നമ്മള്‍ കിട്ടുണ്ണിമാരല്ല ഇന്നസന്റ്…..
അടുത്ത കാലത്തായി തങ്ങളുടെ പിന്തുണയോടെ സ്വതന്ത്രന്മാരായി മത്സരിച്ച് ജയിക്കുന്നവര്‍ വളരെ പെട്ടന്നു തന്നെ സിപിഎമ്മിനെ ഞെട്ടിക്കാറാറുണ്ട്. സാക്ഷാല്‍ ഇന്നസെന്റും ആ വഴിക്കാണോ? തിരഞ്ഞെടുപ്പ് ഫലം വന്ന് ഒറാഴ്ചപോലും ആകുന്നതിനു മുമ്പ് ഇന്നസന്റ് പറഞ്ഞ ചില കാര്യങ്ങള്‍ അതിന്റെ സൂചനയല്ലേ? നരേന്ദ്രമോദി നല്ലത് ചെയ്താല്‍ അനുകൂലിക്കും, മോദി ഭരണത്തില്‍ മുസ്ലീങ്ങള്‍ക്ക് അരക്ഷിതാവസ്ഥ ഉണ്ടാകുമെന്ന് കരുതുന്നില്ല, രാജ്യത്ത് വര്‍ഗ്ഗീയ ധ്രുവികരണമുണ്ടാകാന്‍ സാധ്യതയില്ല, ഭരണപക്ഷം നല്ല കാര്യങ്ങള്‍ ചെയ്താലും അതിനെ എതിര്‍ക്കുകയാണ് സാധാരണ പ്രതിപക്ഷത്തിന്റെ രീതി, അത് ശരിയല്ല, മോദി നല്ലത് ചെയ്താല്‍ […]
അടുത്ത കാലത്തായി തങ്ങളുടെ പിന്തുണയോടെ സ്വതന്ത്രന്മാരായി മത്സരിച്ച് ജയിക്കുന്നവര്‍ വളരെ പെട്ടന്നു തന്നെ സിപിഎമ്മിനെ ഞെട്ടിക്കാറാറുണ്ട്. സാക്ഷാല്‍ ഇന്നസെന്റും ആ വഴിക്കാണോ? തിരഞ്ഞെടുപ്പ് ഫലം വന്ന് ഒറാഴ്ചപോലും ആകുന്നതിനു മുമ്പ് ഇന്നസന്റ് പറഞ്ഞ ചില കാര്യങ്ങള്‍ അതിന്റെ സൂചനയല്ലേ?
നരേന്ദ്രമോദി നല്ലത് ചെയ്താല്‍ അനുകൂലിക്കും, മോദി ഭരണത്തില്‍ മുസ്ലീങ്ങള്‍ക്ക് അരക്ഷിതാവസ്ഥ ഉണ്ടാകുമെന്ന് കരുതുന്നില്ല, രാജ്യത്ത് വര്‍ഗ്ഗീയ ധ്രുവികരണമുണ്ടാകാന്‍ സാധ്യതയില്ല, ഭരണപക്ഷം നല്ല കാര്യങ്ങള്‍ ചെയ്താലും അതിനെ എതിര്‍ക്കുകയാണ് സാധാരണ പ്രതിപക്ഷത്തിന്റെ രീതി, അത് ശരിയല്ല, മോദി നല്ലത് ചെയ്താല്‍ അത് നല്ലതെന്ന് പറയണം, തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ രാഷ്ട്രീയമുണ്ട്, എന്നാല്‍ ജയിച്ചുകഴിഞ്ഞാല്‍ എല്ലാവരെയും ഒരേ കണ്ണുകൊണ്ട് കാണാന്‍ കഴിയണം, മോദിയില്‍ ഒരു പ്രതീക്ഷയും ഇല്ല എന്ന് പറയില്ല എന്നിങ്ങനെ പോകുന്നു ഇന്നസെന്റിന്റെ വാക്കുകള്‍. മോദി രാജ്യത്തെ വര്‍ഗ്ഗീയവല്‍ക്കരണത്തിലേക്കും കോര്‍പ്പറേറ്റ്വല്‍ക്കരണത്തിലേക്കും നയിക്കുമെന്ന് സിപിഎം അസന്നിഗ്ധമായി വിശ്വസിക്കുമ്പോഴാണ് ഇന്നസെന്റിന്റെ ഈ വാക്കുകള്‍. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലാണ് സിപിഎം നേതാക്കള്‍ ആവര്‍ത്തിക്കുന്നു. രാഷ്ട്രീയമെന്നത് ഇന്നസെന്റ് പറയുന്ന പോലെ തെരഞ്ഞെടുപ്പു കാലത്തുമാത്രം വേണഅടതല്ല എന്നും സിപിഎം വിശ്വസിക്കുന്നു. കഴിഞ്ഞില്ല ഇന്നസെന്റിന്റെ വാക്കുകള്‍, താന്‍ പറഞ്ഞ കാര്യങ്ങളില്‍ പാര്‍ട്ടിക്ക് അഭിപ്രായ വ്യത്യാസമുണഅടെങ്കില്‍ അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുമെന്നും ഇന്നസെന്റ് കൂട്ടിചേര്‍ത്തു.
