുടേയും പേരിലുള്ള കുരുതികള്‍ അവസാനിപ്പിക്കാനുള്ള നടപടികള്‍ക്ക് കേരളം ഇനിയെങ്കിലും തയ്യാറാവുമോ..?? 17ന് നടക്കുന്ന തൃശൂര്‍ പൂരത്തില്‍ നിന്ന് അതാരംഭിക്കുമോ?? മരണം നൂറു കഴിഞ്ഞിരിക്കുന്നു. ഇതു മരണങ്ങളല്ല, കൊലപാതകങ്ങളാണെന്ന് പകല്‍പോലെ വ്യക്തം. വെടിക്കെട്ട് നടന്നത് ഔദ്യോഗികമായി അനുമതി ഇല്ലാതെതന്നെയായിരുന്നു.. അപകട സാഹചര്യം മുന്‍കൂട്ടി കണ്ട ജില്ലാഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ പിന്നീട് കളക്ടര്‍ തീവ്രത, […]
അനുശോചനങ്ങളും സഹായപ്രഖ്യാപനങ്ങളുമൊക്കെ നടക്കട്ടെ… ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറുണ്ടോ ആഘോഷങ്ങള്‍ക്ക് വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും നിരോധിക്കുമെന്ന് പ്രഖ്യാപിക്കാന്‍… അത്തരമൊരാവശ്യമുന്നയിക്കാന്‍ ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനത്തിന് ധൈര്യമുണ്ടോ..? വിശ്വാസത്തിന്റെയും മറ്റ് ആഘോഷങ്ങളുടേയും പേരിലുള്ള കുരുതികള്‍ അവസാനിപ്പിക്കാനുള്ള നടപടികള്‍ക്ക് കേരളം ഇനിയെങ്കിലും തയ്യാറാവുമോ..?? 17ന് നടക്കുന്ന തൃശൂര്‍ പൂരത്തില്‍ നിന്ന് അതാരംഭിക്കുമോ??
മരണം നൂറു കഴിഞ്ഞിരിക്കുന്നു. ഇതു മരണങ്ങളല്ല, കൊലപാതകങ്ങളാണെന്ന് പകല്‍പോലെ വ്യക്തം. വെടിക്കെട്ട് നടന്നത് ഔദ്യോഗികമായി അനുമതി ഇല്ലാതെതന്നെയായിരുന്നു.. അപകട സാഹചര്യം മുന്‍കൂട്ടി കണ്ട ജില്ലാഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ പിന്നീട് കളക്ടര്‍ തീവ്രത, മത്സരരീതിയിലുള്ള കമ്പം എന്നിവ പാടില്ല എന്ന നിബന്ധനയോടെയാണത്രെ അനുവദിച്ചത് എല്ലാം എവിടേയും ന്യായീകരിക്കപ്പെടുന്നത് ക്ഷേത്രാചാരാത്തിന്റെ ഭാഗം എന്ന വാദത്തില്‍.. അതിനെതിരെ നില്‍ക്കാല്‍ ഒരു കളക്ടര്‍ക്കും കഴിയില്ല. എല്ലായിടത്തും പതിവുള്ളപോലെ ഇവിടേയും എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടു. പരാതി കൊടുത്തവരെ ക്ഷേത്രസമിതി ഭാരവാഹികള്‍ ഭീഷണിപ്പെടുത്തി. ആദ്യം അനുമതി നിഷേധിച്ച വെടിക്കെട്ടാണ് കൂട്ടക്കൊലകള്‍ക്ക് കാരണമായത്. പരമ്പരാഗതമായി മത്സര രീതിയില്‍ നടത്തിയിരുന്ന കമ്പക്കെട്ട് ഇത്തവണയും ചെയ്തിരുന്നെങ്കില്‍ അപകടത്തിന്റെ മുഖം ഒരുപക്ഷേ ഇതിലും ഭീകരമായിരുന്നേനെ എന്നും ചൂണ്ടികാട്ടപ്പെടുന്നു.
കഴിഞ്ഞ ദിവസം ഉച്ചവരെ വെടിക്കെട്ട് നടത്തണോ എന്ന കാര്യത്തില്‍ ആശങ്ക നേരിട്ടിരുന്നു. എന്നാല്‍ 12 മണിക്ക് ശേഷം തീരുമാനം എടുത്ത ഭാരവാഹികള്‍ ഉച്ചയോടെ വെടിക്കെട്ട് ഉണ്ടായിരിക്കുന്നതാണെന്ന് ഉച്ചഭാഷിണി വഴി ആള്‍ക്കാരെ അറിയിക്കുകയായിരുന്നു. വൈകിട്ട് ഏഴരയോടെ മീനഭരണിയുമായി ബന്ധപ്പെട്ട് ആറാട്ട് ഉള്‍പ്പെടെയുള്ള ക്ഷേത്രകാര്യങ്ങള്‍ അവസാനിച്ചിരുന്നു. ഇതിന് ശേഷം വെടിക്കെട്ട് കാണാന്‍ വേണ്ടി മാത്രമായിരുന്നു ആള്‍ക്കാര്‍ ക്ഷേത്ര പരിസരത്ത് തമ്പടിച്ചത്.
കൃഷ്ണന്‍കുട്ടി എന്നയാളാണ് കമ്പക്കെട്ട് ഒരുക്കിയത്. വെടിക്കെട്ട് ഏകദേശം 70 ശതമാനം പൂര്‍ത്തിയായ ശേഷമായിരുന്നു അപകടം. അല്ലെങ്കില്‍ മരണം കൂടുതല്‍ ഉയരുമായിരുന്നു. കമ്പപ്പുരയ്ക്ക് തീപിടിച്ചായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് കമ്പപ്പുരയും അടുത്തുള്ള ദേവസ്വം ബോര്‍ഡിന്റെ കെട്ടിടവും പൂര്‍ണ്ണമായും തകര്‍ന്നു. പല മൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത വിധം ചിന്നിച്ചിതറിപ്പോയിരിക്കുകയാണ്. സ്‌ഫോടനത്തിന്റെ പ്രകമ്പനം ഒന്നര കിലോമീറ്ററോളം ചുറ്റളവില്‍ അനുഭവപ്പെട്ടു.
വെടിക്കെട്ടിന്റെ മറുവശം തന്നെ ആനയെഴുന്നള്ളെത്തും. ആനപ്രേമത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്ന ഭീകരമായ ആനപീഡനങ്ങളാണ് ആഘോഷവേളകളിലെ കുരുതികള്‍ക്ക് മറ്റൊരു കാരണമാകുന്നത്. ഈ വര്‍ഷവംു നൂറുകണക്കിനു പ്രദേശത്ത് ആനകളിടഞ്ഞു. നിരവധി പേര്‍ മരിച്ചു. ആനച്ചോറ് കൊലച്ചോറ് എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നപോലെ മിക്കവാറും പാപ്പാന്മാര്‍. അമിതമായ ജോലിഭാരവും പീഡനങ്ങളും മദമുള്ളപ്പോള്‍ പോലും എഴുന്നള്ളിക്കുന്നതും മറ്റുമാണ് ആനകളിടയാന്‍ കാരണമാകുന്നത്. ഉത്സവങ്ങള്‍ക്ക് ആരാധനാലയങ്ങളുടെ മതില്‍ക്കെട്ടിനകത്ത് മൂന്നില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുക, പകല്‍ 11 മുതല്‍ മൂന്നുമണിവരെ ആനയെഴുന്നള്ളത്തുകള്‍ നടത്തുക, മൂന്നുമണിക്കൂറില്‍ കൂടുതല്‍ സമയം ആനകളെ തുടര്‍ച്ചയായി എഴുന്നള്ളിക്കുക തുടങ്ങിയ നിയമവിരുദ്ധമായ നടപടികള്‍ നിരന്തരമായി ആവര്‍ത്തിക്കുന്നു. മൂന്നില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുന്നുണ്ടെങ്കില്‍ സംസ്ഥാന വനംസെക്രട്ടറിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങണം, മൂന്ന് ആനകളെയാണെങ്കില്‍ ജില്ലാകലക്ടറുടെ പക്കല്‍നിന്നും 72 മണിക്കൂറിനു മുന്നേ അനുമതിപത്രം വാങ്ങണം. ആനകള്‍ക്ക് മദമില്ലെന്നും പരുക്കുകള്‍ ഇല്ലെന്നും വ്യക്തമാക്കി എഴുന്നള്ളിപ്പു ദിവസം എഴുന്നള്ളിപ്പ് സ്ഥലത്തെ വെറ്ററിനറി സര്‍ജന്‍ നല്‍കുന്ന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ എഴുന്നള്ളിക്കാവൂ, പകല്‍ എഴുന്നള്ളിച്ച ആനകളെ രാത്രി എഴുന്നള്ളിക്കരുത്, എഴുന്നള്ളിപ്പുകഴിഞ്ഞ് 12 മണിക്കൂര്‍നേരം വിശ്രമം നല്‍കിയ ശേഷമേ ആനകളെ പിന്നീട് എഴുന്നള്ളിക്കാവൂ, എഴുന്നള്ളിപ്പ് സ്ഥലത്ത് 12 മണിക്കൂര്‍ മുന്നേ ആനകളെ എത്തിച്ചിരിക്കണം തുടങ്ങിയ 2008 മാര്‍ച്ച് 16 ലെ കേരള ഹൈക്കോടതി വിധികളെല്ലാം ലംഘിക്കപ്പെടുകയാണ്. 14 ദിവസം മുന്നേ ലഭ്യമായ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ആനകളെ തുടര്‍ച്ചയായി എല്ലാദിവസവും രാവുംപകലും എഴുന്നള്ളിക്കുകയാണ്. ആനകളെ സ്‌നേഹിക്കുന്നു എന്ന വ്യാജേന നടത്തുന്ന ഈ പീഡനങ്ങള്‍ അവസാനിപ്പിച്ചേ പറ്റൂ. മാത്രമല്ല നാട്ടാന എന്ന വാക്കുതന്നെ മനുഷ്യസൃഷ്ടിയാണ്. കാട്ടാന മാത്രമേയുള്ളു. ആത്യന്തികമായി നാട്ടാനകളും ആ വാക്കും ഇല്ലാതാവുകയാണ് വേണ്ടത.
ആനകളും വെടിക്കെട്ടുമില്ലാത്ത ആഘോഷങ്ങളാണ് ആവശ്യം. ്അത് ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ മാത്രമല്ല. കടയുദ്ഘാടനങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും പാര്‍ട്ടികളുടെ പരിപാടികളുമായി ബന്ധപ്പെട്ടതുമായ എല്ലാ ആഘോഷങ്ങള്‍ക്കും ബാധകമാക്കണം. അതിനായാണ് ഇനി കേരളം ശബ്ദമുയര്‍ത്തേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in