ഗതാഗതം : കേരളം ഇനിയും പുറകിലേക്ക്
കേരളത്തിലെ റോഡുനിര്‍മാണവും വികസനവും മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ചു 10 വര്‍ഷം പിന്നിലാണെന്ന ഗതാഗതം, ടൂറിസം എന്നിവയുടെ പാര്‍ലമെന്ററി സ്‌ഥിരം സമിതിയുടെ വിലയിരുത്തല്‍ നമ്മുടെ സര്‍ക്കാരിന്റെ കണ്ണു തുറക്കുമോ? . ദേശീയപാതകളുടെ വികസനത്തില്‍ സംസ്‌ഥാന സര്‍ക്കാരിന്റേത് ആത്മാര്‍ഥതയില്ലാത്ത നിലപാടാണെന്നും സമിതി കുറ്റപ്പെടുത്തിയിട്ടുണ്ട്.. ടോള്‍ നല്‍കാന്‍ മടിക്കുന്നതില്‍ ജനത്തെ കുറ്റപ്പെടുത്താനാവില്ല.. ദേശീയപാതകളുടെ വികസനത്തിനു പൊതു – സ്വകാര്യ പങ്കാളിത്തം(പിപിപി) അനുവദിക്കുന്നതില്‍ സംസ്‌ഥാനം വിമുഖത കാട്ടുന്നതിനെ സമിതി വിമര്‍ശിക്കച്ചിട്ടുണ്ട്. പിപിപി രീതി താല്‍പര്യമില്ലെങ്കില്‍ സ്വയം പണം മുടക്കാന്‍ സംസ്‌ഥാനം തയാറാവണം. പാതിമനസ്സോടെയുള്ള […]
കേരളത്തിലെ റോഡുനിര്‍മാണവും വികസനവും മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ചു 10 വര്‍ഷം പിന്നിലാണെന്ന ഗതാഗതം, ടൂറിസം എന്നിവയുടെ പാര്‍ലമെന്ററി സ്‌ഥിരം സമിതിയുടെ വിലയിരുത്തല്‍ നമ്മുടെ സര്‍ക്കാരിന്റെ കണ്ണു തുറക്കുമോ? . ദേശീയപാതകളുടെ വികസനത്തില്‍ സംസ്‌ഥാന സര്‍ക്കാരിന്റേത് ആത്മാര്‍ഥതയില്ലാത്ത നിലപാടാണെന്നും സമിതി കുറ്റപ്പെടുത്തിയിട്ടുണ്ട്.. ടോള്‍ നല്‍കാന്‍ മടിക്കുന്നതില്‍ ജനത്തെ കുറ്റപ്പെടുത്താനാവില്ല..
ദേശീയപാതകളുടെ വികസനത്തിനു പൊതു – സ്വകാര്യ പങ്കാളിത്തം(പിപിപി) അനുവദിക്കുന്നതില്‍ സംസ്‌ഥാനം വിമുഖത കാട്ടുന്നതിനെ സമിതി വിമര്‍ശിക്കച്ചിട്ടുണ്ട്. പിപിപി രീതി താല്‍പര്യമില്ലെങ്കില്‍ സ്വയം പണം മുടക്കാന്‍ സംസ്‌ഥാനം തയാറാവണം. പാതിമനസ്സോടെയുള്ള നടപടികളിലൂടെ പൂര്‍ണഫലം നേടാമെന്നു പ്രതീക്ഷിക്കരുതെന്നാണ് സമിതിയുടെ ഉപദേശം. ഭൂമി ഏറ്റെടുക്കുന്നതിലെ പ്രശ്‌നങ്ങള്‍ റോഡുകളുടെ നിര്‍മാണത്തിനും വീതി കൂട്ടുന്നതിനും തടസ്സമാകുന്നു. ദേശീയപാതകളുടെ വീതി സംബന്ധിച്ചു സംസ്‌ഥാനത്തുണ്ടായ തര്‍ക്കങ്ങളെയും സമിതി വിമര്‍ശിക്കുന്നു. പുനരധിവാസ പാക്കേജ് നിശ്‌ചയിക്കുമ്പോള്‍ സംസ്‌ഥാനത്തെ ജനസാന്ദ്രതയും വലിയ തോതിലുള്ള കൃഷിയും കണക്കിലെടുക്കണം. ദേശീയതലത്തിലുള്ള നിരക്കുകള്‍ കേരളത്തില്‍ പ്രായോഗികമല്ല. ഇക്കാര്യത്തില്‍ മികച്ച തീരുമാനമെടുക്കാന്‍ സാധിക്കുന്നതു സംസ്‌ഥാന സര്‍ക്കാരിനുതന്നെയാണ്. ദേശീയപാതാ അതോറിറ്റിയും റോഡ് ഗതാഗത മന്ത്രാലയവും ഉദാരസമീപനം സ്വീകരിക്കണം.
ദേശീയപാതകളുടെ വികസനത്തിനു കേന്ദ്ര ഗതാഗത മന്ത്രാലയം തുച്‌ഛമായ തുകയാണ് അനുവദിക്കുന്നതെന്നും വിമര്‍ശനമുണ്ട്… ഇത് അംഗീകരിക്കാവുന്ന കാര്യമല്ല. വേണ്ടത്ര തുക അനുവദിക്കുകയെന്നതു മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണ്. സീതാറാം യെച്ചൂരിയാണ് സമിതിയുടെ അധ്യക്ഷന്‍.
സമിതി ചൂണ്ടികാട്ടിയ പോലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ സാഹചര്യം നിലനില്‍ക്കുന്ന കേരളത്തില്‍ ഇക്കാര്യത്തിലെടുക്കുന്ന സമീപനവും വ്യത്യസ്ഥമാകണം. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ഇവിടത്തെ നിലവാരമനുസരിച്ച് നഷ്ടപരിഹാരം നല്‍കണം. അത് സംഭവിക്കാത്തതിനാലാണ് പലപ്പോഴും സമരങ്ങള്‍ ഉണ്ടാകുന്നത്. കേരളത്തിലെ സാഹചര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തി വ്യത്യസ്ഥമായ സമീപനം നേടിയെടുക്കാന്‍ സര്‍ക്കാരിനു കഴിയാത്തതാണ് പ്രശ്‌നം. മറുവശത്ത് പാലിയക്കരയിലെ ടോള്‍ നിരക്ക് എത്രയോ കൂടുതലാണ്. കരാറിലെ വ്യവസ്ഥകള്‍ പോലും പൂര്‍ത്തീകരിക്കാതെയാണ് ഈ കൊള്ള നടക്കുന്നത്. . വാഹനങ്ങളുടെ എണ്ണം ഏറ്റവുമധികം വര്‍ദ്ധിക്കുന്ന സംസ്ഥാനത്ത് അങ്ങനെ ലഭ്യമാകുന്ന റോഡുനികുതി എവിടെ പോകുന്നു എന്ന ചോദ്യവും പ്രസക്തമാണ്.
ഇനി ജനങ്ങളുടെ കാര്യം. പൊതുഗതാഗതത്തെ പൂര്‍ണ്ണമായും ഉപേക്ഷിച്ച് മലയാളികളെല്ലാം സ്വകാര്യവാഹനങ്ങിലേക്ക് മാറുകയാണ്. വലിയവീടും മുറ്റത്തുകിടക്കുന്ന വാഹനങ്ങളുമാണ് നമ്മുടെ അന്തസ്സിന്റെ പ്രതീകം. ഇതുണ്ടാക്കുന്ന ഭവിഷ്യത്തുകള്‍ ചില്ലറയല്ല. ഇത്രയും താങ്ങാനുള്ള റോഡുകള്‍ നിര്‍മ്മിക്കുക എന്നത് കേരളത്തില്‍ എളുപ്പമല്ല. പാര്‍ക്കിംഗിനുപോലും സ്ഥലമില്ല. ഗതാഗതകുരുക്കും അപകടങ്ങളും അന്തരീക്ഷ മലിനീകരണവുമാണ് അനന്തരഫലം. വാഹനങ്ങളുടെ വാങ്ങിക്കൂട്ടലില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരണം. മനുഷ്യന്റെ മറ്റനവധി പ്രാഥമികാവകാശങ്ങള്‍ ലംഘിക്കുന്ന സര്‍ക്കാരിന് ഇത്തരമൊരു തീരുമീനമെടുക്കാന്‍ മടിയെന്തിന്? വാഹനങ്ങള്‍ വാങ്ങുന്നതിനും അവ നിരത്തിലിറക്കുന്നതിനും ചില നിയന്ത്രണങ്ങള്‍ വേണം. പൊതു വാഹനങ്ങള്‍ക്ക് പ്രഥമപരിഗണന നല്‍കി വേണം ഗതാഗതനയം നടപ്പാക്കാന്‍. അതില്ലെങ്കില്‍ ഇക്കാര്യത്തില്‍ 10 വഷമല്ല, 100 വര്‍ഷമായിരിക്കും കേരളം പുറകോട്ട് പോകുക.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
ബാലചന്ദ്രൻ പുറനാട്ടുകര
August 26, 2013 at 4:27 pm
അച്ഛൻ, അമ്മ, മകൻ, മകൾ എന്നിങ്ങനെ നാലു പേരുള്ള കുടുംബത്തിൽ ഓരോരുത്തർക്കും കാറല്ലേ! പിന്നെങ്ങന്യാ?