നാദാപുരം കേരളത്തോട്‌ പറയുന്നത്‌

ാദാപുരം തൂണേരിയില്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിന്റെ കുടുംബത്തിന് സര്‍ക്കാര് 25 ലക്ഷം രൂപ കൈമാറി. കേള്‍ക്കുമ്പോള്‍ നല്ല വാര്ത്ത. എന്നാലത് അത്ര നല്ല വാര്‍ത്തയാണോ? അല്ല എന്നതാണ് വസ്തുത. മറിച്ച് പേടിപ്പെടുത്തുന്ന വാര്‍ത്തയാണത്. കേരളം എങ്ങോട്ട് എന്ന പേടിയാണ് ഈ വാര്‍ത്ത സൃഷ്ടിക്കുന്നത്. നാദാപുരം, തൂണേരി അക്രമസംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന്‍േറത് അടക്കമുള്ള വീഴ്ചകള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.  അതദ്ദേഹത്തിന്റെ കടമ. ഇരകള്‍ക്ക് നഷ്ടപരിഹാരത്തുക ഉടന്‍ നല്‍കാന്‍ നടപടി സ്വീകരിക്കും. നാശനഷ്ടം കണക്കാക്കി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് […]

nadapuramാദാപുരം തൂണേരിയില്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിന്റെ കുടുംബത്തിന് സര്‍ക്കാര് 25 ലക്ഷം രൂപ കൈമാറി. കേള്‍ക്കുമ്പോള്‍ നല്ല വാര്ത്ത. എന്നാലത് അത്ര നല്ല വാര്‍ത്തയാണോ? അല്ല എന്നതാണ് വസ്തുത. മറിച്ച് പേടിപ്പെടുത്തുന്ന വാര്‍ത്തയാണത്. കേരളം എങ്ങോട്ട് എന്ന പേടിയാണ് ഈ വാര്‍ത്ത സൃഷ്ടിക്കുന്നത്.
നാദാപുരം, തൂണേരി അക്രമസംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന്‍േറത് അടക്കമുള്ള വീഴ്ചകള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.  അതദ്ദേഹത്തിന്റെ കടമ. ഇരകള്‍ക്ക് നഷ്ടപരിഹാരത്തുക ഉടന്‍ നല്‍കാന്‍ നടപടി സ്വീകരിക്കും. നാശനഷ്ടം കണക്കാക്കി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി എം.കെ മുനീറിന്റെ നേതൃത്വത്തിലുള്ള സമിതിക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി  അറിയിച്ചു. അക്രമത്തില്‍ പരിക്കേറ്റവര്‍ക്ക് പരിക്കിന്റെ ഗൗരവം കണക്കിലെടുത്ത് സഹായം നല്‍കാനും തീരുമാനം.. അക്രമത്തിനിരയായി വീടും സമ്പാദ്യവും നഷ്ടപെട്ടവര്‍ക്ക് റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന കണക്കെടുപ്പ് വിലയിരുത്തി തുക നിശ്ചയിക്കും. അതും നല്ലത്.
കൊലപാതകവും തുടര്‍ന്നുള്ള അക്രമ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നാദാപുരം സന്ദര്‍ശിച്ചത്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, സാമൂഹ്യക്ഷേമ നീതി മന്ത്രിഎം.കെ മുനീര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, ഇ.കെ വിജയന്‍, കെ.കെ ലതിക എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ആക്രമണങ്ങളില്‍ തകര്‍ന്ന എട്ടു വീടുകള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി ഇരകളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ശനിയാഴ്ച വടകരയില്‍ നടന്ന സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തെങ്കിലും നാദാപുരം നിയോജക മണ്ഡലത്തില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നടക്കുന്നതിനാല്‍ സന്ദര്‍ശനം മാറ്റി വെക്കുകയായിരുന്നു.
പുനരധിവാസ പ്രവര്‍ത്തനത്തിന് ജില്ലാ കലക്ടര്‍ കണ്‍വീനറും എം.പി.മാര്‍, എം.എല്‍.എമാര്‍, എ.ഡി.എം എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റി വഴി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. വ്യവസായി യൂസഫലി, നോര്‍ക്ക വൈസ് ചെയര്‍മാന്‍ സി.കെ. മേനോന്‍ എന്നിവര്‍ ഇതിലേക്കായി ഒരുകോടി രൂപ വീതവും കെ.പി.സി.സി.വക പത്തുലക്ഷവും നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. വീട് അഗ്‌നിക്കിരയാവുന്നതോടൊപ്പം രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള അദാലത്ത് ഈമാസം 15ന് വടകര താലൂക്ക് ഓഫീസില്‍ നടക്കും.
തൂണേരി സംഭവത്തിന്റെ മറവില്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് വഴി നടത്തുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് അഞ്ചു കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാദാപുരത്തിന്റെ ശാശ്വത സമാധാനമാണ് ലക്ഷ്യമെന്നും മുറിവുകളുണക്കാന്‍ എല്ലാ കക്ഷികളും ഒന്നിച്ചതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
ഇതെല്ലാം ആശ്വാസനടപടികള്‍. അതുകൊണ്ടായില്ലല്ലോ. നാദാപൂരം ഒരു ചോദ്യമാണ്. ഇന്ന് കേരളം നേരിടുന്ന പ്രധാന ചോദ്യം. അതിന് ശാശ്വത പരിഹാരമാണ് തിരയേണ്ടത്. എന്നാല്‍ ആ ദിശയിലുള്ള ശ്രമമൊന്നും കാണുന്നില്ല. ആരുടെ ഭാഗത്തുനിന്നും. അല്ലെങ്കില്‍ എന്നുമെന്നും നഷ്ടപരിഹാരം നല്‍കി നമുക്ക് കാലം കഴിയാം. നാദാപുരങ്ങള്‍ ആവര്‍ത്തിക്കും.
