ടി എന്‍ സീമക്ക് ഖേദപൂര്‍വ്വം

രജിത എന്തുകൊണ്ട് ഈ കത്ത് താങ്കള്‍ക്ക് എന്ന ചോദ്യം സ്വാഭാവികം. പറയാന്‍ പോകുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ എല്‍ ഡി എഫ് വനിതാ നേതാക്കളില്‍ താങ്കള്‍ക്കേ കഴിയൂ എന്ന ധാരണ തന്നെ അതിനു കാരണം. ഇന്നുമുതല്‍ എല്‍ ഡി എഫ് രാപ്പകല്‍ സമരം ആരംഭിച്ചു. നല്ലത്. ഇത്രയും ശക്തമായ ആരോപണങ്ങളുടെ വെളിച്ചത്തില്‍ മുഖ്യമന്ത്രി രാജി വെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന അഭിപ്രായം തന്നെയാണ് ഈ ലേഖികക്കും. ഉമ്മന്‍ ചാണ്ടിക്കു മുമ്പെ കരുണാകരനും ആന്റണിയും അത്തരമൊരു പാത സ്വീകരിച്ചിട്ടുമുണ്ട്. ഈ ആവശ്യം […]

Photo0561

രജിത
എന്തുകൊണ്ട് ഈ കത്ത് താങ്കള്‍ക്ക് എന്ന ചോദ്യം സ്വാഭാവികം. പറയാന്‍ പോകുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ എല്‍ ഡി എഫ് വനിതാ നേതാക്കളില്‍ താങ്കള്‍ക്കേ കഴിയൂ എന്ന ധാരണ തന്നെ അതിനു കാരണം.
ഇന്നുമുതല്‍ എല്‍ ഡി എഫ് രാപ്പകല്‍ സമരം ആരംഭിച്ചു. നല്ലത്. ഇത്രയും ശക്തമായ ആരോപണങ്ങളുടെ വെളിച്ചത്തില്‍ മുഖ്യമന്ത്രി രാജി വെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന അഭിപ്രായം തന്നെയാണ് ഈ ലേഖികക്കും. ഉമ്മന്‍ ചാണ്ടിക്കു മുമ്പെ കരുണാകരനും ആന്റണിയും അത്തരമൊരു പാത സ്വീകരിച്ചിട്ടുമുണ്ട്. ഈ ആവശ്യം ഉന്നയിച്ച് ശക്തമായ സമരം എല്‍ ഡി എഫ് നടത്തുന്നത് സ്വാഭാവികം.

ഇതോടൊപ്പം കൊടുത്തിരിക്കുന്ന പോസ്റ്റര്‍ കണ്ടതാണ് ഈ കുറിപ്പെഴുതാന്‍ പ്രേരകമായത്. കുറ്റവാളികളാണെങ്കില്‍ സരിതയും ശാലുവുമൊക്കെ ശിക്ഷിക്കപ്പെടണം. സംശയമില്ല. എന്നാല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്ന വിഹ്വലമായ വര്‍ത്തമാന കാലത്ത് ഇവര്‍ക്കെതിരെ നടക്കുന്ന പ്രചരണങ്ങള്‍ പരിധി വിടുന്നില്ലേ? സക്കറിയ ചോദിച്ച പോലെ ആണുങ്ങളോ വൃദ്ധകളോ ആണ് ഇവരെങ്കില്‍ ഇത്രമാത്രം കേരളം ആഘോഷിക്കപ്പെടുമായിരുന്നോ? സരിതോര്‍ജ്ജം എന്ന വാക്കുപയോഗിക്കുന്നവരില്‍ വി എസ് അടക്കം ഉള്‍പ്പെടും. സരിത എവിടെയെല്ലാം പോയി എന്നതുമാത്രമാണ് ഇപ്പോള്‍ നമ്മുടെ ചര്‍ച്ചാവിഷയം. ഈ പ്രവണതയെ തടയാന്‍ സ്ത്രീ എന്ന നിലയില്‍ താങ്കള്‍ക്കും ഉത്തരവാദിത്തമില്ലേ? അതു താങ്കള്‍ നിര്‍വ്വഹിക്കുന്നില്ല എന്നത് ഖേദകരമാണ്. മുമ്പൊരിക്കല്‍ ചങ്ങറ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ രാത്രി സമരം നടന്നപ്പോള്‍ പിറ്റേന്ന് താങ്കളും സഹപ്രവര്‍ത്തകും അവിടം ശുദ്ധമാക്കിയിരുന്നു. സി കെ ജാനുവിന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ രാപ്പകല്‍ സമരം നടത്തിയപ്പോഴും താങ്കളുടെ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ സെക്രട്ടറിയേറ്റ് പരിസരം വൃത്തികേടാക്കി എന്നു പറഞ്ഞിരുന്നു. എന്തായാലും ഇപ്പോള്‍ രാപ്പകല്‍ സമരം നടത്തുന്നത് നന്ന്. എന്നാല്‍ സ്ത്രീകളെ അപമാനീകരിക്കുന്ന പ്രവണതകളെ ഇനിയെങ്കിലും താങ്കളും കൂട്ടരും പ്രതിരോധിക്കുമെന്ന് കരുതട്ടെ. ആദ്യതവണ തന്നെ ജോസ് തെറ്റയില്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നു എന്ന ഇരയുടെ മൊഴിക്കും താങ്കള്‍ കാതോര്‍ത്തില്ല.

ഒന്നുകൂടി. കഴിഞ്ഞ ദിവസം തൃശൂരില്‍ ഒരു രാത്രി സമരം നടന്നു. കാതിക്കുടത്ത് ഭയാനകമായ രീതിയില്‍ മര്‍ദ്ദനമേറ്റ അമ്മമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്ിയാപിച്ചായിരുന്നു സമരം. ഉദ്ഘാടനം ചെയ്തത് സാറാ ജോസഫ്. താങ്കളുടെ പ്രസ്ഥാനത്തിന്റെ ഒരാള്‍ പോലും ്‌വിടെ ഉണ്ടായിരുന്നില്ല എന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 3 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

3 thoughts on “ടി എന്‍ സീമക്ക് ഖേദപൂര്‍വ്വം

  1. wht is the source of this poster. And who’s the author of this article.

    • അത് തൃശൂരില്‍ കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്ത് എല്‍ ഡി എഫ് സ്ഥാപിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്. ഉമ്മന്‍ ചാണ്ടിയും സരിതയുമാണ് കാര്‍ട്ടണില്‍.

  2. Avatar for Critic Editor

    Suresh Nellikode

    ഇത്രയും കെയ്സുകളും, ആരോപണങ്ങളും വന്ന സ്ഥിതിക്ക് സരിത കുറ്റക്കാരിയല്ലെന്ന് ആരും പറയില്ല. അതിന്‌ അവര്‍ ശിക്ഷിക്കപ്പെടട്ടെ. പക്ഷേ ചാനലുകളുടെ ഈ വസ്ത്രാക്ഷേപങ്ങളും, ചിത്രവധവും, നിഴല്‍‌‍ക്കുത്തും ഒരു സ്ത്രീയുടെ നേരേ ചെയ്യാവുന്ന ഏറ്റവും വലിയ ദ്രോഹമാണ്‌. സദാചാരപ്പോലീസുകാരുടേയും ബലാല്‍ക്കാരികളുടേയും മാംസദാഹത്തിന്‍റെ കൊതിക്കെറുവുകള്‍!!>.

Leave a Reply