ചരിത്രസത്യം തുറന്നു പറഞ്ഞാല്‍ ……

ചരിത്രസത്യം തുറന്നുപറഞ്ഞതിന്റെ പേരില്‍ ആര്‍.എസ്.എസ് നിയമനടപടിക്കൊരുങ്ങിയത് പ്രതിഷേധാര്‍ഹമാണെന്ന് സാംസ്‌കാരിക നായകര്‍. പ്രഫ. ബി. രാജീവന്‍ എഴുതിയ രാഷ്ട്രീയ ലേഖനത്തിനെതിരെ ആര്‍.എസ്.എസ് നിയമനടപടിക്കൊരുങ്ങിയത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരാണ്. ഇന്ത്യയെ ഒരു ഹിന്ദുമത രാഷ്ട്രമാക്കുന്നതിനെതിരെയാണ് മഹാത്മാഗാന്ധി തന്റെ ജീവിതാവസാനകാലത്ത് സമരം ചെയ്തതെന്നും അതിന്റെ ഫലമായി ഒരു ആര്‍.എസ്.എസുകാരന്റെ വെടിയേറ്റ് അദ്ദേഹത്തിന് ജീവന്‍ വെടിയേണ്ടിവന്നു എന്നുമുള്ള പ്രസ്താവനകള്‍ പിന്‍വലിക്കുകയോ മാപ്പുപറയുകയോ ചെയ്ത് ആര്‍.എസ്.എസിന്റെ സദ്കീര്‍ത്തിക്കേറ്റ കളങ്കം തീര്‍ക്കണമെന്നാണ് വക്കീല്‍ മുഖാന്തരം പ്രഫ. രാജീവനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചരിത്ര യാഥാര്‍ഥ്യങ്ങള്‍ തുറന്നുപറയുന്നതിന്റെ പേരില്‍ മാപ്പുപറയേണ്ടിവരുന്ന സ്ഥിതിയിലേക്ക് […]

images

ചരിത്രസത്യം തുറന്നുപറഞ്ഞതിന്റെ പേരില്‍ ആര്‍.എസ്.എസ് നിയമനടപടിക്കൊരുങ്ങിയത് പ്രതിഷേധാര്‍ഹമാണെന്ന് സാംസ്‌കാരിക നായകര്‍. പ്രഫ. ബി. രാജീവന്‍ എഴുതിയ രാഷ്ട്രീയ ലേഖനത്തിനെതിരെ ആര്‍.എസ്.എസ് നിയമനടപടിക്കൊരുങ്ങിയത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരാണ്. ഇന്ത്യയെ ഒരു ഹിന്ദുമത രാഷ്ട്രമാക്കുന്നതിനെതിരെയാണ് മഹാത്മാഗാന്ധി തന്റെ ജീവിതാവസാനകാലത്ത് സമരം ചെയ്തതെന്നും അതിന്റെ ഫലമായി ഒരു ആര്‍.എസ്.എസുകാരന്റെ വെടിയേറ്റ് അദ്ദേഹത്തിന് ജീവന്‍ വെടിയേണ്ടിവന്നു എന്നുമുള്ള പ്രസ്താവനകള്‍ പിന്‍വലിക്കുകയോ മാപ്പുപറയുകയോ ചെയ്ത് ആര്‍.എസ്.എസിന്റെ സദ്കീര്‍ത്തിക്കേറ്റ കളങ്കം തീര്‍ക്കണമെന്നാണ് വക്കീല്‍ മുഖാന്തരം പ്രഫ. രാജീവനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ചരിത്ര യാഥാര്‍ഥ്യങ്ങള്‍ തുറന്നുപറയുന്നതിന്റെ പേരില്‍ മാപ്പുപറയേണ്ടിവരുന്ന സ്ഥിതിയിലേക്ക് നമ്മുടെ ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ പൊതുമണ്ഡലം ചുരുങ്ങുന്നതിന്റെ സൂചനയാണിത്. സ്വതന്ത്രമായ ചിന്തക്കും ഭാവനക്കും ആവിഷ്‌കാരത്തിനും ചങ്ങലയണിയിക്കാന്‍ ശ്രമിക്കുന്ന പ്രവണതക്കെതിരെ പ്രതിഷേധം ഉയര്‍ന്നുവരണം. നാടിന്റെ ജനാധിപത്യമൂല്യങ്ങള്‍ക്കും അതിനാധാരമായ മതനിരപേക്ഷ സാഹോദര്യബന്ധങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന എല്ലാവരും ഇതിനായി ഒത്തുചേരണമെന്നും സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ കോഓഡിനേറ്ററായ കൂട്ടായ്മ ആവശ്യപ്പെട്ടു.
ഡോ. കെ.എന്‍. പണിക്കര്‍, ആനന്ദ്, സച്ചിദാനന്ദന്‍, എം.എ. ബേബി, പാലോട് രവി, ബിനോയ് വിശ്വം, സക്കറിയ, എം. മുകുന്ദന്‍, സ്വാമി സന്ദീപാനന്ദഗിരി, എന്‍.എസ്. മാധവന്‍, സാറാ ജോസഫ്, ടി.വി. ചന്ദ്രന്‍, പ്രഭാവര്‍മ, ഡോ. ജി.ബി. ബാലമോഹന്‍ തമ്പി, ഡോ. നൈനാന്‍ കോശി, കെ. വേണു, ബി.ആര്‍.പി. ഭാസ്‌കര്‍, യു.എ. ഖാദര്‍, ലെനിന്‍ രാജേന്ദ്രന്‍, കെ.ആര്‍. മോഹനന്‍, അജിത, വൈശാഖന്‍, എസ്.വി. വേണുഗോപന്‍നായര്‍, സിവിക് ചന്ദ്രന്‍, കെ.ഇ.എന്‍, എം.എന്‍. കാരശ്ശേരി, കെ.പി. രാമനുണ്ണി, സുസ്‌മേഷ് ചന്ത്രോത്ത്, പി.കെ. പാറക്കടവ്, ഡോ. പി.കെ. പോക്കര്‍, സി.ആര്‍. നീലകണ്ഠന്‍, സജിത മഠത്തില്‍, ഗീതാ നസീര്‍, ജി.പി. രാമചന്ദ്രന്‍, പ്രഫ. വി.എന്‍. മുരളി, ഡോ. സി.എസ്. വെങ്കിടേശ്വരന്‍, വി.കെ. ജോസഫ്, പി.എന്‍. ഗോപീകൃഷ്ണന്‍, ടി.ടി. ശ്രീകുമാര്‍ എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 3 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

3 thoughts on “ചരിത്രസത്യം തുറന്നു പറഞ്ഞാല്‍ ……

  1. Avatar for Critic Editor

    k.s.radhakrishnan

    “ഇന്ത്യയെ ഒരു ഹിന്ദുമത രാഷ്ട്രമാക്കുക എന്ന അപകടത്തെ ചെറുക്കുന്നതിനുള്ള ഒരു മഹാസമരത്തിലായിരുന്നു ഗാന്ധി തന്റെ ജീവിതാവസാനകാലത്ത്. അതിന്റെ ഭാഗമായിത്തന്നെയാണ് ഒരു ആര്‍.എസ്.എസ്സുകാരന്റെ വെടിയേറ്റ് ഗാന്ധി ജീവന്‍വെടിഞ്ഞത്”—ബി രാജീവന്‍ എഴുതിയത് ഇതാണ് . ഇതിമ്മേല്‍ ആനു വക്കീല്‍ നോട്ടിസ് . മറുപടി നല്‍കട്ടെ , അതല്ലേ മാര്‍ഗം ? ചരിത്ര യാഥാർത്ഥ്യം ആണെന്ന് ഉറപ്പുള്ളവർ ഭയ പ്പെടേണ്ട ക്കാര്യം എന്തു ? ചരിത്ര സത്യം ആയത് കൊണ്ട് കേസ് ജയിക്കും ജയിച്ചു കഴിഞ്ഞു മാനഹാനിക്കെതിരെ ഭീമമായ തുക ചോദിച്ചു കൊണ്ട് ഒരു മറു കേസ് ഫയൽ ചെയ്യാനും ആവും . ചരിത്ര സത്യം ആയതു കൊണ്ട് മാനനഷ്ടക്കാശു കിട്ടുകയും ഒരു രാഷ്ട്രീയ വിജയവും ലഭികും ?

  2. Avatar for Critic Editor

    k.s.radhakrishnan

    “ഇന്ത്യയെ ഒരു ഹിന്ദുമത രാഷ്ട്രമാക്കുക എന്ന അപകടത്തെ ചെറുക്കുന്നതിനുള്ള ഒരു മഹാസമരത്തിലായിരുന്നു ഗാന്ധി തന്റെ ജീവിതാവസാനകാലത്ത്. അതിന്റെ ഭാഗമായിത്തന്നെയാണ് ഒരു ആര്‍.എസ്.എസ്സുകാരന്റെ വെടിയേറ്റ് ഗാന്ധി ജീവന്‍വെടിഞ്ഞത്”—ബി രാജീവന്‍ എഴുതിയത് ഇതാണ് . ഇതിമ്മേല്‍ ആനു വക്കീല്‍ നോട്ടിസ് . മറുപടി നല്‍കട്ടെ , അതല്ലേ മാര്‍ഗം ? ചരിത്ര യാഥാർത്ഥ്യം ആണെന്ന് ഉറപ്പുള്ളവർ ഭയ പ്പെടേണ്ട ക്കാര്യം എന്തു ? ചരിത്ര സത്യം ആയത് കൊണ്ട് കേസ് ജയിക്കും ജയിച്ചു കഴിഞ്ഞു മാനഹാനിക്കെതിരെ ഭീമമായ തുക ചോദിച്ചു കൊണ്ട് ഒരു മറു കേസ് ഫയൽ ചെയ്യാനും ആവും . ചരിത്ര സത്യം ആയതു കൊണ്ട് മാനനഷ്ടക്കാശു കിട്ടുകയും ഒരു രാഷ്ട്രീയ വിജയവും ലഭികും ?

  3. Avatar for Critic Editor

    k.s.radhakrishnan

    കമ്യൂണിസ്റ്റ് കാർ ഇത്തരം നിയമ നടപടി ഉണ്ടാകുമ്പോള് ആവിഷ്കാര സ്വാതന്ത്ര്യം വേണം എന്ന് പറഞ്ഞു ഓലയിടരുത് എന്നെ ഞാനും പോസ്ടിലൂടെ പരഞ്ഞത്. എതിർ കക്ഷിക്ക് അപമാനം ഉണ്ടാക്കുന്ന വസ്തുത എഴുതി പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ച് അവര്‍ കോടതിയെ സമീപിച്ചാൽ അത് ആവിഷ്കാര സ്വാതന്ത്ര്യ ത്തിന്റെ ലംഘനം ആവില്ല . അതവരുടെ അവകാശം ആനു .ഇത്തരം നപൂസകത്വം ആനു ഞാന്‍ തുറന്നു കാണിച്ചത്‌ കംമുനിസ്ടുകളുടെ ആവിഷ്കാര സ്വതന്ത്രം RSS ന്റെ കാൽചുവട്ടിലുമല്ല .

    സർക്കാർ സ്വമേധയാ ഇക്കാര്യത്തില്‍ കേസെടുതിട്ടില്ല . എങ്കില്‍ ഇങ്ങിനെ പറയാം .ആരാണ് കമ്യൂണിസ്റ്റ് കാർക് ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിച്ചത് ഇവിടത്തെ സര്‍ക്കാര്‍ ആണോ? സ്വാതന്ത്ര്യം ഉള്ളത് കൊണ്ടാണ്‌ രാജീവന്‍ എഴുതിയത് .അതില് ഉണ്ടാകുന്ന ഡിസ്പ്യൂട്ട് കോടതിയില്‍ തീർക്കണം. അതാണ് ഞാന്‍ പരെഞ്ഞതും . വകീല്‍ നോടിസിനു ഒരു മറുപടി എഴുതുക എന്നത് പ്രോഫെസ്സെര്ക് അറിയില്ലേ ?

Leave a Reply