ചെന്നെയില്‍ പീഡനം കുറവ് : ബാബുപാല്‍ ഗൗറിന്റെ കണ്ടുപിടുത്തം

സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ അനുദിനം വര്‍ദ്ധിക്കുമ്പോഴും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുകയും നിയമങ്ങള്‍ കര്‍ക്കശമാക്കുകയും ചെ്‌യുന്നതിനുപകരം കുറ്റം സ്ത്രീകളില്‍ ആരോപിച്ച് തടിയൂരാന്‍ ശ്രമിക്കുകയാണ് നമ്മുടെ പുരുഷകേസരികളായ ഭരണാധികാരികള്‍. ബി.ജെ.പി നേതാവും മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയുമായ ബാബുലാല്‍ ഗൗര്‍ ആണ് ഈ നിരയിലെ ഒടുവിലത്തെയാള്‍. ചെന്നൈയില്‍ ലൈംഗിക അതിക്രമം കുറയാന്‍ കാരണം സ്ത്രീകള്‍ ശരീരം പ്രദര്‍ശിപ്പിക്കാതെ വേഷം ധരിക്കുന്നതും അവര്‍ പതിവായി ക്ഷേത്രത്തില്‍ പോകുന്നവരുമായതുകൊണ്ടുമാണെന്ന് അദ്ദേഹം കണ്ടെത്തി. ചെന്നൈയെ അപേക്ഷിച്ച് ഭോപ്പാലില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം കൂടുതലായതിനെ പരാമര്‍ശിച്ചായിരുന്നു ബാബുലാല്‍ ഗൗറിന്റെ പരാമര്‍ശം. […]

gaur-230_110911081929സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ അനുദിനം വര്‍ദ്ധിക്കുമ്പോഴും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുകയും നിയമങ്ങള്‍ കര്‍ക്കശമാക്കുകയും ചെ്‌യുന്നതിനുപകരം കുറ്റം സ്ത്രീകളില്‍ ആരോപിച്ച് തടിയൂരാന്‍ ശ്രമിക്കുകയാണ് നമ്മുടെ പുരുഷകേസരികളായ ഭരണാധികാരികള്‍. ബി.ജെ.പി നേതാവും മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയുമായ ബാബുലാല്‍ ഗൗര്‍ ആണ് ഈ നിരയിലെ ഒടുവിലത്തെയാള്‍. ചെന്നൈയില്‍ ലൈംഗിക അതിക്രമം കുറയാന്‍ കാരണം സ്ത്രീകള്‍ ശരീരം പ്രദര്‍ശിപ്പിക്കാതെ വേഷം ധരിക്കുന്നതും അവര്‍ പതിവായി ക്ഷേത്രത്തില്‍ പോകുന്നവരുമായതുകൊണ്ടുമാണെന്ന് അദ്ദേഹം കണ്ടെത്തി. ചെന്നൈയെ അപേക്ഷിച്ച് ഭോപ്പാലില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം കൂടുതലായതിനെ പരാമര്‍ശിച്ചായിരുന്നു ബാബുലാല്‍ ഗൗറിന്റെ പരാമര്‍ശം.

ചെന്നൈയിലെ സ്ത്രീകള്‍ ശരീര പ്രദര്‍ശനം നടത്താത്ത രീതിയിലുള്ള വേഷവിധാനമാണ് അനുഷ്ഠിക്കുന്നത്. ഒപ്പം ആചാരാനുഷ്ഠാനങ്ങളില്‍ ആത്മാര്‍ത്ഥതയുള്ളവരാണ്. ഇതുരണ്ടുമാണ് ലൈംഗിക അതിക്രമങ്ങള്‍ അവിടെ കുറയാന്‍ കാരണമെന്ന് ചെന്നൈയിലെ പല മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും ബാബുലാല്‍ ഗൗര്‍ പറഞ്ഞു.
ഗൗര് ഇത്തരത്തില്‍ പറയുന്നത് ആദ്യമായല്ല. 2012 ഡിസംബര്‍ ആറിന് ഡല്‍ഹിയില്‍ നടന്ന കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തിലും പ്രകോപനമുണ്ടാക്കുന്ന രീതിയില്‍ സ്ത്രീകള്‍ വേഷം ധരിക്കരുതെന്നായിരുന്നു ഗൗര്‍ പറഞ്ഞത്.
സ്ത്രീകളടക്കം മുഴുവന്‍ പേരുടേയും പ്രാഥമികമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ ഒരു മന്ത്രിയാണ് ഇ്ന്ന രീതിയില്‍ വസ്ത്രം ധരിക്കണമെന്നും ക്ഷേത്രങ്ങളില്‍ പോകണമെന്നുമെല്ലാം അടിച്ചേല്‍പ്പിക്കുന്നത്. അതനുസരിച്ചില്ലെങ്കില്‍# നിങ്ങള് അക്രമിക്കപ്പെടാം, അതില്‍ സര്‍ക്കാരിനു ഉത്തരവാദിത്തമില്ല എന്ന ധ്വനി ഈ വാക്കുകളിലുണ്ട്. അതിനല്ല ഇയാളെ മന്ത്രിയാക്കിയിരിക്കുന്നത്. തന്റെ ഉത്തരവാദിത്തം നിര്‍വ്വഹിക്കാനാകില്ലെങ്കില്‍ രാജി വെക്കുന്നതല്ലേ ഉചിതം?
എന്തായാലും ബാബുലാല്‍ ഗൗറിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. 83 ാമത്തെ വയസ്സില്‍ സ്ത്രീകള്‍ എന്തൊക്ക വേഷമാണ് ധരിക്കുന്നതെന്ന് നോക്കാതെ അവര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഗൗറിനോട് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മനക് അഗര്‍വാള്‍ ആവശ്യപ്പെട്ടു.
ലൈംഗിക അതിക്രമവും വേഷവിധാനവും തമ്മില്‍ ബന്ധമുണ്ടെങ്കില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ എന്തുകൊണ്ട് അതിക്രമത്തിനിരയാകുന്നുവെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ അര്‍ച്ചന ജയ് സ്വാള്‍ ചോദിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply