ജനാധിപത്യം ഔദാര്യമല്ല.
തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രാടം തിരുന്നാള്‍ മഹാരാജാവ് മരിച്ചു. മരണത്തില്‍ ശത്രുതകള്‍ ഇല്ലാതാകുന്നു എന്നു പറയാറുണ്ട്. എങ്കിലും അന്ത്യകര്‍മ്മങ്ങളെല്ലാം കഴിഞ്ഞ ഈ വേളയില്‍ പറയേണ്ടതു പരായാതിരിക്കുന്നത് ശരിയല്ല. വിടി ബല്‍റാം എംഎല്‍എയടക്കം പലരും ഇന്നലെതന്നെ ചില വസ്തുതകള്‍ സൂചിപ്പിച്ചിരുന്നു. ഒരു വ്യക്തി എന്ന നിലയില്‍ കാര്യമായ ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നില്ല. മറ്റെല്ലാവരേയും പോലെ അദ്ദേഹവും പൂര്‍ണ്ണനല്ലോ. എന്നാല്‍ തികച്ചും നിഷേധാത്മകമായ ചില കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതില്‍ ഏറ്റവും മുഖ്യമായ ഒന്ന് സൂചിപ്പിക്കുക മാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. പലരും […]
തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രാടം തിരുന്നാള്‍ മഹാരാജാവ് മരിച്ചു. മരണത്തില്‍ ശത്രുതകള്‍ ഇല്ലാതാകുന്നു എന്നു പറയാറുണ്ട്. എങ്കിലും അന്ത്യകര്‍മ്മങ്ങളെല്ലാം കഴിഞ്ഞ ഈ വേളയില്‍ പറയേണ്ടതു പരായാതിരിക്കുന്നത് ശരിയല്ല. വിടി ബല്‍റാം എംഎല്‍എയടക്കം പലരും ഇന്നലെതന്നെ ചില വസ്തുതകള്‍ സൂചിപ്പിച്ചിരുന്നു.
ഒരു വ്യക്തി എന്ന നിലയില്‍ കാര്യമായ ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നില്ല. മറ്റെല്ലാവരേയും പോലെ അദ്ദേഹവും പൂര്‍ണ്ണനല്ലോ. എന്നാല്‍ തികച്ചും നിഷേധാത്മകമായ ചില കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതില്‍ ഏറ്റവും മുഖ്യമായ ഒന്ന് സൂചിപ്പിക്കുക മാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. പലരും അത് സൂചിപ്പിച്ചു കഴിഞ്ഞു. എന്നാല്‍ മിക്കവരും അതിനെ വളരെ പോസറ്റീവ് ആയാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ സത്യത്തിലത് തികച്ചും നിഷേധാത്മകമായിരുന്നു.
താങ്കള്‍ എന്താണ് വോട്ടുചെയ്യാത്തത് എന്ന ചോദ്യത്തിന്റെ മറുപടിയാണ് ഉദ്ദേശിച്ചത്. ആ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ‘വോട്ടുചെയ്യാനുള്ള അവകാശം നല്‍കിയത് ഞങ്ങളാണല്ലോ. അപ്പോള്‍ ഒരു കൂട്ടര്‍ക്ക് എങ്ങനെയാണ് വോട്ടുചെയ്യുക? എല്ലാവരും ഞങ്ങള്‍ക്ക് തുല്ല്യരാണ്.’ വോട്ടു ചെയ്യാനുള്ള അവകാശം പോലെ ചെയ്യാതിരിക്കാനുള്ള അവകാശവും എല്ലാവര്‍ക്കുമുണഅട്. ഇപ്പോഴാകട്ടെ നിഷേധവോട്ടിനുള്ള അവകാശവുമുണ്ട്. എല്ലാവരും ഒരുപോലെയാണെന്ന് വിശ്വസിക്കാനും ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ഈ മറുപടിയിലെ ആദ്യവാചകത്തില്‍ ചരിത്രത്തിനും ജനാധിപത്യത്തിനും നേരെയുള്ള പുച്ഛമാണ് പ്രതിധ്വനിക്കുന്നത്. അതംഗീകരിക്കാന്‍ കഴിയില്ല. രാജ്യഭരണം ജനാധിപത്യത്തിനു വഴിമാറിയതിനുപിന്നിലും എല്ലാവര്‍ക്കും വോട്ടാവകാശം ലഭിച്ചതിനു പിന്നിലും എത്രയോ പോരാട്ടങ്ങളുടെ ചരിത്രമുണ്ട്. ഇവിടെ മാത്രമല്ല, ലോകത്തെങ്ങും. ഇപ്പോഴും പല രാജ്യങ്ങളിലും അത് തുടരുന്നു. ആ പോരാട്ടങ്ങളെയാണ് ഈ മറുപടിയിലൂടെ അദ്ദേഹം നിഷേധിച്ചത്. അത് ചരിത്രനിഷേധം കൂടിയാണ്.
പിന്നെ അദ്ദേഹത്തോടുള്ള നമ്മുടെ ആദരവ്. അദ്ദേഹത്തോടുമാത്രമല്ല, അനാവശ്യമായി ഒരുപാട് പേരോട് നമുക്ക് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള ആദരവുണ്ടല്ലോ. സിനിമാ നടനെ പട്ടാളക്കാരനാക്കി സെല്യൂട്ട അടിക്കു്‌നനതും ഇതുമായി വലിയ വ്യത്യാസമില്ല. ഒരുതരത്തിലുള്ള മാനസിക അടിമത്തം. അതിന് അദ്ദേഹത്തെയല്ല കുറ്റപ്പെടുത്തേണ്ടത്. സ്വയമാണ്. എന്നാല്‍ തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത് അനുചിതം തന്നെ. ഒപ്പം മറ്റു പലരുടേയും മരണത്തിലും അനാവശ്യമായി അവധി പ്രഖ്യാപിക്കലും ആകാശത്തേക്ക് വെടിവെക്കലുമൊക്കെയുണ്ടെന്ന് മറക്കരുത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in