ഡോ ബി ഇക്ബാലിനു തുറന്ന കത്ത്…….
മറ്റൊരു ഡോക്ടര്‍ക്കു പറ്റുന്ന വീഴ്ചയേയോ ഉത്തരവാദിത്തമില്ലായ്മയേയോ കുറിച്ച് ഒരു ഡോക്ടറും പുറത്തു പറയാറില്ല. അതൊരു പരസ്പരധാരണയാണ്. ഈ വാചകം പല ഡോക്ടര്‍മാരില്‍ നിന്നും ഞങ്ങള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്ഥരായ ചില ഡോക്ടര്‍മാരുണ്ടെന്ന് ഞങ്ങള്‍ കരുതിയിരുന്നു. അതലൊരാളാണ് താങ്കളെന്നും. എന്നാല്‍ അതുതെറ്റാണെന്ന് ഇപ്പോള്‍ ബോധ്യമായി. അല്ലെങ്കില്‍ ജോണിന്റെ മരണത്തിനു കാരണം താങ്കളടക്കം ജോലി ചെയ്തിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ അനാസ്ഥയാണെന്നു വിളിച്ചു പറയാന്‍ താങ്കള്‍ ഇരുപത്തഞ്ചുവര്‍ഷം എടുക്കുമായിരുന്നില്ല. രാത്രി കെട്ടിടത്തില്‍ നിന്ന് വീണ് ആശുപത്രിയിലെത്തിയത് […]
മറ്റൊരു ഡോക്ടര്‍ക്കു പറ്റുന്ന വീഴ്ചയേയോ ഉത്തരവാദിത്തമില്ലായ്മയേയോ കുറിച്ച് ഒരു ഡോക്ടറും പുറത്തു പറയാറില്ല. അതൊരു പരസ്പരധാരണയാണ്. ഈ വാചകം പല ഡോക്ടര്‍മാരില്‍ നിന്നും ഞങ്ങള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്ഥരായ ചില ഡോക്ടര്‍മാരുണ്ടെന്ന് ഞങ്ങള്‍ കരുതിയിരുന്നു. അതലൊരാളാണ് താങ്കളെന്നും. എന്നാല്‍ അതുതെറ്റാണെന്ന് ഇപ്പോള്‍ ബോധ്യമായി. അല്ലെങ്കില്‍ ജോണിന്റെ മരണത്തിനു കാരണം താങ്കളടക്കം ജോലി ചെയ്തിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ അനാസ്ഥയാണെന്നു വിളിച്ചു പറയാന്‍ താങ്കള്‍ ഇരുപത്തഞ്ചുവര്‍ഷം എടുക്കുമായിരുന്നില്ല.
രാത്രി കെട്ടിടത്തില്‍ നിന്ന് വീണ് ആശുപത്രിയിലെത്തിയത് ജോണാണെന്ന് ഡോക്ടര്‍മാര്‍ അറിഞ്ഞില്ല എന്നും അറിഞ്ഞിരുന്നെങ്കില്‍ രക്ഷപ്പെടുത്തുമായിരുന്നു എന്നുമുള്ള താങ്കളുടെ വരികള്‍ ഞങ്ങള്‍ എങ്ങനെയാണ് മനസ്സിലാക്കാണ്ടേത്? സാധാരണക്കാരാണെങ്കില്‍ അതില്‍ തെറ്റില്ലെന്ന്… നമ്മുടെ ബഹുഭൂരിപം ഡോക്ടര്‍മാരുടേയും ചിന്താഗതി തന്നെയത്. താങ്കള്‍ അങ്ങനെയല്ല എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍ താങ്കളുടെ മൗനത്തിന്‍െ അര്‍ത്ഥമോ? കേരളത്തിലെ ഏറ്റവും പ്രശസ്തനായ ജനകീയ ഡോക്ിടറില്‍ നിന്നാണ് ഈ മൗനം….. പ്രത്യേകിച്ച് കുറ്റകൃത്യവും അത് ഒളിച്ചുവെക്കുന്നതും കുറ്റകരമാണെന്നിരിക്കെ…
ജോണിന്റെ മരണത്തിനൊരു ദശകം മുമ്പ് അതേ മെഡിക്കല്‍ കോളേജില്‍ നടന്ന ഒരു ജനകീയ വിചാരണ താങ്കള്‍ മറന്നിരിക്കില്ല. ആ ജനകീയമായ ജാഗ്രത നഷ്ടപ്പെട്ടതാണല്ലോ നമ്മുടെ ദുരന്തം. മരിക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കില്ല എന്നു വി എസ് പോലും പറഞ്ഞതും താങ്കള്‍ മറന്നിരിക്കില്ല. മലയാളികളെ നിരക്ഷരരാക്കുകയാണ് വേണ്ടതെന്ന പണ്ട് പാഠഭേദം പറഞ്ഞിരുന്നു. വിദ്യാഭ്യാസവും രാഷ്ട്രീയബോധവുമെല്ലാം നമ്മെ എത്തി്ക്കുന്നത് ഇങ്ങോട്ടാണെങ്കില്‍ അതല്ലേ നല്ലത്… ജോണ്‍…. മാപ്പ്….മരണത്തിലും താങ്കള്‍ കുറെ സത്യത്തില്‍ തുറന്നു പറഞ്ഞു. ഞങ്ങളറിയാന്‍ വൈകിയെങ്കിലും…
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in