മദനിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു

കോയമ്പത്തൂര്‍ ജയിലിലെ 10 വര്‍ഷത്തെ തടവിനുശേഷം ബാംഗ്ലൂരില്‍ തടവില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയുടെ ജീവിതത്തിലെ രണ്ടാം ദുരന്തപര്‍വ്വം മൂന്നു വര്‍ഷം കഴിഞ്ഞും തുടരുന്നു.  മദനിയുടെ ജാമ്യാപേക്ഷ കര്‍ണ്ണാടക ഹൈക്കോടതി തള്ളി. വേണമെങ്കില്‍ സുപ്രിംകോടതിയെ സമീപിച്ചുകൊള്ളാന്‍ ഉപദേശവും നല്‍കി. മദനിക്ക് ജാമ്യം എന്ന ന്യായമായ ആവശ്യം ഇനിയുമകലെ. കര്‍ണ്ണാടകയില്‍ ബിജെപിക്കു പകരം കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയപ്പോള്‍ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അത് മിക്കവാറും നഷ്ടപ്പെട്ടിരിക്കുകയാണ്. മദനിയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുകയാണ് കര്‍ണ്ണാടക സര്‍ക്കാര്‍ ചെയ്തത്. മഅദനി 57 കേസുകളില്‍ പ്രതിയാണെന്നും സ്ഥിരം […]

Madani1കോയമ്പത്തൂര്‍ ജയിലിലെ 10 വര്‍ഷത്തെ തടവിനുശേഷം ബാംഗ്ലൂരില്‍ തടവില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയുടെ ജീവിതത്തിലെ രണ്ടാം ദുരന്തപര്‍വ്വം മൂന്നു വര്‍ഷം കഴിഞ്ഞും തുടരുന്നു.  മദനിയുടെ ജാമ്യാപേക്ഷ കര്‍ണ്ണാടക ഹൈക്കോടതി തള്ളി. വേണമെങ്കില്‍ സുപ്രിംകോടതിയെ സമീപിച്ചുകൊള്ളാന്‍ ഉപദേശവും നല്‍കി. മദനിക്ക് ജാമ്യം എന്ന ന്യായമായ ആവശ്യം ഇനിയുമകലെ. കര്‍ണ്ണാടകയില്‍ ബിജെപിക്കു പകരം കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയപ്പോള്‍ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അത് മിക്കവാറും നഷ്ടപ്പെട്ടിരിക്കുകയാണ്. മദനിയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുകയാണ് കര്‍ണ്ണാടക സര്‍ക്കാര്‍ ചെയ്തത്. മഅദനി 57 കേസുകളില്‍ പ്രതിയാണെന്നും സ്ഥിരം കുറ്റവാളിയാണെന്നും തീവ്രവാദ ബന്ധമുണ്ടെന്നും സര്‍ക്കാര്‍ കര്‍ണ്ണാടക ഹൈക്കാടതിയില്‍ വാദിച്ചു. മഅദനിക്ക് കാഴ്ച്ച പ്രശ്‌നങ്ങളോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടിതിയില്‍ ബോധിപ്പിച്ചു. ബിജെപി സര്‍ക്കാരിനേക്കാള്‍ മോശമാണ് കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ പോലീസ് രാജെന്ന് മദനി ആരോപിച്ചിരുന്നു. അതേസമയം മദനി ചികിത്സക്ക് തടസ്സം നില്‍ക്കുന്നതായി ജയിലധികൃതര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

മദനിയുടെ മോചനത്തിനായ കര്‍ണ്ണാടക സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമടക്കമുള്ള കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ പറഞ്ഞിരുന്നു. മുസ്ലിം ലീഗടക്കം നിരവധി സംഘടനകളും കര്‍ണ്ണാടകയോട് ഈ അവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ മുന്‍ ബിജെപി സര്‍ക്കാരിന്റെ പാത തന്നെ കോണ്‍ഗ്രസ്സ് സര്‍ക്കാരും പിന്തുടരുമ്പോള്‍ മദനിക്കു നിഷേധിക്കപ്പെടുന്നത് പ്രാഥമികമായ മനുഷ്യാവകാശമാണ്. ലോകസഭാ തിരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ ഭൂരിപക്ഷ വോട്ടിനെ ബാധിക്കുമോ എന്ന ഭയമാണ് ഇത്തരത്തില്‍ കടുത്ത തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതെന്നാണ് വിമര്‍ശനം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 5 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

5 thoughts on “മദനിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു

  1. Dear Critic,

    What do you mean any i don’t understand? You are just posting an article i don’t find any criticism. By the way thing about the people who lost their life,leg, hands and loved ones in the series of blast that happened. This guy has lead to the mass brainwashing of the youth in kerala, have you heard his speeches? try in youtube you can see many. You should shoot and kill this guy in public as per islamic law for misleading the youth if not possible send him to Pakistan. He is not an “Indian Muslim” and remember this critic this is the land with a history of having Muslim presidents and chief justice we love Muslims but hate hate violence and we are now showing mercy and this guy is eating and sleeping in our TAX money.

    SAM

    • Is your name Sam Modi?

    • Mr.Sam,Ur opinion is the most absurd. Let me ask u something, have u heard his statement when the Babri Masjid was demolished, he said “Even if thousand mosques are demolished not even a handful of mud should be picked up from any temple”. He even forgave the RSS people when they attacked him and took his legs. One more thing, if u think he has brainwashed the youth of Kerala (which is absolutely absurd) what about the hate speeches that are continued even today by Sashikala and Modi and those communal minded people? Shouldn’t they too be put behind bars? Rightly addressed by Sasi sir – “Sam Modi”

  2. മദനി പ്രകോപനപരമായ രീതിയിൽ പ്രസ്ന്കിചെന്നു ന്ടെകിൽ അന്ന് അതിനെതിരെ കേസെടുക്കനമായിരുന്നു… അല്ലാതെ മറ്റു പല സ്പോടനകെസുകളിലും പ്രതിയക്കുകയല്ല വേണ്ടത്…. ബിനായക് സെനിനെ അറെസ്റ്റ്‌ ചെയ്തപ്പോഴും അദ്ധേഹത്തെ മവോവാധിയായി മുദ്രകുത്തി ജയിലിലാക്കിയപ്പൊഴും ഇത് പോലെ ന്യായികരിക്കാൻ കുറെ ആളുകളുണ്ടായിരുന്നു… മദനിയുടെ വിചാരണ വേകതിലക്കുകയും കുട്ടക്കരനനെങ്കിൽ ശിക്ഷിക്കുക അല്ലെങ്കിൽ വെറുതെ വിടുക…. അല്ലാതെ വിചാരണ അനാഥമായി നീടികൊണ്ടുപോകുന്നത് ഇന്ത്യൻ ജുടിഷ്യരിക്ക് കളങ്കമാണ്….

  3. വരുന്ന ലോക സഭ തിരഞ്ഞെടുപ്പിൽ സവർണ വോട്ടുകൾ നേടുവാൻ വേണ്ടിയുളള കോണ്‍ഗ്രസിന്റെ നാറിയ കളിയാണിത്…. വോട്ടു ബാങ്ക് രാഷ്ട്രീയത്തിൽ നീതിക്കും ന്യായത്തിനും എന്ത് വില….

Leave a Reply