ഗാന്ധിയെ കൊന്നവർ തന്നെ ഗൗരിയുടെ ഘാതകർ

  ഫാസിസ്റ്റ് വിരുദ്ധ മതേതര പ്രതിഷേധ ജ്വാല 2017 ഒക്ടോബർ 05ന്, വൈകീട്ട് 5 മണിക്ക്… തൃശ്ശൂർ തേക്കിൻകാട് മൈതാനത്തിന് ചുറ്റും… സുഹൃത്തുക്കളെ, കൽബുർഗി, ദാഭോൽകർ, പൻസാരെ.. ഇപ്പോളിതാ മുതിർന്ന പത്രപ്രവർത്തകയും സംഘപരിപാർ വിമർശകയുമായ ഗൗരിലങ്കേഷും… സംഘപരിവാരങ്ങൾ ആരെയാണ് ശത്രുക്കളായി കാണുന്നതെന്ന് ഈ വധങ്ങളിൽ‍നിന്ന് വ്യക്തമാണല്ലോ. തങ്ങൾക്കു ലഭിച്ച ഭൂരിപക്ഷം ഉപയോഗിച്ച് ഇന്ത്യൻ ഭരണഘടനയെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുന്ന ഒരു ഭരണകൂടമാണ് ഇന്ന് നമുക്കുള്ളത്. ഭരണഘടനയുടെ നിയമവ്യവസ്ഥക്കകത്തുനിന്ന് തിരഞ്ഞെടുപ്പിൽ മൽസരിക്കുകയും അധികാരത്തിലെത്തുമ്പോൾ വർഗ്ഗീയ അജണ്ടകൾ, അധികാരവും നിയമസംവിധാനവും ദുരുപയോഗം ചെയ്ത് […]

gg
  ഫാസിസ്റ്റ് വിരുദ്ധ മതേതര പ്രതിഷേധ ജ്വാല
2017 ഒക്ടോബർ 05ന്, വൈകീട്ട് 5 മണിക്ക്…
തൃശ്ശൂർ തേക്കിൻകാട് മൈതാനത്തിന് ചുറ്റും…
സുഹൃത്തുക്കളെ,
കൽബുർഗി, ദാഭോൽകർ, പൻസാരെ.. ഇപ്പോളിതാ മുതിർന്ന പത്രപ്രവർത്തകയും സംഘപരിപാർ വിമർശകയുമായ ഗൗരിലങ്കേഷും… സംഘപരിവാരങ്ങൾ ആരെയാണ് ശത്രുക്കളായി കാണുന്നതെന്ന് ഈ വധങ്ങളിൽ‍നിന്ന് വ്യക്തമാണല്ലോ.
തങ്ങൾക്കു ലഭിച്ച ഭൂരിപക്ഷം ഉപയോഗിച്ച് ഇന്ത്യൻ ഭരണഘടനയെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുന്ന ഒരു ഭരണകൂടമാണ് ഇന്ന് നമുക്കുള്ളത്. ഭരണഘടനയുടെ നിയമവ്യവസ്ഥക്കകത്തുനിന്ന് തിരഞ്ഞെടുപ്പിൽ മൽസരിക്കുകയും അധികാരത്തിലെത്തുമ്പോൾ വർഗ്ഗീയ അജണ്ടകൾ, അധികാരവും നിയമസംവിധാനവും ദുരുപയോഗം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുകയെന്ന തന്ത്രമാണ് സംഘപരിവാർ നേതൃത്വങ്ങള്‍ സ്വീകരിക്കുന്നത്. സർക്കാർ-നിയമസംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് ആ സംവിധാനത്തെതന്നെ അട്ടിമറിക്കുന്ന ഈ മാതൃക ഗുജറാത്തിൽ പരീക്ഷിച്ചിട്ടുള്ളതുമാണ്.
മതേതര രാഷ്ട്രമായ ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമത്തിൽ ഇതര മതങ്ങളിലും ദർശനങ്ങളിലും വിശ്വസിക്കുന്നവരെല്ലാം വിദേശികളും  അന്യരുമായി മുദ്ര കുത്തപ്പെടുന്നു. നാം എങ്ങിനെ ചിന്തിക്കണമെന്ന്, എന്തിൽ വിശ്വസിക്കണം എന്ന്, എന്ത് ഭക്ഷിക്കണം എന്ന് പോലും നിർണ്ണയിക്കാൻ ശ്രമിക്കുന്നു. ഈ ജനാധിപത്യ വിരുദ്ധ നീക്കങ്ങളെ എതിർക്കുന്നവരെയെല്ലാം ശത്രുക്കളും രാജ്യദ്രോഹികളുമായി മുദ്ര കുത്തുന്നു. മതബോധത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ജനതയെ വിഭജിക്കാനുള്ള ശ്രമങ്ങൾ വ്യാപകമാകുന്നു.  മതഭ്രാന്തർ നയിക്കുന്ന തെരുവ് സംഘങ്ങൾ എല്ലാ കോണുകളിൽ നിന്നും അതിലേക്കു തുറന്നു വിടപ്പെടുന്നു. ദേശം എന്നാൽ ഒരു പാർട്ടിയും അതിന്റെ ഭരണകൂടവും ആണെന്ന് വന്നിരിക്കുന്നു.
മതവിദ്വേഷം പ്രചരിപ്പിച്ചും, വർഗ്ഗീയ ലഹളകൾ സൃഷ്ടിച്ചും, വ്യാജരാഷ്ട്രഭക്തി പെരുപ്പിക്കുന്ന സംഘപരിവാർ‍ ബ്രാന്റ് ദേശീയവാദത്തിന് തടസ്സം നിന്നതുകൊണ്ടാണ് ഗാന്ധിജി വധിക്കപ്പെട്ടത്. ഗൗരിലങ്കേഷ് വധിക്കപ്പെട്ടതും അതുകൊണ്ടുതന്നെ. സംഘപരിവാർ സംഘടനകളുടെ ഗോഡ്‌സേ ആരാധന, അക്രമാസക്തമായ അവരുടെ ദേശീയവാദം എന്താണെന്ന് വ്യക്തമാക്കുന്നുണ്ടല്ലോ.
അംബേദ്കറുടെ നേതൃത്വത്തിൽ ആവിഷ്‌കരിക്കപ്പെട്ട ഭരണഘടന, മതേതരവും ശാസ്ത്രീയവുമായ ഒരു ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ പ്രതീകമാണ്. അതുകൊണ്ടാണ് മതേതരത്വവും മാനവികതയും വ്യക്തിസ്വാതന്ത്ര്യവും നിയമത്തിനു മുന്നിലെ തുല്യതയും വിഭാവനം ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന രാഷ്ട്രീയ രേഖയെ മതഫാസിസം അട്ടിമറിക്കാൻ ശ്രമിക്കുന്നത്.
അധികാരത്തോട് സത്യം പറയുകയാണ് പത്രധർമ്മം എന്ന് ഗൗരി ലങ്കേഷ് അവസാനശ്വാസം വരെ വിശ്വസിച്ചു, അങ്ങനെ തന്നെ പ്രവർത്തിച്ചു. മരണം ഗൗരിയെ നിശ്ശബ്ദയാക്കുകയല്ല, അത് ഉറക്കെ പരക്കുകയാണ് ചെയ്തത്. നാം ഓരോരുത്തരും അഭിപ്രായസ്വാതന്ത്ര്യത്തിനും വിമർശനസ്വാതന്ത്ര്യത്തിനും വേണ്ടി സംസാരിച്ചുകൊണ്ടേയിരിക്കണം. അതില്ലെങ്കില്‍ പിന്നെ ജനാധിപത്യമില്ല. ഗൗരി ലങ്കേഷ് വധിക്കപ്പെട്ടശേഷം ‘ഞാൻ ഗൗരിയാണ്, ഞങ്ങള്‍ ഗൗരിമാരാണ്, ഞങ്ങളെയും കൊല്ലൂ’ എന്നു വിളിച്ചുപറഞ്ഞ് ജനങ്ങള്‍ തെരുവിലിറങ്ങി. ബംഗളൂരൂ നഗരത്തിൽ സെപ്തംബർ 12 ന് രാജ്യത്തെ ഒരു നഗരവും കാണാത്ത വിധത്തിൽ പതിനായിരങ്ങൾ ഒത്തുചേര്‍ന്നു.  വെടിയുണ്ടകൾക്ക് ആശയങ്ങളെ കൊല്ലാനാകില്ലെന്ന് തെളിയിക്കുന്നതായിരുന്നു, കക്ഷിരാഷ്ട്രീയാതീതമായ ആ ഒത്തുചേരൽ‍.
ആ പ്രതിഷേധത്തിനുശേഷം അതേ വേദിയിൽ നടന്ന കൂടിയാലോചനയിൽ ഫാസിസ്റ്റ് അതിക്രമങ്ങൾക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യണമെന്ന് ആലോചിച്ചിരുന്നു. ഈ ആലോചനയുടെ പശ്ചാത്തലത്തിൽ ഈ വരുന്ന ഒക്ടോബർ 5 ന് ഡൽഹിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനും മറ്റു സംസ്ഥാനങ്ങളിലെ ഓരോ ജില്ലകളിലും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കാനും തീരുമാനിച്ചത്. തൃശൂരിൽ ഒക്ടോബർ 5 ന് പ്രതിഷേധ ജ്വാല തെളിയിച്ച് നാമോരോരുത്തരും രാജ്യവ്യാപകമായ ആ പ്രതിഷേധത്തിൽ പങ്കെടുക്കുന്നു.
ജനാധിപത്യത്തെ ആദരിക്കുന്ന, അഭിപ്രായസ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന, വിയോജിക്കാനുള്ള അവകാശത്തിനു വേണ്ടി നിലകൊള്ളുന്ന എല്ലാവരും കക്ഷിരാഷ്ട്രീയാതീതമായി ഒന്നിക്കേണ്ടതുണ്ട്. വിയോജിപ്പുകളാണ് ജനാധിപത്യത്തെ ജൈവികവും അർത്ഥപൂർണ്ണവുമാക്കുന്നത്. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ പ്രാണവായുവാണ്. സ്വാതന്ത്ര്യസമരങ്ങളിലൂടെയും ജനാധിപത്യ പോരാട്ടങ്ങളിലൂടെയും നവോത്ഥാനങ്ങളിലൂടെയും നിരവധി മനുഷ്യരും  പ്രസ്ഥാനങ്ങളും ചേർന്ന് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളെത്തന്നെയാണ് മതഭ്രാന്തർ യഥാർത്ഥത്തിൽ ഭയക്കുന്നത്.
ജനാധിപത്യത്തിലും മതേതരത്വത്തിലും അടിയുറച്ചു നിന്നുകൊണ്ടു മാത്രമേ, നമുക്കീ വെറുപ്പിൻറെ രാഷ്ട്രീയത്തെ നേരിടാനാകു. തെറ്റിനെ എതിർക്കണമെങ്കിൽ ശരികൊണ്ടേ ആകൂ. മതഫാസിസത്തിനു മറുപടി ജനാധിപത്യമാകേണ്ടതുണ്ട്. മതതീവ്രവാദത്തിനു മറുപടി മതേതരത്വമാണെന്നതുപോലെ. ഹിന്ദുത്വമതഫാസിസത്തെ മറ്റൊരു മതഫാസിസംകൊണ്ട് തോല്‍പ്പിക്കാനാകില്ല. ഇരുട്ടിനോട് പൊരുതാൻ വെളിച്ചത്തിനേ കഴിയൂ, വേറൊരു ഇരുട്ടിന് ആവില്ല. ഉന്മൂലനത്തിന്റെ സംസ്‌കാരത്തെതന്നെ പാടേ നിരാകരിച്ചുകൊണ്ടേ ഉന്മൂലനങ്ങളെ നമുക്ക് എതിർക്കാനാകൂ. ഒരു ഫാസിസത്തെ മാത്രമല്ല എല്ലാത്തരം ഫാസിസ്റ്റ് പ്രവണതകളെയും നാം നിരാകരിക്കണം.. അന്ധമായ പാരമ്പര്യങ്ങളോ, മത വിശ്വാസങ്ങളോ അല്ല, ബുദ്ധിപരമായ വിവേചനശേഷിയാണ് മനുഷ്യസമൂഹത്തെ മുന്നോട്ടു നയിക്കേണ്ടത്.
സ്വതന്ത്രചിന്തകരെ കൊലചെയ്തുകൊണ്ട്  ഇന്ത്യൻ‍ ജനാധിപത്യത്തെ മതഭീകരർക്ക് തോല്‍പിക്കാനാകില്ലെന്ന് നാം ഉറക്കെ വിളിച്ചുപറയണം. ഗൗരി ലങ്കേഷിന്റെ രക്തം വ്യർത്ഥമാകരുത്. ആ രക്തം തലമുറകളോട് സത്യത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കണം. ഒക്ടോബർ‍ 5 ന് നമുക്കുവേണ്ടി, നിർ‍ഭയമായി ഇന്ത്യയിൽ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി നാം ഒത്തുചേരണം, മൗനത്തിന്റെ ശബളം മരണമായി മാറുന്ന കാലത്തെ നാം ധൈഷണികതകൊണ്ട് കലഹിച്ചു തോല്‍പ്പിക്കണം. സാംസ്‌കാരികവും, ആശയപരവുമായ പ്രതിരോധങ്ങളെ വളർത്തണം. വിയോജിക്കാനുള്ള അവകാശത്തെ ഉയർപ്പിക്കണം. ജനാധിപത്യം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ആഘോഷമാണെന്ന് ഫാസിസ്റ്റുകളെ ഓർമ്മിപ്പിക്കണം. ആശയങ്ങളെ വെടിയുണ്ടകൾകൊണ്ട് കൊല്ലാനാകില്ലെന്ന് അവരോട് ഉറക്കെ പറയണം. നാം ഒത്തുചേരണം നമുക്കോരോരുത്തർക്കും വേണ്ടി.
ജനാധിപത്യമുയർത്തി പിടിക്കാൻ…
ഫാസിസ്റ്റ് വിരുദ്ധ മുന്നണിയിൽ അണിചേരൂ…
അഭിവാദ്യങ്ങളോടെ…
ഫാസിസ്റ്റ് വിരുദ്ധ ജനകീയ കൂട്ടായ്മ, തൃശ്ശൂർ

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply