ക്ഷേത്ര പ്രവേശനവും, കൃഷ്ണപിള്ള അടിച്ച മണിയും!!

പ്രമോദ് ശങ്കരന്‍ ക്ഷേത്ര പ്രവേശനം എങ്ങിനെയാണ് ദലിതര്‍ക്ക് വേണ്ടി നടത്തിയ പരിപാടിയായ് മറുന്നത്. സാധുജന പരിപാലനസംഘവും അതിന്റെ നായകന്‍ അയ്യന്‍കാളിയും ഇത്തരം സമരങ്ങള്‍ നടത്തുന്നില്ല മാത്രമല്ല, പ്രവേശന വിളബരത്തിന് ശേഷവും അയ്യന്‍കാളി ഒരു ക്ഷേത്രത്തിലും പോകുന്നുമില്ല. ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന് ശേഷം അയ്യങ്കാളിയെ സന്ദര്‍ശിച്ച ഘട്ടത്തില്‍ അദേഹം പറയുന്നത് തന്റെ സമുദായത്തില്‍ നിന്നും പത്ത് ബിഎക്കാരുണ്ടാവണമെന്നാണ്. പറഞ്ഞ് വരുന്നത് ക്ഷേത്ര പ്രവേശനവുമായ് ബന്ധപ്പെട്ട് ജാഥ നടത്തിയും മെമ്മോറണ്ടം സമര്‍പ്പിക്കുന്നതും എസ് എന്‍ ഡി പി യും അതിന്‍െ […]

pപ്രമോദ് ശങ്കരന്‍

ക്ഷേത്ര പ്രവേശനം എങ്ങിനെയാണ് ദലിതര്‍ക്ക് വേണ്ടി നടത്തിയ പരിപാടിയായ് മറുന്നത്. സാധുജന പരിപാലനസംഘവും അതിന്റെ നായകന്‍ അയ്യന്‍കാളിയും ഇത്തരം സമരങ്ങള്‍ നടത്തുന്നില്ല മാത്രമല്ല, പ്രവേശന വിളബരത്തിന് ശേഷവും അയ്യന്‍കാളി ഒരു ക്ഷേത്രത്തിലും പോകുന്നുമില്ല. ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന് ശേഷം അയ്യങ്കാളിയെ സന്ദര്‍ശിച്ച ഘട്ടത്തില്‍ അദേഹം പറയുന്നത് തന്റെ സമുദായത്തില്‍ നിന്നും പത്ത് ബിഎക്കാരുണ്ടാവണമെന്നാണ്.
പറഞ്ഞ് വരുന്നത് ക്ഷേത്ര പ്രവേശനവുമായ് ബന്ധപ്പെട്ട് ജാഥ നടത്തിയും മെമ്മോറണ്ടം സമര്‍പ്പിക്കുന്നതും എസ് എന്‍ ഡി പി യും അതിന്‍െ നേതാവായിരുന്ന ടി കെ മാധവനും മറ്റുമാണ്. ക്ഷേത്ര പ്രവശനം ലഭിച്ചില്ലങ്കില്‍ കൃസ്തു മതത്തിലേക്ക് മാറാന്‍ വരെയുള്ള പ്രമേയും എസ് എന്‍ ഡി പി 1920 ല്‍ അവതരിപ്പിക്കപ്പെടുന്നുണ്ട് . ക്ഷേത്ര പ്രവേശന വിളബരത്തിന് ശേഷം 108 ശാഖായോഗങ്ങള്‍ സംയുക്തമായ് വലിയ സ്വീകരണവും ദിവാന് കൊടുക്കുന്നുണ്ട്.
കെ കേളപ്പന്റെ നേതൃത്വത്തില്‍ നടന്ന ഗുരവായൂര്‍ സത്യാഗ്രഹത്തില്‍ കൃഷ്ണ പിള്ള മണിയടിക്കുന്നുണ്ട്. നായര്‍ക്ക് അമ്പലത്തില്‍ കയറാമെങ്കിലും മണിയടി്ക്കാനും പ്രസാദം കൈയ്യില്‍ വാങ്ങാനും അയിത്തമുണ്ടായിരുന്നു.അത് കൊണ്ടാണ് മഹാനായ കൃഷ്ണപിള്ള പറഞ്ഞത് ”ചുണയുളള നായര്‍ മണിയടിക്കും ഇലനക്കി നായര്‍ പുറത്തടിക്കുമെന്ന്”. 1931 ലെ ഗുരുവായൂര്‍ സത്യഗ്രഹം പരജയമായിരുന്നു എന്നു കൂടി കാണേണ്ടതുണ്ട്.എന്നാല്‍ 1936 ലെ ക്ഷേത്രപവേശനം വിളബംരത്തിലേക്ക് നയിക്കാന്‍ പല ഘടകങ്ങള്‍ക്കൊപ്പം ഗുരുവായൂര്‍ സത്യാഗ്രഹവും വഹിച്ച പങ്ക് ചെറുതല്ല.
എന്നാല്‍1982ല്‍ ഗുരുവായൂര്‍ അമ്പലമായ് ബന്ധപ്പെട്ട് വിജയിച്ച ഒരു സമരമുണ്ട്.അത് കലറ സുകുമാരന്‍ എന്ന ദലിതന്‍ നയിച്ച സമരമാണ്. ഗുരുവായൂരില്‍ പൂണൂലിട്ട് ബ്രാഹമണര്‍ക്ക് മാത്രമായ് ഒരു സദ്യ നടത്തിയിരുന്നു .കലറ സുകുമരനും അദേഹം നയിച്ച കെ ഡി പി എന്ന പാര്‍ട്ടി പ്രവര്‍ത്തകരും തിരുവനന്തപുരം മതല്‍ ഗുരുവായൂര്‍ വരെ പദയാത്ര നടത്തി ബ്രഹ്മണര്‍ക്ക് മാത്രമയുള്ള ഊട്ടുപ്പുരയില്‍ പ്രവേശിക്കുകയും പിന്നീട് കോടതിയില്‍ പോയ് അയിത്താചരണത്തിനെതിരെ ഉത്തരവ് വാങ്ങുകയും ചെയ്തു. അന്ന് കേരളത്തിലെ മുഖ്യമന്ത്രി കെ കരുണാകരനും കല്ലറ സുകുമാരനെപ്പം ആദ്യമായ് ഊട്ടുപുരയില്‍ കയറി.
വസ്തുതകള്‍ ഇങ്ങിനെ അയിരിക്കെ സോഷ്യല്‍ മീഡിയയില്‍ ക്ഷേത്ര പ്രവേശനവുമായ് ബന്ധപ്പെടുന്ന ചര്‍ച്ചകളില്‍ ദലിതര്‍ മാത്രമാണ് ഗുണഭോക്താക്കള്‍ എന്ന നിലയിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്.”കൃഷണപിള്ള പുലയ ചെക്കന്റെ കൈയ്യും പിടിച്ച് കയറിയതുകൊണ്ടാണ് നീയൊക്കെ അമ്പലത്തില്‍ പോയതെന്നും ദലിതര്‍ ചരിത്രം ഓര്‍ക്കണമെന്നുമുള്ള പോസ്റ്റുകളുടെ ഉള്ളടക്കം മാടമ്പി ഭാഷയും അധികാര ആജ്ഞയുടേയുമാണ്.
സുകമാരന്‍ എന്ന ദലിതന്‍ നടത്തിയ സമരം മൂലമാണ് ബ്രാഹ്മണ സദ്യയിലൂടെ നിലനിന്ന അയിത്തം നായര്‍ക്ക് വരെ ഒഴിവാക്കി കിട്ടിയത് എന്നതാണ് സത്യം.1936ല്‍ പ്രവേശനം ലഭിച്ചെങ്കിലും ക്ഷേത്രത്തിനകതെ അയിത്തം 1982 ല്‍ അവസാനിപ്പിച്ച കലറ സുകുമാനെ ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയില്ല.
തീര്‍ച്ചയായും കേരളത്തിന്റെ ചരിത്രത്തിലെ തലയെടുപ്പുള്ള നേതാക്കള്‍ തന്നെയാണ് കൃഷണപിള്ളയും എ കെ ജിയും .കേരള നിര്‍മ്മിതിയുടെ ചരിത്രം കമ്യൂണിസറ്റ് പാര്‍ട്ടിയുടെ ചരിത്രം കൂടിയാണ്. അതിന്റെ അവകാശബോധത്തില്‍ നിന്നും നടത്തുന്ന ചര്‍ച്ചകളില്‍ ദലിതരുടെ ആത്മാഭിനത്തെപ്പോലും ചേദ്യം ചെയ്യുന്നവര്‍ എന്തുകൊണ്ടാണ് മുസ്ലിം നായര്‍ ഈഴവ കൃസ്ത്യന്‍ വിഭാഗങ്ങളോട് കണക്ക് പറയാത്തത്.
ഭൂപരിഷ്‌കരണത്തിലൂടെ ഭൂ ഉടമയായവരാണ് മുകളില്‍ പറഞ്ഞ വിഭാഗങ്ങള്‍. കമ്യൂണിസ്റ്റ്് പാര്‍ട്ടി കര്‍ഷക സമരങ്ങള്‍ നടത്തിയപ്പോള്‍ പാട്ടവും, വാരവും കുറച്ചതിലൂടെ ഗുണഭോക്താക്കളാണവര്‍. കേരളത്തിലെ പാര്‍ട്ടിയെ മറ്റാരേക്കാളും സ്‌നേഹിക്കേണ്ടവര്‍ ഇന്ന് അത് ചെയ്യുന്നില്ല. എന്ത് കൊണ്ട്.??
ഇത്രയും പറഞ്ഞത് ദലിത് സംവാദങ്ങളെ് അസഹിഷ്ണതയോടേ സമീപിക്കുകയും ഞങ്ങടെ ഔദാര്യമുണ്ടായത് കൊണ്ടാണ് നിന്നക്കൊക്കെ ഇപ്പോള്‍ വര്‍ത്തമാനം പറയാന്‍ പറ്റുന്നത് എന്ന് തോന്നലുള്ളവരോട് മാത്രമാണ്.

ഫേസ് ബുക്ക് പോസ്റ്റ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply