ഗോമതിക്കെതിരെ സംഘടിതനീക്കങ്ങള്‍
സന്തോഷ് കുമാര്‍ 2017 ഏപ്രിലില്‍ പെണ്‍മ്പിള്ളൈ ഒരുമൈയുടെ നേതൃത്വത്തില്‍ മൂന്നാറിലെ ടാറ്റ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഒരേക്കര്‍ വീതം തൊഴിലാളികള്‍ക്ക് നല്‍കണം എന്ന് പറഞ്ഞു സമരം നടത്തിയതു മുതല്‍ സര്‍ക്കാരും പോലീസും പലവിധത്തില്‍ ജി ഗോമതിയുടെ വ്യക്തി ജീവിതത്തെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളേയും ബോധപൂര്‍വ്വം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. 17 കള്ളക്കേസുകള്‍ ആണ് അവര്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. കൂടാതെ ‘തീവ്രവാദി’കളുടെ പിന്തുണയോടെ ഗോമതി ടാറ്റ തോട്ടംഭൂമി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് ടാറ്റ കമ്പനി ഹൈക്കോടതിയില്‍ നല്‍കിയ കേസ്. അടിസ്ഥാന രഹിതവും […]
2017 ഏപ്രിലില്‍ പെണ്‍മ്പിള്ളൈ ഒരുമൈയുടെ നേതൃത്വത്തില്‍ മൂന്നാറിലെ ടാറ്റ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഒരേക്കര്‍ വീതം തൊഴിലാളികള്‍ക്ക് നല്‍കണം എന്ന് പറഞ്ഞു സമരം നടത്തിയതു മുതല്‍ സര്‍ക്കാരും പോലീസും പലവിധത്തില്‍ ജി ഗോമതിയുടെ വ്യക്തി ജീവിതത്തെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളേയും ബോധപൂര്‍വ്വം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. 17 കള്ളക്കേസുകള്‍ ആണ് അവര്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. കൂടാതെ ‘തീവ്രവാദി’കളുടെ പിന്തുണയോടെ ഗോമതി ടാറ്റ തോട്ടംഭൂമി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് ടാറ്റ കമ്പനി ഹൈക്കോടതിയില്‍ നല്‍കിയ കേസ്. അടിസ്ഥാന രഹിതവും വസ്തുതാവിരുദ്ധവുമായ ഈ കേസ് ഹൈക്കോടതി തള്ളി.
സമരം നടന്ന അന്നു മുതല്‍ സി പി ഐ എമ്മും, പോലീസും, സ്‌പെഷ്യല്‍ ബ്രാഞ്ചും, റിസോര്‍ട്ട് മാഫിയകളും അടങ്ങുന്ന നെക്‌സസ് ചേര്‍ന്ന് അവരെ ഭീഷണിപ്പെടുത്തുകയും രാത്രിയില്‍ വീട് ആക്രമിക്കുകയും രാഷ്ട്രീയ ജീവിതത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ നിരവധി തവണ പോലീസ് മേധാവിക്കും പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നല്‍കിയിട്ട്. യാതൊരു വിധ നടപടിയും സ്വീകരിക്കുന്നില്ല എന്ന് മാത്രമല്ല നിരന്തരം പോലീസ് ഭീഷണി കൂടുകയും ചെയ്യുന്നുണ്ട്. മൂന്നാര്‍ സി ഐ സാം ജോസിനെതിരെ ജി ഗോമതി നല്‍കിയ പരാതി അവര്‍ പോലും അറിയാതെ പോലീസ് ക്ലോസ് ചെയ്തു. പെണ്‍മ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ ജാതീയമായ അധിക്ഷേപിച്ചതിന്റെ പേരില്‍ സി ഐക്കെതിരെ നല്‍കിയ പരാതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതിനൊക്കെയുള്ള പ്രതികാരമായിട്ടാണ് ഇപ്പോള്‍ താമസിക്കുന്ന വാടക വീട്ടില്‍ നിന്നും ജി. ഗോമതിയെ ഇറക്കി വിടണമെന്നും അല്ലാത്ത പക്ഷം കേസ് എടുത്ത് അറസ്റ്റ് ചെയ്യുമെന്നും വീട്ട് ഉടമസ്ഥരെ പോലീസ് ഭീക്ഷണിപ്പെടുത്തുന്നത്. ഇതിനെതിരെ കളക്ടര്‍ക്കും, DGP യ്ക്കും, മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാന്‍ പോകുകയാണവര്‍.
മൂന്നാറിലെ ഭൂ രാഷ്ട്രീയം ഉന്നയിച്ചു കൊണ്ട് സംസ്ഥാനത്തെ ആദിവാസി – ദളിത് സമരത്തിലും പൊതു സമരങ്ങളിലും ജി ഗോമതി സജീവമാകുന്നുണ്ട്. ഇതാണ് പോലീസിന്റെയും ഈ അവിശുദ്ധ കൂട്ടുകെട്ടിന്റേയും ഇപ്പോഴത്തെ പ്രകോപനത്തിന്റെ കാരണം. ക്രിമിനല്‍ സംഘമായ മൂന്നാര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കും മൂന്നാറില്‍ നിരവധി പ്രദേശങ്ങളില്‍ അനധികൃതമായും നിയമവിരുദ്ധമായും ഭൂമി ഉണ്ടെന്നതാണ് ജി ഗോമതിയോടുള്ള വൈരാഗ്യത്തിന്റെ പ്രധാന കാരണം. ടാറ്റയേയും കൈയ്യേറ്റക്കാരേയും റിസോര്‍ട്ട് – ഭൂമാഫിയകളേയും സഹായിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നേരത്തെ തന്നെ അവരെ ഇല്ലാതാക്കാനും രാഷ്ട്രീയമായി തകര്‍ക്കാനും ശ്രമിക്കുന്നുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in