ദേശീയപാത അതോറിട്ടിക്കുമുന്നില്‍ അപഹാസ്യരായി സംസ്ഥാന സര്‍ക്കാര്‍.

13trksh04-repair_G_1177086g

ദേശീയപാതക്ക് എന്തിനാണ് ഒരു അതോറിട്ടി എന്ന ചോദ്യം കൂടുതല്‍ പ്രസക്തമാകുന്ന രീതിയിലാണ് കഴിഞ്ഞ ദിവസം പാത നന്നാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന യോഗം. തകര്‍ന്നു തരിപ്പണമായി കിടക്കുന്ന തൃശൂര്‍ – പാലക്കാട് ദേശീയപാത 47ല്‍ അറ്റകുറ്റപ്പണി നടത്താതെ നിരുത്തരവാദസമീപനം തുടരുന്ന അഥോറിട്ടി പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിനെപോലും നാണം കെടുത്തുകായിരുന്നു. കൂടാതെ എംഎല്‍എ മാരേയും.

ഈ പാത ആറുവരിയാക്കാന്‍ ദേശീയപാത അഥോറിട്ടി ഏറ്റെടുത്തതിനാല്‍ സംസ്ഥാനസര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു. അഥോറിട്ടിയും അത് ശരിവെച്ചു. എന്നാല്‍ ആറുവരിപാത നിര്‍മാണം തുടങ്ങുന്ന പശ്ചാത്തലത്തില്‍ അറ്റകുറ്റപ്പണി ആരംഭിക്കുന്നത് ദുര്‍വ്യയമാണെന്ന നിലപാട് അഥോറിട്ടി ആവര്‍ത്തിക്കുകയായിരുന്നു. 9 വര്‍ഷമായി ഇതുതന്നെ ആവര്‍ത്തിക്കുകയാണ്. കേന്ദ്രത്തില്‍നിന്നു റോഡ് പുനഃരുദ്ധാരണത്തിന് അനുവദിച്ച ഫണ്ട് പോലും അതോറിട്ടുടെ നിലപാടമൂലം പിന്‍വലിച്ചു. ഈ നിലയില്‍ അറ്റകുറ്റപ്പണി നടത്തിയിട്ട് കാര്യമില്ലെന്ന നിലപാടില്‍ കോണ്‍ട്രാക്ടര്‍മാറും പിന്‍മാറി. ഒടുവില്‍ പാലിക്കപ്പെടാത്ത ഉറപ്പുകള്‍ വാരിക്കോരി നല്‍കി മന്ത്രി തടിതപ്പി. മണ്ണുത്തി മുതല്‍ വാണിയംപാറ വരെയുള്ള ഭാഗത്ത് റോഡ് പൂര്‍ണമായും തകര്‍ന്നിട്ടും സമയബന്ധിതമായി ഘട്ടംഘട്ടമായി റിപ്പയര്‍ചെയ്യുമെന്ന് ഉറപ്പുവരുത്താനും നടപടിയുണ്ടായില്ല. കലക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തിലാണ് വാളയാര്‍ മുതല്‍ മണ്ണുത്തി വരെയുള്ള ഭാഗം കഴിഞ്ഞ 15നു മുമ്പ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ പി. രാമനാഥന്‍ ഉറപ്പ് നല്‍കിയത്. 57 ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടും മൂന്നിലൊന്നുപോലും ചെലവഴിക്കാന്‍ അഥോറിട്ടിക്ക് കഴിഞ്ഞില്ല.
ദേശീയപാതയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ കലക്ടര്‍ അഥോറിട്ടി പ്രോജക്ടറ്റ് ഡയറക്ടറോട് എ.ഡി.എമ്മിനു മുന്നില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ മജിസ്റ്റീരിയല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ തങ്ങളാണ് പാതയുടെ അതോറിട്ടിയെന്നും സംസ്ഥാനസര്‍ക്കാരിന് അതില്‍ ഇടപെടാന്‍ കഴിയില്ലെന്നുമുള്ള നിലപാടാണ് ഇന്നലെ ചേര്‍ന്ന യോഗത്തിലും അഥോറിട്ടി കൈകൊണ്ടത്. മന്ത്രിയും ഇക്കാര്യം ഏതാണ് അംഗീകരിച്ച മട്ടിലായിരുന്നു. എങ്കിലും അറ്റക്കുറ്റപണിക്കായി 76 ലക്ഷം അനുവദിച്ചതായും മന്ത്രിസഭയുടെ അനുമതി കിട്ടിയാല്‍ അറ്റകുറ്റപ്പണി ഉടന്‍ ആരംഭിക്കുമെന്നും മൂന്നാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. അഥോറിട്ടി വീണ്ടും ഇടംകോലുമായി ഇറങ്ങരുതെന്ന് മന്ത്രിക്കുവേണ്ടി സെക്രട്ടറി പി. രാമനാഥിനോട് അപേക്ഷിക്കുന്നത് ദയനീയമായ കാഴ്ചയായിരുന്നു. അതുവഴി അപഹാസ്യരായത് മന്ത്രി മാത്രമല്ല, സംസ്ഥാന സര്‍ക്കരാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Thrissur Desk | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply