നവോത്ഥാനവേദി രൂപീകരിച്ചു

19-4-2014ന്‌ തൃശൂരില്‍വെച്ച്‌ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംഗമത്തിനുശേഷം തുടര്‍നടപടികള്‍ക്കായി എഴുത്തുകാര്‍, ശാസ്‌ത്രപ്രചാരകര്‍, യുക്തിവാദികള്‍, സ്‌ത്രീപ്രവര്‍ത്തകര്‍, ദളിത്‌ പ്രവര്‍ത്തകര്‍, ഗാന്ധിയന്‍മാര്‍ തുടങ്ങി സാമൂഹ്യ-സാംസ്‌കാരികരംഗത്തെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ വീണ്ടും തൃശൂരില്‍വെച്ച്‌ ഒത്തുചേരുകയും നവോത്ഥാനവേദി എന്നൊരു വിശാലപ്രസ്ഥാനം സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായി ഒരു ഏകോപനസമിതിയ്‌ക്ക്‌ രൂപം നല്‍കുകയും ചെയ്‌തു. നവോത്ഥാനവേദിയുടെ പ്രാഥമികതല മിനിമം പരിപാടിയുടെ കരട്‌ അംഗീകരിക്കുകയും ചെയ്‌തു. 1. മതനിന്ദയുടെയും മതവികാരം വൃണപ്പെടുത്തുന്നതിന്റെയും രാജ്യദ്രോഹത്തിന്റെയും പേരില്‍ ബ്രിട്ടീഷുകാര്‍ പടച്ചുവിട്ട കരിനിയമങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയും ജനങ്ങളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം […]

nnn19-4-2014ന്‌ തൃശൂരില്‍വെച്ച്‌ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംഗമത്തിനുശേഷം തുടര്‍നടപടികള്‍ക്കായി എഴുത്തുകാര്‍, ശാസ്‌ത്രപ്രചാരകര്‍, യുക്തിവാദികള്‍, സ്‌ത്രീപ്രവര്‍ത്തകര്‍, ദളിത്‌ പ്രവര്‍ത്തകര്‍, ഗാന്ധിയന്‍മാര്‍ തുടങ്ങി സാമൂഹ്യ-സാംസ്‌കാരികരംഗത്തെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ വീണ്ടും തൃശൂരില്‍വെച്ച്‌ ഒത്തുചേരുകയും നവോത്ഥാനവേദി എന്നൊരു വിശാലപ്രസ്ഥാനം സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായി ഒരു ഏകോപനസമിതിയ്‌ക്ക്‌ രൂപം നല്‍കുകയും ചെയ്‌തു. നവോത്ഥാനവേദിയുടെ പ്രാഥമികതല മിനിമം പരിപാടിയുടെ കരട്‌ അംഗീകരിക്കുകയും ചെയ്‌തു.
1. മതനിന്ദയുടെയും മതവികാരം വൃണപ്പെടുത്തുന്നതിന്റെയും രാജ്യദ്രോഹത്തിന്റെയും പേരില്‍ ബ്രിട്ടീഷുകാര്‍ പടച്ചുവിട്ട കരിനിയമങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയും ജനങ്ങളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം തടയാനായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ട്‌. IPC 124A, 153A, 153B, 292, 293, 295A, CRPC 95 തുടങ്ങി ഒട്ടേറെ നിയമങ്ങള്‍ ഈ ഗണത്തിലുണ്ട്‌. ചിലതെല്ലാം പൂര്‍ണ്ണമായും നീക്കം ചെയ്യപ്പെടേണ്ടവയും, മറ്റ്‌ ചിലവ ഭേദഗതി ചെയ്യപ്പെടേണ്ടവയുമാണ്‌. രാഷ്‌ട്രീയ പാര്‍ട്ടികളും അവയുടെ മുന്‍കയ്യില്‍ നിയമ നിര്‍മ്മാണ സഭകളും ഈ ദിശയില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ടതാണ്‌.
2. മഹാരാഷ്‌ട്ര സര്‍ക്കാര്‍ പാസാക്കിയ അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന ബില്ലിന്‌ സമാനമായ നിയമം സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും മുന്‍കയ്യെടുത്ത്‌ പാസ്സാക്കണം.
3. നിയമവാഴ്‌ച ഉറപ്പുവരുത്തുംവിധം ആള്‍ദൈവങ്ങള്‍ ഉള്‍പ്പെടെ എല്ലാ കുറ്റവാളികള്‍ക്കുമെതിരെ നിഷ്‌പക്ഷവും സ്വതന്ത്രവുമായ രീതിയില്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
4. നിക്ഷിപ്‌ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി ജനാധിപത്യവിരുദ്ധമായി വാര്‍ത്തകള്‍ മൂടിവെക്കുന്ന സമ്പ്രദായം മാധ്യമങ്ങള്‍ അവസാനിപ്പിക്കണം. എല്ലാ വാര്‍ത്തകളും സത്യസന്ധമായി പ്രസിദ്ധപ്പെടുത്തുകയെന്ന പത്രധര്‍മ്മം നിറവേറ്റാനായി എല്ലാ മാധ്യമങ്ങളും മുന്നോട്ടുവരണം.
എല്ലാ ജില്ലകളിലും പ്രാദേശികതലങ്ങളിലും ഘടകങ്ങള്‍ രൂപീകരിക്കാനും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും തീരുമാനിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഒരു സംസ്ഥാനതല ഏകോപനസമിതിയ്‌ക്ക്‌ രൂപം നല്‍കുകയും ചെയ്‌തു. നവോത്ഥാനവേദിയോട്‌ യോജിച്ചുകൊണ്ട്‌ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണ്‌.
നവോത്ഥാനവേദി രക്ഷാധികാരികള്‍ :
ആനന്ദ്‌, ബി.ആര്‍.പി. ഭാസ്‌ക്കര്‍, എം.പി.പരമേശ്വരന്‍, സേതു, സന്ദീപാനന്ദഗിരി, സക്കറിയ, സാറാ ജോസഫ്‌, എം. മുകുന്ദന്‍, എന്‍.എസ്‌. മാധവന്‍, സച്ചിദാനന്ദന്‍, എം.എന്‍. കാരശ്ശേരി
സംസ്ഥാന ഏകോപനസമിതി അംഗങ്ങള്‍
കെ. അജിത, സി.ആര്‍. നീലകണ്‌ഠന്‍, എന്‍.എം. പിയേഴ്‌സണ്‍, കെ.എം.സലിംകുമാര്‍, കെ.കെ. കൊച്ച്‌, യു. കലാനാഥന്‍, പാര്‍വ്വതി പവനന്‍, രാവുണ്ണി, കുസുമം ജോസഫ്‌, ഡോ. സി. വിശ്വനാഥന്‍, ശ്രീനി പട്ടത്താനം, ജോസഫ്‌ വടക്കന്‍, പീതാംബരന്‍, അഡ്വ. എം.കെ. അനൂപ്‌, പി.എം. മാനുവല്‍, പ്രസന്നകുമാര്‍, എന്‍.ബി. അജിതന്‍.കെ.ജി.ജഗദീഷ്‌

കണ്‍വീനര്‍ : കെ. വേണു, 9447526761, kvenu.olari@gmail.com
ജോയിന്‍റ്‌ കണ്‍വീനര്‍ : സജീവന്‍ അന്തിക്കാട്‌, 9447035382, sajeevananthikad@gmail.com

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply