ജനാധിപത്യത്തില്‍ വിശ്വാസം നശിക്കാന്‍ വരട്ടെ

ഇന്ത്യയില്‍ ഫാസിസം വേരുറച്ചു എന്നും ഇനി ജനാധിപത്യത്തിനു ഭാവിയില്ല എന്നും ആശങ്കപ്പെടുന്നവരോട്‌ അതിനുള്ള സമയമായില്ല എന്നാണ്‌ ഉപതെരഞ്ഞെടുപ്പുഫലങ്ങള്‍ നല്‍കുന്ന സന്ദേശം. വിവിധ സംസ്ഥാനങ്ങളിലാണ്‌ തെരഞ്ഞെടുപ്പു നടന്നത്‌. പലതും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടിയവ. 10 വര്‍ഷത്തെ യുപിഎ ഭരണത്തോട്‌ പ്രതികരിക്കാന്‍ ജനങ്ങള്‍ക്ക്‌ ബിജെപിയല്ലാതെ മറ്റു മാര്‍ഗ്ഗമുണ്ടായിരുന്നില്ല എന്നതാണ്‌ അവരുടെ വിജയത്തിന്റെ പ്രധാന കാരണം. കൂടെ വര്‍ഗ്ഗീയവികാരം ഇളക്കിവിട്ടതുമായപ്പോള്‍ വിജയം ഏകപക്ഷിയമായി. എന്നാലിപ്പോള്‍ അതേ ജനമിതാ ബാലറ്റ്‌ പെട്ടിയിലൂടെ തന്നെ ബിജെപിക്കും എന്‍ഡിഎക്കും സന്ദേശം നല്‍കുന്നു. ജനത്തിലും […]

crowdഇന്ത്യയില്‍ ഫാസിസം വേരുറച്ചു എന്നും ഇനി ജനാധിപത്യത്തിനു ഭാവിയില്ല എന്നും ആശങ്കപ്പെടുന്നവരോട്‌ അതിനുള്ള സമയമായില്ല എന്നാണ്‌ ഉപതെരഞ്ഞെടുപ്പുഫലങ്ങള്‍ നല്‍കുന്ന സന്ദേശം. വിവിധ സംസ്ഥാനങ്ങളിലാണ്‌ തെരഞ്ഞെടുപ്പു നടന്നത്‌. പലതും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടിയവ. 10 വര്‍ഷത്തെ യുപിഎ ഭരണത്തോട്‌ പ്രതികരിക്കാന്‍ ജനങ്ങള്‍ക്ക്‌ ബിജെപിയല്ലാതെ മറ്റു മാര്‍ഗ്ഗമുണ്ടായിരുന്നില്ല എന്നതാണ്‌ അവരുടെ വിജയത്തിന്റെ പ്രധാന കാരണം. കൂടെ വര്‍ഗ്ഗീയവികാരം ഇളക്കിവിട്ടതുമായപ്പോള്‍ വിജയം ഏകപക്ഷിയമായി. എന്നാലിപ്പോള്‍ അതേ ജനമിതാ ബാലറ്റ്‌ പെട്ടിയിലൂടെ തന്നെ ബിജെപിക്കും എന്‍ഡിഎക്കും സന്ദേശം നല്‍കുന്നു. ജനത്തിലും ജനാധിപത്യത്തിലും വിശ്വാസം നശിക്കുന്നതെന്തിന്‌?
27 സിറ്റിങ്‌ നിയമസഭാ മണ്ഡലങ്ങളില്‍ പന്ത്രണ്ട്‌ സീറ്റില്‍ മാത്രമാണ്‌ ബി.ജെ.പിക്ക്‌ മുന്നേറാനായത്‌. ഉത്തര്‍പ്രദേശില്‍ സമാജ്‌്‌്വാദി പാര്‍ട്ടിക്കാണ്‌ നേട്ടം. തിരഞ്ഞെടുപ്പ്‌ നടന്ന 11 മണ്ഡലങ്ങളില്‍ മൂന്നിടത്ത്‌ മാത്രമാണ്‌ ബി.ജെ.പി മുന്നിലുളളത്‌. ബാക്കി എട്ടിടത്തും സമാജ്‌വാദി പാര്‍ട്ടിയാണ്‌ ലീഡ്‌ ചെയ്യുന്നത്‌. ഗുജറാത്തിലും രാജസ്‌ഥാനിലും കോണ്‍ഗ്രസിനാണ്‌ നേട്ടം.രാജസ്‌ഥാനില്‍ തിരഞ്ഞെടുപ്പുനടന്ന നാലു സീറ്റുകളില്‍ മൂന്നും കോണ്‍ഗ്രസ്‌ നേടി. ഗുജറാത്തില്‍ ഫലം പ്രഖ്യാപിച്ച എട്ടു സീറ്റില്‍ ആറെണ്ണം ബിജെപിക്കും മൂന്നെണ്ണം കോണ്‍ഗ്രസിനും ലഭിച്ചു. നരേന്ദ്ര മോദി രാജിവച്ച വഡോദര ലോക്‌സഭാ മണ്ഡലത്തിലും, മണിനഗര്‍ നിയമസഭാമണ്ഡലത്തിലും ബി.ജെ.പി ജയിച്ചു പതിനഞ്ച്‌ വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ്‌ നേടിയതാണ്‌ ബിജെപിയുടെ ഏകനേട്ടം.
ഉപതിരഞ്ഞെടുപ്പ്‌ ഫലങ്ങളില്‍ ഉത്തര്‍പ്രദേശിലുണ്ടായ തിരിച്ചടി ബിജെപി പ്രതീക്ഷിച്ചിരുന്നതല്ല. ലോകസഭാ തെരഞ്ഞെടുപ്പുപോലെ അവസാനസമയം ലൗ ജിഹാദടക്കം തീവ്രഹിന്ദുത്വ വികാരം ഉയര്‍ത്തിയുള്ള ബിജെപിയുടെ പ്രചാരണം പ്രതീക്ഷിച്ച ഗുണം ചെയ്‌തില്ല. മാത്രമല്ല അത്‌ മറ്റ്‌ പാര്‍ട്ടികളുടെ ഏകീകരണത്തിന്‌ വഴിവയ്‌ക്കുകയും ചെയ്‌തു. 2017ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ്‌ പിടിക്കാനുള്ള ബിജെപിയുടെ പരീക്ഷണത്തിനേറ്റ തിരിച്ചടി കൂടിയാണിത്‌. ബിജെപിയുടെ തിരിച്ചടി ഗുണമായത്‌ സമാജ്‌ വാദി പാര്‍ട്ടിക്കാണെങ്കിലും ഇതിന്‌ അവകാശികള്‍ പലരുണ്ട്‌. ബിഎസ്‌പി ഉപതിരഞ്ഞെടുപ്പില്‍ നിന്ന്‌ വിട്ടുനിന്നു. പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ്‌ പ്രചാരണ രംഗത്ത്‌ പോലുമുണ്ടായിരുന്നില്ല. ഇത്‌ പിന്നാക്ക വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ കാരണമായി. ഇതിനൊപ്പം ആദിത്യനാഥ്‌ തന്നെ രംഗത്തിറങ്ങി ഹിന്ദുത്വ വികാരം ആളിക്കത്തിച്ചതോടെ മുസ്‌ളീം ന്യൂനപക്ഷ ഏകീകരണത്തിനും വഴിവച്ചു. 2017ലെ നിയസമഭ തിരഞ്ഞെടുപ്പില്‍ ബിഎസ്‌പിയും കോണ്‍ഗ്രസും രംഗത്തിറങ്ങുന്നതോടെ ഇപ്പോഴത്തെ പിന്നാക്ക ന്യൂനപക്ഷ ഏകീകരണത്തില്‍ വിള്ളലുണ്ടാകും. ഇത്‌ ഒഴിവാക്കാന്‍ ബിജെപി ഇതര പാര്‍ട്ടികള്‍ കൈകോര്‍ക്കുമോ? ഈ തിരിച്ചടി കൂടുതല്‍ കടുത്ത ഹിന്ദുത്വ പരീക്ഷണങ്ങള്‍ക്ക്‌ വഴിവയ്‌ക്കുമോ. വലിയ ചോദ്യങ്ങളാണ്‌ ഈ ഉപതിരഞ്ഞടുപ്പ്‌ ഫലം ഉയര്‍ത്തുന്നത്‌.
രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും തറപറ്റിയ കോണ്‍ഗ്രസ്‌ ഉപതിരഞ്ഞെടുപ്പ്‌ നടന്ന നാലില്‍ മൂന്ന്‌ സീറ്റും നേടി അപ്രതീക്ഷിത നേട്ടമുണ്ടാക്കി. കോട്ടസൗത്ത്‌ നിലനിര്‍ത്താനായതാണ്‌ ബി.ജെ.പിയുടെ നീക്കിയിരിപ്പ്‌. മോഡിയുടെ തട്ടകമായ ഗുജറാത്തില്‍ ബി.ജെ.പി ആറ്‌ സീറ്റ്‌ നിലനിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ്‌ മൂന്നു സീറ്റ്‌ ബി.ജെ.പിയില്‍ നിന്ന്‌ പിടിച്ചെടുത്തു. തീര്‍ച്ചയായും കോണ്‍ഗ്രസ്സിന്‌ ഈ വിജയങ്ങള്‍ നല്‍കുന്നത്‌ ജീവശ്വാസമാണ്‌.
ബിജെപിക്കൊപ്പം സിപിഎമ്മിനും ഈ ജനവിധി മുന്നറിയിപ്പു നല്‍കുന്നു. ഉപതിരഞ്ഞെടുപ്പ്‌ വിജയത്തിലൂടെ ബി.ജെ.പി ബംഗാള്‍ നിയമസഭയില്‍ അക്കൗണ്ട്‌ തുറന്നു. സി.പി.എമ്മിന്റെ സിറ്റിങ്‌ സീറ്റായ ബഷീര്‍ഹട്ട്‌ സൗത്ത്‌ പിടിച്ചെടുത്താണ്‌ ബി.ജെ.പി നിയമസഭയില്‍ അക്കൗണ്ട്‌ തുറന്നത്‌. ഇന്ത്യയുടെ സങ്കീര്‍ണ്ണ സാഹചര്യങ്ങളെ തങ്ങളുടെ ആചാര്യന്മാര്‍ തന്നെ പറയുന്ന പോലെ സമൂര്‍ത്തമായ വിശകലനത്തിനു വിധേയമാക്കാതിരുന്നാല്‍ സിപിഎമ്മിന്റെ ഭാവി ഭാസുരമല്ല എന്നുറപ്പ്‌. ബിജെപിയുടെ സവര്‍ണ്ണ – വര്‍ഗ്ഗീയ രാഷ്ട്രീയത്തിനുള്ള മറുപടിയല്ല സിപിഎമ്മിന്റെ വര്‍ഗ്ഗരാഷ്ട്രീയം. . കേരളത്തില്‍ തങ്ങളാണ്‌ ബിജെപിയുടെ വളര്‍ച്ചയെ തടയുന്നത്‌ എന്ന വാദവും പൊളിയാന്‍ തുടങ്ങിക്കഴിഞ്ഞു എന്നു മറക്കാതിരുന്നാല്‍ നന്ന്‌. കൊലപാതകങ്ങളല്ല അതിനുള്ള മറുപടിയെന്നും..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply