ഞങ്ങള്‍ സത്യം പറഞ്ഞു കൊണ്ടേയിരിക്കും

ഷെഹല റഷീദ് ഷോറ ഫാസിസ്റ്റുകളുടെ ആക്രമണത്തിലാണ് ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍. ആര്‍.എസ്.എസ് ഫാസിസ്റ്റുകള്‍ ഞങ്ങളെ മാത്രമല്ല, ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെയും മറ്റു പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും കൂട്ടുകാരെയും ആക്രമിക്കുകയാണ്. ഞങ്ങള്‍ രാജ്യദ്രോഹികളായിട്ടല്ല, മറിച്ച് ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു എന്നതാണ് കുറ്റം. ബി.ജെപി അല്ലാത്ത എല്ലാവരും അവര്‍ക്ക്ര  രാജ്യദ്രോഹികളാണ്. ഉണ്ടാക്കിയെടുത്ത കഥകളാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ വെറുപ്പു സൃഷ്ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതിലവര്‍ വിജയിക്കുകയും ചെയ്തു, കനയ്യ എത്ര തവണ പട്യാല ഹൗസില്‍ വച്ച് ആക്രമിക്കപ്പെട്ടു. ജെ.എന്‍.യു വിദ്യാര്‍ത്ഥിനികളെ അവര്‍ വേശ്യകളെന്ന് വിളിക്കുന്നു. ഞങ്ങള്‍ക്കതില്‍ […]

sss

ഷെഹല റഷീദ് ഷോറ

ഫാസിസ്റ്റുകളുടെ ആക്രമണത്തിലാണ് ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍. ആര്‍.എസ്.എസ് ഫാസിസ്റ്റുകള്‍ ഞങ്ങളെ മാത്രമല്ല, ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെയും മറ്റു പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും കൂട്ടുകാരെയും ആക്രമിക്കുകയാണ്. ഞങ്ങള്‍ രാജ്യദ്രോഹികളായിട്ടല്ല, മറിച്ച് ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു എന്നതാണ് കുറ്റം. ബി.ജെപി അല്ലാത്ത എല്ലാവരും അവര്‍ക്ക്ര  രാജ്യദ്രോഹികളാണ്. ഉണ്ടാക്കിയെടുത്ത കഥകളാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ വെറുപ്പു സൃഷ്ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതിലവര്‍ വിജയിക്കുകയും ചെയ്തു, കനയ്യ എത്ര തവണ പട്യാല ഹൗസില്‍ വച്ച് ആക്രമിക്കപ്പെട്ടു.

ജെ.എന്‍.യു വിദ്യാര്‍ത്ഥിനികളെ അവര്‍ വേശ്യകളെന്ന് വിളിക്കുന്നു. ഞങ്ങള്‍ക്കതില്‍ അപമാനമില്ല. ലൈംഗീക തൊഴിലാളികളെ ഞങ്ങള്‍ ബഹുമാനിക്കുന്നു. വേശ്യയെന്നല്ല, സംഘിയെന്ന് വിളിക്കുമ്പോഴാണ് ഞങ്ങള്‍ അപമാനിക്കപ്പെടുന്നത്.
മനുസ്മൃതി കത്തിച്ചവര്‍ക്കെതിരേ കേസെടുത്തവരോട് ഞങ്ങള്‍ക്കൊന്ന് ചോദിക്കാനുണ്ട്. ബീഹാറിലെ ഒരു ദലിത് ഗ്രാമം കത്തിച്ചവര്‍ക്കെതിരേ കേസില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ മനുസ്മൃതി കത്തിച്ചവര്‍ക്കെതിരേ എങ്ങനെ നിങ്ങള്‍ കേസെടുക്കും? ബി.ജെ.പിക്കാരുടെ ദേശീയവാദം പാക്കിസ്ഥാനെ അപേക്ഷിച്ചാണോ ഇരിക്കുന്നത്. പാക്കിസ്ഥാന്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് ദേശീയതയും ഇല്ലെന്നാണോ? എന്തിനാണ് ശത്രുവിനെ നിശ്ചയിച്ച് ദേശീയതയെ നിര്‍വചിക്കുന്നത്. അഥവാ ജെ.എന്‍.യു വിലെ കുട്ടികള്‍ പാക്കിസ്ഥാനു ജയ് വിളിച്ചെങ്കില്‍ തന്നെ എന്താണ് പ്രശ്‌നം. പക്ഷേ, ജെ.എന്‍.യു വില്‍ ഒരാളും പാക്കിസ്ഥാനു ജയ് വിളിക്കില്ല.കാരണമെന്താ. പാക്കിസ്ഥാനിലും ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ല. അവിടെയും സ്ത്രീകള്‍ക്ക് അവകാശങ്ങളില്ല. അവിടെയും അനീതി നടമാടുന്നു. അതുകൊണ്ടുതന്നെ ഞങ്ങളവര്‍ക്ക് ജയ് വിളിക്കില്ല. കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഏ.സി റൂമിലിരുന്ന് ചെയ്യുന്ന ചര്‍ച്ചകള്‍ക്ക് കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഒരിക്കലും പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല. കാരണം, ഇരുരാജ്യത്തേയും അധികാരി വര്‍ഗ്ഗത്തിന് ഈ വെറുപ്പ് നിലനിര്‍ത്തിയേ പറ്റൂ. എങ്കിലേ ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള വെറുപ്പ് നിലനിര്‍ത്താന്‍ പറ്റൂ.
ഇവിടെ യാതൊരു വിധ വൈവിധ്യവും വേണ്ടായെന്ന് പറയുന്നുവെങ്കില്‍ അവരിത്രയധികം ജാതികള്‍ ഉണ്ടാക്കിയതെന്താണ്. ഇവിടുള്ള വ്യത്യാസങ്ങളെയല്ല അവസാനിപ്പിക്കേണ്ടത്, ഇവിടുള്ള ജാതിവ്യവസ്ഥകളെയാണ്.
പട്ടാളക്കാരുടെ മരണത്തില്‍ ഞങ്ങള്‍ എന്തിനാണ് ആഘോഷിക്കുന്നത്. യുദ്ധഭൂമിയില്‍ മരിക്കുന്നതിനേക്കാള്‍ പട്ടാളക്കാര്‍ ആത്മഹത്യ ചെയയ്ുന്നു. ഹനുമന്തപ്പ മരിച്ചത് പാക്കിസ്ഥാന്റെ ബോംബെറിഞ്ഞോ, യുദ്ധത്തിലോ അല്ല. ശരിയായ സുരക്ഷാകവചങ്ങളില്ലാതെ കടുത്ത സാഹചര്യങ്ങളില്‍ നിയമിക്കപ്പെട്ടതുകൊണ്ടാണ്. സര്‍ക്കാരാണ് കൊലയാളി.
ബി.ജെ.പി സര്‍ക്കാരിന്റെ സവിശേഷതയെന്താണ്. ശക്തനായ ഒരു പ്രധാനമന്ത്രിയാണ് മോദി. സമ്മതിക്കുന്നു. അങ്ങനെയാണെങ്കില്‍ മോഡിയുടെ മൂക്കിന്റെ താഴെ ദിവസങ്ങളോളം, മാസങ്ങളോളം ഗുജറാത്ത് കത്തിയമര്‍ന്നപ്പോള്‍ അയാളത് അറിയാതിരുന്നത് ഒരു സ്‌ട്രോങ് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്നതു കൊണ്ടാണോ. ഇന്തയിലെ ഇന്റലിജന്‍സിന്റെ കാര്യം നോക്കൂ. ഒരു ട്വീറ്റ് കണ്ടിട്ടാണവര്‍ ഉമര്‍ ഖാലിദിനെ തീവ്രവാദിയാക്കിയത്. ഇവരെങ്ങനെ പഠാന്‍കോട്ട് പോലുള്ള സംഭവങ്ങള്‍ കൈകാര്യം ചെയ്യും. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപ്പാറാവു നിശ്ചയിച്ച ഭക്ഷണശാല പൂട്ടിയപ്പോള്‍ ഭക്ഷണം പാചകം ചെയ്ത ഉദയ് ഭാനുവിനെ ക്രൂരമായി മര്‍ദ്ദിച്ചതിനെതിരെ ആരാണ് ശിക്ഷിക്കപ്പെട്ടത്.
കേരളത്തിലും പോലീസ് മര്‍ദ്ദനം ശക്തമാകുന്നു. കോഴിക്കോട് ഹൈദരബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ പിന്തുണച്ച് പ്രകടനം നടത്തിയ എസ് ഐ ഒ വിദ്യാര്‍ത്ഥികളെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചി് ജയിലിലടച്ചിരിക്കുന്നു. മതസ്പര്‍ദ്ധ വളര്‍ത്തുന്നതായി കേസെടുത്തിരിക്കുന്നു.
ഭഗാനയിലെ ജനങ്ങളെ, 80 ദലിത് കുടുംബങ്ങളെ ഞാന്‍ ആദരിക്കുന്നു. സമൂഹം സാധാരണ അപമാനിക്കുന്ന മാനഭംഗപ്പെട്ട പെണ്‍കുട്ടികള്‍ക്കുവേണ്ടി 3 വര്‍ഷമായി ഇവര്‍ സമരത്തിലാണ്. പോലീസിനോടും ഭരണകൂടത്തോടും പൊരുതിക്കൊണ്ട്. ഒരാള്‍ പോലും എന്നിട്ടും വിചാരണക്കോടതിക്കുമുന്നില്‍ കൊണ്ടുവരപ്പെട്ടിട്ടില്ല.
ഞങ്ങളൊരിക്കലും രോഹിത് വെമുലയുടെ രക്തം വെറുതേയാകാന്‍ സമ്മതിക്കില്ല. ആര്‍.എസ്.എസ് മനസ്സിലാക്കും വിദ്യാര്‍ത്ഥികളുടെ ശക്തി അവരെ അവസാനിപ്പിക്കുന്നതെങ്ങനെയെന്ന്. ഞങ്ങള്‍ ഓരോ വാതിലിലും ചെന്ന് പറയും സത്യമെന്തെന്ന്.
സത്യം പറയുന്നത് ഞങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. അവര്‍ വ്യാജവീഡിയോയും ക്ലിപ്പുകളുമുണ്ടാക്കി വ്യാജപ്രജരണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ സത്യം പറയുന്നതും തുടര്‍ന്നു കൊണ്ടിരിക്കും. അധികാരത്തിനെതിരേ സത്യം പറഞ്ഞുകൊണ്ടേയിരിക്കും.
ഫാസിസത്തിനെതിരെ ജനാധിപത്യഐക്യമുണ്ടാക്കണം. ഇത് ഇസ്ലാമിക് ഗ്രൂപ്പാണ്, ഇത് ഇടത് ഗ്രൂപ്പാണ്, ഇത് ദളിത് ഗ്രൂപ്പാണ് എന്നൊക്കെ പറഞ്ഞ് ആരേയും ഒഴിച്ചുനിര്‍ത്തരുത്. രോഹിതിനോടൊപ്പം സഖാവ് ടി പി ചന്ദ്രശേഖരനേയും ഞാന്‍ സ്മരിക്കുന്നു. എനിക്ക് നിങ്ങളോട് ഒരു അപേക്ഷ മാത്രമാണുള്ളത്. എല്ലാ അനീതിക്കെതിരേയും, സ്ത്രീ സുരക്ഷ, വിദ്യാര്‍ത്ഥികളുടെ അവകാശം തുടങ്ങിയ നിരവധി പ്രശ്‌നങ്ങളെ നമ്മളെല്ലാവരും ഒരുമിച്ച് നിന്ന് എതിരിടണം എന്നാണ് പറയാനുള്ളത്.

ലാല്‍ സലാം, ജയ് ഭീം

തൃശൂരില്‍ മനുഷ്യസംഗമത്തില്‍ ചെയ്ത പ്രസംഗത്തില്‍ നിന്ന്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply