ക്ഷമിക്കണം – അഹങ്കാരം ബിഷപ്പിനുതന്നെ
മതമേലധ്യക്ഷന്മാര്‍ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്നും തിരിച്ച് രാഷ്ട്രീയനേതാക്കള്‍ മതത്തെ കുറിച്ച് അഭിപ്രായങ്ങള്‍ പറയാന്‍ പാടില്ല എന്നുമുള്ള നിലപാടുകള്‍ ജനാധിപത്യസംവിധാനത്തിനു യോജിച്ചതല്ല. ഏതുവിഷയത്തില്‍ ഇടപെടാനും അഭിപ്രായം പറയാനും ഏതു പൗരനും അവകാശമുണ്ട്. അതംഗീകരിക്കുകയും അതേസമയം പറയുന്ന അഭിപ്രായങ്ങളെ വിമര്‍ശിക്കുകയുമാണ് ചെയ്യേണ്ടത്. ഇപ്പോഴിതാ തൃശൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് സോണിയാഗാന്ധിക്ക് ഒരു കത്തയച്ചിരിക്കുന്നു. കത്തയക്കാനുള്ള അവകാശം ബഷപ്പിനുണ്ടെന്നംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, ബിഷപ്പിന്റേത് ഭീഷണിയുടെ സ്വരമാണ്. കോണ്‍ഗ്രസ്സ് നിലപാടുകളില്‍ കടുത്ത അതൃപ്തിയറിയിച്ചാണ് കത്ത്. ചില കോണ്‍ഗ്രസ് നേതാക്കള്‍ അഹങ്കാരികളെ പോലെയാണ് പെരുമാറുന്നത്. തൃശൂര്‍ […]
മതമേലധ്യക്ഷന്മാര്‍ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്നും തിരിച്ച് രാഷ്ട്രീയനേതാക്കള്‍ മതത്തെ കുറിച്ച് അഭിപ്രായങ്ങള്‍ പറയാന്‍ പാടില്ല എന്നുമുള്ള നിലപാടുകള്‍ ജനാധിപത്യസംവിധാനത്തിനു യോജിച്ചതല്ല. ഏതുവിഷയത്തില്‍ ഇടപെടാനും അഭിപ്രായം പറയാനും ഏതു പൗരനും അവകാശമുണ്ട്. അതംഗീകരിക്കുകയും അതേസമയം പറയുന്ന അഭിപ്രായങ്ങളെ വിമര്‍ശിക്കുകയുമാണ് ചെയ്യേണ്ടത്.
ഇപ്പോഴിതാ തൃശൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് സോണിയാഗാന്ധിക്ക് ഒരു കത്തയച്ചിരിക്കുന്നു. കത്തയക്കാനുള്ള അവകാശം ബഷപ്പിനുണ്ടെന്നംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, ബിഷപ്പിന്റേത് ഭീഷണിയുടെ സ്വരമാണ്. കോണ്‍ഗ്രസ്സ് നിലപാടുകളില്‍ കടുത്ത അതൃപ്തിയറിയിച്ചാണ് കത്ത്. ചില കോണ്‍ഗ്രസ് നേതാക്കള്‍ അഹങ്കാരികളെ പോലെയാണ് പെരുമാറുന്നത്. തൃശൂര്‍ ചാലക്കുടി ഇടുക്കി മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് പാഠമാക്കണം. കത്തോലിക്കര്‍ കോണ്‍ഗ്രസിനു മാത്രമേ വോട്ടുചെയ്യൂവെന്ന ധാരണ തെറ്റാണ്. എന്നിങ്ങനെ പോകുന്നു കത്ത്. വിനയപൂര്‍വ്വം പറയട്ടെ, ബിഷപ്പ്, താങ്കളുടേതാണ് അഹങ്കാരത്തിന്റെ സ്വരം. ഇവിടെ ആരെ ജയിപ്പിക്കണം, തോല്‍പ്പിക്കണമെന്നൊക്കെ തങ്ങളാണ് തീരുമാനിക്കുക, തങ്ങള്‍ പറഞ്ഞതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ നന്ന് എന്ന ധ്വനിയാണ് കത്തിന്റേത്. അതാണ് വിമര്‍ശിക്കപ്പെടേണ്ടത്.
ഇടുക്കിയില്‍ എന്താണുണ്ടായതെന്ന് എല്ലാവര്‍ക്കുമറിയാം. പാറമടമാഫിയയുടെ താല്‍പ്പര്യമാണല്ലോ പിടി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കാതിരിക്കുക വഴി സംരക്ഷിക്കപ്പെട്ടത്. കഴിഞ്ഞില്ല, കൃസ്തുവിനെ കുരിശിലേറ്റി കൊണ്ടുപോയപോലെ പുരോഹിതരുടെ നേതൃത്വത്തില്‍ പി ി തോമസിനേയും പ്രതീകാത്മകമായി കുരിശിലേറ്റി. അതിന്റെയെല്ലാം താല്‍പ്പര്യമെന്താണെന്ന് ആര്‍ക്കുമറിയാം. പലരുമത് പറയില്ല എന്നുമാത്രം.
വിദ്യാഭ്യാസവകുപ്പ് ചില പാര്‍ട്ടികള്‍ കുടുംബസ്വത്തായി വച്ചിരിക്കുകയാണെന്ന ബിഷപ്പിന്റെ വിമര്‍ശനത്തിലും ആത്മാര്‍ത്ഥതയുണ്ടെന്ന് കരുതാനാകില്ല. കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ സഭ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതന്നതും സമകാലിക ചരിത്രമാണല്ലോ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in