ചങ്ങറ സമരം കൂടുതല്‍ സര്‍ഗ്ഗാത്മകമാക്കാന്‍ ളാഹ ഗോപാലന്‍

എട്ടുവര്‍ഷത്തോളമായി നടക്കുന്ന ചെങ്ങറ സമരം ഇടക്ക് ചില തിരിച്ചടികളുണ്ടായെങ്കിലും ഇപ്പോഴും തുടരുകയാണ്. 780ഓളം കുടുംബങ്ങള്‍ ഇപ്പോഴും കുടില്‍കെട്ടി സമരഭൂമിയില്‍ താമസിക്കുന്നുണ്ട്. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിനോടുള്ള ഞങ്ങളുടെ നിലപാട് ഇതുവരേയും തീരുമാനമായിട്ടില്ല. അടുത്തയിടെ ആസൂത്രണ കമ്മീഷന്‍ അംഗവും സിഎംപി നേതാവുമായ സി പി ജോണ്‍ സമരഭൂമിയിലെത്തി ഇക്കാര്യം സംസാരിച്ചിരുന്നു. ഞങ്ങളുടെ ചില ആവശ്യങ്ങള്‍ അദ്ദഹത്തിന്റെ മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. അവയോടുള്ള സര്‍ക്കാര്‍ സമീപനമനുസരിച്ചായിരിക്കും ഈ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ നിലപാട് സ്വരൂപിക്കുക. പൊതുവില്‍ ചങ്ങറ സമരത്തോട് ഇരുമുന്നണികളുടേയും സമീപനം നിഷേധാത്മകമായിരുന്നു. ആയിരത്തില്‍പരം […]

laha gopalan

എട്ടുവര്‍ഷത്തോളമായി നടക്കുന്ന ചെങ്ങറ സമരം ഇടക്ക് ചില തിരിച്ചടികളുണ്ടായെങ്കിലും ഇപ്പോഴും തുടരുകയാണ്. 780ഓളം കുടുംബങ്ങള്‍ ഇപ്പോഴും കുടില്‍കെട്ടി സമരഭൂമിയില്‍ താമസിക്കുന്നുണ്ട്. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിനോടുള്ള ഞങ്ങളുടെ നിലപാട് ഇതുവരേയും തീരുമാനമായിട്ടില്ല. അടുത്തയിടെ ആസൂത്രണ കമ്മീഷന്‍ അംഗവും സിഎംപി നേതാവുമായ സി പി ജോണ്‍ സമരഭൂമിയിലെത്തി ഇക്കാര്യം സംസാരിച്ചിരുന്നു. ഞങ്ങളുടെ ചില ആവശ്യങ്ങള്‍ അദ്ദഹത്തിന്റെ മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. അവയോടുള്ള സര്‍ക്കാര്‍ സമീപനമനുസരിച്ചായിരിക്കും ഈ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ നിലപാട് സ്വരൂപിക്കുക.
പൊതുവില്‍ ചങ്ങറ സമരത്തോട് ഇരുമുന്നണികളുടേയും സമീപനം നിഷേധാത്മകമായിരുന്നു. ആയിരത്തില്‍പരം പേര്‍ക്ക് പട്ടയം നല്‍കിയെന്നാണ് കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ അതെല്ലാം മനുഷ്യന് താമസിക്കാന്‍ പറ്റാത്ത പാറകളും മറ്റുമായിരുന്നു. സമരസമിതിയുടെ അഭിപ്രായത്തെ അംഗീകരിക്കാതെ ആ ഭൂമി സ്വീകരിച്ചവര്‍ ഇപ്പോള്‍ അലയുകയാണ്. ചങ്ങറ സമരക്കാരെ ഒമ്പത് ജില്ലകളിലെ ജനവാസയോഗ്യമല്ലാത്ത ഭൂമിയിലേക്ക് മാറ്റി ഞങ്ങളുടെ സംഘടിത ശക്തി തകര്‍ക്കാനുള്ള ഗൂഢശ്രമമായിരുന്നു അവരുടേത്. കുറച്ചുപേര്‍ അതുവിശ്വസിച്ചു. സത്യത്തില്‍ 30 കുടുംബങ്ങള്‍ക്ക് മാത്രമാണ് അന്ന് അല്‍പ്പം ഭേദപ്പെട്ട ഭൂമി ലഭിച്ചത്. പിന്നീട് യുഡിഫ് അധികാരത്തില്‍ വരുമ്പോള്‍ പറഞ്ഞത് 100 ദിവസത്തിനകം ചെങ്ങറ പാക്കേജ് നടപ്പാക്കുമെന്നായിരുന്നു. 1000 ദിവസം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. എന്നാല്‍ മുന്‍സര്‍ക്കാരിനെപോലെ ആയിരത്തോളം പേര്‍ക്ക് ഭൂമി നല്‍കിയതായി ഇവരും പറയുന്നു. അതില്‍ താമസയോഗ്യം 44 എണ്ണം മാത്രമാണെന്നതാണ് യാഥാര്‍ത്ഥ്യം.
എന്തായാലും താമസയോഗ്യമായ ഭൂമികിട്ടാതെ ഞങ്ങള്‍ പിന്നോട്ടില്ല. സമരഭൂമിയില്‍ വ്യാപകമായി കൃഷി ചെയ്യാനുള്ള തീരുമാനത്തിലാണ് ഞങ്ങള്‍. ഇപ്പോഴുള്ള പ്രശ്‌നം കാട്ടുപന്നികളുടെ ആക്രമണമാണ്. അതിനെ പ്രതിരോധിക്കാനുള്ള മതിലിന്റെ നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായി. അധികം താമസിയാതെ മലയാളികള്‍ക്ക് രാസവളം ഉപയോഗിക്കാതെയുള്ള ജൈവപച്ചക്കറി ചങ്ങറ സമരഭൂമിയില്‍ നിന്ന് ലഭ്യമായി തുടങ്ങും. അങ്ങനെ ചങ്ങറെ സമരം കൂടുതല്‍ സര്‍ഗ്ഗാത്മകമായി മാറും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply