ജാതി വേണ്ടന്ന് വെയ്ക്കുന്നത് ജാതിയിലൂടെ നേടിയ പ്രിവില്ലേജ് വേണ്ടന്നുവെയ്ക്കലാണ്
സന്തോഷ് കുമാര്‍ ജാതിയും മതവുമില്ലാതെ മക്കളെ വളര്‍ത്തുന്ന മാതാപിതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍. പക്ഷെ എന്റെ സംശയമിതാണ് കേരളത്തിലെ ആദിവാസികള്‍, ദളിതര്‍, പിന്നോക്കക്കാര്‍ തങ്ങള്‍ക്ക് ജാതിയില്ലെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കുവാന്‍ നമ്മുടെ സമൂഹം തയ്യാറാകുമോ ? ഞങ്ങള്‍ക്ക് ജാതിയില്ല അതുകൊണ്ട് ജാതികൊണ്ട് മാത്രം നിങ്ങള്‍ കൈയ്യടക്കിയ ഭൂമി, വിഭവങ്ങള്‍, സ്വത്തുക്കള്‍, സാമൂഹിക പദവി തുടങ്ങിയവയുടെ നീതിയുക്തവും തുല്യവുമായ പുനര്‍വിതരണം സാധ്യമാക്കണമെന്ന് പറഞ്ഞാല്‍ അതിന് തയ്യാറാകുമോ ? ജാതി ഒരു അധികാരബന്ധമാണ്. ജന്മനാ കല്‍പ്പിച്ചു കിട്ടുന്ന പ്രിവില്ലേജുകള്‍. അംബേദ്കര്‍ പറയുന്നതുപോലെ പരമദരിദ്രനായ […]
ജാതിയും മതവുമില്ലാതെ മക്കളെ വളര്‍ത്തുന്ന മാതാപിതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍. പക്ഷെ എന്റെ സംശയമിതാണ് കേരളത്തിലെ ആദിവാസികള്‍, ദളിതര്‍, പിന്നോക്കക്കാര്‍ തങ്ങള്‍ക്ക് ജാതിയില്ലെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കുവാന്‍ നമ്മുടെ സമൂഹം തയ്യാറാകുമോ ? ഞങ്ങള്‍ക്ക് ജാതിയില്ല അതുകൊണ്ട് ജാതികൊണ്ട് മാത്രം നിങ്ങള്‍ കൈയ്യടക്കിയ ഭൂമി, വിഭവങ്ങള്‍, സ്വത്തുക്കള്‍, സാമൂഹിക പദവി തുടങ്ങിയവയുടെ നീതിയുക്തവും തുല്യവുമായ പുനര്‍വിതരണം സാധ്യമാക്കണമെന്ന് പറഞ്ഞാല്‍ അതിന് തയ്യാറാകുമോ ? ജാതി ഒരു അധികാരബന്ധമാണ്. ജന്മനാ കല്‍പ്പിച്ചു കിട്ടുന്ന പ്രിവില്ലേജുകള്‍. അംബേദ്കര്‍ പറയുന്നതുപോലെ പരമദരിദ്രനായ ഒരു ബ്രാഹ്മണ സന്യാസിയ്ക്ക് രാജ്യവും അധികാരവും സൈന്യവുമുള്ള പരമാധികാരിയായ രാജാവിനെ നിയന്ത്രിക്കാന്‍ കഴിയുന്നത് ഇന്ത്യയില്‍ അധികാരബന്ധങ്ങളുടെ കേന്ദ്രം ജാതിയായതുകൊണ്ടാണ്. ഏത് സാമ്പത്തിക സിദ്ധാന്തത്തിനാണ് ഇതിനെ മറികടക്കാന്‍ കഴിയുന്നത് ? ജാതിയില്ലെന്ന് ദളിതരും ആദിവാസികളും പറഞ്ഞാല്‍, അങ്ങനെ ജീവിച്ചാല്‍ അതിനെ സ്വാംശീകരിക്കും അംഗീകരിക്കുകയും ചെയ്യുന്ന ഒരു പൊതുമനസ്സല്ല ഇവിടെ നിലനില്‍ക്കുന്നത്. അതു കൊണ്ടാണ് ഹിന്ദു മതത്തില്‍ നിന്നും ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടും പുലക്രിസ്ത്യായനിയും പറയ ക്രിസ്ത്യായനിയും നാടാര്‍ ക്രിസ്ത്യായനിയും ഉണ്ടാകുന്നത്. തങ്ങള്‍ക്ക് തുല്യ പൗരത്വവും നീതിയും സാമൂഹിക പദവിയും വിഭവഉടമസ്ഥതയും ജാതി കൊണ്ട് നഷ്ടപ്പെട്ടതുകൊണ്ടാണ് ആദിവാസികളും ദളിതരും പിന്നോക്കക്കാരും തങ്ങളുടെ സ്വത്വത്തെ സ്ഥാപിച്ച് അധികാരങ്ങളെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നത്. അത് ജാതിയെ സ്ഥാപിക്കലല്ല. ജാതിയെ പ്രശ്‌നവല്‍ക്കരിക്കല്‍ ആണ്. ജാതിയെ അംഗീകരിക്കാത്തിടത്തോളം കാലം ജാതി കൊണ്ടുണ്ടായ അധികത്തെക്കുറിച്ചോ പുറംന്തള്ളലിനെക്കുറിച്ചോ പ്രാഥമിക സംവാദം പോലും സാധ്യമല്ല. ജാതിയുടെ അധികാര ബന്ധങ്ങളെ പ്രശ്‌നവല്‍ക്കരിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യാത്തിടത്തോളം കാലം ജാതിയില്ല എന്ന് ഒറ്റവരിക്കോളത്തില്‍ എത്ര അമര്‍ത്തി എഴുതിയാലും ആദിവാസികള്‍ക്കും ദളിതര്‍ക്കും പിന്നോക്കക്കാര്‍ക്കും നമ്പൂതിരിക്കും നായര്‍ക്കുമിടയില്‍ തുല്യവും സാമൂഹിക കൊടുക്കല്‍വാങ്ങലുകള്‍ സാധ്യമാകുന്നതുമായ ഒരു വ്യവസ്ഥിതി രൂപപ്പെടാന്‍ പോകുന്നതേയില്ല. ജാതി വേണ്ടത് വെയ്ക്കാന്‍ കഴിയുന്നത് സവര്‍ണ്ണ സമുദായങ്ങള്‍ക്കാണ്. അപ്പോഴേ ജാതി ഇല്ലാതാകൂ. ജാതി വേണ്ടന്ന് വെയ്ക്കുക എന്നു പറഞ്ഞാല്‍ ജാതിയിലൂടെ നേടിയ അധികത്തെ, പ്രിവില്ലേജിനെ വേണ്ടന്നുവെയ്ക്കുക എന്നു തന്നെയാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in