നവോത്ഥാനത്തെ കുഴിച്ചുമൂടിയതില്‍ മുഖ്യം മാധ്യമങ്ങളും ഇടതുപക്ഷവും
സക്കറിയ കേരളീയ നവോത്ഥാനത്തെ കുഴിച്ചുമൂടിയത് മത – ജാതി – രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ – ഫാസിസ്റ്റ് ശക്തികള്‍ എന്നിവയുടെ അവിശുദ്ധ സഖ്യമായിരുന്നു. അവര്‍ക്കുമുന്നില്‍ കിരാതന്മാരെ പോലെ പാഞ്ഞ മുഖ്യധാര മാധ്യമങ്ങള്‍ക്കാണ് ഇക്കാര്യത്തില്‍ മുഖ്യ ഉത്തരവാദിത്തം. ഇടതുപക്ഷവും അതില്‍ തങ്ങളുടെ പങ്കുവഹിച്ചു. ഇടതുപക്ഷം സമം പുരോഗമനം എന്ന വാക്യം നിലനിന്നിരുന്ന ഒരു കാലം കേരളത്തിലുണ്ടായിരുന്നു. ആധുനികതയോടും അറിവിനോടും സ്വതന്ത്രമായ മാനവിക മൂല്യങ്ങളോടും സൗന്ദര്യബോധത്തോടും ഇടതുപക്ഷം കൈകോര്‍ത്ത കാലം. കലാകാരന്മാരേയും കവികളേയും അക്കാലം ഗര്‍ജ്ജിക്കുന്ന സിംഹങ്ങളാക്കിയിരുന്നു. അന്ന് ഇടതുപക്ഷം ഹൃദയപക്ഷമായിരുന്നു. […]
സക്കറിയ
കേരളീയ നവോത്ഥാനത്തെ കുഴിച്ചുമൂടിയത് മത – ജാതി – രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ – ഫാസിസ്റ്റ് ശക്തികള്‍ എന്നിവയുടെ അവിശുദ്ധ സഖ്യമായിരുന്നു. അവര്‍ക്കുമുന്നില്‍ കിരാതന്മാരെ പോലെ പാഞ്ഞ മുഖ്യധാര മാധ്യമങ്ങള്‍ക്കാണ് ഇക്കാര്യത്തില്‍ മുഖ്യ ഉത്തരവാദിത്തം. ഇടതുപക്ഷവും അതില്‍ തങ്ങളുടെ പങ്കുവഹിച്ചു. ഇടതുപക്ഷം സമം പുരോഗമനം എന്ന വാക്യം നിലനിന്നിരുന്ന ഒരു കാലം കേരളത്തിലുണ്ടായിരുന്നു. ആധുനികതയോടും അറിവിനോടും സ്വതന്ത്രമായ മാനവിക മൂല്യങ്ങളോടും സൗന്ദര്യബോധത്തോടും ഇടതുപക്ഷം കൈകോര്‍ത്ത കാലം. കലാകാരന്മാരേയും കവികളേയും അക്കാലം ഗര്‍ജ്ജിക്കുന്ന സിംഹങ്ങളാക്കിയിരുന്നു. അന്ന് ഇടതുപക്ഷം ഹൃദയപക്ഷമായിരുന്നു. മനുഷ്യപക്ഷമായിരുന്നു. അധികാരത്തെ തൊടുന്നവരും അധികാരം തൊടുന്നവരും ജീര്‍ണ്ണിക്കുമെന്ന വാക്യം പിന്നീട് ഇവിടെ അന്വര്‍ത്ഥമാകുകയായിരുന്നു. ശരിയാണ്, ജനാധിപത്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ അധികാരം വേണം. എന്നാല്‍ അധികാരത്തില്‍ കയറുമ്പോള്‍ അതിലെത്തിച്ചവരെ മറക്കുന്ന രീതി തന്നെയായിരുന്നു ഇടതുപക്ഷത്തിന്റേതും. പിന്നീട് അധികാരത്തില്‍ അള്ളിപ്പിടിക്കല്‍ മാത്രമായി ലക്ഷ്യം. ജനത്തേക്കാള്‍ പ്രധാനം പാര്‍ട്ടിയായി. ജനപ്രതിനിധികള്‍ രാജാക്കന്മാരായി. അതോടെ ജനാധിപത്യം ജീര്‍ണ്ണിച്ചു. നവോത്ഥാനം സ്തംഭിച്ചു. ഫ്യൂഡലിസ്റ്റ് മൂല്യങ്ങള്‍ തിരിച്ചെത്തി. ആള്‍ ദൈവങ്ങള്‍ക്കുമുന്നില്‍ ഭരണാധികാരികള്‍പോലും മുട്ടുകുത്തി. വിശുദ്ധഗ്രന്ഥങ്ങള്‍ പോലും ടൈംബോംബുകളായി. മതങ്ങള്‍ ചോരപ്പുഴകളൊഴുക്കി. ശ്രീരാമന്‍പോലും സമൂഹത്തെ രണ്ടാക്കി മുറിച്ചതിനു കാരണമായി. ഇത്തരമൊരവസ്ഥയിലാണ് ഇന്നു കേരളം…… [പവനന്‍ പുരസ്‌കാരം സ്വീകരിച്ചുചെയ്ത പ്രസംഗത്തിന്റെ സംക്ഷിപ്തരൂപം]
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
mohan pee cee
June 25, 2013 at 4:23 pm
…നേര് തന്റേടത്തോടെ പറയാന്‍ ഒരു സക്കറിയയെങ്കിലും ഉണ്ടല്ലോ കേരളത്തില്‍.സത്യമായും അഭിമാനം തോന്നുന്നു. മാതൃഭൂമിയിലെ മദനിലേഖനവും മുന്‍പുവന്ന അമൃതാനന്ദമഠം ലേഖനവും ഇതോടൊപ്പം ചേര്‍ത്തോര്‍ക്കുക.ഇവക്കിത്ര ശക്തി തോന്നാനുള്ള ഒരു കാരണം മറ്റു എഴുത്തുശിങ്കങ്ങളുടെ നിര്‍ഗുണത്വ-വിധേയത്വങ്ങളുടെ നൈരന്തര്യം കൊണ്ടുണ്ടായ മരവിപ്പില്‍നിന്നു പൊടുന്നനെ ലഭിച്ച വിടുതല്‍ ആകാം.