ജസ്റ്റിസ് ബസന്തിനെതിരെ കേസെടുക്കണം
സൂര്യനെല്ലി കേസില്‍ ഹൈക്കോടതിയുടെ മുമ്പത്തെ വിധി തിരുത്തിക്കൊണ്ട് കേസിലെ 23 പ്രതികള്‍ക്കും വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെച്ച നടപടി കേരളത്തിലെ സ്‌ത്രീകള്‍ക്ക് നല്‍കുന്ന ആശ്വാസം ചില്ലറയല്ല. അതേസമയം പെണ്‍കുട്ടിക്കെതിരെ ക്രൂരമായ രീതിയില്‍ പ്രചരണം നടത്തിയ ജസ്റ്റ്‌സ് ബസന്തിനെതിരെ നടപടിയെടുത്താലേ ഈ ആശ്വാസം പൂര്‍ത്തിയാകൂ. കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കുകയും പ്രധാനപ്രതിയായ ധര്‍മ്മരാജന്റെ ശിക്ഷ അഞ്ച് വര്‍ഷമായി കുറയ്‌ക്കുകയും ചെയ്‌ത മുമ്പത്തെ വിധിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തിരുത്തിയത്. കേസിലെ 23 പ്രതികള്‍ക്ക് നാല് വര്‍ഷം മുതല്‍ […]
സൂര്യനെല്ലി കേസില്‍ ഹൈക്കോടതിയുടെ മുമ്പത്തെ വിധി തിരുത്തിക്കൊണ്ട് കേസിലെ 23 പ്രതികള്‍ക്കും വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെച്ച നടപടി കേരളത്തിലെ സ്‌ത്രീകള്‍ക്ക് നല്‍കുന്ന ആശ്വാസം ചില്ലറയല്ല. അതേസമയം പെണ്‍കുട്ടിക്കെതിരെ ക്രൂരമായ രീതിയില്‍ പ്രചരണം നടത്തിയ ജസ്റ്റ്‌സ് ബസന്തിനെതിരെ നടപടിയെടുത്താലേ ഈ ആശ്വാസം പൂര്‍ത്തിയാകൂ.
കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കുകയും പ്രധാനപ്രതിയായ ധര്‍മ്മരാജന്റെ ശിക്ഷ അഞ്ച് വര്‍ഷമായി കുറയ്‌ക്കുകയും ചെയ്‌ത മുമ്പത്തെ വിധിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തിരുത്തിയത്. കേസിലെ 23 പ്രതികള്‍ക്ക് നാല് വര്‍ഷം മുതല്‍ 13 വര്‍ഷം വരെയാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.
പെണ്‍കുട്ടി ബാല്യവേശ്യയായിരുന്നു, അവളുടെ സമ്മതമുണ്ടായിരുന്നു, പണം കൈപറ്റിയിരുന്നു, രക്ഷപ്പെടാന്‍ ശ്രമിച്ചില്ല തുടങ്ങിയ മുന്‍വിധിയിലെ പരാമര്‍ശമെല്ലാം ഹൈക്കോടതി നീക്കം ചെയ്‌തു. അതേസമയം പിന്നീട് കോടതിക്കു പുറത്ത് ജസ്റ്റിസ് ബസന്ത് പെണ്‍കുട്ടിക്കെതിരെ ക്രൂരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. അക്കാര്യത്തില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടത് ജനാധിപത്യകേരളത്തിന്റെ ഉത്തരവാദിത്തമാണ്.
പെണ്‍കുട്ടിയുടെ മൊഴിയെ അവിശ്വസിക്കേണ്ടതില്ലെന്ന് ഇപ്പോഴത്തെ വിധിയില്‍ കൃത്യമായി പറയുന്നുണ്ട്. പെണ്‍കുട്ടിക്ക് രക്ഷപെടാന്‍ സാധ്യതയില്ലായിരുന്നു. കൂട്ട ബലാത്സംഗം നടന്നതിന് തെളിവുണ്ട്. ധര്‍മ്മരാജന്റെ നിരന്തര ഭീഷണിക്ക് പെണ്‍കുട്ടിക്ക് വഴങ്ങേണ്ടിവന്നു. മാതാപിതാക്കളെ അടക്കം നിരന്തരം ഭീഷണിപ്പെടുത്തിയെന്നും വ്യക്തമാണ.് പെണ്‍കുട്ടിക്ക് പണവും ലഭിച്ചിട്ടില്ലെന്നും കോടതി ചൂണ്ടികാട്ടി.
അതേസമയം ഈ വിധി കോടതിയില്‍ നിന്നുള്ളത് മാത്രം. പൊതുസമൂഹത്തിനുമുന്നില്‍ ഇപ്പോഴും ആ കുട്ടിക്ക് നീതി ലഭിച്ചിട്ടില്ല. ജോലി സ്ഥലത്തുപോലും അവര്‍ക്ക് മാനസിക പീഡനങ്ങള്‍ നേരിടേണ്ടി വരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഏതു പീഡനത്തിലും ഇരയെ കുറ്റവാളിയാക്കി, വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന മലയാളി മനസ്സ് മാറാതെ ഈ വിധിപൂര്‍ത്തിയാകില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in