ജനപക്ഷയാത്രയുടെ രാഷ്ട്രീയ ചലനങ്ങള്‍….

മദ്യവിഷയത്തിലും പാരിസ്ഥിതിക വിഷയങ്ങളിലും കര്‍ശനമായ നിലപാടെടുക്കുന്ന കെ പി സി സി പ്രസിഡന്റ്‌ വി എം സുധീരനെതിരായ നീക്കങ്ങള്‍ ശക്തമാകുന്നതായാണ്‌ റിപ്പോര്‍ട്ട്‌. ഇതാകട്ടെ മുഖ്യമായും നടക്കുന്നത്‌ കോണ്‍ഗ്രസ്സില്‍ നിന്നുതന്നെ എന്നതാണ്‌ കൗതുകകരം. ജനപക്ഷയാത്രയുടെ തിളക്കം കുറക്കാനുള്ള നീക്കമാണ്‌ മുഖ്യമായും നടക്കുന്നത്‌. കെ മുരളീധരനും രമേശ്‌ ചെന്നിത്തലയുമൊക്കെ പ്രസിഡന്റായപ്പോഴും സമാനമായ യാത്രകള്‍ നടത്തിയിരുന്നു. എന്നാല്‍ അന്നത്തേക്കാളൊക്കെ കലുഷിതമാണ്‌ ഇപ്പോള്‍ കേരള രാഷ്ട്രീയം. അഴിമതിതന്നെയാണ്‌ പ്രധാന വിഷയം. കെ എം മാണിയില്‍ നിന്നാരംഭിച്ച്‌ രാഹുല്‍ ആര്‍ നായരിലൂടെ ഇപ്പോഴത്‌ സൂരജിലെത്തിനില്‍ക്കുന്നു. […]

sssമദ്യവിഷയത്തിലും പാരിസ്ഥിതിക വിഷയങ്ങളിലും കര്‍ശനമായ നിലപാടെടുക്കുന്ന കെ പി സി സി പ്രസിഡന്റ്‌ വി എം സുധീരനെതിരായ നീക്കങ്ങള്‍ ശക്തമാകുന്നതായാണ്‌ റിപ്പോര്‍ട്ട്‌. ഇതാകട്ടെ മുഖ്യമായും നടക്കുന്നത്‌ കോണ്‍ഗ്രസ്സില്‍ നിന്നുതന്നെ എന്നതാണ്‌ കൗതുകകരം. ജനപക്ഷയാത്രയുടെ തിളക്കം കുറക്കാനുള്ള നീക്കമാണ്‌ മുഖ്യമായും നടക്കുന്നത്‌.
കെ മുരളീധരനും രമേശ്‌ ചെന്നിത്തലയുമൊക്കെ പ്രസിഡന്റായപ്പോഴും സമാനമായ യാത്രകള്‍ നടത്തിയിരുന്നു. എന്നാല്‍ അന്നത്തേക്കാളൊക്കെ കലുഷിതമാണ്‌ ഇപ്പോള്‍ കേരള രാഷ്ട്രീയം. അഴിമതിതന്നെയാണ്‌ പ്രധാന വിഷയം. കെ എം മാണിയില്‍ നിന്നാരംഭിച്ച്‌ രാഹുല്‍ ആര്‍ നായരിലൂടെ ഇപ്പോഴത്‌ സൂരജിലെത്തിനില്‍ക്കുന്നു. അഴിമതി വാര്‍ത്തകള്‍ സജീവമായതോടെ ജനപക്ഷയാത്രയുടെ വാര്‍ത്താപ്രാധാന്യം കുറഞ്ഞു. അതിനിടയില്‍ യാത്രക്കായി ബാറുടമയില്‍ നിന്നും പണം വാങ്ങിയ വാര്‍ത്തയും പുറത്തുവന്നു.
സുധീരനെ പ്രായോഗിക നിലപാടില്ലാത്ത നേതാവായി ചിത്രീകരിക്കാനും ജനപക്ഷയാത്രയെ ‘ആളില്ലാ ജാഥ’യാക്കി മാറ്റാനും പാര്‍ട്ടിയില്‍ ആസൂത്രിതശ്രമം നടക്കുന്നു എന്നുതന്നെ കരുതാം. എന്നാല്‍ സുധീരന്‍ രണ്ടും കല്‍പ്പിച്ചുതന്നെയാണ്‌. ബാറുടമയില്‍നിന്ന്‌ പണം പിരിച്ചതിന്‌ തൃശൂരിലും യാത്ര പരാജയപ്പെടുത്താന്‍ ശ്രമിച്ചതിന്‌ പാലക്കാട്ടും പാര്‍ട്ടി ഭാരവാഹികള്‍ക്കെതിരെ സുധീരന്‍ നടപടിയെടുത്തിട്ടുണ്ട്‌. പണം പിരിച്ചതും റസീറ്റ്‌ പുറത്തുവന്നതും ഗൂഡാലോചനയാണെന്ന്‌ ഏറെക്കുറെ തെളിഞ്ഞുകഴിഞ്ഞു.
യാത്രയുടെ മണ്ണാര്‍ക്കാട്ടെ സ്വീകരണചടങ്ങില്‍ ആദിവാസി പ്രാതിനിധ്യം തീരെ ഉണ്ടായിരുന്നില്ല. അതിന്റെ പേരിലാണ്‌ പാലക്കാട്ടെ ചില ഭാരവാഹികള്‍ക്കെതിരേ നടപടിയെടുത്തത്‌. വര്‍ഷങ്ങളായി അട്ടപ്പാടി മേഖലയിലെ ആദിവാസിചൂഷണത്തില്‍ സജീവപങ്കാളികളായിരുന്നു ഈ നേതാക്കള്‍. തദ്ദേശ സ്വയംഭരണ ഭാരവാഹികളായിരിക്കെ ആദിവാസിക്ഷേമത്തിനനുവദിച്ച കോടികള്‍ കൈക്കലാക്കുന്നതില്‍ മറ്റുപാര്‍ട്ടിനേതാക്കള്‍ക്കൊപ്പം ഇവരും സജീവമായി പങ്കാളികളാണ്‌. ഈ നേതാക്കളോടുള്ള പ്രതിഷേധമെന്ന നിലയിലായിരുന്നു ആദിവാസികള്‍ പരിപാടി ബഹിഷ്‌ക്കരിച്ചത്‌.
ആദിവാസിക്ഷേമത്തിനുവദിച്ച പണം തട്ടിയെടുത്തതായി തെളിഞ്ഞ നേതാവ്‌, വിവാദവ്യവസായിക്കൊപ്പം വിനോദസഞ്ചാരത്തിനുപോയ നേതാവ്‌, പണിതീര്‍ക്കാത്ത പാലത്തിന്റെ കരാറുകാരന്‍, അട്ടപ്പാടിയില്‍ ബസ്‌ ക്ലീനറായി എത്തി കോടീശ്വരനായി മാറിയ നേതാവ്‌ തുടങ്ങിയവര്‍ക്കെതിരെയാണ്‌ സുധീരന്‍ നടപടിയെടുത്തത്‌. എന്നാല്‍ പുറത്താക്കിയ നേതാക്കളെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കമാണ്‌ ഇപ്പോള്‍ അട്ടപ്പാടിയില്‍ നടക്കുന്നത്‌. അതാകട്ടെ മണ്ണ്‌ – പാറ മാഫിയകളുടെ അനുഗ്രഹാശംസകളോടെയാണത്രെ.
സുധീരന്‍ കെപിസിസി പ്രസിഡന്റാി തുടരുന്നത്‌ കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ക്ക്‌ പേടിസ്വപ്‌നമാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. സിപിഎമ്മില്‍ വിഎസ്‌ നേരിട്ട പ്രശ്‌നങ്ങള്‍ തന്നെയാണ്‌ കോണ്‍ഗ്രസ്സില്‍ സുധീരനും നേരിടുന്നത്‌. ഐ, എ വിഭാഗങ്ങള്‍ സുധീരനെതിരെ കൈകോര്‍ത്തിട്ടുണ്ട്‌. അതിനുപുറമെയാണ്‌ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തമ്മിലുള്ള ശീതസമരം. സത്യത്തില്‍ ഇമേജ്‌ വര്‍ദ്ധിപ്പിക്കാന്‍ മൂന്നുനേതാക്കളും തമ്മിലുള്ള മത്സരം രൂക്ഷമായിരിക്കുകയാണ്‌. സുധീരന്‍ പണ്ടുമുതലെ ജനപക്ഷ നിലപാടുകളില്‍ ഉറച്ചുനിന്നെങ്കില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും അദ്ദേഹത്തെ മറികടക്കാനുള്ള ശ്രമമാണ്‌. മദ്യനയത്തില്‍ ഉമ്മന്‍ ചാണ്ടി സുധീരനെ കടത്തിവെട്ടിയെങ്കിലും അതിന്റെ തിളക്കം ഇപ്പോള്‍ കുറഞ്ഞു. അപ്പോഴും ഏതു പ്രതിസന്ധിയേയും ചാണ്ടി അനായാസേന മറികടക്കുന്നു. അദ്ദേഹത്തോടേറ്റുമുട്ടുന്ന പ്രതിപക്ഷമാണ്‌ ക്ഷീണിക്കുന്നത്‌. ചെന്നിത്തലയാകട്ടെ അഴിമതിക്കെതിരെ കര്‍ശനമായ നിലപാടെടുത്ത്‌ കയ്യടി വാങ്ങാനുള്ള ശ്രമമാണ്‌. രാഹുല്‍ നായര്‍ക്കും സൂരജിനും ശേഷം ആ ലിസ്റ്റ്‌ നീളാനാണ്‌ സാധ്യത. ഋഷിരാജ്‌ സിങ്ങിനെ തന്റെ വകുപ്പിലേക്ക്‌ കൊണ്ടുവരാനും ചെന്നിത്തല ശ്രമിക്കുന്നുണ്ടത്രെ. സുധീരനൊപ്പം ചെന്നിത്തലയും പല നേതാക്കള്‍ക്കും ഭീഷണിയാകുകയാണ്‌. മൂന്നുപേരുമായുള്ള മത്സരം പ്രതിപക്ഷത്തിനും തലവേദനയായിട്ടുണ്ട്‌. ഈ നിലക്കുപോയാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ തന്നെ നേട്ടം കൊയ്യുമെന്നാണവര്‍ ഭയപ്പെടുന്നത്‌. കെ എം മാണിയെ വലിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. സിപിഎമ്മും സിപിഐയുമായുള്ള അടി തുടരുന്നു. ഏറ്റവും മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും ഉപയോഗിക്കാന്‍ കഴിയാത്തതില്‍ എല്‍ഡിഎഫ്‌ അണികളും ഇമേജ്‌ മത്സരവംു ഗ്രൂപ്പിസവും സൃഷ്ടിക്കുന്ന പ്രതിസന്ധികളലി്‌# യുഡിഎഫ്‌ അണികളും ഖിന്നരാണ്‌. എതിര്‍പക്ഷത്തേക്കാള്‍ സ്വന്തം പക്ഷത്തെ ഭയപ്പെടേണ്ട അവസ്ഥയിലേക്ക്‌ ഇരുമുന്നണികളും മാറുന്ന രസകരമായ കാഴ്‌ചയാണ്‌ കേരളരാഷ്ട്രീയത്തില്‍ കാണുന്നത്‌.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply