ഞങ്ങളെ തകര്‍ക്കാന്‍ അജണ്ട ഉണ്ടാക്കുന്ന സി ഐ ടി യു നേതൃത്വത്തോട് വിനയപൂര്‍വ്വം …
ജാസ്മിന്‍ഷാ ഇന്നലെയും ഇന്നുമായി നിങ്ങളുടെ ,സി ഐ ടി യു വിന്റെ ജനറല്‍ കൗണ്‍സില്‍ യോഗം പത്തനംതിട്ടയില്‍ നടന്നു കൊണ്ടിരിക്കുകയാണ് എന്നറിയുന്നു . ആ കൗണ്‍സില്‍ യോഗത്തിലെ ഒരു പ്രധാന ചര്‍ച്ച എല്ലാ ജില്ലകളിലും സിഐടിയു നേതൃത്വത്തില്‍ നേഴ്സുമാരെ സംഘടിപ്പിക്കണം എന്നതായിരുന്നു എന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു . നല്ലത് തന്നെ ,എന്നാല്‍ വളരെ വിഷമകരമായിട്ടുള്ള വസ്തുത നിലവില്‍ നേഴ്സിങ് മേഖലയിലെ ഭൂരിപക്ഷം വരുന്ന നേഴ്സിങ് ജീവനക്കാര്‍ക്ക് നേതൃത്വം കൊടുക്കുന്ന യുഎന്‍എ യെ തകര്‍ക്കണമെന്ന ആഹ്വാനമാണ് . യു […]
ജാസ്മിന്‍ഷാ
ഇന്നലെയും ഇന്നുമായി നിങ്ങളുടെ ,സി ഐ ടി യു വിന്റെ ജനറല്‍ കൗണ്‍സില്‍ യോഗം പത്തനംതിട്ടയില്‍ നടന്നു കൊണ്ടിരിക്കുകയാണ് എന്നറിയുന്നു . ആ കൗണ്‍സില്‍ യോഗത്തിലെ ഒരു പ്രധാന ചര്‍ച്ച
എല്ലാ ജില്ലകളിലും സിഐടിയു നേതൃത്വത്തില്‍ നേഴ്സുമാരെ സംഘടിപ്പിക്കണം എന്നതായിരുന്നു എന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു .
നല്ലത് തന്നെ ,എന്നാല്‍ വളരെ വിഷമകരമായിട്ടുള്ള വസ്തുത നിലവില്‍ നേഴ്സിങ് മേഖലയിലെ ഭൂരിപക്ഷം വരുന്ന നേഴ്സിങ് ജീവനക്കാര്‍ക്ക് നേതൃത്വം കൊടുക്കുന്ന യുഎന്‍എ യെ തകര്‍ക്കണമെന്ന ആഹ്വാനമാണ് . യു എന്‍ എ ക്കും അതിന്റെ ഭാരവാഹിയായ വ്യക്തി എന്ന നിലക്ക് എനിക്കും എതിരെ രൂക്ഷമായ ഭാഷയില്‍ ആണ് ഒരു അഖിലേന്ത്യാ നേതാവിന്റെ പരാമര്‍ശങ്ങള്‍ എന്നാണു അറിയാന്‍ കഴിഞ്ഞത് . സര്‍ക്കാരിന്റെ വെല്ലു വിളിക്കുന്നു ,പേടിപ്പിച്ച് വിജ്ഞാപനം ഇറക്കിപ്പിച്ചു ,അത് കൊണ്ട് സര്‍ക്കാരിനെ വെല്ലു വിളിക്കുന്ന ഇവരെ വെറുതെ വിടാന്‍ പാടില്ല ,ചെങ്ങന്നൂര്‍ ഇലക്ഷന്‍ കഴിയട്ടെ ,
യു എന്‍ എ സമരം ചെയ്യുന്ന കെവിഎം സമരം സി ഐ ടി യു നേതൃത്വത്തില്‍ ഇടപെട്ട് തീര്‍ക്കും ,സി ഐ ടിയു നേതൃത്വത്തിലുള്ള നേഴ്സിങ് സംഘടനയിലേക്ക് കെവിഎമ്മില്‍ നിന്നും ആളുകളെ ചേര്‍ത്ത് കൊണ്ടായിരിക്കും അത് .അങ്ങനെ തുടങ്ങുന്ന വെല്ലു വിളികളും തീരുമാനങ്ങളും ചെറുതായി അറിയാന്‍ കഴിഞ്ഞു
ഞങ്ങള്‍ നിങ്ങളോട് ലളിതമായി ഒന്ന് ചോദിച്ചോട്ടെ … ഞങ്ങള്‍ രൂപീകരിക്കപ്പെടും മുന്‍പേ നിങ്ങളും നിങ്ങളുടെ സംഘടനയും ഉണ്ടായിരുന്നുവല്ലോ ,അന്നൊന്നും നിങ്ങള്‍ക്കറിയില്ലേ ,നേഴ്സിങ് എന്നാല്‍ വലിയൊരു തൊഴിലാളി മേഖല ആണെന്ന് ? നേഴ്സുമാരുടെ ജീവിതം ദുരിത പൂര്‍വ്വമായിരുന്ന കാലത്ത് എവിടെയായിരുന്നു നിങ്ങളൊക്കെ ? പിന്നെ ഞങ്ങള്‍ സര്‍ക്കാരിനെ എന്നല്ല ആരെയും വെല്ലു വിളിച്ചിട്ടില്ല ,നിരന്തരമായ നിവേദനങ്ങള്‍ക്കും അഭ്യര്‍ത്ഥനകള്‍ക്കും ഫലം കാണാത്ത സാഹചര്യം വരുമ്പോള്‍ ഞങ്ങളുടെ പരിമിതികളില്‍ ,ഞങ്ങളുടെ സംഘടനാ ശേഷിക്കനുസരിച്ചുള്ള സമരങ്ങള്‍ പ്രഖ്യാപിച്ചു നടപ്പിലാക്കാന്‍ ശ്രമിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത് .
ഭരണകൂടം മര്‍ദ്ദന ഉപകരണങ്ങള്‍ ആണെന്ന് വിശ്വസിക്കുന്ന ,പ്രചരിപ്പിക്കുന്ന ഒരു തൊഴിലാളി സഘടനക്ക് എങ്ങനെയാണ് നീതിക്കും ന്യായമായ കൂലിക്കും വേണ്ടി ഒരു ഭരണകൂടത്തിനോട് ശക്തമായി ഇടപെടണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ഞങ്ങളോട് വൈര നിരാതമായ വൈരാഗ്യത്തോടെ സമീപിക്കാന്‍ കഴിയുന്നത് ? ഞങ്ങളെ ഓഡിറ്റ് ചെയ്യാന്‍ നടക്കുന്ന നിങ്ങളും നിങ്ങളെ നയിക്കുന്ന പാര്‍ട്ടികളും സോഷ്യല്‍ ഓഡിറ്റിങ്ങിനു തയ്യാറുണ്ടോ ? ഞങ്ങളെ ഫ്രോഡ് എന്നും അരാജക അരാഷ്ട്രീയ സംഘടന എന്ന് പറഞ്ഞു തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രൊഫഷണലുകള്‍ ആയ വിദ്യാഭ്യാസം ഉള്ള പുതിയ ചെറുപ്പക്കാര്‍ എന്ത് കൊണ്ട് നിങ്ങളുടെ സംഘടനയില്‍ ആകര്ഷിക്കപ്പെടുന്നില്ല എന്ന് എന്ത് കൊണ്ട് ആലോചിക്കുന്നില്ല ? തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സമരം ചെയ്യുന്ന ,ഇടപെടുന്ന എല്ലാ വിഭാഗം സംഘടനകളുമായും യോജിച്ച പോരാട്ടം എന്നതില്‍ നിന്ന് തങ്ങളുടെ കൊടിക്കും സംഘടനക്കും കീഴെ അല്ലെങ്കില്‍ ജനകീയ സമരങ്ങളെയും കൂട്ടായ്മയെയും തകര്‍ക്കാന്‍ അജണ്ട ഉണ്ടാക്കുന്നതിലെ ചരിത്രപരമായ വിഢിത്തരം എന്നാണ് നിങ്ങള്‍ തിരിച്ചറിയുക ? നിങ്ങളെന്നെ കമ്മൂണിസ്റ്റാക്കി ‘ എന്ന് പറയും പോലെ നിങ്ങള്‍ എന്തിനാണ് ഞങ്ങളെ എല്ലാവരെയും കമ്മ്യൂണിസ്റ്റ് വിരുദ്ധരാക്കാന്‍ ഇറങ്ങി പുറപ്പെടുന്നത് ? പിന്നെ ഞങ്ങളെ കഴിഞ്ഞാല്‍ നിക്ഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിന് ഇന്ത്യയിലെ മാതൃകകള്‍ ആണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമങ്ങളും എന്ന് തന്നെ നമുക്ക് പറയാവുന്ന മാധ്യമങ്ങളോടാണ് നിങ്ങളുടെ കലിപ്പ് ..ഞങ്ങളെയും ഞങ്ങളുടെ സമരങ്ങളെയും സപ്പോര്‍ട്ട് ചെയ്തു എന്ന പേരില്‍ … ഞങ്ങളുടെ സമരങ്ങളെയും ഞങ്ങളെയും പൊളിക്കാന്‍ ഗൂഡാലോചന നടത്തുന്നതിനിടയില്‍ സ്വന്തം കാല്‍ ചുവട്ടിലെ മണ്ണ് തന്നെയാണ് ഒലിച്ചു പോകുന്നത് എന്ന് നിങ്ങള്‍ എന്നെങ്കിലും തിരിച്ചറിയണം എന്ന് മാത്രമാണ് ഇപ്പൊ ഞങ്ങളുടെ അഭ്യര്‍ത്ഥന ..
നിങ്ങള്‍ പൊളിക്കാനുള്ള ശ്രമം നടത്തിക്കോളൂ .. കെവിഎം സമരം ചെയ്യുന്ന നേഴ്സുമാരില്‍ നിന്ന് പത്തു പേരെ നിങ്ങള്‍ക്ക് കിട്ടാത്തതാണ് സമരം തീരാനുള്ള പ്രശ്‌നം എങ്കില്‍ ഞങ്ങള്‍ക്ക് ഉദാരമായ സമീപനം ആണുള്ളത് … നിങ്ങളിലേക്ക് വരാന്‍ തയ്യാറുണ്ടെങ്കില്‍ നൂറു പേരും വരട്ടെ ..അങ്ങനെയെങ്കിലും അവരുടെ കുടുംബങ്ങളുടെ പ്രയാസങ്ങള്‍ മാറട്ടെ ..നിങ്ങള്‍ക്കല്ലേ അധികാരവും സ്വാധീനവും … നിങ്ങളുടേതാണ് ഭരണകൂടവും നിയമങ്ങളും .. നിങ്ങളാണ് നിയമം സമ്മതിച്ചു ! നിങ്ങള്‍ വലിയവര്‍ വലിയവര്‍ വിജയിക്കട്ടെ
വാല്‍കഷ്ണം :
ഞങ്ങളുടെ സമരം നാടകമായിരുന്നു എന്ന സിഐടിയു നേതാവിന്റെ പ്രസ്ഥാനവന കണ്ടു . അതെ ഞങ്ങള്‍ ജീവിത സമരത്തിന്റെ നാടകത്തിലായിരുന്നു .ജനങ്ങള്‍ക്ക് മുന്നില്‍ വലിയ സെറ്റും ബഹളവും ഇല്ലാതെ അഭിനയിക്കാന്‍ അറിയാത്തവര്‍ നടത്തിയ നാടകമായി നിങ്ങള്‍ക്കതിനെ പുച്ഛിക്കാം ,തെറ്റില്ല ; വലിയ കാന്‍വാസില്‍ സൂപ്പര്‍ സ്റ്റാറുകളെ വെച്ചു കൊണ്ട് വലിയ സിനിമകള്‍ പിടിക്കുന്നവര്‍ക്ക് നാടകങ്ങളോട് പുച്ഛം തന്നെ ആയിരിക്കും അല്ലെ ? സമാധാനം !
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in