ദലിത് സ്വത്വബോധമുള്ള യുവാക്കളെ വളര്‍ത്തിയെടുക്കുക
എസ് എം രാജ് ദലിത് സ്വത്വബോധം എന്ന് പറഞ്ഞാല്‍ അത് ഖാലിസ്ഥാന്‍ വാദം പോലെയോ വിഭജനകാല പാക്കിസ്ഥാന്‍ വാദം പോലെയോ ഉള്ള ഒരു രാജ്യ വിരുദ്ധ കാര്യമായാണ് മുന്‍നിര സവര്‍ണ്ണ രാഷ്ട്രീയ പാര്‍ട്ടികളും സവര്‍ണ്ണ ഹിന്ദു ജാതി സംഘങ്ങളും പ്രചരിപ്പിക്കുന്നത് ,കമ്യൂണിസ്റ്റ് കാന്‍സര്‍ ഹൃദയത്തിലും ബോധത്തിലും ബാധിച്ച ദലിതരും ഇത് തന്നെയാണ് ആവര്‍ത്തിക്കുന്നതും സ്വയം വിശ്വസിക്കുന്നതും തങ്ങളുടെ പുതുതലമുറകളെ പഠിപ്പിക്കുന്നതും . ഫലമോ ദലിത് സ്വത്വം എന്നത് എന്താണെന്നോ , രാഷ്ട്രീയമായും സാമൂഹ്യമായും സാംസ്‌കാരികമായും സാമ്പത്തികമായും ദലിത് […]
ദലിത് സ്വത്വബോധം എന്ന് പറഞ്ഞാല്‍ അത് ഖാലിസ്ഥാന്‍ വാദം പോലെയോ വിഭജനകാല പാക്കിസ്ഥാന്‍ വാദം പോലെയോ ഉള്ള ഒരു രാജ്യ വിരുദ്ധ കാര്യമായാണ് മുന്‍നിര സവര്‍ണ്ണ രാഷ്ട്രീയ പാര്‍ട്ടികളും സവര്‍ണ്ണ ഹിന്ദു ജാതി സംഘങ്ങളും പ്രചരിപ്പിക്കുന്നത് ,കമ്യൂണിസ്റ്റ് കാന്‍സര്‍ ഹൃദയത്തിലും ബോധത്തിലും ബാധിച്ച ദലിതരും ഇത് തന്നെയാണ് ആവര്‍ത്തിക്കുന്നതും സ്വയം വിശ്വസിക്കുന്നതും തങ്ങളുടെ പുതുതലമുറകളെ പഠിപ്പിക്കുന്നതും . ഫലമോ ദലിത് സ്വത്വം എന്നത് എന്താണെന്നോ , രാഷ്ട്രീയമായും സാമൂഹ്യമായും സാംസ്‌കാരികമായും സാമ്പത്തികമായും ദലിത് ജനതകള്‍ നൂറ്റാണ്ടുകളായി അനുഭവിക്കുന്ന ചൂഷ ണങ്ങളെ വസ്തുതാപരമായി മനസിലാക്കാനോ, ആരാണ് തങ്ങളുടെ ജീവിതങ്ങളെ തടവില്‍ ഇട്ടിരിക്കുന്നവര്‍ എന്ന് കൃത്യമായി തിരിച്ചറിയാനോ കഴിയാതെ സവര്‍ണ്ണ രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളുടെ ചാണകകുണ്ടിലെ പുഴുക്കള്‍ മാത്രമാണ് ദലിതര്‍ .അവര്‍ക്ക് തൊഴുത്തില്‍ പോലും ഇടമില്ലെന്ന വസ്തുത നാം തിരിച്ചറിയണം .
എന്താണ് ദലിത് സ്വത്വബോധം എന്ന് ആളുകള്‍ ശരിയായി മനസിലാക്കണം . ആരാണ് ദലിതര്‍ എന്ന് തിരിച്ചറിയുക ,എങ്ങനെയാണ് അവര്‍ ദലിതര്‍ ആക്കപ്പെട്ടത് എന്നറിയുക ,എങ്ങനെയാണ് സ്വാതന്ത്ര്യാനന്തരവും അവര്‍ ജന്മദേശത്ത് ദലിതര്‍ ആയി തന്നെ കഴിയേണ്ടി വരുന്നതെന്ന് മനസിലാക്കുക ,ദലിത് പിന്നോക്കാവസ്ഥകളെ എങ്ങനെ മറികടക്കാം എന്ന് മനസിലാക്കുക, അതിനായി എന്ത് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തേണ്ടതെന്ന് തിരിച്ചറിയുക ,ആ രാഷ്ട്രീയത്തിന് പിന്നില്‍ അണിചേരുക ,അതുവഴി നാളിതുവരെ തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട എല്ലാ വിഭവങ്ങളിലും പൊതുഇടങ്ങളിലും രാഷ്ട്രീയ അധികാരങ്ങളിലും തങ്ങള്‍ക്കുള്ള ന്യായമായ പങ്ക് പറ്റുക എന്നതാണ് ദലിത് സ്വത്വബോധം ആര്‍ജ്ജിക്കുന്നതിലൂടെ ദലിത് ജനത ലക്ഷ്യമിടുന്നത് .