അക്രമിക്കുന്നവരും അക്രമിക്കപ്പെടുന്നവരുമെല്ലാം അധികാരികളുടോപ്പമിരുന്നാണല്ലോ ഒത്തുതീര്‍പ്പ് നടപ്പാക്കുന്നത്. നാളെ ഇവര്‍ തന്നെ ചരിത്രമാവര്‍ത്തിക്കുന്നു. നോക്കുകുത്തികളായി അധികാരികളും.
1988ല്‍ ലീഗിന്റെ ജാഥയിലേക്ക് സിപിഎം നേതാവ് കണാരന്റെ കാര്‍ കടന്നു വന്ന വിഷയത്തില്‍ ആരംഭിച്ച കലാപത്തില്‍ മരണം ഒമ്പത്. അന്നും നടന്നത് സമാനമായ രീതിയില്‍. പിന്നീട് ചരിത്രം ആവര്‍ത്തിച്ചതും സമാനമായി. മരണം നാല്. ഇക്കുറി മരണം ഒന്നുമാത്രം. എന്നാല്‍ പിന്നീട് നടന്നത് കൊലയേക്കാള്‍ ഭീകരത. മുന്നൂറോളം പേര്‍ മുഖംമൂടി ധരിച്ച് ഒരു പ്രത്യക വിഭാഗത്തിന്റെ എഴുപതോളം വീടുകള്‍ ആക്രമിച്ച്, എല്ലാം ചുട്ടെരിക്കുക. അവരുടെ ആജീവനാന്ത സമ്പാദ്യം നശിപ്പിക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്യുക. വീട്ടുപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, പലവിധ സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, എന്തിന് വസ്ത്രങ്ങളും സ്‌കൂള്‍ കുട്ടികളുടെ പാഠപുസ്തകങ്ങളും, ഭക്ഷ്യസാധനങ്ങളും പാചകത്തിനുള്ള പാത്രങ്ങള്‍ എല്ലാം നശിപ്പിക്കുക. ഗുജറാത്തില്‍ നടന്നതിന്റെ മറ്റൊരു രൂപം. എന്നാല്‍ അതിനേക്കാള്‍ ഭയാനകമായ ഒന്നുണ്ട്്. ഇവിടെ മതം നോക്കി വീടുകള്‍ തിരഞ്ഞുപിടിച്ച് അക്രമിച്ചത് ബിജെപിക്കാരല്ല, വര്‍ഗ്ഗീയവാദികളല്ല, ഭീകരരല്ല, വിപ്ലവകാരികളാണെന്നതാണത്. അതിനാല്‍തന്നെ മാറാടിനേക്കാള്‍ ഭയാനകമാണ് നദാപുരം.
കൊല്ലപ്പെട്ടയാള്ക്കും കൊന്നവര്ക്കും രാഷ്ട്രീയമുണ്ടെങ്കിലും കൊലക്ക് കാരണം രാഷ്ട്രീയമായിരുന്നില്ല. സാമുദായികവുമായിരുന്നില്ല. കുറ്റവാളികളെ പലരേയും പിടികൂടുകയും ചെയ്തു. എന്നിട്ടും ഇത്തരത്തില്‍ വംശീയമായ അക്രമണം ഉണ്ടാകുന്നു എന്നതാണ് സാമൂഹ്യനിരീക്ഷകരെ ഞെട്ടിക്കുന്നത്.
ഒരുപക്ഷെ നാദാപുരം നാളെ കേരളം തന്നെയായേക്കാം. കേരളത്തിലെ സാമൂഹ്യ, സാമുദായിക സമവാക്യങ്ങള്‍ അത്തരമൊരു ദിശയിലേക്കാണ് പോകുന്നതെന്നു സംശയിക്കുന്നവര്‍ നിരവധിയാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ ധ്രുവീകരണം പോകുന്നത് ആ ദിശിലേക്കാണ്. അതുകൊണ്ടാണല്ലോ ഇടക്കുകയറി ബിജെപി ഹര്ത്താല്‍ നടത്തിയത്. അവര്‍ക്കു കാര്യം മനസ്സിലായി. ഇനിയുമത് കണ്ണുതുറന്നു കാണാന്‍ നാം തയ്യാറാകുന്നില്ല എന്നുമാത്രം.
അക്രമം, സര്‍വ്വകക്ഷിയോഗം, നഷ്ടപരിഹാരം, കേസ് പിന്‍വലിക്കല്‍ തുടങ്ങിയ പരിവുപല്ലവിയില്‍ നിന്നു വ്യത്യസ്ഥമായി ഗൗരവമായി ഈ വിഷയത്തെ സമീപിക്കാനാണ് ഇനിയെങ്കിലും കേരളം തയ്യാറാവേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply