ജിഷക്കു നീതി വേണം : 24 മണിക്കൂര്‍ സത്യാഗ്രഹം
ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യുക തെളിവ് നശിപ്പിച്ച പോലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുക പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുക നിരാലംബരെ സൃഷ്ടിക്കുന്ന വികസന മുന്‍ഗണനകള്‍ മാറ്റുക സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുക ജൂണ്‍ 4,5 തിയ്യതികളില്‍ ഉദ്ഘാടനം : എം. ഗീതാനന്ദന്‍ പെരുമ്പാവൂര്‍ മുനിസിപ്പല്‍ മൈതാനിക്കു സമീപം പങ്കെടുക്കുന്നവര്‍: കെ. അജിത(അന്വേഷി), സാറാ ജോസഫ്, സണ്ണി എം.കപിക്കാട്, വി.എസ്. രാധാകൃഷ്ണന്‍ (പട്ടിക ജാതി-പട്ടികവര്‍ഗ്ഗ സംരക്ഷണമുന്നണി), മാരിയപ്പന്‍ നീലിപ്പാറ(ആദിവാസി സംരക്ഷണ സംഘം), വി.പി. […]
ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യുക
തെളിവ് നശിപ്പിച്ച പോലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുക
പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുക
നിരാലംബരെ സൃഷ്ടിക്കുന്ന വികസന മുന്‍ഗണനകള്‍ മാറ്റുക
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുക
ജൂണ്‍ 4,5 തിയ്യതികളില്‍
ഉദ്ഘാടനം : എം. ഗീതാനന്ദന്‍
പെരുമ്പാവൂര്‍ മുനിസിപ്പല്‍ മൈതാനിക്കു സമീപം
പങ്കെടുക്കുന്നവര്‍:
കെ. അജിത(അന്വേഷി), സാറാ ജോസഫ്, സണ്ണി എം.കപിക്കാട്, വി.എസ്. രാധാകൃഷ്ണന്‍ (പട്ടിക ജാതി-പട്ടികവര്‍ഗ്ഗ സംരക്ഷണമുന്നണി), മാരിയപ്പന്‍ നീലിപ്പാറ(ആദിവാസി സംരക്ഷണ സംഘം), വി.പി. സുഹറ(നിസ), അഡ്വ: സജി.കെ. ചേരമന്‍(ആക്ഷന്‍ ഫോറം ഫോര്‍ ജസ്റ്റീസ് ഫോര്‍ ജിഷ), എം.കെ. ദാസന്‍(ജാതി ഉന്മൂലന പ്രസ്ഥാനം), അമ്പലത്തറ കുഞ്ഞികൃഷ്ണന്‍(എന്‍ഡോസള്‍ഫാന്‍ സമരസമിതി), അജയന്‍(റൈറ്റ്‌സ്), ഡോ. ആസാദ്(അധിനിവേശ പ്രതിരോധസമിതി), സതി അങ്കമാലി, ചിഞ്ചു(സഹയാത്രിക), കെ.എസ്. രവി(ശാസ്ത്ര സാഹിത്യപരിഷത്ത്), അഡ്വ: കെ.എന്‍. അനില്‍കുമാര്‍(കേരള യുക്തിവാദി സംഘം), ഫാ. ജോര്‍ജ്ജ് പുലികുത്തിയില്‍(ജനനീതി), എം. സുല്‍ഫത്ത്, ചാള്‍സ് ജോര്‍ജ്ജ്(സിപിഐ(എംഎല്‍)റെഡ്ഫ്‌ളാഗ്), അഡ്വ: പി.കെ. ബൈജു (പെരുമ്പാവൂര്‍ ഫൗണ്ടേഷന്‍), അഡ്വ: ഭദ്രകുമാരി,അഡ്വ: ജോണ്‍ ജോസഫ്, അഡ്വ: ഡെയ്‌സി തമ്പി, ്യുഅഡ്വ: സന്ധ്യ(ഹ്യൂമര്‍ റൈറ്റ്‌സ് ലോ നെറ്റ്‌വര്‍ക്ക്), അഡ്വ: ടി.ബി.മിനി(ജനാധിപത്യ വനിതാ സംഘടന), കുസുമം ജോസഫ് (എന്‍.എ.പി.എം), ടി.സി. സുബ്രഹ്മണ്യന്‍(ടി.യു.സി.ഐ), അഡ്വ: പി.എ. പൗരന്‍, പി.സി. മോഹനന്‍(ഇരിങ്ങാലക്കുട കൂട്ടായ്മ), പി.എന്‍. സുരന്‍, പി.എസ്. ജലജ(കലാകക്ഷി), റംസീന ഉമൈബ(യൂത്ത് ഡയലോഗ്), അഡ്വ: മായാകൃഷ്ണന്‍( പീപ്പിള്‍ എഗയ്ന്‍സ്‌റ്‌റ് ഫാസിസം), പുരുഷന്‍ ഏലൂര്‍(പെരിയാര്‍ മലിനീകരണ വിരുദ്ധസമിതി), സുജ. എ.എന്‍, സുനില്‍ പി. ഇളയിടം, സജീവന്‍ അന്തിക്കാട്, ആശാ ജോസഫ്, ശ്രീജ ആറങ്ങോട്ടുകര,ഡോ. വി.ജി. ഗോപാലകൃഷ്ണന്‍(സെക്യുലര്‍ ഫോറം), കെ.പി. ഗോപിനാഥ്(സാംബവ മഹാസഭ), ശരത് ചേലൂര്‍(ക്യൂര്‍പ്രൈഡ് കേരള), കബീര്‍ പി.എ(നാട്ടുകലാകാരക്കൂട്ടം),ഡോ. ഹേമ ജോസഫ്, ലിന്റോഫ്രാന്‍സീസ് (മലയാള ഐക്യവേദി), അശോകന്‍(ഡയലോഗ് കള്‍ച്ചറല്‍ സെന്റര്‍), ഐ. ഗോപിനാഥ്, ജിജി ജോഗി(നവചിത്രം ഫിലിം സൊസൈറ്റി), പി. വിജി(പെണ്‍കൂട്ട്),കെ.കെ.ഷാഹിന, ജിയോ ജോസ്, പി.ടി.എം. ഹുസൈന്‍, അഡ്വ: കുക്കു മാധവന്‍, വി.ആര്‍. അനൂപ്, അന്‍വര്‍ അലി, മുസ്തഫ ദേശമംഗലം, ജേക്കബ് ലാസര്‍ (പി.യു.സി.എല്‍), ദിനില്‍ സി.എ., ജോഷി ഡോണ്‍ ബോസ്‌കോ, നിമ്മി ജോണ്‍സണ്‍, എന്‍. സുബ്രഹ്മണ്യന്‍, സിസിലു കെ.കെ,പ്രേംകുമാര്‍ (മൂഴിക്കുളംശാല), അലീന എസ്. (റിസര്‍ച്ച് സ്‌കോളേഴ്‌സ് അസ്സോസിയേഷന്‍) തുടങ്ങിയവര്‍……………….
പെരുമ്പാവൂരിലെ ജിഷ എന്ന പെണ്‍കുട്ടി അതിനിഷ്ഠൂരമാംവിധം കൊല ചെയ്യപ്പെട്ടിട്ട് ഒരു മാസം പിന്നിട്ടിരിക്കുന്നു. കൊലപാതകികളെ കണ്ടെത്തുന്നതില്‍ പോലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. അന്വേഷണത്തിന്റെ പ്രഥമഘട്ടത്തില്‍ പോലീസ് കാണിച്ച കൃത്യവിലോപങ്ങള്‍ വിലപ്പെട്ട പല തെളിവുകളും ഇല്ലാതാക്കിയെന്നാണ് സൂചനകള്‍. അന്വേഷണം യഥാര്‍ത്ഥ പ്രതിയിലെയ്‌ക്കെത്തുന്നതിനെ തടയും വിധമുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കപ്പെടേണ്ടതാണ്. ആരെയും ഞെട്ടിപ്പിയ്ക്കുന്ന ഈ കൊലപാതകത്തില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുകയാണ് വേണ്ടത്. കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന ഒരു ദലിത് പെണ്‍കുട്ടിയുടെ കാര്യത്തിലുള്ള ഉപേക്ഷാഭാവം ഇവിടെ വ്യക്തമാണ്.
സ്ത്രീകള്‍ ഏതു നിമിഷവും ആക്രമിക്കപ്പെടാവുന്ന ഇരകളായ് തുടരുന്ന ഒരു സമൂഹികാവസ്ഥ കേരളത്തിന് തികച്ചും അപമാനകരമാണ്. പുറമ്പോക്കുകളിലും ചേരികളിലും താമസിക്കുന്ന പതിനായിരക്കണക്കിന് നിരാലംബജീവിതങ്ങളോടുള്ള അവഗണന നാം അവകാശപ്പെടുന്ന രാഷ്ട്രീയപ്രബുദ്ധതയെ ആണ് യഥാര്‍ത്ഥത്തില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. ജിഷയ്ക്ക് നീതി ലഭ്യമാക്കുക എന്നത് സാര്‍ത്ഥകമാകണമെങ്കില്‍ ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത കേരളം ഉണ്ടായേ തീരൂ. പട്ടികജാതി/പട്ടികവര്‍ഗ്ഗ കോളനികളില്‍ രണ്ടും മൂന്നും സെന്റിന്റെ ഇടുങ്ങിയ ലോകങ്ങളില്‍ തളച്ചിടപ്പെട്ട മനുഷ്യര്‍ക്ക് മോചനം നല്‍കുന്ന ഒരു രാഷ്ട്രീയക്രമം നമ്മുടെ നാട്ടില്‍ ഉണ്ടാകണം. സ്ത്രീ-പുരുഷ ബന്ധങ്ങളെ കുറിച്ചുള്ള യാഥാസ്ഥിതികമായ കാഴ്ചപ്പാടുകള്‍ പൊളിച്ചെഴുതിക്കൊണ്ടല്ലാതെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാനാകില്ല. ഏതു വിധത്തിലുള്ള ഹിംസയും ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിന് ഇണങ്ങുന്നതല്ലെന്ന തിരിച്ചറിവില്‍ സാമൂഹ്യനീതിയുടെ പുതിയകാലത്തിനായ് സാംസ്‌കാരികവും രാഷ്ട്രീയവുമായ ഇടപെടലുകള്‍ ആവശ്യമാണ്.
കേരളത്തിന്റെ ഭൂപരിഷ്‌കരണ നടപടികളിലെ പിഴവുകള്‍ തിരുത്തിയും ഭൂവുടമസ്ഥതയിലെ കേന്ദ്രീകരണം തടഞ്ഞും നീതിയുക്തമായ ഭൂവിതരണം സാധ്യമാക്കപ്പെടണം. വീണ്ടും മൂന്നു സെന്റ് കോളനികള്‍ ഉണ്ടാക്കുകയല്ല പരിഹാരം. ടാറ്റയും ഹാരിസണും അടക്കമുള്ള വന്‍കിട തോട്ടമുടമകള്‍ അനധികൃതമായ് കൈവശപ്പെടുത്തിയ ഭൂമി തിരിച്ചു പിടിക്കുന്നതിനുള്ള ജനകീയസമര്‍ദ്ദം ഉയരേണ്ടതുണ്ട്. ഭൂവുടമ സ്ഥതയ്ക്കപ്പുറം സാമൂഹ്യപദവി നിര്‍ണ്ണയിക്കുന്ന മറ്റു ഘടകങ്ങളുമുണ്ട്. സത്യാഗ്രഹത്തോടൊപ്പം നടക്കുന്ന ആലോചനകളില്‍ ഇതെല്ലാം ചര്‍ച്ചാവിധേയമാക്കുകയും ഭാവി പ്രവര്‍ത്തന പരിപാടികള്‍ രൂപപ്പെടുത്തുകയും വേണമെന്നാണുദ്ദേശിക്കുന്നത്.
ജൂണ്‍ 4, ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ഞായറാഴ്ച രാവിലെ 11 മണി വരെ പെരുമ്പാവൂരില്‍ നടക്കുന്ന 24 മണിക്കൂര്‍ സത്യാഗ്രഹത്തില്‍ താങ്കളുടെയും സുഹൃത്തുക്കളുടെയും പങ്കാളിത്തം സാദരം ക്ഷണിക്കുന്നു.
സ്‌നേഹാദരങ്ങളോടെ,
സംഘാടക സമിതിയ്ക്കു വേണ്ടി
ശിവന്‍. കെ.വി.
ചെയര്‍മാന്‍
9020302503
ജയന്‍. കെ.എ.
വൈസ് ചെയര്‍മാന്‍
9447873792
യാമിനി പരമേശ്വരന്‍
ജനറല്‍ കണ്‍വീനര്‍
94400323871
ഹസ്‌ന ഷാഹിദ, ടി.എം. സത്യന്‍, വിഷ്ണുരാജ് തുവയൂര്‍, രാജു തോമസ്, യേശുദാസ് വരാപ്പുഴ, കെ.പി. രാമചന്ദ്രന്‍, സന്തോഷ്‌കുമാര്‍(കണ്‍വീനര്‍മാര്‍)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in