തുറന്നു പറയൂ മിസ്റ്റര്‍ ബല്‍റാം
ടി എന്‍ പ്രതാപന്‍ വെട്ടിത്തുറന്നു പറഞ്ഞത് അതേ ആര്‍ജ്ജവത്തോടെ പറയാന്‍ വി ടി ബല്‍റാമിനാകുന്നില്ല. പ്രതാപന്‍ നേരിട്ട് പരസ്യമായി കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ട കാര്യം ബല്‍റാം പരോക്ഷമായി ഫേസ് ബുക്കില്‍ കുറിച്ചു. പരസ്യമല്ലാതെ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്നറിയില്ല. കോണ്‍ഗ്രസ്സ്, സിപിഎം അല്ലാത്തതിനാല്‍ രഹസ്യമായി ആവശ്യങ്ങളുന്നയിക്കേണ്ട ആവശ്യമില്ലല്ലോ. വി എം സുധീരനെ കെപിസിസി പ്രസിഡന്റാക്കുക എന്നതുതന്നെയാണ് ആവശ്യം. ഇന്നത്തെ സാഹചര്യത്തില്‍ സാമാന്യബുദ്ധിയുണ്ടെങ്കില്‍ കോണ്‍ഗ്രസ്സ് എടുക്കേണ്ട തീരുമാനം. എന്നാല്‍ ഗ്രൂപ്പ്, സമുദായ പരിഗണനകളും അതിനേക്കാളുപരി അഴിമതിക്കും ജനവിരുദ്ധനയങ്ങള്‍ക്കുമെതിരെ കര്‍ക്കശ നിലപാടെടുക്കുമോ […]
ടി എന്‍ പ്രതാപന്‍ വെട്ടിത്തുറന്നു പറഞ്ഞത് അതേ ആര്‍ജ്ജവത്തോടെ പറയാന്‍ വി ടി ബല്‍റാമിനാകുന്നില്ല. പ്രതാപന്‍ നേരിട്ട് പരസ്യമായി കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ട കാര്യം ബല്‍റാം പരോക്ഷമായി ഫേസ് ബുക്കില്‍ കുറിച്ചു. പരസ്യമല്ലാതെ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്നറിയില്ല. കോണ്‍ഗ്രസ്സ്, സിപിഎം അല്ലാത്തതിനാല്‍ രഹസ്യമായി ആവശ്യങ്ങളുന്നയിക്കേണ്ട ആവശ്യമില്ലല്ലോ.
വി എം സുധീരനെ കെപിസിസി പ്രസിഡന്റാക്കുക എന്നതുതന്നെയാണ് ആവശ്യം. ഇന്നത്തെ സാഹചര്യത്തില്‍ സാമാന്യബുദ്ധിയുണ്ടെങ്കില്‍ കോണ്‍ഗ്രസ്സ് എടുക്കേണ്ട തീരുമാനം. എന്നാല്‍ ഗ്രൂപ്പ്, സമുദായ പരിഗണനകളും അതിനേക്കാളുപരി അഴിമതിക്കും ജനവിരുദ്ധനയങ്ങള്‍ക്കുമെതിരെ കര്‍ക്കശ നിലപാടെടുക്കുമോ എന്ന ഭയവുമാണ് സുധീരനെതിരെ ഒന്നിക്കാന്‍ എല്ലാ പ്രമുഖ നേതാക്കളേയും പ്രേരിപ്പിച്ചതെന്ന് കോണ്‍ഗ്രസ്സിനെ കുറിച്ചറിയുന്ന എല്ലാവര്‍ക്കുമറിയാം. വിഎസിനെ സിപിഎം നേതാക്കള്‍ ഭയപ്പെടുന്നതുമായി ഇതിനു സാമ്യമുണ്ട്. തങ്ങള്‍ക്കു ഒരു തലവേദനയുമുണ്ടാക്കില്ല എന്നു ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും ഉറപ്പുള്ള കാര്‍ത്തികേയനെ പ്രസിഡന്റാക്കിയാല്‍ മറ്റു നേതാക്കള്‍ക്കും ആശ്വാസമായി. ജനതാല്‍പ്പര്യമൊന്നും അവര്‍ക്കു പ്രശ്‌നമല്ല. വാസ്തവത്തില്‍ പാര്‍ട്ടി നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിലും പൊതുജനാഭിപ്രായം തിരയുന്ന നിലയിലേക്ക് ജനാധിപത്യം ഉയരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എങ്കില്‍ ഈ നേതാക്കള്‍ക്കുള്ള മറുപടി ജനം നല്‍കുമെന്നുറപ്പ്.
ഈ സാഹചര്യത്തിലാണ് വിരലിലെണ്ണാവുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ സുധീരനുവേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്. വ്യക്തമായി അതു തുറന്നു പറഞ്ഞില്ലെങ്കിലും ആര്‍ക്കും മനസ്സിലാകുന്ന രീതിയില്‍തന്നെയാണ് ബല്‍റാം തന്റെ കുറിപ്പെഴുതിയിരിക്കുന്നത്. കോണ്‍ഗ്രസ്സിനാവശ്യം ജനകീയ പ്രതിച്ഛായയുള്ള സുധീരമായ നേതൃത്വമെന്ന്. എന്നാല്‍ അത് ഹൈക്കമാന്റിലെത്തുമോ എന്നത് വേറെ കാര്യം.
ബല്‍റാമിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ കൊടുക്കുന്നു.
ആദ്മി പാര്‍ട്ടി സ്വയം അവതരിപ്പിക്കുന്നത് ഒരര്‍ത്ഥത്തില്‍ ‘കുറച്ചുകൂടി മെച്ചപ്പെട്ട കോണ്‍ഗ്രസ്’ എന്ന തരത്തിലാണ്. അവരുടെ ത്രിവര്‍ണ്ണപതാകയും നെഹ്രുത്തൊപ്പിയും ഗാന്ധിയന്‍ ലാളിത്യങ്ങളും ജനവികാരം മാനിച്ചുള്ള പ്രവര്‍ത്തനശൈലിയുമൊക്കെ സ്വാഭാവികമായും ആകര്‍ഷിക്കുന്നത് കോണ്‍ഗ്രസ്സിനകത്തും രാഷ്ട്രീയത്തിലാകെയും നല്ല മാറ്റങ്ങളാഗ്രഹിക്കുന്ന പുതുതലമുറയേയാണ്.
രാഷ്ട്രീയരംഗത്ത് ഇന്ന് കാണപ്പെടുന്ന ആത്മാര്‍ത്ഥതയില്ലാത്ത സമരനാട്യങ്ങളും അതിനുശേഷം നേതൃതലത്തില്‍ സ്വാര്‍ത്ഥതാത്പര്യാര്‍ത്ഥം നടത്തപ്പെടുന്ന അവിശുദ്ധ ഒത്തുതീര്‍പ്പുകളും ജനകീയപ്രശ്‌നങ്ങളിലുള്ള നിസ്സംഗമനോഭാവവും ജാതിമതശക്തികളുടെ അനഭിലഷണീയമായ ഇടപെടലുകളും പണാധിപത്യവും ഗ്രൂപ്പിസവും നേതാക്കളുടെ അധികാരപ്രമത്തതയും മാടമ്പി സ്വഭാവവുമൊക്കെ പുതിയ ഒരു തലമുറയെ സാമ്പ്രദായിക രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണ്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ഇനിയും വൈകിയാല്‍ ഒരുപക്ഷേ കാലിന്നടിയിലെ മണ്ണൊലിച്ച് പോകുന്നത് നിസ്സഹായമായി കണ്ടുനില്‍ക്കേണ്ടി വന്നേക്കാം.
കേരളത്തിലെ കോണ്‍ഗ്രസ്സിനു ഇന്നാവശ്യം വിശ്വാസ്യതയുള്ള, ജനകീയ പ്രതിച്ഛായയുള്ള, സുധീരമായ ഒരു നേതൃത്വമാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in