ഗോവിന്ദാപുരം കോളനി : വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് കോടതി

പാലക്കാട് ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ പട്ടിക വിഭാഗ വികസന വകുപ്പ് ചെലവഴിച്ച ഫണ്ടിന്റെയും വികസന പ്രവര്‍ത്തനങ്ങളുടേയും വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് ഹൈകോടതി. ചക്ലിയ സമുദായാംഗങ്ങള്‍ക്കും ഇതര വിഭാഗക്കാര്‍ക്കുമെതിരെ പൊലീസ് രെജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. ഗോവിന്ദാപുരം കോളനിയില്‍ തൊട്ടുകൂടായ്മയും ജാതി വിവേചനവും നിലനില്‍ക്കുന്നതായി ആരോപിച്ച് സമുദായാംഗങ്ങളായ രണ്ട് പേരും റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയും നല്‍കിയ ഹരജിയിലാണ് ഉത്തരവ്. തൊട്ടൂകൂടായ്മയും ജാതി വിവേചനവും ഇവിടെ നിലനില്‍ക്കുന്നില്ലെന്നും ഫണ്ട് വിനിയോഗവും വികസന പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്നും അസി. ജില്ലാ വികസന? […]

ggg

പാലക്കാട് ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ പട്ടിക വിഭാഗ വികസന വകുപ്പ് ചെലവഴിച്ച ഫണ്ടിന്റെയും വികസന പ്രവര്‍ത്തനങ്ങളുടേയും വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് ഹൈകോടതി. ചക്ലിയ സമുദായാംഗങ്ങള്‍ക്കും ഇതര വിഭാഗക്കാര്‍ക്കുമെതിരെ പൊലീസ് രെജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. ഗോവിന്ദാപുരം കോളനിയില്‍ തൊട്ടുകൂടായ്മയും ജാതി
വിവേചനവും നിലനില്‍ക്കുന്നതായി ആരോപിച്ച് സമുദായാംഗങ്ങളായ രണ്ട് പേരും റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയും നല്‍കിയ ഹരജിയിലാണ് ഉത്തരവ്.
തൊട്ടൂകൂടായ്മയും ജാതി വിവേചനവും ഇവിടെ നിലനില്‍ക്കുന്നില്ലെന്നും ഫണ്ട് വിനിയോഗവും വികസന പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്നും അസി. ജില്ലാ വികസന? ഓഫീസര്‍ (പട്ടികവിഭാഗം) കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അടിസ്?ഥാന സൗകര്യ വികസനത്തിനും മറ്റും വിവേചനമില്ലാതെ ഫണ്ട് വിനിയോഗിക്കുന്നതായി പഞ്ചായത്തും വ്യക്തമാക്കി.
പ്രദേശത്ത് വിവിധ സമുദായാംഗങ്ങള്‍ സമാധാനപരമായാണ് ജീവിക്കുന്നതെന്ന് ആലത്തൂര്‍ ഡിവൈ.എസ്പിയും വ്യക്?തമാക്കിയിരുന്നു. എന്നാല്‍, സത്യവാങ്മൂലത്തിലെ വിശദീകരണങ്ങള്‍ സത്യസന്ധമല്ലെന്ന് ഹരജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എത്ര രൂപയാണ് കോളനിയില്‍ ചെലവഴിച്ചിട്ടുള്ളത്, ഏത് വിഭാഗത്തില്‍ വരുന്ന ഫണ്ടുകളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്, ഏതെല്ലാം പദ്ധതികളാണ് തയാറാക്കി നടപ്പാക്കിയിട്ടുള്ളത് എന്നൊന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടില്ല. മാത്രമല്ല, നടപ്പാക്കിയ പദ്ധതികളുടെ ഗുണഭോക്താക്കള്‍ ആരൊക്കെയാണെന്ന വിശദാംശവും ഇല്ല. അപൂര്‍ണവും അവ്യക്തവുമായ വിശദീകരണമാണ് അധികൃതര്‍ സമര്‍പ്പിച്ചിട്ടുള്ളത്. പട്ടിവിഭാഗക്കാരുടെ ഉന്നമനത്തിന് വേണ്ടി നീക്കിവെച്ചിട്ടുള്ള ഫണ്ടുകള്‍ ചക്ലിയ വിഭാഗക്കാര്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. വികസന പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്ന മുതലമട പഞ്ചായത്തി?െന്റ അവകാശ വാദവും തെറ്റാണെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ജനകീയാത്രൂണ ഫണ്ടിെന്റ വിനിയോഗം സംബന്ധിച്ച് പോലും വ്യക്തമായ വിശദാംശങ്ങള്‍ പഞ്ചായത്ത്? നല്‍കിയിട്ടില്ല. ജാതി വിവേചനമില്ലെന്ന പൊലീസിേന്റതടക്കമുള്ള വിശദീകരണങ്ങള്‍ അസത്യമാണ്. തങ്ങള്‍ക്ക് നേരെ വ്യാപകമായ അകമങ്ങളുണ്ടാകുന്നുണ്ട്. പട്ടിക വിഭാഗക്കാര്‍ക്കെതിരായ
അതിക്രമത്തിനെതിരെ കേസെടുക്കാന്‍ ബാധ്യസ്ഥരായ പൊലീസ് നടപടിയെടുക്കുന്നില്ല. കേസെടുത്താലും ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചേര്‍ക്കുന്നത്. എന്നാല്‍, ചക്ലിയര്‍ക്കെതിരെ കള്ളക്കേസുകള്‍ ധാരാളം എടുക്കുന്നുണ്ട്. ബോധപൂര്‍വം നല്‍കുന്ന ഇത്തരം പരാതികളില്‍ ജാമ്യമില്ലാ കുറ്റമാണ് വകുപ്പ് ചേര്‍ക്കുന്നത്. ഗ്രാമത്തില്‍ താമസിക്കാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിരുന്നതായും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഫണ്ട് വിനിയോഗവും കേസുകളും സംബന്ധിച്ച രേഖകളും വിശദാംശങ്ങളും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.
പ്രദേശം സന്ദര്‍ശിക്കാന്‍ അഭിഭാഷക കമീഷനെയോ കെല്‍സ സമിതിയേയോ കോടതി നിയോഗിക്കുന്ന സമിതിയെയോ നിയോഗിക്കണമെന്ന ആവശ്യവും ഹരജിക്കാര്‍ ഉന്നയിച്ചു. എന്നാല്‍, കേസിേന്റയും ഫണ്ട് വിനിയോഗത്തിന്റെയും വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply