ഡോക്റ്റര്‍മാര്‍ക്ക് അസുഖം വരാറില്ലേ?
ടി.ഐ.ലാലു അടുത്ത ബന്ധുക്കളില്‍ ചിലര്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ അവരെ ശുശ്രൂഷിക്കാനായി പലപ്പോഴും ആശുപത്രികളില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. പക്ഷേ, അത്തരം സന്ദര്‍ഭങ്ങളിലൊന്നും ചികിത്സ തേടിയെത്തുന്ന ഒരു ഡോക്ടറെ കണ്ടുമുട്ടിയിട്ടില്ല. നമ്മുടെ ഡോക്ടര്‍മാര്‍ക്ക് ഒരിക്കലും അസുഖം വരാറില്ലേ? അവര്‍ ചികിത്സ തേടാറില്ലേ? ഡോക്ടര്‍മാര്‍ക്ക് മരണപ്പേടിയില്ലേ? അതോ നമ്മുടെ നാട്ടിലെ ചികിത്സാസൗകര്യങ്ങള്‍ പോരാഞ്ഞിട്ടാണോ? ചികിത്സയും ആശുപത്രിയും ഒഴിവാക്കാന്‍ എന്തു ഉപായമാണ് ഇക്കൂട്ടര്‍ പ്രയോഗിക്കുന്നതെന്നു പലപ്പോഴും ആലോചിച്ചിട്ടുണ്ട്. തങ്ങളുടെ അടുത്തുവരുന്ന എല്ലാ രോഗികളോടും പരമാവധി ചികിത്സകള്‍ സ്വീകരിക്കണമെന്നാണ് ഡോക്ടര്‍മാര്‍ എപ്പോഴും ഉപദേശിക്കുന്നത്. ചികിത്സ […]
അടുത്ത ബന്ധുക്കളില്‍ ചിലര്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ അവരെ ശുശ്രൂഷിക്കാനായി പലപ്പോഴും ആശുപത്രികളില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. പക്ഷേ, അത്തരം സന്ദര്‍ഭങ്ങളിലൊന്നും ചികിത്സ തേടിയെത്തുന്ന ഒരു ഡോക്ടറെ കണ്ടുമുട്ടിയിട്ടില്ല. നമ്മുടെ ഡോക്ടര്‍മാര്‍ക്ക് ഒരിക്കലും അസുഖം വരാറില്ലേ? അവര്‍ ചികിത്സ തേടാറില്ലേ? ഡോക്ടര്‍മാര്‍ക്ക് മരണപ്പേടിയില്ലേ? അതോ നമ്മുടെ നാട്ടിലെ ചികിത്സാസൗകര്യങ്ങള്‍ പോരാഞ്ഞിട്ടാണോ? ചികിത്സയും ആശുപത്രിയും ഒഴിവാക്കാന്‍ എന്തു ഉപായമാണ് ഇക്കൂട്ടര്‍ പ്രയോഗിക്കുന്നതെന്നു പലപ്പോഴും ആലോചിച്ചിട്ടുണ്ട്.
തങ്ങളുടെ അടുത്തുവരുന്ന എല്ലാ രോഗികളോടും പരമാവധി ചികിത്സകള്‍ സ്വീകരിക്കണമെന്നാണ് ഡോക്ടര്‍മാര്‍ എപ്പോഴും ഉപദേശിക്കുന്നത്. ചികിത്സ അത്യന്തം യന്ത്രവത്ക്കരിക്കപ്പെട്ടിരിക്കുന്ന ഇക്കാലത്ത് മരുന്നുകള്‍ക്കു പുറമെ നാനാതരം പരിശോധനകള്‍ക്ക് രോഗികളെ വിധേയമാക്കുന്നതു ഡോക്ടര്‍മാരുടെ സ്ഥിരം പരിപാടിയാണ്. നെഞ്ചുവേദന എന്നൊരു വാക്ക് ഡോക്ടറോട് ഉച്ചരിച്ചു പോയാല്‍ പിന്നെ പറയുകയേ വേണ്ട. ഇ.സി.ജി, സ്‌കാന്‍, ടി.എം.ടി, എന്‍ജിയോഗ്രാം, എന്‍ജിയോപ്ലാസ്റ്റി എന്നിവയില്‍ തുടങ്ങി ചിലപ്പോള്‍ ബൈപ്പാസ് സര്‍ജറിയും കൂടി കഴിഞ്ഞിട്ടേ ചികിത്സ അടങ്ങുകയുള്ളൂ. ഇവയില്‍ പലതിനും ഡോക്ടര്‍മാര്‍ക്ക് കാര്യമായി ചില്ലറ തടയുമെന്നതു പരസ്യമായ രഹസ്യവുമാണ്.
ഡോക്ടര്‍മാരേയും രോഗങ്ങള്‍ ബാധിക്കാറുണ്ട്. രോഗം മൂലം അവരും മരിക്കാറുണ്ട്. പക്ഷേ, സാധാരണ രോഗികളുമായി തട്ടിച്ചു നോക്കുമ്പോള്‍ അവര്‍ വളരെ കുറച്ചു മാത്രം ചികിത്സകളേ സ്വീകരിക്കുന്നുള്ളൂ എന്നു വേണം കരുതാന്‍. അതുകൊണ്ടായിരിക്കണം ഡോക്ടര്‍മാരെ ആശുപത്രി വാര്‍ഡുകളില്‍ രോഗികളുടെ വേഷത്തില്‍ കാണാത്തത്. മറ്റുള്ളവരുടെ രോഗവും മരണവും പ്രതിരോധിക്കാന്‍ ഏറെ പണിപ്പെടുന്നവരാണല്ലോ ഡോക്ടര്‍മാര്‍. അതേ സമയം സ്വന്തം കാര്യത്തില്‍ ഈ വെപ്രാളമൊന്നും അവര്‍ പ്രകടിപ്പിക്കാറില്ല. ഡോക്ടര്‍മാര്‍ സദാ സമാധി പ്രതീക്ഷിച്ചു കഴിയുന്നവരാണെന്നു ഈ പറഞ്ഞതിനര്‍ഥമില്ല. ഡോക്ടര്‍മാര്‍ മിക്കപ്പോഴും സ്വന്തം രോഗവും മരണവും ശാന്തമായും സൗമ്യമായും നേരിടുന്നു. അനാവശ്യ ചികിത്സകള്‍ക്ക് തങ്ങളുടെ ശരീരം വെച്ചുകൊടുക്കാറില്ല. ആധുനിക വൈദ്യ ശാസ്ത്രത്തിന്റെയും ചികിത്സാ രീതികളുടെയും പരിമിതികളെയും ഉണ്ടച്ചുരുട്ടുകളെയും കുറിച്ച് അറിവുള്ളവരാണല്ലോ അവര്‍.
ചികിത്സകള്‍ക്ക് എല്ലാ രോഗങ്ങളെയും ശാശ്വതമായി ശമിപ്പിക്കാനാവുമെന്നു ഒരിക്കലും പ്രതീക്ഷിക്കരുത്. മറിച്ചുള്ള അവകാശവാദം ഡോക്ടര്‍മാരുടെ, ആശുപത്രിക്കാരുടെ, മരുന്നു കമ്പനിക്കാരുടെ വ്യാപാര തന്ത്രം മാത്രമാണ്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ മരണപത്രത്തിലെ ഒരു അന്ത്യാഭിലാഷം നാം വേണ്ടത്ര ശ്രദ്ധിക്കേണ്ടതാണ്. തന്റെ ശവമഞ്ചം ഡോക്ടര്‍മാര്‍ വഹിക്കണമെന്നാണ് ചക്രവര്‍ത്തി മരണപത്രത്തില്‍ എഴുതിവെച്ചിരുന്നത്. എത്ര കൈപ്പുണ്യമുള്ള വൈദ്യനും മരണത്തെ തടുക്കാനാവില്ലന്ന സത്യം മാലോകരെ ബോധ്യപ്പെടുത്തുവാനാണ് അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഇത്തരമൊരു വിചിത്ര ആഗ്രഹം പ്രകടിപ്പിച്ചതത്രേ.
ഇന്നു നാം കാണുന്ന ആശുപത്രികളുടെ ആദ്യ രൂപം വസൂരിപ്പുരകളായിരുന്നു. അവിടെ എത്തുന്നവരാരും പിന്നെ സാധാരണ ജീവിതത്തിലേക്കു തിരിച്ചു വന്നിരുന്നില്ല. കാലക്രമേണ ആശുപത്രികളുടെ ചട്ടക്കൂടിനു കാതലായ മാറ്റം വന്നു. പക്ഷേ, ഇന്നും അവയുടെ പ്രകൃതം വസൂരിപ്പുരയുടെതു തന്നെയാണ്. വാണിജ്യവത്കൃത സാങ്കേതിക വിദ്യകള്‍ ചികിത്സാരംഗം കയ്യടക്കുന്നതും നിയന്ത്രിക്കുന്നതുമായ നിലവിലെ അവസ്ഥ ആശങ്കാജനകമാണെന്ന് ഡോ.ബി.ഇക്ബാല്‍ ഈയിടെ അഭിപ്രായപ്പെടുകയുണ്ടായി. ഗാന്ധിജി ഭയപ്പെട്ടതിനേക്കാള്‍ എത്രയോ വലിയ ഹിംസയാണ് ചികിത്സയുടെ മറവില്‍ ഇന്ന് അരങ്ങേറുന്നത്. രോഗികളെ പച്ച മനുഷ്യരായി കാണുവാന്‍ മടിക്കുന്നവയാണ് ഇന്നത്തെ പല ചികിത്സാമുറകളും. രോഗികളോട് ഒട്ടും അനുകമ്പ പ്രകടിപ്പിക്കാത്ത ആധുനിക ചികിത്സാരീതികള്‍ മനുഷ്യര്‍ക്ക് മാന്യമായ മരണം പോലും നിഷേധിക്കുന്നു. രോഗശാന്തിക്കു തീരെ ഉപകാരപ്പെടാത്ത ഫലശൂന്യ ചികിത്സകളാണ് എല്ലാം അറിഞ്ഞുകൊണ്ടുതന്നെ ഡോക്ടര്‍മാര്‍ പാവം രോഗികളുടെ മേല്‍ അടിച്ചേല്പിക്കുന്നത്.
രോഗികള്‍ക്കു വിധിക്കുന്ന ചികിത്സകളും പരിശോധനകളും സ്വയം സ്വീകരിക്കാറുണ്ടോ എന്നൊരു ചോദ്യം നാം ഡോക്ടര്‍മാരോട് ഉന്നയിക്കേണ്ടതുണ്ട്. അമിത ചികിത്സകളുടെ ഈ കെട്ട കാലത്ത് വൈദ്യരേ സ്വയം ചികിത്സിക്കൂ’ എന്ന് അല്പം കടുപ്പിച്ചു തന്നെ പറയേണ്ടിയിരിക്കുന്നു.
പാഠഭേദം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
cv thankappan
October 19, 2016 at 6:08 am
അമിത ചികിത്സകളുടെ ഈ കെട്ട കാലത്ത് വൈദ്യരേ സ്വയം ചികിത്സിക്കൂ’ എന്ന് അല്പം കടുപ്പിച്ചു തന്നെ പറയേണ്ടിയിരിക്കുന്നു
അതുപോലെതന്നെ രോഗമുണ്ടെന്ന തോന്നലോടെ മാറിമറി ഡോക്ടര്‍മാരെ കാണുന്നവര്‍ ധാരാളം. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുവാന്‍ ശുപാര്‍ശചെയ്യുകയും വിലകൂടിയമരുന്നുകള്‍ കുറിച്ചുകൊടുക്കുകയും ചെയ്താല്‍ രോഗിയ്ക്ക് പൂര്‍ണ്ണസംതൃപ്തി! ആശംസകള്‍