ചക്കെന്നു പറയുമ്പോള്‍ ചുക്കെന്നു കേള്‍ക്കുന്ന ഹൈക്കോടതി
ലൈംഗികാരോപണ കേസില്‍ ജോസ് തെറ്റയില്‍ എം.എല്‍.എയ്‌ക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കിയ ഹൈക്കോടതിയുടെ നടപടിയാണ് ഇക്കരമൊരു പ്രതികരണത്തിന് കാരണായത്. ബലാത്സംഗം നടന്നെന്ന യുവതിയുടെ പരാതി നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.അതിനുള്ള തെളിവുകള്‍ ഇല്ല. വീട്ടിലേക്ക് വിളിച്ചുവരുത്തി സമ്മതത്തോടെ ലൈംഗിക ബന്ധം നടത്തിയതിന് ശേഷം അത് ബലാത്സംഗമാണെന്ന് പറയുന്നത് ശരിയല്ലെന്നാണ് കോടതിയുടെ പ്രധാന നിലപാട്. തെറ്റയില്‍ ബലപ്രയോഗം നടത്തിയതിന് സിഡിയില്‍ തെളിവില്ല എന്നു കോടതി ചൂണ്ടികാട്ടി. തെറ്റയിലിന്റെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റം ഉണ്ടായിരുന്നെങ്കില്‍ യുവതി ആദ്യമേ പരാതി നല്‍കാതിരുന്നതെന്താണെന്നും കോടതി ചോദിച്ചു. […]
ലൈംഗികാരോപണ കേസില്‍ ജോസ് തെറ്റയില്‍ എം.എല്‍.എയ്‌ക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കിയ ഹൈക്കോടതിയുടെ നടപടിയാണ് ഇക്കരമൊരു പ്രതികരണത്തിന് കാരണായത്. ബലാത്സംഗം നടന്നെന്ന യുവതിയുടെ പരാതി നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.അതിനുള്ള തെളിവുകള്‍ ഇല്ല. വീട്ടിലേക്ക് വിളിച്ചുവരുത്തി സമ്മതത്തോടെ ലൈംഗിക ബന്ധം നടത്തിയതിന് ശേഷം അത് ബലാത്സംഗമാണെന്ന് പറയുന്നത് ശരിയല്ലെന്നാണ് കോടതിയുടെ പ്രധാന നിലപാട്. തെറ്റയില്‍ ബലപ്രയോഗം നടത്തിയതിന് സിഡിയില്‍ തെളിവില്ല എന്നു കോടതി ചൂണ്ടികാട്ടി. തെറ്റയിലിന്റെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റം ഉണ്ടായിരുന്നെങ്കില്‍ യുവതി ആദ്യമേ പരാതി നല്‍കാതിരുന്നതെന്താണെന്നും കോടതി ചോദിച്ചു. അന്വേഷണ സംഘത്തേയും കോടതി ശക്തമായി വിമര്‍ശിച്ചു.
കോടതിയില്‍ സമര്‍പ്പിച്ച സിഡിയിലെ രംഗങ്ങള്‍ ബലാല്‍സംഗമല്ല എന്നത് ശരിതന്നെ. എന്നാല്‍ പരാതിക്കാരിയുടെ മൊഴി മറ്റൊന്നാണ്. അതാണ് കോടതി കേള്‍ക്കാത്തത്. അല്ലെങ്കില്‍ കേട്ടില്ലെന്ന് നടിക്കുന്നത്. വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ മകന്‍ പല തവണ ഉപയോഗിച്ചു. പിന്നീട് കയ്യൊഴിഞ്ഞു. അതിനെ കുറിച്ച് പരാതി പറയാന്‍ പോയപ്പോള്‍ ജോസ് തെറ്റയില്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നു. അതില്‍ മനം നൊന്ത താന്‍ ക്യാമറയൊരുക്കി തെറ്റയലിനെ വീണ്ടും ക്ഷണിച്ച് ബന്ധപ്പെടുകയായിരുന്നു. ആദ്യതവണത്തേതാണ് ബലാല്‍സംഗം. പിന്നീടവര്‍ ചെയ്തത്് ലോകത്തോട് ഈ വിഷയം വിളിച്ചുപറയാനായിരുന്നു. പണ്ട് കുറിയേടത്തു താത്രി ചെയ്തപോലെ. അല്ലെങ്കില്‍ തന്റെ കിടപ്പറരംഗങ്ങള്‍ ചാനലുകള്‍ക്ക് നല്‍കാന്‍ ഒരു പെണ്‍കുട്ടി തയ്യാറാകുമോ?
ബലാല്‍സംഗം നടന്നതായി പെണ്ണ് മെഴി നല്‍കിയാല്‍ കേസെടുക്കണമെന്നാണല്ലോ ചട്ടം. അത് ഇവിടെ അട്ടിമറിക്കപ്പെട്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. .
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in