ചെങ്ങന്നൂരില്‍ ദളിത് സ്ഥാനാര്‍ത്ഥി അജി എം ചാലക്കേരി

കേരളത്തിലെ രാഷ്ട്രീയ ഭൂമികയില്‍ നാളിതുവരെ യാതൊരു സ്വാധീനവും ചെലുത്താന്‍ കഴിയാതിരുന്ന ദലിത് സമൂഹം, തങ്ങളുടെ വിമോചകനായ പരംപൂജനീയ ബാബാസാഹേബ് ഡോ.അംബേദ്കറുടെ ‘രാഷ്ട്രീയാധികാരമാണ് മുഖ്യതാക്കോല്‍’ എന്ന വചനത്തെ അന്വര്‍ത്ഥമാക്കാനുള്ള ഒരു പുതിയ ചുവടു വയ്പ്പ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ദലിത്-ബഹുജന്‍ ഐക്യ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിിക്കുന്നു. ചക്രവര്‍ത്തി രോഹിത്ത് വെമുലയുടെ കൊലപാതകത്തില്‍ തുടങ്ങി, സഹാറന്‍പൂര്‍, ഉന, വിവിധങ്ങളായ അക്കാദമിക് ഇടങ്ങള്‍, തുടങ്ങിയവയില്‍ ഭരണകൂട പിന്തുണയോടെ സവര്‍ണ ബ്രാഹ്മണിസം നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതകള്‍ ദലിത് ബഹുജന്‍ സമൂഹത്തെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണെന്നു നമ്മള്‍ […]

aa

കേരളത്തിലെ രാഷ്ട്രീയ ഭൂമികയില്‍ നാളിതുവരെ യാതൊരു സ്വാധീനവും ചെലുത്താന്‍ കഴിയാതിരുന്ന ദലിത് സമൂഹം, തങ്ങളുടെ വിമോചകനായ പരംപൂജനീയ ബാബാസാഹേബ് ഡോ.അംബേദ്കറുടെ ‘രാഷ്ട്രീയാധികാരമാണ് മുഖ്യതാക്കോല്‍’ എന്ന വചനത്തെ അന്വര്‍ത്ഥമാക്കാനുള്ള ഒരു പുതിയ ചുവടു വയ്പ്പ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ദലിത്-ബഹുജന്‍ ഐക്യ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിിക്കുന്നു. ചക്രവര്‍ത്തി രോഹിത്ത് വെമുലയുടെ കൊലപാതകത്തില്‍ തുടങ്ങി, സഹാറന്‍പൂര്‍, ഉന, വിവിധങ്ങളായ അക്കാദമിക് ഇടങ്ങള്‍, തുടങ്ങിയവയില്‍ ഭരണകൂട പിന്തുണയോടെ സവര്‍ണ ബ്രാഹ്മണിസം നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതകള്‍ ദലിത് ബഹുജന്‍ സമൂഹത്തെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണെന്നു നമ്മള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അതിനെതിരെ ദലിത് സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന വലിയ പ്രതിക്ഷേധങ്ങളും പോരാട്ടങ്ങളും ഇന്ത്യയില്‍ പുതിയൊരു രാഷ്ട്രീയ ചലനം സൃഷ്ടിച്ചിട്ടുണ്ട് എന്ന് നമുക്കറിയാം. നമ്മള്‍ പുരോഗമനമെന്ന കള്ളത്തരം പറയുന്ന കേരളത്തിലും ദലിതര്‍ക്കെതിരെ ശക്തമായ ആക്രമണങ്ങളും പീഢനങ്ങളുമാണ് നടന്നു കൊണ്ടിരിക്കുന്നത്. മുടിവളര്‍ത്തിയതിന്റെ പേരില്‍ പോലീസ് തല്ലിക്കൊന്ന വിനായകനും, വിശപ്പ് മൂലം കൊലചെയ്യപ്പെട്ട മധുവും, ചെങ്ങറയിലും മുത്തങ്ങയിലെ ഭരണകൂടം നടത്തിയ അതിഭീകര വംശീയാക്രമണങ്ങളും ദലിത് സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വംശഹത്യയുടെ ചെറിയ ഉദാഹരണങ്ങള്‍ മാത്രമാണ്. കേരളത്തില്‍ ജാതിയില്ലന്നു വീമ്പിളക്കുന്ന പുരോഗമനക്കാര്‍ തന്നെയാണ് വടയമ്പാടിയില്‍ ജാതിമതില്‍ കെട്ടിപ്പൊക്കിയത്. ബ്രാഹ്മണിസം നടപ്പാക്കുന്നത് BJP-മാത്രമാണെന്നും, തങ്ങളൊക്കെ പുരോഗമന പാതയില്‍ ദലിതരെ സംരക്ഷിക്കുന്നവരാണെന്നും കള്ളം പറയുന്ന ഇടതു വലതു മുന്നണികളുടെ കപടത നാം തിരിച്ചറിയണം. കാലങ്ങളായി ദലിതരുടെ വോട്ടു വാങ്ങുന്ന ഇടതും വലതും നമുക്ക് സമ്മാനിച്ചത് മുപ്പതിനായിരം കോളനികളും, സമരഭൂമികളും പട്ടിണിയും തൊഴിലില്ലായ്മയും മാത്രമാണെന്ന് നമ്മുടെ ജനം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അതിന്റെ ഫലമായാണ് വടയമ്പാടിയിലും, മധുവിന്റെ കൊലപാതകത്തിലും നമ്മള്‍ ഉയര്‍ത്തിയ പ്രതിക്ഷേധങ്ങളും, തുടര്‍ന്ന് ഏപ്രില്‍ 9 ലെ ദലിത് ഹര്‍ത്താലും, അവയുടെ ചരിത്രപരമായ വിജയങ്ങളും. ഇതിന്റെ തുടര്‍ച്ചയെന്നോണം നാളിതുവരെ ദലിതരെ വോട്ടു വാങ്ങി വഞ്ചിച്ച ഇടതു-വലതു സവര്‍ണ്ണ മുന്നണികളെ ഇനി അധികാരത്തിലെത്തിക്കാന്‍ നമ്മള്‍ ജാഥ നടത്തുകയോ, പോസ്റ്റര്‍ ഒട്ടിക്കുകയോ ചെയ്യുകയില്ല എന്ന പ്രതിജ്ഞയെടുത്തു കൊണ്ട് ജാതി, ഉപജാതി, മത വ്യത്യാസം കൂടാതെ മെയ് ആറിന് ദലിതര്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഒത്തുകൂടുകയും, തങ്ങള്‍ക്ക് ബാബാ സമ്മാനിച്ച ‘വോട്ടെ’ന്ന ആയുധം നമ്മുടെ വിജയത്തിനായി മാത്രം പ്രയോഗിക്കാന്‍, ദലിത് ബഹുജന്‍ ഐക്യ സ്ഥാനാര്‍ത്ഥിയായി ശ്രീ. അജി എം ചാലക്കേരിയെ പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തിലെ നിയമസഭയില്‍ നമ്മള്‍ നമ്മുടെ പ്രതിനിധികളെ എത്തിക്കാനുള്ള ചരിത്ര മുഹൂര്‍ത്തത്തിനാണ് ചെങ്ങന്നൂര്‍ സാക്ഷ്യം വഹിക്കുന്നത്. ഭാവിയില്‍ കേരളം ആരുഭരിക്കണമെന്ന് ദലിതര്‍ തീരുമാനിക്കുന്ന അവസ്ഥ കേരളത്തില്‍ നമ്മള്‍ സൃഷ്ടിക്കണം. നമ്മുടെ ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ നിങ്ങളുടെ ഓരോരുത്തരുടെയും പ്രാര്‍ത്ഥനയും, പിന്തുണയും, സഹായവും ആവശ്യമുണ്ട്. കൈകോര്‍ത്തു മുന്നോട്ടു പോകാം. ജയ് ഭീം..!

സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ദളിത് സംഘടനകള്‍ നടത്തിയ പ്രഖ്യാപനം

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply