ജോര്‍ജ്ജിന്റെ ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല…

പ്രതീക്ഷിച്ചപോലെ നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ വനഭൂമിയാണെന്ന സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ചീഫ് വിപ്പ് പി.സി ജോര്‍ജ് രംഗത്തുവന്നിട്ടണ്ട്. സത്യവാങ്മൂലം ഉമ്മന്‍ചാണ്ടിക്കും കേരളകോണ്‍ഗ്രസിനും കൃഷിക്കാര്‍ക്കുമെതിരായ ഗൂഢാലോചനയും കൊലച്ചതിയുമാണെന്നാണ് അദ്ദേഹം ബ്‌ളോഗില്‍ കുറിച്ചിരിക്കുന്നത്. കൃഷിക്കാരെ കൈവശഭൂമിയില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിക്കുന്നവരാണ് സത്യവാങ്മൂലത്തിനു പിന്നിലെന്നും ജോര്‍ജ്ജ് പറയുന്നു.. തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയാത്ത ചില ദേശീയ ഉന്നതരാണ് ഇതിനു പിന്നില്‍. കര്‍ഷക അനുകൂലനയം തുടരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതെന്നും ജോര്‍ജ് ആരോപിക്കുന്നു. ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മലയോര […]

download

പ്രതീക്ഷിച്ചപോലെ നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ വനഭൂമിയാണെന്ന സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ചീഫ് വിപ്പ് പി.സി ജോര്‍ജ് രംഗത്തുവന്നിട്ടണ്ട്. സത്യവാങ്മൂലം ഉമ്മന്‍ചാണ്ടിക്കും കേരളകോണ്‍ഗ്രസിനും കൃഷിക്കാര്‍ക്കുമെതിരായ ഗൂഢാലോചനയും കൊലച്ചതിയുമാണെന്നാണ് അദ്ദേഹം ബ്‌ളോഗില്‍ കുറിച്ചിരിക്കുന്നത്. കൃഷിക്കാരെ കൈവശഭൂമിയില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിക്കുന്നവരാണ് സത്യവാങ്മൂലത്തിനു പിന്നിലെന്നും ജോര്‍ജ്ജ് പറയുന്നു..
തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയാത്ത ചില ദേശീയ ഉന്നതരാണ് ഇതിനു പിന്നില്‍. കര്‍ഷക അനുകൂലനയം തുടരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതെന്നും ജോര്‍ജ് ആരോപിക്കുന്നു.
ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മലയോര മേഖലയില്‍ ആഞ്ഞടിച്ച കര്‍ഷക സമരങ്ങളുടെ നേതൃത്വം ഏറ്റെടുക്കാന്‍ മുന്നണി ബന്ധത്തിന്റെ പേരില്‍ കേരള കോണ്‍ഗ്രസിന് കഴിയാതിരുന്നത് പാര്‍ട്ടിക്ക് ചെറുതല്ലാത്ത ക്ഷീണം വരുത്തിയിട്ടുണ്ടെന്നും പി.സി ജോര്‍ജ് ബ്‌ളോഗില്‍ എഴുതി.
ജോര്‍ജ്ജ് ഒരുവശത്തും കോണ്‍ഗ്രസ്സിലെ ഹരിത എംഎല്‍എമാര്‍ മറുവശത്തുമായി ഏറെ വിവാദം നടന്ന വിഷയമാണിത്. എന്നാല്‍ പുതിയ സത്യവാങ്ങ്മൂലം വന്നിട്ട് കാര്യമായ പ്രതികരണമൊന്നുമില്ല. ജോര്‍ജ്ജ് അങ്ങനെ പറയുമെന്ന് എല്ലാവര്‍ക്കും അറിയാം. പണ്ടത്തെപോലെ ശൗര്യം ഫലിക്കാത്ത അവസ്ഥയിലാണ് ജോര്‍ജ്ജ്. തിരഞ്ഞെടുപ്പിന്റേയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റേയും പശ്ചാത്തലത്തില്‍ വിഷയം മുങ്ങിപോയി. ഹരിത എംഎല്‍എമാര്‍ക്കാകട്ടെ പഴയ ഐക്യമില്ലതാനും. അതിനാല്‍ കാര്യമായ വിവാദങ്ങളോ തര്‍ക്കങ്ങളോ ുഉണ്ടായില്ല.
നെല്ലിയാമ്പതിയിലെ മുഴുവന്‍ തോട്ടങ്ങളും വനഭൂമിയാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കാരപ്പാറ എസ്‌റ്റേറ്റ് കൈവശാവകാശ രേഖയുമായി ബന്ധപ്പെട്ട കേസിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. കാലാവധി പൂര്‍ത്തിയായ തോട്ടങ്ങള്‍ക്ക് ലീസ് പുതുക്കി നല്‍കാനോ കൈവകാശരേഖ നല്‍കാനോ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
നെല്ലിയാമ്പതിയിലെ മറ്റ് തോട്ടങ്ങള്‍ വനഭൂമിയായി അംഗീകരിച്ചിട്ടുണ്ട്. അതേ സ്ഥിതി തന്നെയാണ് കാരാപ്പാറ എസ്‌റ്റേറ്റിന്റെ കാര്യത്തിലുമുള്ളത്. 1980ലെ വനസംരക്ഷണ നിയമം കാരാപ്പാറയിലെ തോട്ടങ്ങള്‍ക്കും ബാധകമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കാരാപ്പാറ എസ്‌റ്റേറ്റിലെ കൈവശാവകാശ രേഖ പുതുക്കി നല്‍കുന്നതിനുള്ള ഹൈക്കോടതി നിര്‍ദേശത്തിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
നെല്ലിയാമ്പതിയിലെ 1000 ല്‍ പരം ഏക്കര്‍ ഭുമിയാണ് പരിധിയില്‍ വരിക. 1902 ലും 30 ലും രാജഭരണ കാലത്ത് പാട്ടത്തിന് നല്‍കിയ ഭൂമിയാണ് ഇതെന്നും സര്‍ക്കാര്‍ രേഖയില്‍ പറയുന്നു. തീര്‍ച്ചയായും സര്‍ക്കാര്‍ നിലപാടാണ് ശരി. പിന്നീട് ഇതില്‍ വിട്ടുവീഴ്ച ചെയ്യില്ല എന്നു പ്രതീക്ഷിക്കാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply