ജഡ്ജിമാര്‍ക്കെന്താ കൊമ്പുണ്ടോ?
ഇനിയെങ്കിലും ഉന്നയിക്കേണ്ട ചോദ്യമാണിത്. മറ്റെല്ലാവര്‍ക്കുമെന്നപോലെ ജഡ്ജിമാര്‍ക്കും വേതനം നല്‍കുന്നത് പൊതുസമൂഹം തന്നെയല്ലേ? എന്നിട്ടും തങ്ങള്‍ക്കേല്‍പ്പിച്ച തൊഴില്‍ ചെയ്യാന്‍ അവര്‍ വിസമ്മതിക്കുന്നു – അതും മതിയായ കാരണങ്ങളില്ലാതെ. മറുവശത്ത് ഉത്തരവാദിത്തം നിര്‍വ്വഹിക്കാത്തവരെ പലപ്പോഴും കുറ്റപ്പെടുത്തുകയും ചെയ്യുന്നു. എസ്.എന്‍.സി. ലാവ്‌ലിന്‍ അഴിമതി കേസിലെ പ്രതികളെ കുറ്റവിമുക്തമാക്കിയ വിചാരണ കോടതി വിധിക്കെതിരായ റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസും ഒഴിവായ സംഭവമാണ് ഈ ചോദ്യം ചോദിക്കാന്‍ പ്രേരിപ്പിക്കുന്നത്.. ഇതോടെ കേസ് പരിഗണിക്കുന്നതില്‍ നിന്നും പിന്മാറിയ ജഡ്ജിമാരുടെ എണ്ണം […]
ഇനിയെങ്കിലും ഉന്നയിക്കേണ്ട ചോദ്യമാണിത്. മറ്റെല്ലാവര്‍ക്കുമെന്നപോലെ ജഡ്ജിമാര്‍ക്കും വേതനം നല്‍കുന്നത് പൊതുസമൂഹം തന്നെയല്ലേ? എന്നിട്ടും തങ്ങള്‍ക്കേല്‍പ്പിച്ച തൊഴില്‍ ചെയ്യാന്‍ അവര്‍ വിസമ്മതിക്കുന്നു – അതും മതിയായ കാരണങ്ങളില്ലാതെ. മറുവശത്ത് ഉത്തരവാദിത്തം നിര്‍വ്വഹിക്കാത്തവരെ പലപ്പോഴും കുറ്റപ്പെടുത്തുകയും ചെയ്യുന്നു.
എസ്.എന്‍.സി. ലാവ്‌ലിന്‍ അഴിമതി കേസിലെ പ്രതികളെ കുറ്റവിമുക്തമാക്കിയ വിചാരണ കോടതി വിധിക്കെതിരായ റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസും ഒഴിവായ സംഭവമാണ് ഈ ചോദ്യം ചോദിക്കാന്‍ പ്രേരിപ്പിക്കുന്നത്.. ഇതോടെ കേസ് പരിഗണിക്കുന്നതില്‍ നിന്നും പിന്മാറിയ ജഡ്ജിമാരുടെ എണ്ണം മൂന്നായി.
സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനടക്കം ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതി വിധി ചോദ്യംചെയ്ത് െ്രെകം നന്ദകുമാര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. നേരത്തെ റിവിഷന്‍ ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ കെ. ഹരിലാല്‍, തോമസ് പി. ജോസഫ് എന്നിവരും വാദം കേള്‍ക്കുന്നതില്‍ നിന്നും ഒഴിവായിരുന്നു. തങ്ങളുടെ തീരുമാനത്തിന് എന്തു ന്യായീകരണണാണ് ഈ ന്യായാധിപര്‍ക്കുള്ളതെന്ന് വ്യക്തമല്ല. ജനാധിപത്യ സംവിധാനമായിട്ടുപോലും ന്യായാധിപരുടെ അന്യായമായ ഇത്തരം പ്രവര്‍ത്തികള്‍ ചോദ്യം ചെയ്യാന്‍ വകുപ്പില്ല എന്നതാണ് തമാശ.
മറുവശത്ത് കേസില്‍ അപ്പീല്‍ നല്‍കാത്ത സിബിഐ നിലപാടും വിവാദമായിട്ടുണ്ട്. കേസ് ഇല്ലാതാക്കാന്‍ സിബിഐ ഒത്തുകളിക്കുകയാണെന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ലെന്ന് കോണ്‍ഗ്രസ്സ് നേതാവ് സുധീരനടക്കം ചൂണ്ടികാട്ടി.
ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ അടക്കം പ്രതികളുടെ വിടുതല്‍ ഹര്‍ജി അനുവദിച്ചുകൊണ്ട് തിരുവനന്തപുരം സിബിഐ കോടതി ഉത്തരവായത് നവംബര്‍ അഞ്ചിനാണ്. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള മൂന്നുമാസം കാലാവധി ഈ ഫെബ്രുവരി നാലിന് പൂര്‍ത്തിയാകും. അപ്പീല്‍ നല്‍കാത്തത് ഒത്തുകളിയാണെന്ന് സംശയിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്താം? ചുരുക്കത്തില്‍ ഏറെ കോളിളക്കമുണ്ടായ ലാവ്‌ലിന്‍ കേസ് രാഷ്ട്രീയ നേതൃത്വവും ജുഡീഷ്യറിയും ചേര്‍ന്ന് അവസാനിപ്പിക്കുകയാണെന്നു സാരം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in