ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ അഥവാ മരുന്നുകുറി രോഗിക്കു വായിക്കാനുള്ളതല്ലേ?
മധുസൂദനന്‍ കേരളത്തില്‍ എത്ര ഡോക്ടര്‍മാര്‍ മരുന്നുകുറി കൃത്യമായി എഴുതുന്നുണ്ട്. അപൂര്‍വ്വം ആളുകളെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. എന്തുകൊണ്ടാണ്, ബാക്കിയെല്ലാറ്റിനും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍, എക്‌സ്‌റേയും എം.ആര്‍.ഐയും സിടിയും ഒന്നുമില്ലാതെ രോഗനിര്‍ണയം സാദ്ധ്യമല്ലാത്ത മഹാഭൂരിഭാഗവും മരുന്നുകുറിയുടെ കാര്യം വരുമ്പോള്‍ മാത്രം, കംപ്യൂട്ടര്‍ മാറ്റിവച്ച് ഇപ്പോഴും പഴഞ്ചന്‍ പെന്നും കടലാസുമെടുക്കുന്നത്? ഡോക്ടര്‍മാര്‍ ഒന്നുകില്‍ പ്രിന്റഡ് കുറിപ്പടി നല്കണം, അല്ലെങ്കില്‍ വലിയ അക്ഷരങ്ങളില്‍ അതായത്, കാപിറ്റല്‍ ലെറ്റേഴ്‌സില്‍ വ്യക്തമായി എഴുതിയ മരുന്നുകുറിപ്പടികള്‍ രോഗികള്‍ക്ക് നല്കണമെന്ന കര്‍ശനമായ നിര്‍ദ്ദേശം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ […]
കേരളത്തില്‍ എത്ര ഡോക്ടര്‍മാര്‍ മരുന്നുകുറി കൃത്യമായി എഴുതുന്നുണ്ട്. അപൂര്‍വ്വം ആളുകളെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. എന്തുകൊണ്ടാണ്, ബാക്കിയെല്ലാറ്റിനും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍, എക്‌സ്‌റേയും എം.ആര്‍.ഐയും സിടിയും ഒന്നുമില്ലാതെ രോഗനിര്‍ണയം സാദ്ധ്യമല്ലാത്ത മഹാഭൂരിഭാഗവും മരുന്നുകുറിയുടെ കാര്യം വരുമ്പോള്‍ മാത്രം, കംപ്യൂട്ടര്‍ മാറ്റിവച്ച് ഇപ്പോഴും പഴഞ്ചന്‍ പെന്നും കടലാസുമെടുക്കുന്നത്?
ഡോക്ടര്‍മാര്‍ ഒന്നുകില്‍ പ്രിന്റഡ് കുറിപ്പടി നല്കണം, അല്ലെങ്കില്‍ വലിയ അക്ഷരങ്ങളില്‍ അതായത്, കാപിറ്റല്‍ ലെറ്റേഴ്‌സില്‍ വ്യക്തമായി എഴുതിയ മരുന്നുകുറിപ്പടികള്‍ രോഗികള്‍ക്ക് നല്കണമെന്ന കര്‍ശനമായ നിര്‍ദ്ദേശം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കു തോന്നിയ ബ്രാന്റ് നെയിം എഴുതാതെ, മരുന്നിന്റെ ജനറിക് നെയിം അതായത് പൊതുനാമം എഴുതണം എന്നും നിര്‍ദ്ദേശമുണ്ട്.
ഒരു വിദ്യാര്‍ത്ഥി പേനയുമായി വരണമെന്നു ടീച്ചര്‍ക്കു പറയാം, ഏതു പേനയുമായി വരണമെന്നത് വിദ്യാര്‍ത്ഥിയുടെ സ്വാതന്ത്ര്യമാണ്. മരുന്നും ഗോതമ്പപ്പൊടിയും മദ്യവും ഒക്കെ അങ്ങിനെ തന്നയാവണം. ബ്രാന്‌റ് ലൈസ് ഇന്‍ ദ അയിസ് ഓഫ് ദി ബിഹോള്‍ഡര്‍ എന്നാവട്ടെ.
ഒരു പ്രിസ്‌ക്രിപ്ഷന്‍ എന്നാല്‍ എന്താണ്?
നിര്‍ദ്ദേശം, കല്പന, ആജ്ഞ എന്നൊക്കെ അര്‍ത്ഥം വരുന്ന പദമാണത്. അതു മരുന്നുകുറിപ്പടിയാവുമ്പോള്‍ പ്രിസ്‌ക്രൈബ് ചെയ്യുന്നയാള്‍ ആര്‍ക്കാണോ പ്രിസ്‌ക്രൈബ് ചെയ്യുന്നത് ആത്യന്തികമായി അയാള്‍ക്കു വായിക്കുവാനുള്ളതാണ്. മരുന്നു കച്ചവടക്കാരന്റെ വായന രണ്ടാമതു മാത്രമേ വരേണ്ടതുള്ളൂ. അതുകൊണ്ടുതന്നെ പ്രിസ്‌ക്രിപ്ഷന്‍ എഴുതുന്നതിന് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ട്. അതു മരുന്നുകളുടെ കൃത്യമായ ഉപയോഗത്തിനുവേണ്ടിയാണ്, തെറ്റുപറ്റുന്നതുകൊണ്ടുള്ള മാരകമായ അപകടം പരമാവധി കുറയ്ക്കുവാന്‍ വേണ്ടിയാണ്.
എന്നാല്‍ പല ഡോക്ടര്‍മാരും ബോധപൂര്‍വ്വം വികൃതമായാണ് പ്രിസ്‌ക്രിപ്ഷന്‍ എഴുന്നത്. എന്തായിരിക്കും അതിനു പിന്നിലെ ലക്ഷ്യം? നല്ലതാവാന്‍ വഴിയില്ല, ആണെങ്കില്‍ അയാള്‍ അയാളുടെ മകന്റെ അല്ലെങ്കില്‍ മകളുടെ സ്‌കൂള്‍ അപേക്ഷാഫോറവും അതുപോലെ തന്നെ എഴുതണം. അയാള്‍ക്കുമാത്രം അല്ലെങ്കില്‍ അയാളുടെ സ്വന്തം വ്യാപാരിക്കുമാത്രം വായിക്കാവുന്ന രൂപത്തില്‍.
ഒരിക്കലും മരുന്നുമാറി അപകടമുണ്ടാവാതിരിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശമാണ് കൃത്യമായി, സ്ഥിരമായി ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. എഴുതിയ മരുന്നു മാറി രോഗിക്കു ലഭിച്ചതും കുടിച്ചതും അപകടത്തിലായതുമായ അവസരങ്ങള്‍ മിക്കവാറും എല്ലാ ഡോക്ടര്‍മാരുടെയും അനുഭവത്തിലുണ്ടാവാം. ഡോ.ഗൂര്‍ദാസ് ചൗധരി കഴിഞ്ഞദിവസം ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്് ഒരു ഡോക്ടര്‍ Ciplar എഴുതിക്കൊടുത്ത രോഗി ഒരു മാസം പോയി Ciplin കുടിച്ചു രോഗിയായി വന്ന സംഭവമാണ്.
കൂട്ടിയെഴുതാതെ, കൃത്യമായി വലിയ അക്ഷരങ്ങളില്‍ (Capilal Letters) ജനറിക് മരുന്നുകളുടെ പേരുകള്‍, അതെന്താണെന്നു വിശദീകരിച്ച്, കഴിക്കേണ്ട വിധവും കൃത്യമായെഴുതി ഡോക്ടറുടെ പേരെഴുതി ഒപ്പിടണമെന്നാണ് ഇക്കാര്യത്തില്‍ പരമാധികാരിയായ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യുടെ കര്‍ശനമായ നിര്‍ദ്ദേശം. മൊത്തത്തില്‍ വമ്പിച്ച വിവരമുണ്ടെന്നു അവകാശപ്പെടുന്ന നമ്മളില്‍ എത്രപേര്‍ മര്യാദയ്ക്ക് മരുന്നിന്റെ ജനറിക് നെയിം എഴുതുവാന്‍ ആവശ്യപ്പെടാറുണ്ട്? അത് ഡോക്ടറുടെ ഔദാര്യമല്ല, രോഗിയുടെ അവകാശമാണെന്ന മിനിമം ബോധം നമുക്കെന്നാണുണ്ടാവുക? മൊത്തമായും അതുണ്ടാക്കിയെടുക്കുക രോഗികള്‍ക്ക് അസാധ്യവുമാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ റെഗുലേറ്റിംഗ് അഥോറിറ്റി എന്ന നിലയ്ക്കുള്ള തങ്ങളുടെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വ്വഹിച്ചാല്‍ അവസാനിക്കുന്ന പ്രശ്‌നമേയുള്ളൂ ഇവിടെ. നാലു ഡോക്ടര്‍മാരെ നിയമലംഘനത്തിനു കേസു ചാര്‍ജുചെയ്ത് വിട്ടാല്‍ താനേ ബാക്കിയുള്ള തലതിരിഞ്ഞവര്‍ കൂടി നേര്‍ക്കായിക്കൊള്ളും.
മരുന്നുകമ്പനികളുടെ ഈ കൊള്ളയ്ക്ക് കൂട്ടുനില്ക്കുന്ന സകല ഡോക്ടര്‍മാരും ഇനി മുന്തിയ വാദങ്ങളുമായെത്തും. ഒരോ കമ്പനിയുടെ മരുന്നിന്റെ ഗുണനിലവാരം വ്യത്യാസപ്പെട്ടിരിക്കുമെന്നും അയാള്‍ എഴുതുന്ന കമ്പനിയുടെ മരുന്നാണ് അത്യുഗ്രനെന്നും വാദിക്കും. വാദിക്കാതിരിക്കണമെങ്കില്‍ കൊള്ളക്കാരനല്ലാതാവണം. അയാള്‍ ആരെയൊക്കെ ഈ മരുന്നു കുടിപ്പിച്ചിട്ടാണ് ഈ വ്യത്യാസം മനസ്സിലാക്കിയത് എന്നു ചിരിച്ചുകൊണ്ടു നമുക്കു ചോദിക്കുകയുമാവാം. കൃത്യമായി പറഞ്ഞുകൊടുക്കണം ഞാന്‍ നല്കിയ ഫീസിന്റെ സേവനമേ ചോദിക്കുന്നുള്ളൂ. വൃത്തിയായി എഴുതുക. അല്ലെങ്കില്‍ തന്റെ കടലാസങ്ങെടുത്തോ, എന്റെ ഫീസിങ്ങെട്.
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in