ഡോക്ടര്‍മാരുടെ വെല്ലുവിളി

ചാവക്കാട്‌ പോയ ദിവസങ്ങളില്‍ ഉണ്ടായ ഒരു സംഭവം ഡോക്ടര്‍മാരും രോഗികളും അഥവാ സംഘടിതരും അസംഘടിതരുമായവരുടെ സാമൂഹ്യബന്ധങ്ങളും തൊഴില്‍ ബന്ധങ്ങളും എങ്ങനെയായിരിക്കണെമെന്ന ചോദ്യത്തിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. കേരളത്തില്‍ എല്ലായിടത്തും എന്നും സംഭവിക്കുന്ന വിഷയങ്ങളുമാണവ. താലൂക്കാശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥ മൂലം പ്രസവത്തില്‍ സ്‌ത്രീ മരിച്ച സംഭവമാണ്‌ ഏറെ വിവാദങ്ങള്‍ക്കു വഴിയൊരുക്കിയത്‌. സമയത്തു കൈക്കൂലി കൊടുക്കാത്തതിനാല്‍ വനിതാ ഡോക്ടര്‍ പ്രസവം അറ്റന്റ്‌്‌ ചെയ്യാത്തതാണ്‌ മരണകാരണമെന്നാണ്‌ ആരോപണം. ഈ ഡോക്ടര്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ നേരത്തേയും ഉണ്ടായിട്ടുണ്ട്‌. എന്തായാലും സംഭവത്തെ തുടര്‍ന്ന്‌ മരിച്ച സ്‌ത്രീയുടെ […]

docorചാവക്കാട്‌ പോയ ദിവസങ്ങളില്‍ ഉണ്ടായ ഒരു സംഭവം ഡോക്ടര്‍മാരും രോഗികളും അഥവാ സംഘടിതരും അസംഘടിതരുമായവരുടെ സാമൂഹ്യബന്ധങ്ങളും തൊഴില്‍ ബന്ധങ്ങളും എങ്ങനെയായിരിക്കണെമെന്ന ചോദ്യത്തിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. കേരളത്തില്‍ എല്ലായിടത്തും എന്നും സംഭവിക്കുന്ന വിഷയങ്ങളുമാണവ.
താലൂക്കാശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥ മൂലം പ്രസവത്തില്‍ സ്‌ത്രീ മരിച്ച സംഭവമാണ്‌ ഏറെ വിവാദങ്ങള്‍ക്കു വഴിയൊരുക്കിയത്‌. സമയത്തു കൈക്കൂലി കൊടുക്കാത്തതിനാല്‍ വനിതാ ഡോക്ടര്‍ പ്രസവം അറ്റന്റ്‌്‌ ചെയ്യാത്തതാണ്‌ മരണകാരണമെന്നാണ്‌ ആരോപണം. ഈ ഡോക്ടര്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ നേരത്തേയും ഉണ്ടായിട്ടുണ്ട്‌. എന്തായാലും സംഭവത്തെ തുടര്‍ന്ന്‌ മരിച്ച സ്‌ത്രീയുടെ ബന്ധുക്കളും നാട്ടുകാരും ഡോക്ടരെ അക്രമിച്ചു. ഡോക്ടര്‍ ആശുപത്രിയിലുമായി. ഡോക്ടര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തെ കുറിച്ച്‌ ഒന്നും മിണ്ടാത്ത ഐ എം എ അക്രമിച്ചവര്‍ക്കെതിരെ രംഗത്തുവന്നു. ജില്ലയിലെ ഡോക്ടര്‍മാര്‍ പണിമുടക്കി. ആരോഗ്യബന്ദിലേക്കു കടക്കുന്നതിനുമുമ്പ്‌ അക്രമിച്ചവരെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു.
അക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണ്ട എന്ന്‌ ആരും പറയുമെന്ന്‌ തോന്നുന്നില്ല. എന്നാല്‍ അതില്‍ മുങ്ങിപോകുന്നത്‌ കേരളം ഇന്നു നേരിടുന്ന വളരെ ഗുരുതരമായ ഒരു വിഷയമാണ്‌. ആരോഗ്യരംഗത്ത്‌ ഏറെ പണം ചിലവഴിക്കുന്നവാരണല്ലോ മലയാളികള്‍. വിപണിയിലിറങ്ങുന്ന ഏതൊരു മരുന്നിന്റേയും ആദ്യപരരീക്ഷണശാല കേരളം തന്നെ. അനാവശ്യ മരുന്നുകള്‍ ഏറ്റവും അധികം വാങ്ങി കഴിക്കുന്നവര്‍ നാമാണ്‌. അനാവശ്യമായ പരിശോധനകള്‍ നടത്തുന്നവരും. ഗര്‍ഭം പോലും നമുക്ക്‌ അസുഖമാണ്‌. ഏറ്റവും വലിയ കച്ചവടമേഖലയായി വിദ്യാഭ്യാസം പോലെ കേരളത്തിലെ ആരോഗ്യമേഖലയും മാറികഴിഞ്ഞു. അതിന്റെ ഏറ്റവും വലിയ ഉപഭോക്താക്കല്‍ ഡോക്ടര്‍മാരാണ്‌. ഏതെങ്കിലുമൊരു മെഡിക്കല്‍ റപ്രസന്റിനോട്‌ സംസാരിച്ചാല്‍ എങ്ങനെയാണ്‌ അനാവശ്യമരുന്നുഖല്‍ അവശ്യമരുന്നുകളാകുമെന്ന്‌ ബോധ്യപ്പെടും. രോഗികളുടെ കഴുത്തറക്കുന്നതില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരും പ്രൈവറ്റ്‌ ഡോക്ടര്‍മാരും വലിയ വ്യത്യാസമില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം.
ഇല്ലാത്ത കാശുണ്ടാക്കി മലയാളി ഇപ്രകാരം തുലക്കുന്നതിനു പുറകില്‍ സത്യത്തിലുള്ളത്‌ ഒരു അന്ധവിശ്വാസമാണ്‌. ഡോക്ടര്‍മാര്‍ പറയുന്നത്‌ എന്തായാലും അതു വിശ്വസിക്കുന്ന അന്ധവിശ്വാസം. മന്ത്രവാദികളെ വിശ്വസിക്കുന്ന അന്ധവിശ്വാസത്തില്‍നിന്ന്‌ വ്യത്യസ്ഥമല്ല അത്‌. ആ വിശ്വാസം കൊണ്ടാണ്‌ മരിക്കുമെന്നുറപ്പുണ്ടായിട്ടും ഡോക്ടര്‍മാരുടെ വാക്കുകള്‍ കേട്ട്‌ രോഗികള്‍ക്കായി ലക്ഷങ്ങള്‍ ചിലവഴിക്കുന്നത്‌. ്‌നാവശ്യമായ പരിശോധനകള്‍ നടത്തുന്നത്‌. മരിച്ചതിനുശേഷം ചികിത്സക്ക്‌ എന്നു പറഞ്ഞ്‌ ലക്ഷങ്ങള്‍ വാങ്ങിയ അനുഭവങ്ങളുള്ളവരും കേരളത്തിലുണ്ടല്ലോ. ബന്ധക്കളുടെ ജീവന്‍ രക്ഷിക്കാന്‍ അവസാനശ്രമവും നടത്തുമെന്നുറപ്പുള്ളതിനാലാണ്‌ ഡോക്ടര്‍മാര്‍ക്ക്‌ ഈ കൊള്ളകള്‍ സാധ്യമാകുന്നത്‌.
ഡോക്ടര്‍മാര്‍ക്ക്‌ വീഴ്‌ചകള്‍ സംഭവിക്കുന്ന സംഭവങ്ങളും വര്‍ദ്ധിക്കുകയാണ്‌. മരിച്ചു എന്നവര്‍ വിധിയെഴുതിയവര്‍ പോലും ജീവിത്തതിലേക്കു തിരിച്ചുവന്ന സംഭവങ്ങളെത്രെ. അവയവം തെറ്റി ശസ്‌ത്രക്രിയകള്‍. തെറ്റി ചികിത്സ നല്‍കിയ മരണങ്ങള്‍. അനസ്‌തേഷ്യ നല്‍കുന്നതില്‍ പാളിച്ചകള്‍.. അങ്ങനെ ഈ ലിസ്റ്റ്‌ നീളുന്നു. ഒരു ഡോക്ടറും കരുതികൂട്ടി വീഴ്‌ച വരുത്തില്ല എന്നാണ്‌ ഐഎംഎ പറയുന്നത്‌. ഈ വിഴ്‌ചകളെ പിന്നെന്താണ്‌ വിശദീകരിക്കുക? അശ്രദ്ധയെന്നോ? അതിനെന്താണ്‌ ന്യായീകരണം? ഒരു ഡോക്ടറുടെ വീഴ്‌ച മറ്റു ഡോക്ടര്‍മാരും മറച്ചുവെക്കും.
ലക്ഷങ്ങള്‍ ചിലവഴിച്ചാണല്ലോ ഒരു ഡോക്ടര്‍ ഉണ്ടാകുന്നത്‌. സര്‍ക്കാര്‍ കോളേജുകളില്‍ സമൂഹവും സ്വകാര്യ കോളേജുകളില്‍ മാതാപിതാക്കളുമാണ്‌ പണം ചിലവഴിക്കുന്നത്‌. ഈ പണത്തെ ഒരു ഇന്‍വസ്‌റ്റ്‌മെന്റ്‌ ആയാണ്‌ മാതാപിതാക്കളും മക്കളും കാണുന്നത്‌. ആ ചിന്തയില്‍ നിന്നാണ്‌ ഇത്തരം സംഭവങ്ങള്‍ ആരംഭിക്കുന്നതുതന്നെ. ഗ്രാമപ്രദേശങ്ങല്‍ പോയി ജോലിയെടുക്കാന്‍ പറഞ്ഞാല്‍ ഇവരുടെ മുഖം കാണാം…. പണം വാങ്ങി ചികത്സിക്കുന്നത്‌ അവകാശമായി ഇവര്‍ കാണുമ്പോള്‍ പണം കൊടുക്കുന്നവര്‍ക്ക്‌ ഉപഭോക്താവിന്റെ അവകാശമുണ്ടെന്നംഗീകരിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറല്ല. ചുരുങ്ങിയപക്ഷം വാങ്ങുന്ന പണത്തിനു ഒരു റസീറ്റ്‌ നല്‍കണ്ടേ? നല്‍കുന്ന കുറിപ്പടി രോഗിക്കു മനസ്സിലാകുന്ന രീതിയില്‍ എഴുതി തരണമെന്ന ആവശ്യം പോലും ഇവരംഗീകരിക്കുന്നില്ല. ജീവിച്ചിരിക്കാനാഗ്രഹമുള്ളതിനാല്‍ വിദേശത്തേ ചികത്സിക്കു എന്നു മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പറഞ്ഞത്‌ വി എസ്‌ ആയിരുന്നു എന്നോര്‍ക്കുക.
സംഘടിത ശക്തികള്‍ അസംഘടിതര്‍ക്കുനേരെ നടത്തുന്ന കടന്നാക്രമണവും ഇത്തരം സംഭവങ്ങളില്‍ കാണാം. കേരളത്തിന്റെ സമസ്‌തമേഖലകളിലും ഈ പ്രവണതയുണ്ട്‌. എന്നാല്‍ ജീവന്‍ വെച്ചുള്ള കളിയായതിനാല്‍ ഇത്‌ കൂടുതല്‍ ഗൗരവമുള്ളതാകുന്നു.. അതു തടയുകതന്നെ വേണം. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply