ജനവിരുദ്ധ നയങ്ങളില്‍ പിണറായിയും മോദിയും ഒരേപോലെ, ഗെയില്‍പദ്ധതി നിയമ വിരുദ്ധം
ഡോ.സന്ദീപ് പാണ്ഡെ ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി തീര്‍ത്തും നിയമവിരുദ്ധമായാണ് നടപ്പാക്കുന്നതെന്നും ജന വിരുദ്ധ നയങ്ങളില്‍ മോദിയും പിണറായിയും പിന്തുടരുന്നത് ഒരേ നയമാണന്നും നര്‍മ്മദ ആന്തോളന്‍ ബച്ചാവോ സമര നേതാവും,സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സെക്രട്ടറിയും, മാഗ്‌സസെ അവാര്‍ഡ് ജേതാവുമായ ഡോ.സന്ദീപ് പാെണ്ഡ പറഞ്ഞു. എരഞ്ഞിമാവില്‍ ഗയില്‍ വിരുദ്ധ സമരപന്തലും ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പ്രദേശവും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട സംസാരിക്കുകയായിരുന്നു അദ്ധേഹം. സര്‍ക്കാര്‍ പദ്ധതിക്കായികൃഷിയിടങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ 70 ശതമാനം കര്‍ഷകരുടെ അനുമതി […]
ഡോ.സന്ദീപ് പാണ്ഡെ
ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി തീര്‍ത്തും നിയമവിരുദ്ധമായാണ് നടപ്പാക്കുന്നതെന്നും ജന വിരുദ്ധ നയങ്ങളില്‍ മോദിയും പിണറായിയും പിന്തുടരുന്നത് ഒരേ നയമാണന്നും നര്‍മ്മദ ആന്തോളന്‍ ബച്ചാവോ സമര നേതാവും,സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സെക്രട്ടറിയും, മാഗ്‌സസെ അവാര്‍ഡ് ജേതാവുമായ ഡോ.സന്ദീപ് പാെണ്ഡ പറഞ്ഞു. എരഞ്ഞിമാവില്‍ ഗയില്‍ വിരുദ്ധ സമരപന്തലും ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പ്രദേശവും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട സംസാരിക്കുകയായിരുന്നു അദ്ധേഹം. സര്‍ക്കാര്‍ പദ്ധതിക്കായികൃഷിയിടങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ 70 ശതമാനം കര്‍ഷകരുടെ അനുമതി വേണമെന്നതാണ് രാജ്യത്തെനിയമം. ഗെയില്‍ പദ്ധതി സര്‍ക്കാരും പ്രൈവറ്റ് കമ്പനികളും സംയുക്തമായാണ് നടപ്പാക്കുന്നത്. അത് കൊണ്ട് 80 ശതമാനം കര്‍ഷകരുടെ അനുമതിയെങ്കിലും ആവശ്യമാണ്. എന്നാല്‍ ഇത് പാലിക്കാതെ തീര്‍ത്തും നിയമവിരുദ്ധമായി നടപ്പാക്കുന്ന പദ്ധതിയാണിത്. പ്രകൃതിയെ തകര്‍ക്കുന്ന ഈ പദ്ധതിക്കെതിരെ എല്ലാ പിന്തുണയും ഉണ്ടാവുമെന്നും ഡോ.സന്ദീപ് പാണ്ഡെ പറഞ്ഞു. നേരത്തെ എരഞ്ഞിമാവിലെ സമരപന്തലിലെത്തിയ അദ്ധേഹം ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ച് ഇരകളുടെ പരാതികള്‍ കേട്ട ശേഷമാണ് തിരിച്ചു പോയത്. സമരക്കാരെ തീവ്രവാദികളായി മുദ്ര കുത്തുന്ന സര്‍ക്കാര്‍ നിയമ ലംഘനങ്ങള്‍ക്ക് കൂട്ടുപിടിച്ച് യഥാര്‍ത്ഥ ഭീകരവാദികളായി മാറിയെന്നും അദ്ധേഹം പറഞ്ഞു.
എന്‍.എ.പി.എ (നാഷനല്‍ അലയന്‍സ് ഫോര്‍ പീപ്പിള്‍സ് മൂവ്്മന്റ്) സംസ്ഥാന കണ്‍വീനറും, ലോഹ്യവിചാരവേദി പ്രവര്‍ത്തകനുംമായ വിജയരാഘവന്‍ ചേലിയ, ഡോ.പി കെ നൗഷാദ് ഡയറക്ടര്‍ എഡ്യൂക്കേഷന്‍, ചേമ്പര്‍ ഓഫ് Education, കോഴിക്കോട് സര്‍വകലാശാല അംബേദ്കര്‍ ലോഹ്യസ്റ്റഡി സെന്റര്‍ നേതാവ് സനില്‍ മുഹമ്മദ് റാഷി, എരഞ്ഞിമാവ് സമരസമിതി ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍, ബഷീര്‍ പുതിയോട്ടില്‍,കെ പി അബ്ദുറഹ്മാന്‍, ജി.അബ്ദുല്‍ അക്ബര്‍, ശംസുദ്ദീന്‍ ചെറുവാടി, റൈഹാന ബേബി, ടി.പി മുഹമ്മദ്, ജാഫര്‍ എരഞ്ഞിമാവ്, കരീം പഴയങ്കല്‍, നജീബ്കരങ്ങാടന്‍, ബാവ പവര്‍വേള്‍ഡ്, സാലിം ജീറോഡ് എന്നിവര്‍ പങ്കെടുത്തു.
എരഞ്ഞിമാവ് ഗെയില്‍ സമരത്തിന് പ്രാദേശികതലത്തില്‍ പുതിയ സമരപന്തലുകള്‍ ഉയര്‍ന്നുകഴിഞ്ഞു. ഈ സമരപന്തലുകളുടെ കീഴില്‍ സമരസമിതിയുടെ നേതൃതത്തില്‍ ഇരകളും ജനാതിപത്യ വിശ്വാസികളും ഒരുമിച്ചുള്ള പോരാട്ടമാണ് വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്നത്. കാവനൂരിലെ ചെങ്ങര തടത്തിലും, ഏലിയാപറമ്പിലും, കിഴുപറമ്പ് പഞ്ചായത്തിലെ വാദിനൂരും, കാരശ്ശേരി പഞ്ചായത്തിലെ സര്‍ക്കാര്‍പറമ്പിലും, പൂക്കോട്ടൂരിലും സമരപന്തലുകള്‍ ഉയര്‍ന്നു. നാളെയും മറ്റന്നാളുമായി പദ്ധതികടന്നുപോകുന്ന മുഴുവന്‍ പഞ്ചായത്തുകളിലും സമരപന്തല്‍ ഉയരുന്നതാണ് എന്ന് എരഞ്ഞിമാവ് സമരസമിതി ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍ അറിയിച്ചു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in