ജയലളിത ചെയ്യേണ്ടത്

ഇന്ത്യയിലെ കരുത്തരായ മൂന്നു വനിതാ നേതാക്കളാണല്ലോ ബി.എസ്.പി നേതാവ് മായാവതിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും എഐഡിഎംകെ നേതാവ് ജയലളിതയും. ഇത്തവണത്തെ ലോകസഭാ തെരഞ്ഞെടുപ്പ് ഈ മൂന്നു പേരുടേയും പ്രാധാന്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇവരുടെ പിന്തുണ ലഭിച്ചാല്‍ ഭരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎയും യുപിഎയും മൂന്നാം മുന്നണിയും. അതിനായുള്ള കരുക്കള്‍ എല്ലാവരും നീക്കുന്നുണ്ട്.  എന്നാല്‍ തങ്ങളുടെ പിന്തുണ ബിജെപിക്കില്ല എന്ന് മമതയ.ും മായാവതിയും അസന്നിഗ്ധമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി ജയലളിതയുടെ ഊഴമാണ്. ആവശ്യം വന്നാല്‍ മായാവതി, മമത, ജയലളിത എന്നിവരുടെ […]

jayalalithaഇന്ത്യയിലെ കരുത്തരായ മൂന്നു വനിതാ നേതാക്കളാണല്ലോ ബി.എസ്.പി നേതാവ് മായാവതിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും എഐഡിഎംകെ നേതാവ് ജയലളിതയും. ഇത്തവണത്തെ ലോകസഭാ തെരഞ്ഞെടുപ്പ് ഈ മൂന്നു പേരുടേയും പ്രാധാന്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇവരുടെ പിന്തുണ ലഭിച്ചാല്‍ ഭരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎയും യുപിഎയും മൂന്നാം മുന്നണിയും. അതിനായുള്ള കരുക്കള്‍ എല്ലാവരും

നീക്കുന്നുണ്ട്.  എന്നാല്‍ തങ്ങളുടെ പിന്തുണ ബിജെപിക്കില്ല എന്ന് മമതയ.ും മായാവതിയും അസന്നിഗ്ധമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി ജയലളിതയുടെ ഊഴമാണ്.

ആവശ്യം വന്നാല്‍ മായാവതി, മമത, ജയലളിത എന്നിവരുടെ പിന്തുണ തേടുമെന്ന് നരേന്ദ്ര മോദി ടി.വി ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് മായാവതിയും മമതയും നിലപാട് വ്യക്തമാക്കി ഉടന്‍ രംഗത്തുവന്നത്. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എക്ക് സര്‍ക്കാറുണ്ടാക്കാന്‍ ഒരുവിധ പിന്തുണയും നല്‍കില്ലെന്ന് മായാവതി പറഞ്ഞു. ബി.എസ്.പിയെ തകര്‍ക്കാനാണ് എക്കാലവും ബി.ജെ.പി ശ്രമിച്ചതെന്ന് പഴയ അനുഭവങ്ങളുടെ വെളിച്ചത്തില്‍ മായാവതി കൂട്ടിചേര്‍ത്തു. എന്‍.ഡി.എ സര്‍ക്കാര്‍ തനിക്കെതിരെ അവിഹിത സ്വത്തുസമ്പാദന കേസ് കൊണ്ടുവന്നു. തങ്ങള്‍ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കിയപ്പോഴും തകര്‍ക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും മായാവതി കുറ്റപ്പെടുത്തി.
മോദിയെ സഹായിക്കില്ലെന്ന് മമത ബാനര്‍ജിയും വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ സ്ഥാനത്ത് താനാണ് കേന്ദ്രം ഭരിച്ചതെങ്കില്‍ മോദിയെ ജയിലില്‍ അയച്ചേനെയെന്നുപോലും മമത പറഞ്ഞു. മോദിയെ കഴുതയെന്നും കുരങ്ങനെന്നും വിളിക്കാനും അവര്‍ മടിച്ചില്ല.
സത്യത്തില്‍ യു.പിയില്‍ ബി.എസ്.പിക്കും പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനുമാണ് മുസ്ലിംകളില്‍ വലിയൊരു വിഭാഗം പിന്തുണ നല്‍കുന്നത്. മമതയും മായാവതിയും ബി.ജെ.പിയെ പിന്തുണച്ചേക്കുമോ എന്ന ആശങ്ക സൃഷ്ടിച്ച് ഈ വോട്ട് ഭിന്നിപ്പിക്കുകയെന്ന തന്ത്രമാണ് മോദി പുറത്തെടുത്തത്. ഇതു തിരിച്ചറിഞ്ഞാണ് രണ്ടു നേതാക്കളും കയ്യോടെ രംഗത്തുവന്നത്..
രാഷ്ട്രത്തിന്റെ പൊതുതാല്‍പ്പര്യം കണക്കിലെടുത്ത് അവസരത്തിനൊത്ത് ഉയരാന്‍ ഇനി തയ്യാറാകേണ്ടത് ജയലളിതയാണ്. പ്രധാനമന്ത്രിമോഹം ഉള്ളില്‍ കൊണ്ടുനടക്കുന്ന ഒരാളാണ് ജയലളിത എന്നത് പാട്ടാണ്. അതിനാല്‍ വളരെ തന്ത്രപൂര്‍വ്വമാണ് അവരുടെ നീക്കം. തമിഴ്‌നാട്ടില്‍ ബി.ജെ.പിയുമായി അകന്നുകഴിയുകയാണ് ജയലളിത. എന്നാല്‍ മോദിയുടെ പരാമര്‍ശത്തോട് അവര്‍ പ്രതികരിച്ചിട്ടില്ല. എല്ലാ സാധ്യതകളും തുറന്നിടുകയാണവര്‍. എന്നാല്‍ അതല്ല ജയലളിതയില്‍ നിന്ന് രാജ്യത്തെ മതേതരവാദികള്‍ പ്രതീക്ഷിക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply