നികുതിനിഷേധം സമരരൂപം തന്നെ

വര്‍ദ്ധിപ്പിച്ച നികുതിയാണല്ലോ കേരളത്തിലെ ഇപ്പോഴത്തെ ചൂടുള്ള ചര്‍ച്ചാവിഷയം. നികുതിവര്‍ദ്ധനയെ ന്യായീകിക്കാന്‍ യുഡിഎഫ്‌ പാടുപെടുമ്പോള്‍ നികുതി നിഷേധ സമരത്തിനിറങ്ങാനാണ്‌ എല്‍ഡിഎഫ്‌ തയ്യാറാകുന്നത്‌. അത്തരം സമരരൂപം ജനാധിപത്യവിരുദ്ധമാണെന്നാണ്‌ യുഡിഎഫ്‌ നിലപാട്‌. അതുമായി ബന്ധപ്പെട്ട വെല്ലുവിളികല്‍ സജീവമായിരിക്കുകയാണ്‌. മദ്യനയവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളാണ്‌ നികുതി വര്‍ദ്ധനക്കുകാരണമെന്നാണ്‌ പല മന്ത്രിമാരും നേതാക്കളും സമര്‍ത്ഥിക്കാന്‍ നോക്കുന്നത്‌. എന്നാല്‍ അതല്ല വിഷയമെന്ന്‌ വിഎം സുധീരന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. നടപ്പാക്കാത്ത മദ്യനയത്തിന്റെ പേരില്‍ എങ്ങനെയാണ്‌ നികുതി അടിച്ചേല്‍പ്പിക്കാന്‍ കഴിയുക? സത്യത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ബാധ്യതകള്‍ ഉരുണ്ടുകൂടിയിരിക്കുകയാണ്‌. അതില്‍ പ്രതിപക്ഷം […]

TAXവര്‍ദ്ധിപ്പിച്ച നികുതിയാണല്ലോ കേരളത്തിലെ ഇപ്പോഴത്തെ ചൂടുള്ള ചര്‍ച്ചാവിഷയം. നികുതിവര്‍ദ്ധനയെ ന്യായീകിക്കാന്‍ യുഡിഎഫ്‌ പാടുപെടുമ്പോള്‍ നികുതി നിഷേധ സമരത്തിനിറങ്ങാനാണ്‌ എല്‍ഡിഎഫ്‌ തയ്യാറാകുന്നത്‌. അത്തരം സമരരൂപം ജനാധിപത്യവിരുദ്ധമാണെന്നാണ്‌ യുഡിഎഫ്‌ നിലപാട്‌. അതുമായി ബന്ധപ്പെട്ട വെല്ലുവിളികല്‍ സജീവമായിരിക്കുകയാണ്‌.
മദ്യനയവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളാണ്‌ നികുതി വര്‍ദ്ധനക്കുകാരണമെന്നാണ്‌ പല മന്ത്രിമാരും നേതാക്കളും സമര്‍ത്ഥിക്കാന്‍ നോക്കുന്നത്‌. എന്നാല്‍ അതല്ല വിഷയമെന്ന്‌ വിഎം സുധീരന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. നടപ്പാക്കാത്ത മദ്യനയത്തിന്റെ പേരില്‍ എങ്ങനെയാണ്‌ നികുതി അടിച്ചേല്‍പ്പിക്കാന്‍ കഴിയുക? സത്യത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ബാധ്യതകള്‍ ഉരുണ്ടുകൂടിയിരിക്കുകയാണ്‌. അതില്‍ പ്രതിപക്ഷം ആരോപിക്കുന്നപോലെ സര്‍ക്കാരിന്റെ പിടിപ്പുകേടുണ്ട്‌, കേരളം കാലങ്ങളായി നേരിടുന്ന തെറ്റായ നയങ്ങളുടെ തുടര്‍ച്ചയുമുണ്ട്‌. അതിലാകട്ടെ ഇരുമുന്നണികള്‍ക്കും ഉത്തരവാദിത്തമുണ്ടുതാനും.
അതിനിടെ മറ്റൊരു തമാശ മദ്യത്തേയും വെള്ളത്തേയും ബന്ധിപ്പിച്ചാണ്‌. മദ്യത്തിനുള്ള നികുതിയില്‍ തൊടാതെ വെള്ളക്കരത്തില്‍ പിടിച്ച്‌ സമരം പൊലിപ്പിക്കാനാണ്‌ ഇടതുമുന്നണി ആലോചിക്കുന്നതെന്ന്‌ യുഡിഎഫ്‌ ആരോപിക്കുന്നു. മദ്യത്തിനാണ്‌ മുഖ്യമായും നികുതി കൂട്ടിയതെന്നാണ്‌ അവരുടെ വാദം. കുടിവെള്ളത്തിനുള്ള നികുതി കൂട്ടിയത്‌ തുച്ഛമാണെന്നും. അതില്‍ ശറിയില്ലാതില്ല. കടിവെള്ളം നിയന്ത്രിച്ച്‌ ഉപയോഗിക്കുക എന്ന സന്ദേശവും അതിലുണ്ട്‌. അതേസമയം കുടിവെള്ളത്തിനുള്ള നികുതി എന്നത്‌ ആശയപരമായ ഒരു വിഷയമാണ്‌. കുടിവെള്ളം പ്രകൃതിവിഭവമാണെന്നും അത്‌ സൗജന്യമാകണെമന്നുമുള്ള സന്ദേശം സത്യത്തില്‍ പ്രതിപക്ഷം പോലും പറയുന്നില്ല. എന്തായാലും വെള്ളക്കരത്തിന്റെ വര്‍ധനാനിരക്കില്‍ കുറവുവരുത്തണമെന്ന്‌ യു.ഡി.എഫിലെ ചില ഘടകകക്ഷികള്‍ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. 20000 ലിറ്റര്‍ വരെ സൗജന്യമാക്കണമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ സുധീരന്‍ ആവശ്യപ്പെട്ടു. ബന്ധുക്കള്‍ തമ്മിലുള്ള ഭൂമികൈമാറ്റം സൗജന്യമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പകരം മറ്റേതെങ്കിലും മേഖലയില്‍ നികുതി സമാഹരണത്തോത്‌ കൂട്ടണമെന്നാണ്‌ ഉയര്‍ന്നിരിക്കുന്ന ഒരു നിര്‍േദശം. ഇതെല്ലാം പരിഗണിച്ചായിരിക്കും ഓര്‍ഡിനന്‍സ്‌.
ഇറക്കുക. പ്രഖ്യാപിച്ച നികുതി നിര്‍േദശങ്ങളില്‍ എന്തെങ്കിലും കുറവ്‌ വരുത്തുന്നുണ്ടെങ്കില്‍ അത്‌ എത്രയുംവേഗം ചെയ്യണമെന്ന്‌ കോണ്‍ഗ്രസ്സിലെ ചില നേതാക്കള്‍ മുന്നണി നേതൃത്വത്തോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. അല്ലെങ്കില്‍ ഇടതുമുന്നണിയുടെ സമരത്തിന്‌ വഴങ്ങിയാണ്‌ ഇളവുകള്‍ നല്‍കിയതെന്ന ധാരണ ഉണ്ടാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, നികുതിവര്‍ധനയിലെ തീരുമാനങ്ങള്‍ മന്ത്രിസഭാ യോഗം ഏകകണ്‌ഠമായി കൈക്കൊണ്ടതാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ സ്വന്തം പക്ഷത്തേക്കുമുള്ള ഓര്‍മപ്പെടുത്തലാണ്‌. മറുവശത്ത്‌ മദ്യത്തനു ഇഷ്ടംപോലെ നികുതി കൂട്ടാമെന്ന നയവും ശരിയാണോ? മദ്യപാനികളും ഉപഭോക്താക്കളല്ലേ? അവരെ കൊള്ളയടിക്കാന്‍ ഇരുമുന്നണികള്‍ക്കും എവിടെനിന്നാണ്‌ അവകാശം ലഭിക്കുന്നത്‌?
സംഗതികള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നികുതി നിഷേധമെന്ന സമരരൂപം ശരിയല്ല
എന്ന നിലപാട്‌ അംഗീകരിക്കാനാവില്ല.. അതും ജനാധിപത്യത്തിലെ ഒരു സമരരൂപമാണ്‌. എന്നാല്‍ ഗാന്ധിജിയേയും മറ്റും ഉദ്ധരിച്ച്‌ നികുതിനിഷേധസമരത്തിനൊരുങ്ങുമ്പോള്‍ അദ്ദേഹത്തിന്റേത്‌ തികച്ചും സമാധാനപരമായ സമരമായിരുന്നു എന്നു മറക്കരുത്‌. എന്നാല്‍ നമ്മുടെ ഇടതുനേതാക്കളുടെ പ്രസ്‌താവനകള്‍ തികച്ചും പ്രകോപനപരമാണ്‌. അതിനോടുള്ള പല യുഡിഎഫ്‌ നേതാക്കളുടെ പ്രതികരണവും അങ്ങനെതന്നെ. ഇപി ജയരാജന്റേയും കെസി ജോസഫിന്റേയും മറ്റും പ്രസ്‌താവനകള്‍ ഉദാഹറണം.
അടുത്തവര്‍ഷത്തെ തദ്ദേശഭരണ തിരഞ്ഞെടുപ്പുവരെയുള്ള പ്രക്ഷോഭപരിപാടികള്‍ക്ക്‌ നാന്ദികുറിക്കാന്‍ നികുതി നിഷേധസമരം ഏറെ ഉചിതമാണെനാനണ്‌ ഇടതുമുന്നണിയുടെ വിലയിരുത്തല്‍. സോളാറടക്കം നടത്തിയ സമരങ്ങളൊക്കെ പൊളിഞ്ഞ സാഹചര്യത്തില്‍ നികുതിനിഷേധസമരം അവരുടെ അവസാന അവസരമാണ്‌. അത്‌ ജനാധിപത്യരീതിയില്‍ വിജയിപ്പിച്ചാല്‍ അവര്‍ക്ക്‌ രാഷ്ട്രീയനേട്ടമുണ്ടാകുമെന്നുറപ്പ്‌. എന്തായാലും ബജറ്റിനേക്കാള്‍ വവലിയ ബാധ്യത ഓര്‍ഡിനന്‍സ്‌ വഴി അടിച്ചേല്‍പ്പിക്കുന്നത്‌ ജനാധിപത്യരീതിയല്ലല്ലോ. ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ ഇടതുമുന്നണി നേതാക്കള്‍ ഗവര്‍ണറെ കാണുന്നുണ്ട്‌. രണ്ടു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. അല്ലാത്തപക്ഷം ഇനിയും കേരളം സമരകലുഷിതമാകാനിടയുണ്ട്‌. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply