ദളിതരും ആദിവാസികളും വഞ്ചിക്കപ്പെടുന്നു
ബി.ആര്‍.പി. ഭാസ്‌കര്‍. ജാതിവ്യവസ്ഥ മറ്റു സംസ്ഥാനങ്ങളേക്കാള്‍ കൂടുതലായി നിലനിന്നതുകൊണ്ടാണ് വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്നു വിളിച്ചത്. മനുവിന് ദൈവിക പ്രാധാന്യം നല്‍കി മനുസ്മൃതി അടിച്ചേല്‍പ്പിക്കാനാണ് ഇപ്പോള്‍ പോലും സവര്‍ണ മേധാവിത്വത്തിന്റെ ഫാസിസ്റ്റ് മനോഭാവം ശ്രമിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ആദിവാസികളുടേയും ദളിതരുടേയും അവസ്ഥ ഭേദപ്പെട്ടതാണെങ്കിലും സമൂഹത്തില്‍ അവര്‍ക്ക് തുല്യ നീതിയും തുല്യ അവസരവും ഇപ്പോഴും ലഭ്യമല്ല. പത്തു ബി.എ ക്കാരുണ്ടെങ്കില്‍ ദളിതരുടെ ഉന്നമനം സാധ്യമാകുമെന്ന് അയ്യങ്കാളി കരുതിയത് കേരളം ഒരു ദരിദ്രരാജ്യമായിരുന്നപ്പോഴാണ്. എന്നാല്‍ വിദ്യാഭ്യാസമുള്ള തലമുറ വളര്‍ന്നിട്ടും […]
ജാതിവ്യവസ്ഥ മറ്റു സംസ്ഥാനങ്ങളേക്കാള്‍ കൂടുതലായി നിലനിന്നതുകൊണ്ടാണ് വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്നു വിളിച്ചത്. മനുവിന് ദൈവിക പ്രാധാന്യം നല്‍കി മനുസ്മൃതി അടിച്ചേല്‍പ്പിക്കാനാണ് ഇപ്പോള്‍ പോലും സവര്‍ണ മേധാവിത്വത്തിന്റെ ഫാസിസ്റ്റ് മനോഭാവം ശ്രമിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ആദിവാസികളുടേയും ദളിതരുടേയും അവസ്ഥ ഭേദപ്പെട്ടതാണെങ്കിലും സമൂഹത്തില്‍ അവര്‍ക്ക് തുല്യ നീതിയും തുല്യ അവസരവും ഇപ്പോഴും ലഭ്യമല്ല. പത്തു ബി.എ ക്കാരുണ്ടെങ്കില്‍ ദളിതരുടെ ഉന്നമനം സാധ്യമാകുമെന്ന് അയ്യങ്കാളി കരുതിയത് കേരളം ഒരു ദരിദ്രരാജ്യമായിരുന്നപ്പോഴാണ്. എന്നാല്‍ വിദ്യാഭ്യാസമുള്ള തലമുറ വളര്‍ന്നിട്ടും ദളിതരുടെയും ആദിവാസികളുടെയും അവസ്ഥ പഴയതു പോലെ തന്നെ നിലനില്‍ക്കുന്നു. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി അവര്‍ക്ക്് ഉറപ്പു നല്‍കുന്നതിന് ഇന്നത്തെ ഭരണകര്‍ത്താക്കള്‍ മനപ്പൂര്‍വം ശ്രമിക്കുന്നില്ല. ജയലക്ഷ്മിയെ പോലൊരു രാഷ്ട്രീയ പ്രതിനിധി ഉണ്ടായതു തന്നെ സ്ത്രീപ്രാതിനിധ്യം ഉറപ്പു വരുത്തുക എന്ന ഉദ്ദേശ്യം കൊണ്ടു മാത്രമായിരുന്നു.
മെറിറ്റ് അടിസ്ഥാനത്തില്‍ ലഭിക്കേണ്ട ജോലിയും ജോലിക്കയറ്റവും അട്ടിമറിച്ച്് ദളിതരെ സംവരണ തലത്തില്‍ തളച്ചിട്ട് ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുകയാണ്. സംവരണം പാലിക്കുന്നതില്‍ അധികൃതര്‍ സത്യസന്ധത പുലര്‍ത്തിയിട്ടില്ല.
സെന്‍സസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് കേരളത്തില്‍ ആദിവാസികളുടെ എണ്ണത്തില്‍ ക്രമാതീതമായി കുറവുണ്ടാകുന്നു എന്നാണ്്. മറ്റ് സംസ്ഥാനങ്ങളിലെ ദളിതരേക്കാള്‍ ഭൂരഹിതരാണ് കേരളത്തിലുള്ളത്.
ഭൂപരിഷ്‌കരണത്തില്‍ ദളിതരും ആദിവാസികളും വഞ്ചിക്കപ്പെടുകയായിരുന്നു.
ജനനം കൊണ്ടു തന്നെ അനീതിക്ക് വിധേയരാക്കപ്പെടുന്നവര്‍ അതില്‍ നിന്നും പുറത്ത് കടക്കണം. അത്ിനായി സമത്വവും തുല്യതയുമാണ് വേണ്ടത്. പക്ഷേ ഇന്നത്തെ സമൂഹം അത് നല്‍കാന്‍ തയ്യാറല്ല. അവിടൈയാണ് ശക്തമായ പോരാട്ടങ്ങളുടെ പ്രസക്തി.
തൃശൂരില്‍ ആറാമത് കെ.എന്‍ .രാജ് സ്മൃതി സെമിനാര്‍ ഉദ്ഘാടനം ചെയ്തു നടത്തിയ പ്രഭാഷണത്തില്‍ നിന്ന്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in