ദലിത് സ്വത്വ ബോധം ആര്‍ജ്ജിക്കുന്നതിനുള്ള ആദ്യപടി എന്താണ് മനുസ്മൃതീ ബദ്ധമായ ഹിന്ദുമതം ,എന്താണ് ജാതി വ്യവസ്ഥ ,ജാതി വ്യവസ്ഥയെ ന്യായീകരിക്കുന്നതിനുള്ള തെണ്ടിത്തര വാദമായ വര്‍ണ്ണ വ്യവസ്ഥ എന്താണ് എന്ന് മനസിലാക്കുക എന്നതാണ് . ആരാണ് ഹിന്ദുമതത്തിനകത്തെ ബ്രാഹ്മണര്‍ വൈശ്യര്‍ ശൂദ്രര്‍ ക്ഷത്രീയര്‍ എന്നിവരെന്നും ,എങ്ങനെയാണ് ഇവര്‍ ദലിത് ജനതകളെ ചൂഷണം ചെയ്തതെന്നും ആളുകള്‍ തിരിച്ചറിയണം . ഈ തിരിച്ചറിവില്‍ നിന്നു മാത്രമേ സവര്‍ണ്ണ സമ്പന്ന ഹിന്ദുക്കള്‍ക്ക് ഇന്ന് കാണുന്ന സ്വത്തുക്കള്‍ അവരുടെ ദൈവങ്ങള്‍ കൊടുത്തതല്ലെന്നും അവയൊക്കെയും അതി ക്രൂരമായ ജാതി വ്യവസ്ഥകൊണ്ട് അവര്‍ ഉണ്ടാക്കിയവ മാത്രമാണെന്നും ദലിത് ജനതകള്‍ക്ക് തിര്‍ച്ചറിയാന്‍ കഴിയൂ .സവര്‍ണ്ണര്‍ എന്നത് അഭിമാ നകരമായ എല്ലാവരാലും ബഹുമാനിക്കപ്പെടേണ്ട ഒരവസ്ഥ അല്ലെന്നും അത് എല്ലാവരാലും നിന്ദിക്കപ്പെടേണ്ട ,സ്വയം ലജ്ജിക്കപ്പെടേണ്ട ഒരവസ്ഥ മാത്രമാണെന്ന് ദലിതര്‍ മനസിലാക്കണം .അത്തരമൊരു തിരിച്ചറിവില്‍ നിന്ന് മാത്രമേ ദലിതത്വം എന്നത് ചരിത്രം അവരില്‍ അടിച്ചേല്‍പ്പിച്ച ഒന്നാണെന്നും അല്ലാതെ അവരുടെ പൂര്‍വ്വ ജന്മ പുണ്യ പാപ സഞ്ചയങ്ങളുടെ ഫലമല്ലെന്നും അവര്‍ക്ക് തിരിച്ചറിയൂ .ഈ തിരിച്ചറിവില്‍ നിന്നാണ് ദലിതരുടെ രാഷ്ട്രീയ സാമ്പത്തിക രാഷ്ട്രീയ വിമോചനം എന്നത് പുതുമതങ്ങള്‍ സ്വീകരിക്കുന്നതിലൂടെ മാത്രം പരിഹരിക്കാന്‍ കഴിയുന്ന ഒന്നല്ലെന്നും അതിന്റെ പരിഹാരം ദലിതരുടെ രാഷ്ട്രീയ സംഘടിതത്വം മാത്രമാണെന്ന് അവര്‍ തിരിച്ചറിയുന്നത് .
ദലിത് സ്വത്വ ബോധമുള്ള ഒരു ദലിതനും ഒരാള്‍ നമ്പൂതിരിയോ സവര്‍ണ്ണ ശൂദ്രനോ ആയതുകൊണ്ട് മാത്രം അയാളുടെ പാദ സേവകന്‍ ആകാനോ അയാളെ വണങ്ങാനോ മിനക്കെടില്ല .ബ്രാഹ്മണ്യം എങ്ങനെയാണ് തന്നെ ചരിത്ര പരമായി വഞ്ചിച്ച തെന്ന് ഇന്നും സാമ്പത്തികമായും സാംസ്‌കാരിക മായും,വഞ്ചിച്ചു കൊണ്ടിരിക്കുന്നതെന്നും അയാള്‍ക്കറിയാം . ദലിത് ബോധ്യമുള്ള ഒരു ദലിതനും നമ്പൂതിരി ആര്‍ക്കും തൊടാന്‍ കഴിയാത്ത വിശുദ്ധ പശുവാണെന്ന് കരുതുകയില്ല ,മറിച്ച് ആരും തൊടാന്‍ അറയ്‌ക്കേണ്ട ഒരാളാണ് ചരിത്രത്തിലെ ബ്രാഹ്മണന്‍ എന്ന് അവര്‍ തിരിച്ചറിയും .സവര്‍ണ്ണ രാഷ്ട്രീയം എങ്ങനെയാണ് തങ്ങളെ ഇപ്പോഴും വിഭവ രഹിതരും കോളനിവാസികളും ആയി അന്യവല്‍ക്കരിക്കുന്നതെന്ന് കൃത്യമായി ബോധ്യമുള്ളവര്‍ ആയിരിക്കും ദലിത് സ്വത്വബോധമുള്ളവര്‍ .എന്താണ് സംവരണം ,എന്താണതിന്റെ ചരിത്ര പ്രാധാന്യം ,സംവരണം എന്നത് അപമാനമല്ലെന്നും അത് അവകാശമാ ണെന്നും അറിയുന്നവര്‍ ആയിരിക്കും ദലിത് സ്വത്വ ബോധമുള്ളവര്‍ . ചുവന്ന കൊടി കൊണ്ടോ മൂവര്‍ണ്ണ കൊടികൊണ്ടോ ,കാവി കൊടി കൊണ്ടോ പുതപ്പിച്ചാല്‍ മാത്രം തീരുന്നതല്ലേ തന്റെ പ്രശ്‌നങ്ങള്‍ എന്ന് തിരിച്ചരിയുന്നവന്‍ ആണ് ദലിത് സ്വത്വ ബോധമുള്ളവന്‍ .അവന്‍ സവര്‍ണ്ണരുടെ കൊടി എന്തുന്നവന്‍ ആയിരിക്കില്ല ,അവനു സ്വന്തമായി കൊടിയും രാഷ്ട്രീയവും രാഷ്ട്രീയ ബോധവും ബോധ്യങ്ങളും ഉണ്ടായിരിക്കും .ദലിത് സ്വത്വ ബോധമുള്ള ഒരുവനും പറയില്ല ഞാന്‍ ഹിന്ദുവാണ് അതുകൊണ്ട് ദലിത് ക്രിസ്ത്യാനിയും ദലിത് മുസ്ലീമും ദലിത് ബുദ്ധിസ്റ്റും എന്റെ ശത്രുക്കള്‍ ആണെന്ന് .ദലിത് ജനതകളുടെ ജൈവപരവും സാംസ്‌കാരികവുമായ പൊക്കിള്‍ കൊടി ബന്ധത്തെ തിരിച്ചറിയുന്നവനും നിഷേധിക്കാത്തവനും ആണ് ദലിത് സ്വത്വ ബോധമുള്ളവന്‍ .അവന്‍ ഒരിക്കലും ദലിത് ഐക്യത്തെ തടസപ്പെടുത്തില്ല .ഏതൊരുവനാണോ ദലിത് ഐക്യത്തെ തടസപ്പെടുത്തുന്നത് ,ദലിത് രാഷ്ട്രീയം വിഘടന വാദമാണെന്ന് പറയുന്നവര്‍ ഒരിക്കലും ദലിത് പക്ഷ രാഷ്ട്രീയം അറിയുന്നവരോ അതിന്റെ അദ്യുദയകാംഷികളോ ആയിരിക്കില്ല. അവരില്‍ നിന്നും അകന്നു നില്‍ക്കുകയാണ് ഓരോ ദലിത് പ്രവര്‍ത്തകരും ചെയ്യേണ്ടത്.
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in