ഇന്നസെന്റ് പറയുന്നതൊക്കെ തെറ്റാണെന്നോ പാര്‍ട്ടി പറയുന്നതൊക്കെ ശരിയാണെന്നോ അല്ല പറയുന്നത്. തീര്‍ച്ചയായും ഇന്നസെന്റ് പറയുന്ന പലതിലും കാര്യമുണ്ട.് അത് പാര്‍ട്ടി പരിശോധിക്കട്ടെ. അതേസമയം മറ്റൊരു കാര്യം കൂടി അദ്ദേഹം പറഞ്ഞു. അതംഗീകരിക്കാന്‍ കഴിയില്ല. മര്യാദക്കാരായി നിന്ന് സംസ്ഥാനത്തിനുള്ള കേന്ദ്രഫണ്ട് നേടിയെടുക്കുകയാണ് വേണ്ടതെന്നതാണത്. അത് ഇന്നസെന്റ് പലരും തന്നെ കളിയാക്കിയെന്നു പറഞ്ഞ കിലുക്കത്തിലെ കിട്ടുണ്ണിയുടെ റോളാണ്. കിട്ടുണ്ണിയെപോലെ മുതലാളിയെ മണിയടിച്ചു കാര്യങ്ങള്‍ നേടിയെടുക്കുന്ന പോലെയല്ല, സംസ്ഥാനം കേന്ദ്രത്തില്‍നിന്ന് അവകാശങ്ങള്‍ നേടിയെടുക്കേണ്ടത്. കേന്ദ്രത്തിന്റേയോ മോദിയുടേയോ ഔദാര്യമൊന്നും സംസംസ്ഥാനങ്ങള്‍ക്കാവശ്യമില്ല. അവരുടെ അവകാശങ്ങള്‍ മാത്രം മതി. അതിനു തടസ്സം വന്നാല്‍ മര്യാദക്കാരായി നില്‍ക്കുകയല്ല, പോരാടുകയാണ് വേണ്ടത്. എത്രയോ സംസ്ഥാനങ്ങള്‍ അതു ചെയ്യുന്നുമുണ്ട്. എന്നാല്‍ ഇന്നസെന്റിനെപോലെ ചിന്തിക്കുന്ന നമ്മുടെ ജനപ്രതിനിധികള്‍ക്ക് അതിനു കഴിയാറില്ല. ഇന്നസെന്റാകട്ടെ ഇനിയും തമാശ വിടാന്‍ തയ്യാറാകുന്നുമില്ല. തമാശരൂപത്തില്‍ പറഞ്ഞ് വിഷയത്തിന്റെ ഗൗരവം ചോര്‍ത്താതെ ഒരു രാഷ്ട്രീയ പാരമ്പര്യമില്ലാത്ത തന്നെ തെരഞ്ഞെടുത്ത ജനങ്ങളോട് നീതി പുലര്‍ത്താനാണ് അദ്ദേഹം തയ്യാറാകേണ്ടത്. പാര്‍ട്ടിയോട് നീതി പുലര്‍ത്തണോ എന്നത് അദ്ദേഹവും പാര്‍ട്ടിയും ചേര്‍ന്ന് തീരുമാനിക്കട്ടെ…… ജനങ്ങളുടെ പ്രശ്‌നം അങ്ങനെയല്ല..
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in