ജീവിതനിലവാരത്തിന്റെ രഹസ്യം കടബാധ്യത

ഇരട്ടവ്യക്തിത്വമുള്ളവ രാണ്‌മലയാളികളെന്ന്‌ കഴിഞ്ഞ ദിവസം സാക്ഷാല്‍ ഋഷിരാജ്‌ സിംഗ്‌ പറഞ്ഞിരുന്നല്ലോ. അഴിമതിക്കെതിരെ പ്രസംഗിക്കുകയും സിനിമയില്‍ അഴിമതിക്കെതിരെ പ്രതികരിക്കുന്ന നായകനെ കണ്ട്‌ കൈയടിക്കുകയും ചെയ്‌തിട്ട്‌ തന്‍െറ കാര്യം നടക്കാന്‍ സര്‍ക്കാര്‍ ഓഫിസില്‍ കൈക്കൂലി കൊടുക്കുന്നയാളാണ്‌ മലയാളി എന്നാണ്‌ അദ്ദേഹം കണ്ടെത്തിയത്‌. എല്ലാ കാര്യത്തിലും അങ്ങനെതന്നെയാണല്ലോ. ഈ ദിശയില്‍ വളരെ ഗുരുതരമായ ഒരു വാര്‍ത്തയാണ്‌ ഇന്ന്‌ മാതൃഭൂമി റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. മറ്റു സംസ്ഥാനങ്ങളേക്കാള്‍ താരതമ്യേന ജീവിതനിലവാരം ഉയര്‍ന്നവരാണ്‌ മലയാളികള്‍ എന്ന വിശ്വാസത്തിന്റെ യാഥാര്‍ത്ഥ്യമാണ്‌ മാതൃഭൂമി പുറത്തുകൊണ്ടുവന്നിരിക്കുന്നത്‌. അത്‌ മറ്റൊന്നുമല്ല. കടം […]

kochiഇരട്ടവ്യക്തിത്വമുള്ളവ രാണ്‌മലയാളികളെന്ന്‌ കഴിഞ്ഞ ദിവസം സാക്ഷാല്‍ ഋഷിരാജ്‌ സിംഗ്‌ പറഞ്ഞിരുന്നല്ലോ. അഴിമതിക്കെതിരെ പ്രസംഗിക്കുകയും സിനിമയില്‍ അഴിമതിക്കെതിരെ പ്രതികരിക്കുന്ന നായകനെ കണ്ട്‌ കൈയടിക്കുകയും ചെയ്‌തിട്ട്‌ തന്‍െറ കാര്യം നടക്കാന്‍ സര്‍ക്കാര്‍ ഓഫിസില്‍ കൈക്കൂലി കൊടുക്കുന്നയാളാണ്‌ മലയാളി എന്നാണ്‌ അദ്ദേഹം കണ്ടെത്തിയത്‌. എല്ലാ കാര്യത്തിലും അങ്ങനെതന്നെയാണല്ലോ. ഈ ദിശയില്‍ വളരെ ഗുരുതരമായ ഒരു വാര്‍ത്തയാണ്‌ ഇന്ന്‌ മാതൃഭൂമി റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. മറ്റു സംസ്ഥാനങ്ങളേക്കാള്‍ താരതമ്യേന ജീവിതനിലവാരം ഉയര്‍ന്നവരാണ്‌ മലയാളികള്‍ എന്ന വിശ്വാസത്തിന്റെ യാഥാര്‍ത്ഥ്യമാണ്‌ മാതൃഭൂമി പുറത്തുകൊണ്ടുവന്നിരിക്കുന്നത്‌. അത്‌ മറ്റൊന്നുമല്ല. കടം വാങ്ങല്‍ തന്നെ.
രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ കടബാധ്യത മലയാളികള്‍ക്കാണെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത്‌ ഗ്രാമപ്രദേശങ്ങളിലും നഗരമേഖലയിലും ഏതാണ്ട്‌ പകുതി കുടുംബങ്ങള്‍ കടബാധ്യതയിലാണെന്ന്‌ കേന്ദ്രസര്‍ക്കാര്‍ നടത്തിയ പുതിയ പഠനം വെളിപ്പെടുത്തുന്നു. ഗ്രാമീണമേഖലയില്‍ മലയാളി കുടുംബത്തിന്റെ ശരാശരി കടം 1,47,402 രൂപയും നഗരമേഖലയില്‍ 1,74,320 രൂപയുമാണ്‌. ഇതോടൊപ്പം തിരിച്ചടയ്‌ക്കാനുള്ള വായ്‌പാത്തുക കൂട്ടുമ്പോള്‍ ഗ്രാമീണമേഖലയില്‍ ഒരു കുടുംബത്തിന്റെ ശരാശരി കടബാധ്യത 2,97,752 രൂപയും നഗരത്തില്‍ 3,71,277 രൂപയും വരും. നഗരങ്ങളില്‍ 46.95 ശതമാനവും ഗ്രാമങ്ങളില്‍ 49.50 ശതമാനവും കുടുംബങ്ങള്‍ക്ക്‌ കടമുണ്ട്‌.
നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ്‌ നടത്തിയ ദേശീയ കടം, നിക്ഷേപ സര്‍വേയിലാണ്‌ ഈ വിവരങ്ങളുള്ളത്‌. ഓരോ പത്തുവര്‍ഷം കൂടുമ്പോഴാണ്‌ ഈ സര്‍വേ നടത്തുന്നത്‌. സാമ്പത്തിക, വായ്‌പ, ബാങ്കിങ്‌ നയം തയ്യാറാക്കുമ്പോള്‍ സര്‍ക്കാര്‍ അടിസ്ഥാനമാക്കുന്ന ഒരു പ്രധാന പഠനമാണിത്‌. 2012 ജൂണ്‍ 30 അടിസ്ഥാനമാക്കിയാണ്‌ ഈ കണക്ക്‌.
കൈവശമുള്ള ഭൂമി, കെട്ടിടങ്ങള്‍, കന്നുകാലികള്‍, കാര്‍ഷികോപകരണങ്ങള്‍, വാഹനങ്ങള്‍, കാര്‍ഷികേതര കച്ചവട സാമഗ്രികള്‍, ഓഹരികള്‍, നിക്ഷേപം, തിരിച്ചുകിട്ടാനുള്ള പണം, തിരിച്ചടയ്‌ക്കാനുള്ള തുക മുതലായ സംഗതികളാണ്‌ സര്‍വേയ്‌ക്ക്‌ അടിസ്ഥാനമാക്കിയത്‌. ഗ്രാമീണ കുടുംബങ്ങളെ കാര്‍ഷിക, കാര്‍ഷികേതര കുടുംബങ്ങള്‍ എന്നിങ്ങനെ രണ്ടു വിഭാഗത്തിലുള്‍പ്പെടുത്തിയപ്പോള്‍ നഗരത്തിലുള്ളവരെ സ്വയംതൊഴില്‍ കുടുംബങ്ങളെന്നും അല്ലാത്തവരെന്നും വേര്‍തിരിച്ചുകൊണ്ടായിരുന്നു പഠനം.
ഗ്രാമീണമേഖലയില്‍ വായ്‌പ നല്‍കുന്നതില്‍ മുഖ്യം വ്യവസ്ഥാപിതമല്ലാത്ത ജന്‍സികളാണ്‌. ബാങ്കുകള്‍പോലുള്ള വ്യവസ്ഥാപിത ഏജന്‍സികളില്‍നിന്ന്‌ 17 ശതമാനം കുടുംബങ്ങള്‍ വായ്‌പ എടുത്തിട്ടുണ്ട്‌. അതേസമയം, നഗരമേഖലയില്‍ 15 ശതമാനം കുടുംബങ്ങള്‍ വ്യവസ്ഥാപിത ഏജന്‍സികളില്‍നിന്നും 10 ശതമാനം കുടുംബങ്ങള്‍ മറ്റുള്ളവരില്‍നിന്നും വായ്‌പ എടുത്തിട്ടുണ്ട്‌.
വ്യവസ്ഥാപിത ഏജന്‍സികള്‍ 6 മുതല്‍ 15 ശതമാനംവരെ പലിശനിരക്കില്‍ വായ്‌പ നല്‍കുമ്പോള്‍ മറ്റുള്ളവര്‍ 20 ശതമാനത്തിനും മുകളില്‍വരെയാണ്‌ പലിശ ഈടാക്കുന്നത്‌. ഗ്രാമീണ ഇന്ത്യയിലെ വായ്‌പയുടെ 69 ശതമാനവും നഗരത്തിലെ വായ്‌പയുടെ 58 ശതമാനവും ഉയര്‍ന്ന പലിശ നിരക്കിലുള്ളതാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
അഖിലേന്ത്യാതലത്തില്‍ ഗ്രാമത്തില്‍ 31.4 ശതമാനം കുടുംബങ്ങളും നഗരത്തില്‍ 22.4 ശതമാനം കുടുംബങ്ങളുമാണ്‌ കടത്തിലുള്ളത്‌. ഗ്രാമീണമേഖലയില്‍ കുടുംബത്തിന്റെ ശരാശരി കടം 32,522 രൂപയും നഗരപ്രദേശങ്ങളില്‍ കുടുംബത്തിന്റെ ശരാശരി കടം 84,625 രൂപയുമാണ്‌. എന്തായാലും കേരളത്തേക്കാള്‍ വളരെ കുറവ്‌.
ജാതിപരമായും കണക്കുകള്‍ ലഭ്യമായിട്ടുണ്ട്‌. ഗ്രാമത്തിലും നഗരത്തിലും പിന്നാക്കക്കാരിലാണ്‌ കൂടുതലും കടക്കാരുള്ളത്‌. ഒ.ബി.സി.ക്കാര്‍ക്കിടയില്‍ ഗ്രാമത്തില്‍ 35.7 ശതമാനം കുടുംബങ്ങളും നഗരത്തില്‍ 26 ശതമാനം കുടുംബങ്ങളും കടത്തിലാണ്‌. മുന്നാക്കവിഭാഗ കുടുംബങ്ങളില്‍ ഗ്രാമത്തില്‍ 31.4 ശതമാനത്തിനും നഗരത്തില്‍ 18.9 ശതമാനത്തിനും കടബാധ്യതയുണ്ട്‌. പട്ടികജാതിക്കാരില്‍ ഗ്രാമീണമേഖലയിലെ കടബാധ്യത 30.9 ശതമാനവും നഗരമേഖലയിലെ കടബാധ്യത 26 ശതമാനവുമാണ്‌.
മലയാളിയുടെ ഉയര്‍ന്ന ജീവിതനിലവാരത്തിന്റെ യാതാര്‍ത്ഥ്യമാണ്‌ ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്‌. ്‌അവസാനം കടം വീട്ടാന്‍കഴിയാതാകുമ്പോള്‍ എന്താണ്‌ സംഭവിക്കുക? ആത്മഹത്യ, നാടുവിടല്‍, കേസുകള്‍, ഉള്ള കിടപ്പാടം വില്‍ക്കല്‍……… ഇല്ലാത്ത കാര്യങ്ങളില്‍ ഊറ്റം കൊള്ളാതെ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ എന്നാണാവോ നാം തയ്യാറാകുക?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply