തരൂരിനെ പോലും പിന്തുണക്കാത്ത കോണ്‍ഗ്രസ്സിലോ പ്രതീക്ഷ..??

പ്രമോദ് കാനങ്കോട്ട് ഹിന്ദുത്വം അതിന്റെ അക്രമാസക്തമായ തേരോട്ടം തുടരുന്ന ഈ കാലഘട്ടത്തില്‍ അതിനെ ചെറുക്കാന്‍ ബുദ്ധിയും കഴിവും രാഷ്ട്രീയ ഉള്‍കാഴ്ച്ചയുമുള്ള നേതാക്കള്‍ ഇന്ന് കോണ്‍ഗ്രസ്സില്‍ കുറവാണ്. അത്തരക്കാരെ കോണ്‍ഗ്രസ്സ് വെച്ചുപൊറിപ്പിച്ചിട്ടുമില്ല ഒരുകാലത്തും. കാമരാജിന് ശേഷം കോണ്‍ഗസ്സ് ഇന്ദിരയിലൂടെ നെഹ്റു കുടുംബത്തിന്റെ കൈപ്പിടിയില്‍ അമര്‍ന്നപ്പോള്‍ ഒതുക്കപ്പെട്ടത് നിരവധി കഴിവുള്ള നേതാക്കളായിരുന്നു. നെഹ്റു കുംടുംബത്തിന് സ്തുതി പാടാത്ത നേതാക്കള്‍ ഒന്നുകില്‍ പാര്‍ട്ടി വിട്ടുപോയി അല്ലെങ്കില്‍ പാര്‍ട്ടിയില്‍ അപ്രസക്തരായി. അതോടൊപ്പം പാര്‍ട്ടിയും മെലിഞ്ഞുമെലിഞ്ഞു വന്നു. ശേഷിക്കുന്നത് തരൂരിനെപോലുള്ള ചുരുക്കം ചിലരാണ്. ബി.ജെ.പിയുടെ […]

sssപ്രമോദ് കാനങ്കോട്ട്

ഹിന്ദുത്വം അതിന്റെ അക്രമാസക്തമായ തേരോട്ടം തുടരുന്ന ഈ കാലഘട്ടത്തില്‍ അതിനെ ചെറുക്കാന്‍ ബുദ്ധിയും കഴിവും രാഷ്ട്രീയ ഉള്‍കാഴ്ച്ചയുമുള്ള നേതാക്കള്‍ ഇന്ന് കോണ്‍ഗ്രസ്സില്‍ കുറവാണ്. അത്തരക്കാരെ കോണ്‍ഗ്രസ്സ് വെച്ചുപൊറിപ്പിച്ചിട്ടുമില്ല ഒരുകാലത്തും. കാമരാജിന് ശേഷം കോണ്‍ഗസ്സ് ഇന്ദിരയിലൂടെ നെഹ്റു കുടുംബത്തിന്റെ കൈപ്പിടിയില്‍ അമര്‍ന്നപ്പോള്‍ ഒതുക്കപ്പെട്ടത് നിരവധി കഴിവുള്ള നേതാക്കളായിരുന്നു. നെഹ്റു കുംടുംബത്തിന് സ്തുതി പാടാത്ത നേതാക്കള്‍ ഒന്നുകില്‍ പാര്‍ട്ടി വിട്ടുപോയി അല്ലെങ്കില്‍ പാര്‍ട്ടിയില്‍ അപ്രസക്തരായി. അതോടൊപ്പം പാര്‍ട്ടിയും മെലിഞ്ഞുമെലിഞ്ഞു വന്നു. ശേഷിക്കുന്നത് തരൂരിനെപോലുള്ള ചുരുക്കം ചിലരാണ്. ബി.ജെ.പിയുടെ ഹിന്ദുത്വം എങ്ങിനെ ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിന്റെയും ഹിന്ദുമതത്തില്‍ നിന്നും വ്യത്വസ്തമാകുന്നു എന്ന് Why I Am a Hindu എന്ന പുസ്തകത്തിലൂടെ തുറന്ന് കാട്ടി സംഘപരിവാറിനെതിരെ സൈദ്ധാന്തികമായ ഒരാക്രണമുഖം കൂടി തുറന്ന നേതാവാണ് തരൂര്‍. ഇന്നിപ്പോള്‍ ഇന്ത്യയെ ഹിന്ദു പാക്കിസ്ഥാനാക്കാനാണ് ബി.ജെ.പി യുടെ ശ്രമം എന്ന് തരൂര്‍ പറഞ്ഞപ്പോള്‍ അതിനെ പിന്തുണക്കാനുള്ള ചങ്കുറപ്പ് പോലും ശേഷിക്കാത്ത ഒരു പാര്‍ട്ടിയായിരിക്കുന്നു ദേശിയ തലത്തില്‍ കോണ്‍ഗ്രസ്സ്.

മോഡി സര്‍ക്കാറിന്റെ കഴിഞ്ഞ നാലു വര്‍ഷം എന്നത് തലതിരിഞ്ഞ സാമ്പത്തിക നയങ്ങളുടെയും അന്ധമായ കോര്‍പ്പറേറ്റ് സേവയുടെയും മാത്രം ദുരിതം ജനങ്ങളുടെ മേല്‍ കെട്ടിയേല്‍പ്പിച്ച വര്‍ഷങ്ങള്‍ മാത്രമായിരുന്നില്ല. ഹിന്ദുത്വത്തിന്റെയും RSS ന്റെയും അക്രമാസക്തമായ തേരോട്ടകാലം കൂടിയായിരുന്നു. പശുവിന്റെ പേരുള്ള കൊലപാതകങ്ങള്‍, എഴുത്തുകാരോടും കലാകാരന്‍മാരോടുമുള്ള അതിരില്ലാത്ത അസഹിഷ്ണുത. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാംസ്‌ക്കാരിക സ്ഥാപനങ്ങളിലുമുള്ള കാവിവല്‍ക്കരണം. എതിര്‍പ്പിന്റെ ചെറുസ്വരങ്ങള്‍ ഉയര്‍ത്തുന്നവരെ വരെ അവരുടെ ജാതിയും മതവും തേടിപ്പിടിച്ച് അത് പറഞ്ഞാക്ഷേപിച്ച് ദേശവിരുദ്ധരാക്കാനുള്ള നിരവധിയായ നീക്കങ്ങള്‍. പാക്കിസ്ഥാനിലേക്ക് കടന്നുപോകാനാവശ്യപ്പെട്ടുള്ള ആക്രോശങ്ങള്‍. സ്വാതന്ത്ര സമരത്തില്‍ ഒരു പങ്കുപോലും വഹിക്കാത്തവരെയും ഒറ്റിക്കെടുത്തവരെയും ദേശീയ നേതാക്കളായി പു:ന പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍. നെഹ്റുവിനെപ്പോലുള്ള രാഷ്ടശില്‍പ്പികളെയും രാമസ്വാമിനായ്ക്കരെപോലുള്ള നവോത്ഥാനനായകരെയും താറടിക്കാനുള്ള സംഘടിത ശ്രമങ്ങള്‍. ഗവര്‍ണമാരെയും കോഴപ്പണവും ഉപയോഗിച്ച് ജനാധിപത്യത്തെയും ജനവിധിയെയും അട്ടിമറിക്കല്‍. രാഷ്ട്രീയ എതിരാളികളോടുള്ള ത്രിപുര മോഡല്‍ പ്രതികരണങ്ങള്‍. തങ്ങള്‍ക്കെതിരായ സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കിയും ആസൂത്രണ പദ്ധതികളില്‍ നിന്നും അകറ്റി നിറുത്തിയുമുള്ള ഫെഡറല്‍ വിരുദ്ധ നീക്കങ്ങള്‍. മോഡി ഭരണത്തില്‍ നിന്ന് ആത്മവിശ്വാസം നേടിയ നിരവധിയായ ഹിന്ദുതീവ്ര ഗ്രൂപ്പുകളുടെ കല്‍ബുര്‍ഗി-പന്‍സാരെ-ദാബോല്‍ക്കര്‍-ഗൗരി ലങ്കേഷ് മോഡല്‍ വധങ്ങള്‍. മാധ്യമങ്ങളെ വിലക്കെടുത്തും സോഷ്യല്‍ മീഡിയയെ വരുതിയിലാക്കിയും നടത്തുന്ന നുണപ്രചരണങ്ങള്‍. സൂപ്രീംകോടതി ജഡ്ജിമാര്‍ക്ക് വരെ പരസ്യപ്രതികരണം നടത്തേണ്ട അവസ്ഥയിലെത്തിയ നീതിന്യായ രംഗത്തേക്കുള്ള ഇടപെടലുകള്‍. ജസ്റ്റ്സ് ലോയയുടെ ദൂരൂഹമരണം. ഓക്സിജന്‍ പുറത്ത് വിടുന്ന പശുക്കളും മഹാഭാരതകാലത്തെ ഇന്റര്‍നെറ്റും പോലുള്ള നിരവധിയായ മണ്ടത്തരങ്ങള്‍ പറയുന്നതില്‍ അഭിരമിക്കുന്ന അതില്‍ വിശ്വസിക്കുന്ന കേന്ദ്രമന്ത്രിമാരും സംസ്ഥാനമുഖ്യമന്ത്രിമാരും വരെയുള്ള നേതാക്കള്‍. പശുക്കള്‍ക്ക് ആംബുലന്‍സ് ഏര്‍പ്പെടുത്തിയും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ രോഗനിര്‍ണ്ണയത്തിനായി ജ്യോതിഷികളെയും കൈനോട്ടകാരെയും നിയമിച്ചും പൊതു ഉടമസ്തതയിലുള്ള സര്‍വ്വതും കാവിപുതപ്പിച്ചുമൊക്കെ ബി.ജെ.പി സംസ്ഥാന ഭരണകൂടങ്ങള്‍ നടത്തുന്ന അപഹാസ്യമായ ഭരണം.

ഈയൊരു കെട്ടകാലത്ത് അത് തുറന്നു കാട്ടാനോ, അതിനെ ചെറുക്കാനോ, കേന്ദ്രസര്‍ക്കാരിന്റെ ജനദ്രേഹ ഭരണത്തിനെതിരായി പല തലങ്ങളിലായി നടക്കുന്ന ചെറുത്തുനില്‍പ്പുകളെും മുന്നേറ്റങ്ങളേയും ഏകോപിപ്പിക്കാനോ കഴിയുന്ന ഒരു പ്രതിപക്ഷം ഇന്ത്യയിലില്ല എന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ദുര്‍ഗതി. കണ്‍മുന്നിലെ നഗ്‌നസത്യം തുറന്ന് പറയുന്ന ശശിതരൂരിനെപോലുള്ള തങ്ങളുടെ ഒരു പ്രമുഖനേതാവിനെ പോലും സംരക്ഷിക്കാന്‍ കഴിയാത്ത, പിന്തുണക്കാന്‍ കഴിയാത്ത ദേശീയ രാഷ്ട്രീയത്തിലെ ഇത്രയും ദുര്‍ബലമായ മുഖ്യപ്രതിപക്ഷ കക്ഷിയില്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തി ഇനിയും എത്രകാലം മുന്നോട്ട് പോകാന്‍ നമുക്ക് കഴിയും….

ഫേസ് ബുക്ക് പോസ്റ്റ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply