ചെങ്ങറസമരഭൂമി സംഘര്‍ഷാവസ്ഥസൃഷ്ടിച്ച് പിടിച്ചെടുക്കാന്‍ സി.പി.ഐ.എം ശ്രമം….

സലീനാ പ്രാക്കാനം സമരസമിതിയുടെ അനുവാദം ഇല്ലാതെ അയ്യായിരിത്തോളം വരുന്ന സി.പി.ഐ.എം പ്രവര്‍ത്തകര്‍ നാളെ ചെങ്ങറസമരഭൂമിയിലേക്ക് മാര്‍ച്ച് നടത്തുന്നു. 2007 ആഗസ്റ്റ് 23-ാം തീയതി സാധുജനവിമോചന സംയുക്തവേദിയുടെ നേതൃത്വത്തില്‍ തുടങ്ങിവെച്ച ഭൂസമരം ഇന്നേക്ക് 10 വര്‍ഷം പിന്നിടുകയും സമരം തുടങ്ങിയ ദിവസം മുതല്‍ ആ സമരത്തെ അടിച്ചുതകര്‍ക്കാന്‍ പോലീസിനെ ഉപയോഗിച്ചും ഹാരിസണ്‍ ഗുണ്ടകളെ ഉപയോഗിച്ചും മനുഷ്യത്വരഹിതമായ രീതിയില്‍ അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ശ്രമിച്ചത് ലോക ജനത അറിഞ്ഞതാണ്. കൂടാതെ ആഹാരവും വെള്ളവും വൈദ്യസഹായവും നിഷേധിച്ചുകൊണ്ട് സമരക്കാരെ അതികഠിനമായി ബുദ്ധിമുട്ടിച്ചു. […]

ccc

സലീനാ പ്രാക്കാനം

സമരസമിതിയുടെ അനുവാദം ഇല്ലാതെ അയ്യായിരിത്തോളം വരുന്ന സി.പി.ഐ.എം പ്രവര്‍ത്തകര്‍ നാളെ ചെങ്ങറസമരഭൂമിയിലേക്ക് മാര്‍ച്ച് നടത്തുന്നു. 2007 ആഗസ്റ്റ് 23-ാം തീയതി സാധുജനവിമോചന സംയുക്തവേദിയുടെ നേതൃത്വത്തില്‍ തുടങ്ങിവെച്ച ഭൂസമരം ഇന്നേക്ക് 10 വര്‍ഷം പിന്നിടുകയും സമരം തുടങ്ങിയ ദിവസം മുതല്‍ ആ സമരത്തെ അടിച്ചുതകര്‍ക്കാന്‍ പോലീസിനെ ഉപയോഗിച്ചും ഹാരിസണ്‍ ഗുണ്ടകളെ ഉപയോഗിച്ചും മനുഷ്യത്വരഹിതമായ രീതിയില്‍ അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ശ്രമിച്ചത് ലോക ജനത അറിഞ്ഞതാണ്. കൂടാതെ ആഹാരവും വെള്ളവും വൈദ്യസഹായവും നിഷേധിച്ചുകൊണ്ട് സമരക്കാരെ അതികഠിനമായി ബുദ്ധിമുട്ടിച്ചു. സമരക്കാരെ സംരക്ഷിക്കാനോ അവര്‍ക്ക് സംരക്ഷണം കൊടുക്കുന്നതിനോ അന്നത്തെ എല്‍.ഡി.എഫ്.ഗവണ്‍മെന്റ് സന്മനസ്സുകാണിക്കാതെ സമരഭൂമിയില്‍ ഉള്ളവര്‍ മാവോയിസ്റ്റുകള്‍ ആണെന്നും മോഷ്ടാക്കള്‍ ആണെന്നും ചിത്രീകരിച്ച് കള്ളകേസ്സുകളില്‍ കുടുക്കി ജയിലില്‍ അടയ്ക്കുകയാണ് ഉണ്ടായത്. ഈ കൊടും പീഢനങ്ങളെയെല്ലാം അതിജീവിച്ച് സമരക്കാര്‍ അവരുടെ കുഞ്ഞുങ്ങളെ സംരക്ഷിച്ച് സമരഭൂമി കൃഷിഭൂയാക്കി മാറ്റുകയും ഇന്ന് നൂറ്കണക്കിന് ആള്‍ക്കാര്‍ക്ക് കഴിക്കാനുള്ള കാര്‍ഷിക വിളകള്‍ അവിടെ ഉത്പാദിപ്പിക്കുകയും സ്വസ്ഥമായ നിത്യജീവിതത്തിലേക്ക അവര്‍ പാകപ്പെടുകയും ചെയ്തു. എന്നാല്‍ ഏതാനം നാളുകള്‍ക്ക് മുമ്പ് സമരനേതാവായ ളാഹാ ഗോപാലന്‍ സമരമുഖത്തുനിന്നും പിന്മാറിയതോടെ നേതൃത്വത്തിന്റെ അഭാവം മുതലെടുത്തുകൊണ്ട് സി.പി.ഐ.എം പാര്‍ട്ടിയുടെ ചാരനെ ഭൂരഹിതന്‍ എന്നവ്യാജേന സമരഭൂമിയില്‍ കടത്തിവിടുകയും ഏകദേശം ഒന്നര വര്‍ഷം കൊണ്ട് മുപ്പതോളം വരുന്ന കുടുംബങ്ങളെ അവരുടെ വരുതിയില്‍ കൊണ്ട് വരികയുംചെയ്തു. സമരഭൂമിക്കുള്ളില്‍ ഉണ്ടായിരുന്ന ചെറിയ ചെറിയ സൗന്ദര്യ പിണക്കങ്ങള്‍പോലും ക്രിമിനല്‍ വല്‍ക്കരിച്ച് കാണിക്കാന്‍ ശ്രമിക്കുകയും സമരഭൂമിക്കുള്ളില്‍ പത്ത് വര്‍ഷം കൊണ്ട് തുടര്‍ന്ന് വന്നിരുന്നുകൊണ്ടിരുന്ന സംരക്ഷണ സുരക്ഷാനിയമങ്ങള്‍ ലംഘിക്കുകയും സമരസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാതെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ സമരഭൂമിക്കുള്ളില്‍ ശക്തമാക്കാന്‍ ശ്രമിച്ചതോടെ സമരനേതൃത്വങ്ങള്‍ അതിനെ എതിര്‍ക്കുകയും തടയുകയും ചെയ്തു. ഈ വിഷയങ്ങള്‍ ചെന്നെത്തിയത് ഇരുകൂട്ടരും പരസ്പ്പരം അക്രമാസക്തരാകുന്ന നിലയിലേക്കായിരുന്നു. പാര്‍ട്ടിപത്രമായ ദേശാഭിമാനിയിലൂടെ സമരഭൂമി തീവ്രവാദികളുടെ കേന്ദ്രമാക്കി ചിത്രീകരിച്ചും പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ശ്രമിക്കുന്ന തരത്തിലേക്ക് എത്തിനിക്കുന്നു. ഈ അവസരം മുതലെടുത്ത് സി.പി.ഐ.എമ്മിന്റെ പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരഭൂമി പിടിച്ചെടുക്കാന്‍ അയ്യായിരത്തോളം പാര്‍ട്ടിപ്രവര്‍ത്തകരെ ഉള്‍പെടുത്തി സമരഭൂമിയിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന വിവരം ലഭിച്ചതായും, തങ്ങളെ തീവ്രവാദികളും മാവോയിസ്റ്റുകളും മോഷ്ടാക്കളുമായി ചിത്രീകരിച്ച് സി.പി.ഐ.എം പ്രവര്‍ത്തകര്‍ സമരസമിതിയുടെ അനുവാദമില്ലാതെ സമരഭൂമിയില്‍ പ്രവേശിച്ചാല്‍ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് വരുന്ന സമരക്കാരുടെ ജീവന്‍കൊടുത്തും സമരഭൂമിയെ സംരക്ഷിക്കുമെന്നും അതിനായി വേണ്ടുന്ന എല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കണമെന്ന് എല്ലാ മനുഷ്യാവകാശ സംഘടനകളോടും പ്രവര്‍ത്തകരോടും ജനങ്ങളോടും അറിക്കണമെന്ന് ഡി.എച്ച്.ആര്‍.എമ്മിനോട് ചെങ്ങറ ഭൂസമരസമിതിയുടെ നേതൃത്വങ്ങള്‍ ആവശ്യപെട്ടതായി അറിയിച്ചുകൊള്ളുന്നു.
ഡി.എച്ച്.ആര്‍.എം സംഘടനയുടേയും , ഡെമോക്രാറ്റിക്ക് ഹ്യൂമണ്‍റൈറ്റ്സ് മൂവ്മെന്റ് പാര്‍ട്ടിയുടേയും, എല്ലാവിധ സഹകരണവും ചെങ്ങറസമരഭൂമിയില്‍ ഉള്ള എല്ലാകൂടപ്പിറപ്പുകളോടൊപ്പം ഉണ്ടായിരിക്കുമെന്നും അറിയിക്കുന്നു.
ചെങ്ങറ സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സി.പി.ഐ.എം പാര്‍ട്ടിയുടെ നെറികേടിനെതിരെ പ്രതിഷേധിക്കണമെന്നും പ്രതികരിക്കണമെന്നും ചെങ്ങറ സമരക്കാര്‍ക്ക് ആവശ്യമായ സംരക്ഷണസഹായങ്ങള്‍ നല്‍കണമെന്നും എല്ലാ നല്ലവരായ മനുഷ്യാവകാശ സംഘടനകളോടും പ്രവര്‍ത്തകരോടും ഡി.എച്ച്.ആര്‍.എം.അഭ്യര്‍ത്ഥിക്കുുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9605350397, 7902647831

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply