ജാതിക്കോളനികള്‍ തുടച്ച് നീക്കുക, കേരള മോഡല്‍ പൊളിച്ചെഴുതുക

ചലോ തിരുവനന്തപുരം സംഘാടക സമതി യോഗം 23ന് എം ഗീതാനന്ദന്‍, സണ്ണി എം കപിക്കാട്. സാമൂഹിക ജനാധിപത്യത്തിലൂടെ ഒരു നവ ജനാധിപത്യ പ്രസ്ഥാനം നിര്‍മ്മിക്കുന്നതിനും പാര്‍ശ്വവല്‍കൃതരുടെ വിഭവാധികാരത്തിലൂടെ പാരിസ്ഥിതിക കേരളം തിരിച്ചുപിടിക്കുന്നതിനും ആദിവാസികള്‍, ദളിതര്‍,മത്സ്യത്തോഴിലാളികള്‍, തോട്ടംതൊഴിലാളികള്‍,ഇതര പിന്നോക്ക ജനവിഭാഗങ്ങള്‍,സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, മതഭാഷ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവര്‍ നടത്തുന്ന അവകാശ പ്രഖ്യാപന സമരം ചലോ തിരുവനന്തപുരത്തിന്റെ സംഘാടക സമിതി യോഗം ജൂലൈ 23 ഞായര്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 5 മണിവരെ കേരള സാഹിത്യ അക്കാദമി ഹാളില്‍ കൂടുന്നു. ടാറ്റ […]

cccചലോ തിരുവനന്തപുരം സംഘാടക സമതി യോഗം 23ന്

എം ഗീതാനന്ദന്‍, സണ്ണി എം കപിക്കാട്.

സാമൂഹിക ജനാധിപത്യത്തിലൂടെ ഒരു നവ ജനാധിപത്യ പ്രസ്ഥാനം നിര്‍മ്മിക്കുന്നതിനും പാര്‍ശ്വവല്‍കൃതരുടെ വിഭവാധികാരത്തിലൂടെ പാരിസ്ഥിതിക കേരളം തിരിച്ചുപിടിക്കുന്നതിനും ആദിവാസികള്‍, ദളിതര്‍,മത്സ്യത്തോഴിലാളികള്‍, തോട്ടംതൊഴിലാളികള്‍,ഇതര പിന്നോക്ക ജനവിഭാഗങ്ങള്‍,സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, മതഭാഷ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവര്‍ നടത്തുന്ന അവകാശ പ്രഖ്യാപന സമരം ചലോ തിരുവനന്തപുരത്തിന്റെ സംഘാടക സമിതി യോഗം ജൂലൈ 23 ഞായര്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 5 മണിവരെ കേരള സാഹിത്യ അക്കാദമി ഹാളില്‍ കൂടുന്നു. ടാറ്റ ഹാരിസണ്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ കൈവശംവെയ്ക്കുന്ന 5 ലക്ഷത്തിലധികം തോട്ടംഭൂമി നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുക, എയിഡെഡ് മേഖലയില്‍ സംവരണം നടപ്പിലാക്കുക, മത്സ്യത്തൊഴിലാളികള്‍ക്ക് തീരദേശ കടലവകാശം നടപ്പിലാക്കുക,തോട്ടം തൊഴിലാളികള്‍ക്ക് മിനിമം കൂലിയും ബോണസും നല്‍കുക, തോട്ടംനിയമങ്ങള്‍ പരിഷ്‌കരിക്കുക, സ്ത്രീ ട്രാന്‍സ്‌ജെഡര്‍ വിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി ഉറപ്പുവരുത്തുക തുടങ്ങിയ മുദ്രാവാക്യം ഉയര്‍ത്തിയാണ് ചലോ തിരുവനന്തുരം റാലി നടത്തപ്പെടുന്നത്.
2017 ജനുവരി 29 ന് ചെങ്ങറ സമരഭൂമിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ചലോ തിരുവനന്തപുരം റാലി ഏപ്രില്‍ 29 മുതല്‍ മെയ് 31വരെ നടത്തുവാനാണ് സമിതി തീരുമാനിച്ചിരുന്നത്. എല്ലാ ജില്ലകളിലും സംഘാടക സമിതികള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിടുകയും ജില്ലാതല പ്രവര്‍ത്തങ്ങള്‍ പൂര്‍ത്തികരിക്കാന്‍ കഴിയാത്തതിനാലും റാലി നീട്ടിവെച്ചിരുന്നു. 2017 ജൂലൈ മുതല്‍ മൂന്ന്! മാസത്തെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം നവംമ്പറില്‍ ചലോ തിരുവന്തപുരം റാലി നടത്തുവാനാണ് ജൂണ്‍ 26 ന് എര്‍ണാകുളം, കാക്കനാട് യൂത്ത് സെന്ററില്‍ കൂടിയ സംസ്ഥാന സമിതി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജൂലൈ 28 നു കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ‘ഉന്നത വിദ്യഭ്യാസ മേഖലയും സാമൂഹിക നീതിയും’ എന്ന വിഷയത്തില്‍ സംസ്ഥാന കണ്‍വെന്‍ഷനും സെമിനാറും സംഘടിപ്പിക്കും. ഇന്ത്യന്‍ അടിസ്ഥാന ജനതയുടെ സാമൂഹിക രാഷ്ട്രീയ പുറംന്തള്ളലിനെ ജാതീയ ഉച്ചനീചത്വ വ്യവസ്ഥിതി രൂപപ്പെടുത്തിയ അധികാര ഘടനയ്ക്ക് അദൃശ്യവല്‍ക്കരിക്കാന്‍ കഴിഞ്ഞതിന്റെ പ്രധാന കാരണം ഈ ജനസമൂഹങ്ങളുടെ ചരിത്രവും സംസ്‌കാരവും തകര്‍ത്തതുകൊണ്ടും വിഭവങ്ങളുടെമേല്‍ ഉണ്ടായിരുന്ന ഉടമസ്ഥത ഇല്ലാതാക്കിയതുമാണ്. അറിവിനെ ബ്രാഹ്മണികമായി പുനരുല്‍പാദിപ്പിച്ചും വൈവിധ്യങ്ങളെ ഹൈന്ദവതയിലേക്ക് സ്വാംശീകരിച്ചും അറിവധികാരങ്ങളില്‍ നിന്ന്! പാര്‍ശ്വവല്‍കൃത ജനതയെ അകറ്റി നിര്‍ത്തിയുമാണ് അവര്‍ ആ വ്യവസ്ഥിതി പടുത്തുയര്‍ത്തിയത്. അടിസ്ഥാന ജനവിഭാഗങ്ങളുടെ ചരിത്രം, കല, സംസ്‌കാരം, ഭാഷ, സാഹിത്യം, സാമൂഹിക ശാസ്ത്രം, നരവംശ ശാസ്ത്രം, വിദ്യാഭ്യാസം, കൃഷി, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ പഠനവും ഗവേഷണവും നടത്തുന്നതിനും സര്‍ഗ്ഗാത്മക സംവാദങ്ങള്‍ സൃഷ്ടിക്കുന്നതിനും കൂട്ടായ്മയിലുള്ള ഒരു ഗവേഷണ പഠന കേന്ദ്രം തുടങ്ങുന്നതിന്റെ സാധ്യതകള്‍ ആലോചിക്കുന്നു. കേന്ദ്രീകൃതമോ വികേന്ദ്രീകൃതമോ ആയ രീതിയിലുള്ള പ്രവര്‍ത്തനത്തിന്റെ സാധ്യതകളാണ് അന്വേഷിക്കുന്നത്. അക്കാദമിക് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കളുമായി ഇതിന്റെ സാധ്യതകള്‍ ആറുമാസമായി പങ്കുവെച്ചു വരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കണ്‍വെന്‍ഷന്‍. ഉച്ചയ്ക്ക് 3 മണിക്ക് ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ ഗുജറാത്ത് ദളിത് പ്രക്ഷോഭ നേതാവ് ജിഗ്‌നേഷ് മേവാനി ഉദ്ഘാടനം ചെയ്യും. ജാതിക്കോളനി നിലനില്‍ക്കുന്ന പാലക്കാട് ഗോവിന്ദാപുരത്ത് ജുലൈയ് 29 നു ‘ജാതിക്കോളനികള്‍ തുടച്ച് നീക്കുക’ എന്ന്! മുദ്രാവാക്യം ഉയര്‍ത്തി കണ്‍വെന്‍ഷനും സംഘടിപ്പിക്കും. ജിഗ്‌നേഷ് മേവാനി ഉദ്ഘാടനം ചെയ്യുന്ന കണ്‍വെന്‍ഷനില്‍ നിരവധി രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും പങ്കാളികള്‍ ആകും.
പശു സംരക്ഷനത്തിന്റെയും ദേശീയതയുടെയും ഹൈന്ദവ രാഷ്ട്ര സംങ്കല്പത്തിന്റെയും പേരില്‍ ദളിതര്‍ക്കെതിരായ അക്രമങ്ങളും കൂട്ടക്കൊലകളും, മുസ്ലീംങ്ങള്‍ക്കെതിരായ ആസൂത്രിത കലാപങ്ങളും, സ്ത്രീകള്‍ക്കെതിരായ ആക്രമങ്ങളും സംഘപരിവാര്‍ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിലൂടെ സമൂഹത്തെ ശിഥിലീകരിക്കാനും സാമൂഹിക വിഭാഗങ്ങളെ ഭീതിയുടെ നിഴലില്‍ നിര്‍ത്തി തങ്ങളുടെ ഹിന്ദു വര്‍ഗ്ഗീയ അജണ്ട നടപ്പിലാക്കുവാനുമാണ് ഹിന്ദുത്വ ശക്തികള്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ക്രിയാത്മക പ്രതിരോധങ്ങള്‍ ഉയര്‍ത്തേണ്ടതുണ്ട്. സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പ്രശ്‌നങ്ങളെ അഭിസംബോധ ചെയ്യുവാനും പരിഹാരം കാണാനും കഴിയുന്ന ഒരു ബഹുജന കൂട്ടായ്മ ആദിവാസികള്‍, ദളിതര്‍, പിന്നോക്കക്കാര്‍, മത്സ്യത്തൊഴിലാളികള്‍, തോട്ടംതോഴിലാളികള്‍, സ്ത്രീകള്‍, മുസ്ലിംങ്ങള്‍, ഇടതുപക്ഷങ്ങള്‍, മത വംശീയ ന്യൂനപക്ഷങ്ങള്‍, ട്രാന്‍സ്‌ജെന്‌ടെഴ്‌സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ രൂപപ്പെടുത്തേണ്ടതുണ്ട്. എല്ലാ ജനവിഭാഗങ്ങള്‍ക്കും നീതി ലഭിക്കുന്ന ഒരു നവജനാധിപത്യ മുന്നേറ്റത്തിനാണ് ചലോ തിരുവനന്തപുരം തുടക്കം കുറിക്കുന്നത്. അവകാശ പ്രഖ്യാപന മാര്‍ച്ച് വന്‍ ജനകീയ മുന്നേറ്റമാക്കുന്നതിന് മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ ഉണ്ടാകേണ്ടതുണ്ട്. മുഴുവന്‍ സംഘടന പ്രതിനിധികളും വ്യക്തികളും 23 നു നടക്കുന്ന സംഘാടക സമിതി യോഗത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഭൂ അധികാര സംരക്ഷണ സമിതിക്കുവേണ്ടി

ജനറല്‍ കണ്‍വീനര്‍
എം ഗീതാനന്ദന്‍

ചെയര്‍മാന്‍
സണ്ണി എം കപിക്കാട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit, open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply