കോളത്തിലെ ജാതി ഒഴിവാക്കിയാല്‍ പേരിലെ ജാതിയെ നിങ്ങള്‍ എന്ത് ചെയ്യും.

പ്രമോദ് ശങ്കരന്‍ സ്‌ക്കൂള്‍ സര്‍ട്ടിഫിക്കേറ്റിലെ ജാതിക്കോളം ഒഴിവാക്കിയാല്‍ ജാതിരഹിത സമൂഹം സാധ്യമാണോ ! ജാതിപ്രശ്‌നത്തെ കൈകാര്യം ചെയ്യുമ്പോള്‍ ഉള്ള ആശയക്കുഴപ്പം കമ്മൂൃണിസ്റ്റുകളെ സംമ്പന്ധിച്ച് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് .വര്‍ഗ സമര പ്രക്രിയയിലൂടെ പരിഹരിക്കേണ്ട ഒന്നാണ് ഇന്ത്യയിലെ ജാതിപ്രശ്‌നമെന്ന് മുന്‍ നില്പാടകള്‍ പാര്‍ട്ടി തിരിത്തിയിട്ടുണ്ട് എന്ന് കാണാതെ പോകുന്നില്ല.ജാതി ബോധത്തെ എങ്ങിനെ സമീപിക്കണം എവിടെ ,എങ്ങിനെ തുടങ്ങണം എന്നത് ആശക്കുഴപ്പമായ് തന്നെ തുടരുന്നു. കമ്മൂൃണിസ്റ്റുകളെ സംബന്ധിച്ച് ജാതിക്കോളം ഒഴിവാക്കുക എന്നതിലൂടെ ഈഴവ പിന്നോക്ക,ദലിത് ആദിവാസികളെ മാത്രമെ കേരളത്തില്‍ ജാതികള്‍ എന്ന […]

casteപ്രമോദ് ശങ്കരന്‍

സ്‌ക്കൂള്‍ സര്‍ട്ടിഫിക്കേറ്റിലെ ജാതിക്കോളം ഒഴിവാക്കിയാല്‍ ജാതിരഹിത സമൂഹം സാധ്യമാണോ ! ജാതിപ്രശ്‌നത്തെ കൈകാര്യം ചെയ്യുമ്പോള്‍ ഉള്ള ആശയക്കുഴപ്പം കമ്മൂൃണിസ്റ്റുകളെ സംമ്പന്ധിച്ച് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് .വര്‍ഗ സമര പ്രക്രിയയിലൂടെ പരിഹരിക്കേണ്ട ഒന്നാണ് ഇന്ത്യയിലെ ജാതിപ്രശ്‌നമെന്ന് മുന്‍ നില്പാടകള്‍ പാര്‍ട്ടി തിരിത്തിയിട്ടുണ്ട് എന്ന് കാണാതെ പോകുന്നില്ല.ജാതി ബോധത്തെ എങ്ങിനെ സമീപിക്കണം എവിടെ ,എങ്ങിനെ തുടങ്ങണം എന്നത് ആശക്കുഴപ്പമായ് തന്നെ തുടരുന്നു.

കമ്മൂൃണിസ്റ്റുകളെ സംബന്ധിച്ച് ജാതിക്കോളം ഒഴിവാക്കുക എന്നതിലൂടെ ഈഴവ പിന്നോക്ക,ദലിത് ആദിവാസികളെ മാത്രമെ കേരളത്തില്‍ ജാതികള്‍ എന്ന നിലയില്‍ കാണുന്നുള്ളു.വ്യക്തമായി പറഞ്ഞാല്‍ നമ്പൂതിരി മുതല്‍ നായര്‍ വരെയുളളത് ജാതിയില്ലാത്ത ആധുനിക മനുഷ്യരായ് കഴിഞ്ഞെന്നും പിന്നോക്ക, ദലിത് ആദിവാസികള്‍ ഇപ്പോഴും ജാതിബോധമുള്ളവരായത് കൊണ്ട് സര്‍ട്ടിഫിക്കേറ്റിലെ കോളമില്ലാതായാല്‍ അവരുടെ ജാതിയും താനെ കൊഴിഞ്ഞു പൊക്കോളുമെന്നാണോ കരുതുന്നത്?

നമ്പൂരി മുതല്‍ നായര്‍ വരെയുള്ള ജാതി അഭിമാനബോധം കേരളത്തിലെ എല്ലാ പൊതു ജീവിത വ്യവഹാരത്തിലും തെളിഞ്ഞ് നില്‍ക്കുന്നതില്‍ ഒരു അപാകതയും നമുക്ക് തോന്നാറില്ല. ഉന്നതരായ രാഷ്ട്രിയ സമൂഹ്യ കല സാംസ്‌ക്കാരിക നേതാക്കാള്‍ അഭിമാനകരമായ അലങ്കാരമായി ജാതിയെ കൂടെ കൊണ്ടും നടക്കുന്നവരാണ്. അവര്‍ തങ്ങളൂടെ ജാതിയെ കേരളത്തിന്റെ പൊതു ഇടത്തില്‍ പ്രഖ്യാപിക്കാന്‍ കഴിയുന്നത് ജാതിയുടെ മാനവും മാനക്കേടും നിര്‍ണയിക്കുന്നത് ശ്രേണി ബന്ധമായ ഓര്‍ഡറില്‍ നിലനില്‍ക്കുന്നത് കൊണ്ടാണ്. മുകളിലേക്ക് പോവുമ്പോള്‍ ആഡ്യത്വം ലഭിക്കുന്നവന്റെ മുന്നില്‍ തന്റെ ജാതിക്ക് തൊട്ട് താഴെയുള്ളവനോട് തോന്നുന്നത് പുച്ഛവും ആയിരിക്കും.തന്നോട് ഏറ്റവും വൈകാരികമായി അടുപ്പമുള്ള അപരനോടുള്ള ദീനാനുകമ്പയും രക്ഷാകര്‍ത്ത മനോഭാവും എന്ന നിലയില്‍ കേരളത്തിലെ ജാതിക്ക് പുരോഗതി ഉണ്ടായിട്ടുണ്ടങ്കിലും.ഒപ്പത്തിന് ഒപ്പമുള്ള മനുഷ്യര്‍ എന്ന നിലയില്‍ ജാതികള്‍ തമ്മില്‍ ഒരു സാമൂഹ്യ കൊടുക്കല്‍ വാങ്ങലും നടന്നിട്ടില്ല.അതല്ലാതെ ജാതിരഹിതരായ കേരളം എന്നത് ഒരു പുരോഗമന നുണയാണ്.

പറഞ്ഞുവന്നത് പിന്നോക്കഹിന്ദുക്കളും ദലിതരും ,അദിവാസികളേയു മാത്രമെ ജാതി എന്ന നിലയില്‍ കേരളം പരിഗണിക്കുന്നുള്ളു എന്നാണ്.സ്ഥാപനങ്ങളുടെ ,ഉല്‍പ്പന്നങ്ങളുടെ നേതാക്കളുടെ പേരായും ,പേരിലും ഉപയോഗിക്കപ്പെടുന്ന ജതികള്‍ ആധുനിക മനുഷ്യന്റെ സര്‍വ്വനാമമായി തീരുകയാണ്.എന്നാല്‍ ഭൂമി ഉള്‍പ്പെടെയുള്ള ഭരണഘടന അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ദലിത് ആദിവാസി ഉണര്‍വുകളെ ഇതാ കേരളത്തില്‍ ജാതി തിരിച്ചു വരുന്നു എന്ന് പറഞ്ഞ് തകര പാട്ടയില്‍ തട്ടി ഒച്ചയുണ്ടാക്കുന്നതാണ് (പുലി ഇറങ്ങിയാല്‍ ഒച്ച വെച്ച് ഓടിക്കുന്നത്) ജാതിയെ ഓടിക്കാനുള്ള പുരോഗമന
മോഡല്‍ മാര്‍ഗങ്ങളില്‍ ഒന്ന്. പുതിയ പുലി നിലവിലുള്ള അധികാര സ്ഥാപനങ്ങളെ പിടിച്ച് തിന്നുന്നതായത് കൊണ്ടാണ് ഈ അട്ടിയോടിക്കല്‍.

അത്തരം തകരപ്പാട്ട തട്ടല്‍ മാത്രമാണ് സ്‌ക്കൂള്‍ സര്‍ട്ടിഫിക്കേറ്റിലെ ജാതിക്കോളം.കാരണം ജാതിക്കോളം സര്‍ട്ടിഫിക്കേറ്റില്‍ ചേര്‍ക്കുന്നത് സംവരണ അവകാശവുമായി ബന്ധപ്പെട്ടാണ്. എന്നു പറഞ്ഞാല്‍ സംവരണീയ വിഭാഗങ്ങളെ കൃത്യമായി തിരിച്ചറിയാന്‍ വേണ്ടിയാണ്. ജാതിക്കോളം ഒഴിവാക്കുന്നതിലൂടെ സംവരണം ലഭ്യമാക്കാന്‍ മറ്റു വഴികള്‍ ഉണ്ടാവും എന്ന് ഉറപ്പാണ് അതില്‍ ഒരു തരത്തിലും ആശങ്കയില്ല.ജതിക്കോളത്തില്‍ കേരളത്തിലെ എല്ലാ ജാതിവിഭാകങ്ങളും ജാതി രേഖപ്പെടുത്തുന്നുണ്ടങ്കിലും,സംവരണീയ വിഭാഗങ്ങള്‍ ആ കോളത്തില്‍ മാത്രമെ ജാതിയെ അടയാളപ്പെടുത്തു.എന്നു പറഞ്ഞാല്‍ ഹിന്ദു പിന്നോക്ക വിഭാഗങ്ങളും ,ദലിത് ആദിവാസി വിഭാഗങ്ങളും പേരിന്റെ കൂടെ ജാതി ചേര്‍ക്കാറില്ല. നമ്പൂരി മുതല്‍ നായര്‍ വരെയുള്ളവരെ ജാതിക്കോളത്തില്‍ ജാതി ചേര്‍ക്കുന്നത് സാങ്കേതികമായി തടയപ്പെടുമെങ്കിലും പേരിന്റെ കൂടെ ഉള്ളത് ജാതി ആണെന്ന് നമ്മള്‍ സമ്മതിക്കുക ആണെങ്കില്‍ സ്‌ക്കൂള്‍ സര്‍ട്ടിഫിക്കേറ്റിലെ ജാതിക്കോളം ഒഴിവാക്കുന്നതിലൂടെ എന്ത് മെച്ചമാണ് ഉള്ളത്.അത് കൊണ്ടാണ് ആദ്യമെ പറഞ്ഞത് പുരോഗമന കേരളം ജാതിയുള്ള വരായ് കണക്കാക്കുന്നത് പിന്നോക്കരേയും ദലിതരെയും ആദിവാസികളേയുമാണെന്ന്.

എം സ്വരാജ് അഥവാ സ്വരാജ് മുരളിധരന്‍ നായരും ,ബി ഉണ്ണികൃഷണന്‍ അഥവാ ഉണ്ണികൃഷണ ഭാസക്കര പിള്ളയും തങ്ങളുടെ പേരിലുള്ളത് ജാതിയല്ല അച്ഛന്റെ പേരുമാത്രമാണെന്ന ന്യായം പറയാന്‍ ഉണ്ടാവും. തങ്ങളുടെ പേരിലുള്ളത് അച്ഛന്റെ പേരുമാത്രമല്ല അച്ഛന്റെ ജാതിയുടെ കൈമാറ്റമാണ് തന്നിലൂടെ നടക്കുന്നത് എന്ന് സമ്മതിക്കാന്‍ തയ്യാറായാലേ ജാതിവ്യവസ്ഥയെ സംബന്ധിച്ച് ഒരു ചര്‍ച്ച പുരോഗമനം എന്ന് പറയുന്നിടത്ത് സാധ്യമാക്കു. അതു കെണ്ട് സക്കൂള്‍ സര്‍ട്ടിഫിക്കേറ്റിലെ ജാതിക്കോളമല്ല ഒഴിവാക്കേണ്ടത് പേരിന്റെ കൂടെയുള്ള ജാതി ചേര്‍ക്കലാണ്. അല്ലെങ്കില്‍ സംഗതി ”ബര്‍മൂട്ട വള്ളിട്രൗസര്‍ തിയറി ”ആയ് അവശേഷിക്കും.പേരിലൂടെ ആണ് ജാതി പ്രവര്‍ത്തിക്കൂന്നത് എന്നത് പോലും തെറ്റായദ്ധാരണയാണ്. അതിനെ കുറിച്ച് പിന്നെ പറയാം .

ഫേസ് ബുക്ക് പോസ്റ്റ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply